Orthodox Theological Seminary, Kottayam

Call Directions Website Contact the school

Orthodox Theological Seminary, Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Orthodox Theological Seminary, Kottayam, Pazhaya Seminary Road, Chungam, Kottayam.

The Orthodox Theological Seminary, Kottayam, Kerala, India, instituted in 1815 by Malankara Orthodox Church, is the first Orthodox Christian school of theology in Asia.

Seminary Bulletin - September, 2026 | No 2
26/09/2026

Seminary Bulletin - September, 2026 | No 2

19/09/2026
പ്രണാമം 🙏കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി പ്രൊഫസർ    പന്തളം വട്ടമൺ റവ.ഫാ.ഡോ. ഷാജി പി. ജോണിന്റെ മകൻ  റവ. ഡീക്കൻ ആഷേർ ജോ...
18/09/2026

പ്രണാമം 🙏

കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി പ്രൊഫസർ പന്തളം വട്ടമൺ റവ.ഫാ.ഡോ. ഷാജി പി. ജോണിന്റെ മകൻ റവ. ഡീക്കൻ ആഷേർ ജോൺ (തുമ്പമൺ ഭദ്രാസനം ) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്ക്കാരം സെപ്തംബർ 21 ന് തിങ്കളാഴ്ച 3 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ ചെങ്ങന്നൂർ ഭദ്രാസനത്തിലെ പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ്‌ മഹാഇടവകയിൽ.

ഇടയ പരിപാലന സെമിനാർകോട്ടയം: ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ “ഇടയപരിപാലന ദർശനങ്ങൾ” എന്ന വിഷയത്തിൽ  നടന്ന സെമിനാർ  റവ. ജോസഫ്...
14/09/2026

ഇടയ പരിപാലന സെമിനാർ

കോട്ടയം: ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ “ഇടയപരിപാലന ദർശനങ്ങൾ” എന്ന വിഷയത്തിൽ നടന്ന സെമിനാർ റവ. ജോസഫ് റമ്പാൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ഫാദർ സോളമൻ ഒ. ഐ.സി മുഖ്യപ്രഭാഷണം നടത്തി.

പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ജോസഫ് റമ്പാൻ, ഫാ. സോളമൻ ഒ. ഐ. സി എന്നിവരെ യഥാക്രമം ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. കെ. വി. ഏലിയാസ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.

ഫാ. സോളമൻ ഒ. ഐ. സി. എഴുതിയ “നല്ല മനുഷ്യൻ” എന്ന ഗ്രന്ഥം ജോസഫ് റമ്പാൻ ഫാ. ഡോ. ബിജേഷ് ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു. ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, റവ. ഡീക്കൻ ജോൺസ് ഏബ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

ദിവ്യബോധനം : പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു.
11/09/2026

ദിവ്യബോധനം : പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു.

Seminary Bulletin - September, 2026
03/09/2026

Seminary Bulletin - September, 2026

നിയുക്ത മെത്രാപ്പോലീത്തന്മാർക്ക് സ്നേഹാദരംകോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ നിയുക്ത മെത്രാപ്പോലീത്തന്മാർക്ക് ഓ...
31/08/2026

നിയുക്ത മെത്രാപ്പോലീത്തന്മാർക്ക് സ്നേഹാദരം

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ നിയുക്ത മെത്രാപ്പോലീത്തന്മാർക്ക് ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ സ്നേഹാദരം നൽകി. സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു.

നിയുക്ത മെത്രാപ്പോലീത്തന്മാരായ ഫാ. ഷിബു വേണാട് മത്തായി, വെരി. റവ. തോമസ് പോൾ റമ്പാൻ, ഫാ. സാംജി റ്റി. ജോർജ്, ഫാ. എൽദോസ് ഏലിയാസ് എന്നിവർക്ക് യഥാക്രമം ഫാ. ഡോ. ജോജി സി. ജോർജ്, ഫാ. കെ. വി. ഏലിയാസ്, ഫാ. ഡോ. നൈനാൻ കെ. ജോർജ്, റവ. ഡീക്കൻ കിരൺ തോമസ് എന്നിവർ ഉപഹാരങ്ങൾ നൽകി.

പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാക്കൽറ്റി സെക്രട്ടറി ഫാ. ഡോ. വർഗീസ് പി. വർഗീസ് എന്നിവർ പ്രസംഗിച്ചു. നിയുക്ത മെത്രാപ്പോലീത്ത ഫാ. ഷിബു വേണാട് മത്തായി മറുപടി പ്രസംഗം നടത്തി.

