എല്ലാഅറിവും സമര്പ്പിക്കുന്നു

  • Home
  • India
  • Kottayam
  • എല്ലാഅറിവും സമര്പ്പിക്കുന്നു

എല്ലാഅറിവും സമര്പ്പിക്കുന്നു നമസ്തെ
ജിവിതത്തില്‍ എല്ലാത്തരംഅറിവുകളും അറിയുക്കുക അറിയിക്കുക'''

നമസ്തെ
ജിവിതത്തില്‍ എല്ലാത്തരംഅറിവുകളും അറിയുക്കുക അറിയിക്കുക'''
ആത്മിക൦, ആരോഗ്യം, പൊതുവിജ്ഞാന൦, കഥകള്‍,രാഷ്ട്രീയ൦,ജോതിഷം ,ശാസ്ത്രം,സമുഹികം ,തൊഴില്‍പരം
ഓം ശാന്തി

13/03/2016

അതിസങ്കീര്‍ണ്ണമായ കടുശര്‍ക്കര വിഗ്രഹ നിര്‍മ്മാണം.
*****************************************************

കടുശര്‍ക്കര ബിംബവിധി കൊണ്ടുള്ള വിഗ്രഹനിര്‍മ്മാണത്തിന്‍റെ ആഴങ്ങളിലേക്ക് കടന്നാല്‍ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് നമുക്കു മനസ്സിലാക്കുവാന്‍ പറ്റുക.

പൂജാബിംബങ്ങളുണ്ടാക്കുവാന്‍ കരിങ്കല്ലുകൊണ്ടു മാത്രമല്ല, ദാരു(മരം), മണ്ണ്, രത്നം, ലോഹം മുതലായവയെക്കൊണ്ടും ഉണ്ടാക്കുവാന്‍ വിധിയുണ്ട്. കടുശര്‍ക്കരയോഗം കൊണ്ടുണ്ടാക്കുവാനുള്ള വിധിയും അതുപോലെ ഒന്നാകുന്നു. കേരളത്തില്‍ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് കടുശര്‍ക്കര കൊണ്ടുള്ള പ്രതിഷ്ഠയുള്ളത്. തിരുവനന്തപുരതെ സാക്ഷാല്‍ പത്മനാഭസ്വാമിക്ഷേത്രത്തിലെ അനന്തശയനം കടുശര്‍ക്കര കൊണ്ടുണ്ടാക്കിയിട്ടുള്ളതെന്നു നമുക്ക് അറിയാവുന്നതാണ്.

കടുശര്‍ക്കരകൊണ്ടു ബിംബമുണ്ടാക്കിയാല്‍ പിന്നെ അതു അവിടെനിന്നു സ്ഥലമാറ്റം ചെയ്യാന്‍ സാധിയ്ക്കുകയില്ല. അതിനാല്‍ പ്രതിഷ്ഠിക്കേണ്ടതായ സ്ഥലത്തുതന്നെ ശില്പികളെക്കൊണ്ടു പണിയിക്കാനാണ് വിധി. ആദ്യം തന്നെ കരിങ്ങാലി മുതലായവകൊണ്ടു നിശ്ചിതവലുപ്പത്തില്‍ പ്രധാനങ്ങളായ അസ്ഥികളെയുണ്ടാക്കി ചേര്‍ത്തു കെട്ടണം. ജലാധിവാസം മുതലായ താന്ത്രിക കര്‍മ്മങ്ങളെല്ലാം അതിന്മേല്‍ ചെയ്യുകയും വേണം. ബഹുവേര വിധാനത്തിങ്കല്‍ കടുശര്‍ക്കരയോഗമായ മൃത്തുകൊണ്ട് ബിംബം ഉണ്ടാക്കുന്നതിനു മുന്‍പ് കരിങ്ങാലിയുടെ കാതല്‍കൊണ്ട് വംശദണ്ഡും, വക്ഷോദണ്ഡും, കദ്രിദണ്ഡും, ഊരുദണ്ഡും, ജംഘാദണ്ഡുകളും, ഭുജദണ്ഡുകളും, പാര്‍ശ്വദണ്ഡുകളും, ഇങ്ങിനെ ബിംബത്തിന്‍റെ അസ്ഥികള്‍പോലെ ഉണ്ടാക്കി ഒരുമിച്ചുചേര്‍ത്ത്, സന്ധുക്കളില്‍ ചെമ്പുതകിടും കെട്ടി ഉറപ്പിക്കും. ഇതിനെ ശൂലമെന്നു പറയും. ഇങ്ങിനെ ശൂലമുണ്ടാക്കാന്‍ കരിങ്ങാലി, ദേവതാരം, ചന്ദനം ഇത്യാദി മരങ്ങള്‍ നില്ക്കുന്നിടത്തു ചെന്നു ശിലാപരിഗ്രഹം പോലെ ഒരു പരിഗ്രഹം ചെയ്ത് ആ മരത്തെ മുറിച്ചുകൊണ്ടുവരേണ്ടതുണ്ട്. അങ്ങനെ കൊണ്ടുവന്നുണ്ടാക്കിയ ശൂലത്തെ വിധിപ്രകാരം പ്രതിഷ്ഠിക്കണം.

