16/06/2026
📖 കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS)
ഓൺലൈൻ സ്കൂൾ
പ്രിയ മാതാപിതാക്കളേ,
അതിവേഗം മാറുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ മക്കളുടെ ജീവിതം ദൈവവചനമെന്ന ശക്തമായ അടിത്തറയിൽ പടുത്തുയർത്താൻ നമുക്ക് ഒന്നിക്കാം. *ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരി (ILTS)*-യുടെ നേതൃത്വത്തിൽ *'കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS)'* ആരംഭിക്കുകയാണ്.
5 മുതൽ 17 വയസ്സ് വരെ പ്രായമുള്ള (ക്ലാസ്സ് :1-12) കുട്ടികളെയാണ് ഈ പ്രത്യാശാനിർഭരമായ പഠനയാത്രയുടെ ഭാഗമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്.
*പഠന രീതികൾ*
1. ആത്മീയ,സാമൂഹിക പ്രതിബദ്ധതയോടെ തയ്യാറാക്കിയ സിലബസ്
2. കുട്ടികളുടെ വ്യക്തിത്വ വികസനം & സ്വഭാവരൂപീകരണം
3. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
4. നിത്യതയുടെ വീക്ഷണത്തിൽ ഉള്ള ബൈബിൾ പഠനം
5. ശാരീരിക- മാനസിക-ലൈംഗിക അവബോധം
6. സമൂഹം, കുടുംബം, സഭ എന്നിവയുമായുള്ള കുട്ടികളുടെ ബന്ധം മെച്ചപ്പെടുത്തുക
7. കുട്ടികൾക്കായുള്ള കൗൺസിലിംഗ് & പ്രീമരിറ്റാൽ കൗൺസിലിംഗ്
8. കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വർദ്ധിപ്പിക്കുക.
9. ഏത് രാജ്യത്തുനിന്നും ഏത് ക്രിസ്ത്യൻ സഭാ വിഭാഗത്തിൽ നിന്നുമുള്ള കുട്ടികൾക്കും പഠിക്കുവാൻ സാധിക്കും
10. വീട്ടിൽ ഇരുന്ന് ഓൺലൈൻ ആയി ദൈവവചനം പഠിക്കുവാൻ ഉള്ള അവസരം
11. എല്ലാ ക്ലാസുകളും ഓൺലൈനിൽ ആയതിനാൽ സമയം കുട്ടികൾക്ക് തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും
"ദുഷ്ടത നിറഞ്ഞ ഈ ലോകത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ ദൈവത്തിൽനിന്ന് അകന്നുപോകാതെ, നാം ആയിരിക്കുന്ന സഭകളിലും കുടുംബങ്ങളിലും സമൂഹത്തിലും നല്ല സാക്ഷ്യമുള്ളവരും ലക്ഷ്യബോധത്തോടെ ജീവിക്കുന്നവരുമായി തീരുവാൻ നമുക്ക് പരിശ്രമിക്കാം."
*📚 ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു!*
നമ്മുടെ കുട്ടികൾ വിശ്വാസത്തിലും ജ്ഞാനത്തിലും അറിവിലും ദൈവിക സ്വഭാവത്തിലും വളരുവാൻ ഇന്ന് തന്നെ എൻറോൾ ചെയ്യൂ.
നമ്മുടെ മക്കൾ ദൈവവചന സത്യങ്ങളിൽ വേരൂന്നി വളരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളിലേക്കും കുടുംബങ്ങളിലേക്കും ഈ സന്ദേശം പങ്കുവെക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
📞 കൂടുതൽ വിവരങ്ങൾക്ക്: +91 95443 22533
"ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക;
അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല."
സദൃശവാക്യങ്ങൾ 22:6