Svgvphs kiliroor

Svgvphs kiliroor svgvphs,kiliroor,Kottayam SVGVPHS KILROOR

നൂറിൻ്റെ തിളക്കത്തിൽ ...........💯 SSLC Results - 2023
19/05/2023

നൂറിൻ്റെ തിളക്കത്തിൽ ...........💯 SSLC Results - 2023

21/09/2022
15/08/2022

കുട്ടികളുടെ അവധിക്കാലം തുടങ്ങുകയാണ് .ഉല്ലാസ പ്രദവും വിജ്ഞാപ്രദവുമായ കളികളും കഥകളും പാട്ടും കൂത്തുമായി അവര്‍ പറന്നുലസിക്ക...
09/05/2022

കുട്ടികളുടെ അവധിക്കാലം തുടങ്ങുകയാണ് .ഉല്ലാസ പ്രദവും വിജ്ഞാപ്രദവുമായ കളികളും കഥകളും പാട്ടും കൂത്തുമായി അവര്‍ പറന്നുലസിക്കട്ടെ.
മെയ്‌ 10 മുതല്‍ 21 വരെ എസ് വി ജി വി പി ഹൈസ്കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്ന പരുപാടികളില്‍ വേനല്‍തുംബികളായി പറന്നുയരാന്‍ ഞങള്‍ നിങ്ങളെ ക്ഷണിക്കുന്നു .....

ആർദ്ര മൊബൈൽ ഫോണുകൾ നൽകി..ഇല്ലിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർദ്ര ചാരിറ്റബിൾ ട്രസ്റ് കിളിരൂർ SVGVP ഹൈ സ്കൂളിൽ പത്താം...
07/07/2021

ആർദ്ര മൊബൈൽ ഫോണുകൾ നൽകി..

ഇല്ലിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർദ്ര ചാരിറ്റബിൾ ട്രസ്റ് കിളിരൂർ SVGVP ഹൈ സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകുകയുണ്ടായി. ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപോലിത്ത ഫോണുകൾ വിദ്യാർത്ഥികൾക്ക് കൈമാറികൊണ്ട് നൽകിയ സന്ദേശത്തിൽ കുട്ടികൾ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരായി വളർന്നു വരേണ്ടതുണ്ട് എന്ന് ഉദ്‌ബോധിപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധുമോൾ കെ, ട്രസ്റ് സെക്രട്ടറി ശ്രി കുര്യാക്കോസ് വർക്കി സി, ട്രെഷറർ ശ്രി സാജൻ സി ചാക്കോ, പ്രൊഫ. വർക്കി മാത്യു എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ഏഴു വർഷമായി നടത്തിയിരുന്ന സൗജന്യ ഹെൽത്ത് ക്ലിനിക് കൊറോണ മൂലമുള്ള ലോക്ക് ഡൗണിനെ തുടർന്ന് പ്രവർത്തനം നിറുത്തേണ്ടി വന്നു എങ്കിലും, നിരന്തരം മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവരും, സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്നവരുമായ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകി വരുന്നു. ആർദ്ര യുടെ ആംബുലൻസും പ്രവർത്തിക്കുന്നു. ആർദ്രയുമായി ബന്ധപ്പെടുന്നതിന് 9388805660-നമ്പറിൽ വിളിക്കാവുന്നതാണ്.

കുട്ടികൾക്ക് കൈത്താങ്ങായി എസ്. വി. ജി. വി. പി കൂട്ടായ്മ.......ഓണ്‍ലൈന്‍  പഠനത്തിന് മൊബൈൽ ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക...
26/06/2021

കുട്ടികൾക്ക് കൈത്താങ്ങായി എസ്. വി. ജി. വി. പി കൂട്ടായ്മ.......

ഓണ്‍ലൈന്‍ പഠനത്തിന് മൊബൈൽ ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായഹസ്തവുമായി എസ് . വി. ജി. വി. പി കുടുംബം. പൂർവവിദ്യാർഥിയും അമേരിക്കൻ മലയാളിയുമായ വിവേക്. വി. ഗോപാൽ, പൂർവവിദ്യാർഥികളായ ഗീതാദേവി,ശ്രീലത, സ്കൂൾ മാനേജർ, അധ്യാപകർ എന്നിവർ കൈ കോർത്തപ്പോൾ ഫോൺ സൗകര്യം ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ ഏഴു വിദ്യാർത്ഥികൾക്ക്‌ പഠനസൗകര്യം ഒരുങ്ങി. ഈ കൂട്ടായ്മ സമാഹരിച്ച സ്മാര്‍ട്ട്‌ ഫോണുകള്‍ തിരുവാർപ്പ് പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറും ആയ അജയ്. കെ ആർ, ഹെഡ്മിസ്ട്രെസ് ശ്രീമതി. സിന്ധുമോൾ. കെ എന്നിവർ കുട്ടികൾക്ക്‌ വിതരണം ചെയ്തു.പി. റ്റി. എ കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മൊബൈൽ ഫോൺ സൗകര്യം ഇല്ലാത്തതിനാൽ പഠനം മുടങ്ങിപ്പോയ കൂടുതൽ കുട്ടികൾ ഉണ്ടെന്നും അവർക്കും ഇത്തരം സൗകര്യം ഒരുക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ എന്നും ഹെഡ്മിസ്ട്രെസ് അറിയിച്ചു. ഈ കൂട്ടായ്മയിൽ പങ്കാളികളായ എല്ലാ സു മനസ്സുകൾക്കും എസ്. വി. ജി. വി. പി കുടുംബത്തിന്റെ നന്ദി ശ്രീമതി സിന്ധു ടീച്ചർ രേഖപ്പെടുത്തി.

Address

Kiliroor
Kottayam
686020

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914812382715

Alerts

Be the first to know and let us send you an email when Svgvphs kiliroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Svgvphs kiliroor:

Shortcuts

Share

Category