ഇതിനു ശേഷം ശൂലത്തിന്മേല്‍ അഷ്ടബന്ധമുണ്ടാക്കി തേയ്ക്കണം. ഇതിനു തിരുവട്ടപ്പശ നാലുഭാഗം, കുന്തിരുക്കം മൂന്നു ഭാഗം, ഗുല്‍ഗുലു അഞ്ചുഭാഗം, ചെഞ്ചല്യം എട്ടുഭാഗം, കാവിക്കല്ല് മൂന്നു ഭാഗം ഇവ പൊടിച്ച് നെയ്യും, തേനും സമമായി ഈരണ്ടു ഭാഗം കൂട്ടി ഇളക്കി ചട്ടിയില്‍ അടുപ്പത്തുവെച്ച് അല്‍പാല്പമായി തീ കത്തിച്ച് ഉരുക്കി യോഗം വന്നാല്‍ തേനിന്‍റെ പാകത്തില്‍ വാങ്ങി ശൂലത്തിന്മേല്‍ എല്ലാടവും തേച്ചാല്‍ അതിന്‍റെ മുകളില്‍ പഴുത്ത തേങ്ങയുടെ ചകിരികൊണ്ടു നാഡികളെ പിരിച്ച് ഉണ്ടാക്കിവെയ്ക്കണം. അവിടെ നടുവില്‍ സുഷുമ്നയും, എടത്തും, വലത്തും, ഇഡാപിംഗലകളേയും, മുപ്പിരിയായി മൂലാധര ചക്രത്തിങ്കല്‍ തുടങ്ങി, ഭ്രുമദ്ധ്യത്തോളം നീളമായി വയ്ക്കണം. അവിടെ നിന്നും ഒന്നായി ശിരസ്സില്‍ കൊണ്ടുപോയി ഏഴു തലയാക്കി രണ്ടു പിരിയായി പിരിച്ചാല്‍ അതില്‍ രണ്ടു നാഡികള്‍ കര്‍ണ്ണരന്ധ്രങ്ങളിലും, രണ്ടു നാഡികള്‍ നാസാഗ്രത്തിലും, പിന്നെ കീഴ്പ്പോട്ടു നാഭിയിലും, വസ്ത്രിപ്രദേശങ്ങളിലും വയ്ക്കണം. ഇങ്ങനെ ഏഴു പ്രധാന നാഡികള്‍ വെച്ചാല്‍ അതില്‍ വേര്‍പെട്ട രണ്ടുകൊണ്ടു മൂലാധാരത്തിങ്കല്‍ തുടങ്ങി മുറുക്കി ചുറ്റിക്കെട്ടണം. പിന്നെ വാതപിത്തകഫാത്മകങ്ങളായ മണ്ണുകളെ തദംഗങ്ങളില്‍നിന്നു വെവ്വേറെ മുന്‍പരിഗ്രഹം ചെയ്തുകൊണ്ടുവന്നു കലക്കി അരിച്ച്, പെരുംകല്ലും കളഞ്ഞ്, ഉണക്കിപ്പൊടിച്ച് കോലരക്കുകഷായത്തിലും, നാല്പാമരകഷായത്തിലും, കരിങ്ങാലി, മരുള് ഈരണ്ടു കഷായത്തിലും, പത്തു ദിവസം വീതം വെവ്വേറെ ഇട്ടു കഷായം ചേര്‍ക്കണം. പിന്നെ മണ്ണില്‍ നാലിലൊന്നോളം, മണലും കൂട്ടി ത്രിഫലക്കഷായത്തിലിടണം. അപ്പോള്‍ യവവും, ഗോതമ്പും, ഉഴുന്നും, കായാവിന്‍റെ ഇലയും പൊടിച്ച് മണലില്‍ പാതികൂട്ടണം. പിന്നെ ഇളനീര്‍വെള്ളത്തില്‍ പത്തുദിവസം ഇടണം. അപ്പോള്‍ തിരുവട്ടപ്പശ, ഗുല്‍ഗുലു, കുന്തിരുക്കം, ചെഞ്ചല്യം ഇവ മണലിന്‍റെ നാലിലൊന്നു കൂട്ടണം. പിന്നെ ശുദ്ധമായ പശുവിന്‍ തൈരില്‍ ഏഴു ദിവസം കിടക്കണം. അതിനു ചുക്ക്, മുളക്, തിപ്പലി, മഞ്ഞള്‍ ഇവ മണലില്‍ നൂറ്റി ഒന്നു കൂട്ടണം. തേനും, നെയ്യും, പാലും കുറച്ചു കൂട്ടി മണ്ണു നനച്ച് പ്ലാമ്പശയും, കൂവളപ്പശയും, മണലില്‍ നാലൊന്നോളം കൂട്ടി, കുങ്കുമം, ചന്ദനം, പൊന്നരിതാരം, കര്‍പ്പൂരം, അകില്‍, ഗോരോചനം ഇവ സമം പൊടിച്ച് മണലില്‍ എട്ടൊന്നു കൂട്ടി; കാശാവിന്‍റെ തൈലവും കൂട്ടി, പൊന്ന്, വെള്ളി, ഗംഗമൃത്തികാ, ഗംഗാജലം, പുറ്റുമണ്ണ് തുടങ്ങിയവ യഥാലാഭം കൂട്ടി; മുത്തുച്ചിപ്പിയും, ശംഖും, പുറ്റും, പ്ലാമ്പശയും, ചകിരി അരിഞ്ഞതും, മണിലില്‍ നാലിലൊന്നു കൂട്ടി ആ മണ്ണുകൊണ്ടു നാഡിമന്ഥത്തിന്‍റെ മുകളില്‍ മിനുസത്തില്‍ തേക്കണം. അവയവങ്ങളൊക്കെയും സൗഷ്ഠവമായിട്ടുണ്ടാക്കിക്കഴിഞ്ഞ് പട്ടുകൊണ്ടു മൂടിയ ശേഷം ആറ്റില്‍ ചുക്കപോലെയിരിക്കുന്ന കറുത്തകല്ലും, ആറ്റുമണലും, കോഴിപ്പരലും, ഇവ മൂന്നും സമമായി പൊടിച്ച്, അരച്ച്, പ്ലാശിലയില്‍ കുഴച്ചു തേച്ച് കല്‍ക്കമുണ്ടാക്കി, അലങ്കാരങ്ങളും കല്‍ക്കം കൊണ്ടുതന്നെയുണ്ടാക്കി അതിനു വേണ്ടുന്ന ചായവും കൊടുക്കണം.