പുതിയ ശുശ്രൂഷാദൗത്യത്തിലേക്ക് പ്രവേശിക്കുന്ന നിയുക്ത മെത്രാപ്പോലീത്തന്മാർക്ക് സെമിനാരി കുടുംബം പ്രാർഥനകളും ആശംസകളും നേർന്നു.

We are delighted to announce that Orthodox Theological Seminary students, Kottayam participated in the ECLAS Week Celebr...
31/08/2026

We are delighted to announce that Orthodox Theological Seminary students, Kottayam participated in the ECLAS Week Celebration held at UTC, Bangalore, from 26 to 28 August 2026, and won the following prizes:

Storytelling
🥇 1st Prize – Solomon Mathai David (BD 2)

Short Speech
🥉 3rd Prize – Tony Titus
(BD 2)

We extend our congratulations and blessings to both students for their excellent performance and achievement.

Principal

സെമിനാരി പാരിഷ് മിഷൻ കോട്ടയം: ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ നേതൃത്വത്തിൽ  മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളിലെ 5 ദേ...
24/08/2026

സെമിനാരി പാരിഷ് മിഷൻ

കോട്ടയം: ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ നേതൃത്വത്തിൽ മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളിലെ 5 ദേവാലയങ്ങളിൽ ഓഗസ്റ്റ് 21 മുതൽ 23 വരെ പാരിഷ് മിഷൻ നടത്തി.

സുൽത്താൻബത്തേരി ഭദ്രാസനത്തിലെ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയം, മലബാർ ഭദ്രാസനത്തിലെ കരുളായി സെൻ്റ് ജോർജ് ഓർത്തഡോക്സ് ദൈവാലയം, മാവേലിക്കര ഭദ്രാസനത്തിലെ നോർത്ത് കരുവാറ്റ സെന്റ് ജോർജ് ദൈവാലയം, തുമ്പമൺ ഭദ്രാസനത്തിലെ മണ്ണിറ മാർ പീലക്സിനോസ് ദൈവാലയം, കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ അമ്പലത്തുംകാല സെൻ്റ് ജോർജ് ദൈവാലയം എന്നിവിടങ്ങളിലാണ് പാരിഷ് മിഷൻ നടത്തിയത്.

ഇടവക വികാരിമാരായ ഫാ.ടിജു തോമസ്,ഫാ.ലിജു.കെ.ജോസ്, ഫാ.ലിബിൻ വറുഗീസ്,ഫാ. എബി എ.തോമസ്,ഫാ.മാത്യു ബേബി,സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ.ജോൺ തോമസ് കരിങാട്ടിൽ,പാരിഷ് മിഷൻ ഡയറക്ടർ ഫാ.ബ്രിൻസ് അലക്സ് മാത്യു, സെമിനാരി അധ്യാപകരായ ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത, ഫാ.ഡോ. നൈനാൻ കെ. ജോർജ്ജ്, ഫാ.ഡോ.മാത്യു വറുഗീസ്, ഫാ. ജോബ് സാം മാത്യു, സ്റ്റുഡൻ്റ് കോഓർഡിനേറ്റർ ഡീ.ബെന്നറ്റ് ബിജു,ശെമാശന്മാർ, വിദ്യാർത്ഥികൾ എന്നിവർ പരിഷ് മിഷന് നേതൃത്വം നൽകി.

ഇടവക ജനങ്ങൾക്ക് ആത്മീയ ഉണർവും വേദബോധനവും വിശ്വാസ പ്രബോധനവും പകരുന്ന പാരിഷ് മിഷൻ 2026 ക്രിസ്തുമസ് അവധിക്കാലത്ത് നടത്തും. അഡ്രസ്സ്: ഡയറക്ടർ, പാരിഷ് മിഷൻ, ഓർത്തഡോക്സ് സെമിനാരി, കോട്ടയം 686001

13/07/2026

പ.ബസേലിയോസ് മാർത്തോമാപൗലൂസ് ദിത്വീയൻ കാതോലിക്കാബാവയുടെ 5-ാംശ്രാദ്ധപ്പെരുന്നാൾവി.മൂന്നിന്മേൽ കുർബ്ബാന

Address

Pazhaya Seminary Road, Chungam
Kottayam
686003

Alerts

Be the first to know and let us send you an email when Orthodox Theological Seminary, Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Orthodox Theological Seminary, Kottayam:

Shortcuts

Share