ഈ ലേപനങ്ങള്‍ ഉണങ്ങുവാന്‍ തന്നെ ദിവസങ്ങള്‍ എടുക്കും. ഇതു ചൂടാക്കിയോ, കാറ്റുവീശിയോ ഉണക്കുവാന്‍ പാടില്ല. സാധാരണ രീതിയില്‍ത്തന്നെ അത് ഉണങ്ങണം. ഇതിലെ ഓരോ പ്രക്രിയയും മാസങ്ങളോളം നീണ്ടു നില്‍ക്കുന്നതുകൊണ്ടു ഒരു ശില്പത്തിന്‍റെ പണി തീര്‍ന്നു കിട്ടുവാന്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം. ഇങ്ങനെയുള്ള വിഗ്രഹങ്ങളില്‍, വിഗ്രഹം അലിഞ്ഞുപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അഭിഷേകം മുതലായവ പാടില്ല. ഇത്രയും സങ്കീര്‍ണ്ണതയുള്ള ശില്‍പ നിര്‍മാണം ചെയ്യാന്‍ കഴിവുള്ള ശില്‍പ്പികളെയും, ഇതിന്‍റെ സാധന സാമഗ്രികളും ലഭിക്കാന്‍ ഇന്നത്തെക്കാലത്ത് പ്രയാസമാണ്.

എന്താണ് ജീവിതശൈലി എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്‍െറ പ്രാധാന്യത്തെ ഓര്‍മിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായ...
15/02/2016

എന്താണ് ജീവിതശൈലി എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്‍െറ പ്രാധാന്യത്തെ ഓര്‍മിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. ‘ആയുഷ:പാലനം വേദം ആയുര്‍വേദ’ എന്ന യുസ്സിനെ പരിപാലിക്കുന്ന ശാസ്ത്രശാഖയായ ആയുര്‍വേദത്തില്‍ ജീവിതശൈലിയില്‍ അനുവര്‍ത്തിക്കേണ്ട പ്രഥമിക തത്വങ്ങള്‍ വിശദമായിതന്നെ വിവരിച്ചിരിക്കുന്നു. ആയുര്‍വേദം ഒരു ജീവിതരീതി ന്നയാണ്. മുന്‍ തലമുറയിലുള്ളവരുടെ കൃത്യമായ ജീവിതചര്യ രോഗങ്ങളെ അകറ്റിനിര്‍ത്തിയിരുന്നു. വൈദ്യനെ കാണാതെ തന്നെ അന്ന് തൊടിയിലുള്ള മരുന്നുകള്‍ ഉപയോഗിച്ച് മുത്തശ്ശിമാര്‍ ചെറിയ
രോഗങ്ങള്‍ക്ക് പരിഹാരം കണ്ടത്തെിയിരുന്നു. തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും ഇന്ന് ജീവിതത്തിന്‍റെ മുഖമുദ്രകളായി മാറി. പൊതുവെ സാമ്പത്തിക നിലവാരം ഉയര്‍ന്നതിനാലും പാശ്ചാത്യവത്കരണത്തിന്‍റെ ഭാഗമായും നമ്മള്‍ സാത്വികതയെ വെടിഞ്ഞ് രാജസതാമസ ഗുണങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ആയുര്‍വേദത്തില്‍ പ്രജ്ഞാപരാധം എന്ന വിഭാഗത്തിലാണ് ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രജ്ഞാപരാധത്തിന് അവിവേകം അതായത് ശരീരം കൊണ്ടോമനസ്സുകൊണ്ടോ ഇന്ദ്രിയങ്ങള്‍ കൊണ്ടോ അതിപ്രവൃത്തിയോ
അപ്രവൃത്തിയോ ചെയ്യന്നത് എന്ന് ചുരുക്കം. രണ്ടോ മൂന്നോ മണിക്കൂര്‍ അടുപ്പിച്ച് ടെലിവിഷന്‍ കാണുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും സ്കൂളുകളില്‍ ബാത്ത്റൂമില്‍ പോകാന്‍ മടിച്ച് മൂത്രവേഗത്തെ തടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്താം.
അലസത കൊണ്ടും അറിവില്ലായ്മകൊണ്ടും അഹങ്കാരം കൊണ്ടും നമ്മള്‍ രോഗത്തെ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യന്നത്. ആഹാരം, വ്യായാമം തുടങ്ങി ആരോഗ്യം നിലനിര്‍ത്താനാവശ്യമായ കാര്യങ്ങളില്‍ ഒരു ചിട്ട വരുത്താനോ കൃത്യമായ ദിനചര്യയില്‍ മുന്നോട്ടുപോകാനോ ആരും ശ്രമിക്കുന്നില്ല.
‘പ്രക്ഷാഷനാദ് ഹിപംകസ്യ ദൂതാത് അസ്പര്‍ശനം പരമ’ (ചരകം)
ദേഹത്ത് ചെളിപുരണ്ട ശേഷം കഴുകുന്നതിലും നല്ലത് അത് പുരളാതെ നോക്കുന്നതല്ളേ? സമഗ്രമായ ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മനസ്സിന്‍്റെയും ഇന്ദ്രിയങ്ങളുടെയും പ്രസന്നത കൂടി ചേരുന്നതാണ്.
‘ബലംഹിഅലം ദോഷകരം പരം തച്ച ബലപ്രദം’
ആരോഗ്യം ബലത്തെ ആശ്രയിച്ചിരിക്കുന്നു. എ.സിയുടെ അധികമായ ഉപയോഗം, ചിട്ടയില്ലാത്ത ഉറക്കം, വൈകിയുള്ള എഴുന്നേല്‍ക്കല്‍, ധൃതിയോടെയുള്ള പ്രഭാതകര്‍മ്മങ്ങള്‍, നടപ്പൊഴിവാക്കി വാഹനങ്ങള്‍ മാത്രമുപയോഗിക്കുക, ഒറ്റ ഇരുപ്പിലുള്ള ജോലി, ഇമവെട്ടാതെയുള്ള കമ്പ്യൂട്ടര്‍ ഉപയോഗം, പലവിധ മന:സംഘര്‍ഷങ്ങള്‍, ഇടക്കിടെ ചായ, കാപ്പി, സ്നാക്സ്, വൈകിയുള്ള അത്താഴം, അത് ദഹിക്കുന്നതിന് മുമ്പെ തന്നെയുള്ള ഉറക്കം ഇതല്ളേ 80 ശതമാനം ആളുകളുടെയും ദിനചര്യ. തിരക്കുപിടിച്ച ജീവിതത്തില്‍ കൂടുതല്‍ കഷ്ടപ്പെടാതെ എല്ലാം ഞൊടിയിടയില്‍ എല്ലാം സാധിക്കാനുള്ള ശ്രമമായിരിക്കുന്നു. വാതം, പിത്തം, കഫം എന്നൂ ത്രിദോഷങ്ങള്‍ സമമായ അവസ്ഥ ആരോഗ്യത്തിനും അതിലുള്ള വ്യതിയാനം രോഗത്തിനും കാരണമാകുന്നു.

"നിത്യം ഹിതാഹാര വിഹാരസേവി
സമീക്ഷ്യകാരി വിഷയേഷ്വസക്ത:
ദാതാസമസ്സത്യപര: ക്ഷമാവാ
നാപ്തോപസേവി ച ഭവത്യരോഗ:" (അഷ്ടാംഗ ഹൃദയം)

ഈ പറഞ്ഞ ജീവിതചര്യകളില്‍ നിന്ന് വ്യത്യസ്തമായ ജീവിതശൈലി കാരണം ഉണ്ടാകുന്ന 70 ശതമാനം രോഗങ്ങളില്‍ പ്രധാനമായവയാണ് രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളോസ്¤്രടാള്‍ പോലുള്ള ഹൃ¤്രദാഗങ്ങള്‍, പൊണ്ണത്തടി, സ്ട്രെസ് എന്നറിയപ്പെടുന്ന മാനസിക സമ്മര്‍ദം തുടങ്ങിയവ.
പുതിയ പഠനങ്ങളുനരിച്ച് ഏകദേശം 40 ശതമാനം മരണങ്ങളും സംഭവിക്കുന്നത് ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മൂലമാണ്. ഹൃദയത്തില്‍ പമ്പ് ചെയ്യപ്പടുന്ന രക്തം ധമനികളില്‍ പ്രയോഗിക്കുന്ന മര്‍ദ്ദം അധികമായാല്‍ അതിനെ രക്താദിമര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍) എന്നും കുറവായാല്‍ ന്യൂനരക്തമര്‍ദ്ദം (ഹൈപ്പോ ടെന്‍ഷന്‍) എന്നും പറയുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ആരോഗ്യാവസ്ഥയില്‍
120/80mmHg ആണ് രക്ത സമ്മര്‍ദം. പ്രായമനുസരിച്ച് 140/90 വരെയും അസാധാരണമല്ല. ഒരു നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം എന്ന രോഗം തലവേദന, ഉറക്കക്കുറവ്, ഹൃദയഭാഗത്ത് അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളോടെ ഉണ്ടാകുന്നു. ഗുരുതരമായ പല ഉപദ്രവ വ്യാധികളുമുണ്ടാക്കുന്ന ഈ രോഗം ഉപ്പ്, വെളിച്ചെണ്ണ തുടങ്ങിയവയുടെ അമിതോപയോഗം, പാരമ്പര്യം, അമിതവണ്ണം, മാനസിക പിരിമുറുക്കങ്ങള്‍ തുടങ്ങിയ കാരണങ്ങളാലും ഉണ്ടാകുന്നു.
നിയന്ത്രിക്കാന്‍ സാധിക്കുന്ന ഈ രോഗത്തെ, മുന്‍കൂറായി തന്നെ വരാതെ നോക്കാനും കഴിയും. കൊഴുപ്പുണ്ടാക്കുന്ന പാല്‍, മുട്ട, തൈര്, മാംസാഹാരങ്ങള്‍ തുടങ്ങിയവ പരമാവധി കുറക്കുന്നതിലൂടെ ഈ രോഗത്തെ അകറ്റിനിര്‍ത്താനും നിയന്ത്രിക്കാനും കഴിയും. ഉപ്പിന്‍റെ കുറഞ്ഞ ഉപയോഗത്തോടൊപ്പം പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, തഴുതാമ, വാഴക്കൂമ്പ് തുടങ്ങിയവ കൂടുതല്‍ ഭക്ഷിക്കുന്നതും ഹോട്ടല്‍ ഭക്ഷണം നിയന്ത്രിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. രാത്രി നേരത്തെയുള്ള ഭക്ഷണം, അത് ദഹിച്ച ശേഷമുള്ള ഉറക്കം, രാവിലെയുള്ള നടത്തം, വ്യായാമം തുടങ്ങിയവയും ഈ രോഗത്തെ അകറ്റിനിര്‍ത്തും.
ഒപ്പം മാനസികാരോഗ്യത്തിനും ടെന്‍ഷനില്ലായ്മക്കും പ്രധാന്യമുണ്ട്. പക്ഷാഘാതം, മസ്തിഷ്ക രക്തസ്രാവം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളെ സൃഷ്ടിക്കുന്ന ഇതിനെ
ചെറുത്തുനില്‍ക്കാനായി വെളുത്തുള്ളിയടക്കമുള്ള മരുന്നുകളുടെ പാല്‍കഷായവും അഷ്ടവര്‍ഗം പോലുള്ള കഷായങ്ങളും വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുന്നതാണ്. ശരീരത്തിന്‍്റെ ഉയരത്തിനനുസരിച്ച് ഭാരം നിലനിര്‍ത്തുക എന്നതാണ് ആരോഗ്യാവസ്ഥ. ഇതില്‍ നിന്ന് 20 ശതമാനം അധികമായാല്‍ പൊണ്ണത്തടി (Obesity) എന്ന രോഗമായി. ഉയരത്തിന്‍െറ സെന്‍റീമീറ്ററളവില്‍ നിന്ന് 100 കുറച്ചാല്‍ കിട്ടുന്നതാകണം ഒരാളുടെ ഭാരം. എണ്‍പതുകളില്‍ 14 ശതമാനം മാത്രമായിരുന്ന പൊണ്ണത്തടി ഇന്നത് 31 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.
ഭാരക്കൂടുതല്‍ പൊണ്ണത്തടിക്ക് പുറമെ, ആര്‍ത്രൈറ്റിസ്, ഫൈ¤്രബായിഡ്, ഡിസ്ക് വേദന, ഹോര്‍മോണ്‍ രോഗങ്ങള്‍ എന്നിവയും സൃഷ്ടിക്കുന്നു. പിസ, ബര്‍ഗര്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്, അമിത കൊഴുപ്പ് ചേര്‍ന്ന ആഹാരങ്ങള്‍ തുടങ്ങിയവ ഇന്നത്തെ കുട്ടികളുടെ ഇഷ്ട വിഭവങ്ങളാണ്.
സ്നാക്സ് കൊറിച്ചുകൊണ്ട് ടെലിവിഷന്‍ കാണുന്നത് തന്നെ അമിതവണ്ണത്തിന് കാരണമാണ്. ഒരു സെക്കന്‍ഡറി ലൈഫിനൊപ്പം വ്യായാമ രഹിത ജീവിതവും പോരെ ഇതിന്..? വീട്ടമ്മമാര്‍ക്ക് പണ്ട് വീട്ടുജോലി തന്നെ ഒരു വ്യായാമമായിരുന്നു. ഇന്നാകട്ടെ അടുക്കളിയില്‍ മിക്സി, ഗ്രൈന്‍ഡര്‍, ഫ്രിഡ്ജ്, വാഷിങ്ങ്മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍, കൂടാതെ സഹായത്തിനായി ജോലിക്കാരും.
ചുരുക്കത്തില്‍ അടുക്കളയിലും വീട്ടമ്മമാര്‍ക്ക് അധ്വാനിക്കേണ്ടതില്ല. ഇതിനു പുറമെ യാത്രക്കായി സ്വകാര്യ വാഹനങ്ങള്‍, ഹൈ കലോറി ഭക്ഷണം ഇവയും ഈ രോഗത്തെ ക്ഷണിച്ചുവരുത്തും.
വരണാദി, ത്രിഫല, ഗുല്‍ഗുലു തുടങ്ങിയ മരുന്നുകള്‍ രോഗാനുസരണം സേവിക്കുന്നതിലൂടെ ഈ രോഗത്തെ നിയന്ത്രിക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയായ 83 ശതമാനം പേരെയും ബാധിക്കുന്ന പ്രമേഹം എന്നറിയപ്പെടുന്ന ഡയബറ്റിസ് മെലിറ്റസ് ആണ് ജീവിതചര്യ കൊണ്ട് നാം സൃഷ്ടിക്കുന്ന മറ്റൊരു മാരക രോഗം.
ആഹാര രീതികളാലോ വ്യായാമക്കുറവുകൊണ്ടോ പാരമ്പര്യമായോ ഉണ്ടാകാവുന്ന ഈ രോഗത്തെ ഒരു മെറ്റബോളിക് ഡിസോര്‍ഡര്‍ ആയി കണക്കാക്കുന്നു. ആഹാരത്തിലെ ഗ്ളൂക്കോസ് ശരിയായ പചനം നടക്കാതെ രക്തത്തിലും മൂത്രത്തിലും കൂടുന്ന അവസ്ഥയാണിത്. 20 തരം പ്രമേഹങ്ങളുള്ളതില്‍ കഫാധിക്യമായ മധുമേഹമാണിത്. കാര്‍ബോ ഹൈഡ്രേറ്റ്സിന്‍റെ ആധിക്യമുള്ള ഭക്ഷണം
(ചോറ്,കപ്പ, ഉരുളക്കിഴങ്ങ്) രാത്രി വൈകിയുള്ള heavy diet അഥവാ കനത്ത ഭക്ഷണം ( മുന്‍പും പരാമര്‍ശിച്ചിരുന്നു, രാത്രി വിയര്‍ക്കാനോ വ്യായാമം ചെയ്യനോ ആരും ശ്രമിക്കാറില്ല), വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദം തുടങ്ങിയവ തന്നെയാണ് ഇതിനും കാരണം.
വൃക്കകളെയും കണ്ണുകളെയും ബാധിക്കുന്ന രോഗങ്ങളും ന്യൂറോപതി, ഉണങ്ങാന്‍ താമസമുള്ള മുറിവുകള്‍ തുടങ്ങിയവയും ഇതിന്‍റെ ഉപദ്രവ വ്യാധികളാണ്. രാവിലെതോറുമുള്ള 2-3 കിലോമീറ്റര്‍ നടപ്പിലൂടെയും യോഗയിലൂടെും പ്രമേഹത്തെ മുന്‍കൂട്ടി നിയന്ത്രിക്കാനാവും. നെല്ലിക്ക, മഞ്ഞള്‍ എന്നിവയുടെ ഉപയോഗം പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. നിശാകതകാദി, അമൃതമേഹാരി ചൂര്‍ണം, ചന്ദ്രപ്രഭ തുടങ്ങിയ പ്രമേഹത്തിനുപയോഗിക്കുന്ന മരുന്നുകളാണ്.
കുട്ടികളിലെ മിക്ക രോഗങ്ങളും ജീവിത ശൈലിയുടെ പ്രത്യാഘാതങ്ങളാണ്. വയലിന്‍്റെ പരിതസ്ഥിതി അതില്‍ വിതയ്ക്കുന്ന വിത്തിന്‍റെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതുപൊലെ സ്ത്രീയുടെ ഗര്‍ഭാവസ്ഥയിലെ മാനസിക, ശാരീരിക അസ്വസ്ഥതകള്‍ ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കുന്നു.
ഗര്‍ഭകാലത്ത് ഓരോ മാസത്തിലും അനുഷ്ഠിക്കേണ്ട ചര്യകള്‍ ആചാര്യന്മാര്‍ മുന്നേ വിധിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം വീട് തന്നെയാണ്. കുട്ടികള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് മാതാപിതാക്കളെയാണ്. ടി വി, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയുടെ അമിതോപയോഗം മുതിര്‍ന്നവര്‍ക്ക് പോലും രോഗങ്ങള്‍ക്കിടയാക്കും. ഇത്തരം അഡിക്ഷന്‍ കുട്ടികള്‍ക്ക് രോഗങ്ങള്‍ മാത്രമല്ല, തിരിച്ചറിവില്ലാത്ത സമയത്ത് തന്നെ അവരെ വഴിതെറ്റിക്കാനും ഇടയാക്കുന്നു. അതുപോലെ കാര്‍ബണേറ്റഡ് ഡ്രിങ്ക്സിനും ലേയ്സ്, ചോക്കലേറ്റ്സ് തുടങ്ങിയവയ്ക്കും അടിമപ്പെടുന്ന കുട്ടിക്ക് ചെറുപ്രായത്തില്‍ ഉണ്ടാവുന്ന ജുവനൈല്‍ ഡയബറ്റിസ് വരാന്‍ സാധ്യതയേറെയാണ്. മാതാപിതാക്കളുടെ തിരക്ക് മൂലം വേണ്ടത്ര ശ്രദ്ധ കിട്ടാതെ കുട്ടികള്‍ വേണ്ടാത്ത സുഹൃദ് ബന്ധങ്ങളിലത്തെിപ്പെടുന്നു. കൂടാതെ പാഠ്യ-പാഠ്യതേര മത്സരങ്ങളിലെ മാനസിക സമ്മര്‍ദ്ദത്തെയും സൃഷ്ടിക്കുന്നു.
പൊണ്ണത്തടി, ഹൃ¤്രദാഗം, ആര്‍ത്രൈറ്റ്സ്, പെണ്‍കുട്ടികളിടെ PCOD ജീവിതശൈലി കൊണ്ട് ഉണ്ടാകുന്നവയാണ്. ഇതൊക്കെ മാറ്റി വയനാശീലം വളര്‍ത്തി ആവശ്യത്തിന് വ്യായാമം ചെയ്യിപ്പിച്ച് ആരോഗ്യമുള്ള ഒരു പുതുതലമുറയെ നമുക്ക് സൃഷ്ടിച്ചുകൂടെ..? ഇവകൂടാതെ ആഹാര, വ്യായാമ രീതികളാലുണ്ടാകുന്ന കൊളസ്¤്രടാള്‍, മസാലയുടെ ഉപയോഗം കൊണ്ടും സമയത്ത് ആഹാരം കഴിക്കാതെയുമുള്ള ഗ്യാസ്ട്രിക്ക് അള്‍സര്‍ പോലുള്ള രോഗങ്ങള്‍, സ്ട്രസ് തുടങ്ങിയവയും നമ്മള്‍ തന്നെ സൃഷ്ടിക്കുന്ന രോഗങ്ങള്‍ തന്നെയാണ്.

‘യത്തും ചംക്രമണം നാതിദേഹ പീഡാകരം ഭവേത്
തദായുര്‍ ബലമേധാഗ്നി പ്രദമിന്ദ്രായ ബോധനം’
ഈ തത്വമനുസരിച്ച് ഹിതവും മിതവുമായ നാരുകളടങ്ങിയ ആഹാരം, ആവശ്യത്തിന് വ്യായാമം, സാഹസങ്ങളിലേക്ക് എടുത്തുചാടാതെ ആലോചിച്ച് മാത്രമുള്ള പ്രവര്‍ത്തനം, എല്ലാവരെയും സേവിക്കുക, കോപം ഒഴിവാക്കി ക്ഷമാശീലം വളര്‍ത്തുക തുടങ്ങിയവ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് അഗ്നി, ബലം, ഓജസ്സ് തുടങ്ങിയവ പരിരക്ഷിക്കുക ഇവയൊക്കെ ഭാവാത്മക ആരോഗ്യം (Positive health) നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിനചര്യയും ഋതുചര്യയും യഥോചിതം അനുഷ്ഠിക്കുന്നത് ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
ബ്രാഹ്മ മുഹൂര്‍ത്തത്തിലെ എഴുന്നേല്‍പ്പ്, ബെഡ് കോഫി, ചായ ഇവയ്ക്ക് പകരം രാത്രി മുഴുവന്‍ അടച്ചുവെച്ച ജലം സേവിക്കുന്നതുവഴി ഒരു പരിധിവരെ മലബന്ധം തടയാം. രണ്ട് നേരമുള്ള പല്ലുതേയ്പ്പ് (ഫ്ളൂറൈഡ് ചേര്‍ന്ന പേസ്റ്റിന് പകരം നല്ല പേസ്റ്റും ചൂര്‍ണങ്ങളും ഉപയോഗിക്കുക) ദിവസവുമുള്ള എണ്ണതേയ്പ്പ്, വായിലുള്ള ഗണ്ഡുഷം തുടങ്ങിയവ ഏത് തിരക്കുകള്‍ക്കിടയിലും നമുക്ക് ചെയ്യവുന്നതാണ്. ഓരോരോ വ്യക്തിയും ചെയ്യന്ന അധ്വാനം ശരീരത്തിന്‍െറ പ്രവര്‍ത്തനക്ഷമതയെ വര്‍ധിപ്പിച്ച് നിത്യമായ ആരോഗ്യം പ്രദാനം ചെയ്യുന്നു.

‘സമദോഷ: സമാഗ്നിശ്ച സമധാതു മലക്രിയ:
പ്രസന്നാത്മേന്ദ്രിയ മന:സ്വസ്ഥ ഇത്യഭിധിയതേ’
ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക, എരിവ്, പുളി, ഉപ്പ് രസങ്ങള്‍ മിതമായി മാത്രം ഉള്‍പ്പെടുത്തുക, കൊഴുപ്പ്, എണ്ണയില്‍ വറുത്തവ ഒഴിവാക്കുക, കൃത്യമായ സമയനിഷ്ടയോടെയുള്ള ഉറക്കം, സദാചാരബോധത്തോടെയുള്ള ജീവിതം ഇവ വഴി ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. കുട്ടിക്കാലത്ത് രജസ്യാദി ചൂര്‍ണം, അഷ്ടചൂര്‍ണം, സാരസ്വതാരിഷ്ടം തുടങ്ങിയവ പ്രതിരോധ ശക്തിക്കും മധ്യവയസ്സില്‍ ഇന്ദുകാന്തഘഋതം, ത്രിഫലാ ചൂര്‍മം, ച്യവനപ്രാശം, സാരസ്്വതാരിഷ്ടം, ഇളനീര്‍കുഴമ്പ് തുടങ്ങിയവ സേവിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ ഉത്തമമാണ്. മാസത്തിലൊരിക്കലുള്ള വിരേചനം (വയറിളക്കല്‍) ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും അഗ്നിയെ (ദഹനശക്തി) ബലപ്പെടുത്തി വിശപ്പ്, ദാഹം, ഉറക്കം ഇവ മെച്ചപ്പെടുത്താനും മികച്ച മനസികോന്മഷേം ലഭിക്കുന്നതിനും സഹായിക്കും.
രോഗിയുടെ പ്രശ്നത്തില്‍ തുടങ്ങി അതില്‍ തന്നെ അവസാനിക്കുന്ന രോഗനിവാരണത്തെക്കാള്‍ പ്രധാനം ആരോഗ്യകാലത്ത് തന്നെ പ്രതിരോധ മരുന്നുകള്‍ കൊടുത്ത് ചിട്ടയായ ആഹാര, വ്യായാമ മുറകള്‍ വൈദ്യന്‍ നിര്‍ദേശിക്കുകയെന്നതാണ്. രോഗപരിവൃദ്ധിക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കി ഒഴിവാക്കുക എന്നതാണ് വ്യക്തിയും സമൂഹവും വൈദ്യനും ശ്രദ്ധിക്കേണ്ടത്.
ധര്‍മാര്‍ത്ഥ സുഖസാധകമായ ആയുസ്സിനെ ആഗ്രഹിക്കുന്നവര്‍ ലളിതം, വിനയം, മിതത്വം (simple, humble, modesty) എന്ന ശൈലി ജീവിതത്തില്‍ പകര്‍ത്തി പഥ്യാപഥ്യ ബോധത്തോടെ ആരോഗ്യം പരിപാലിക്കാന്‍ ശ്രമിച്ചാല്‍ സാധിക്കുമെന്ന സാരമാണ് ആയുര്‍വേദശാസ്ത്രം നമുക്ക് തരുന്ന സന്ദശേം.
അതായത് എല്ലാ അര്‍ഥത്തിലും പ്രതിരോധമാണ് ചികിത്സയേക്കാള്‍ എന്ന സാമാന്യ തത്വം.

കുഞ്ഞുവാവയുടെ ആരോഗ്യം സംശയങ്ങള്‍ക്ക്‌ മറുപടിStory Dated: Manday, February 15, 2016 01:00കുഞ്ഞിന്‌ ഒരു വയസ്‌ ആകുന്നതുവരെ...
15/02/2016

കുഞ്ഞുവാവയുടെ ആരോഗ്യം സംശയങ്ങള്‍ക്ക്‌ മറുപടി
Story Dated: Manday, February 15, 2016 01:00

കുഞ്ഞിന്‌ ഒരു വയസ്‌ ആകുന്നതുവരെ അമ്മമാരുടെ മനസില്‍ ആയിരം സംശയങ്ങളാണ്‌. കുഞ്ഞിന്റെ പരിചരണം, മുലയൂട്ടല്‍, രോഗ നിര്‍ണയം, ചികിത്സ തുടങ്ങി അമ്മമാരുടെ ആരോഗ്യ നിലവരെ ഇതില്‍ ചര്‍ച്ചാവിഷയമാകുന്നു. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും .
കുഞ്ഞു ജനിച്ചു വീഴുംമുമ്പു തന്നെ അമ്മമാരുടെ മനസില്‍ ആശങ്കകള്‍ ആകാശത്തോളം ഉയരും. പ്രത്യേകിച്ച്‌, ആദ്യമായി അമ്മയാകുന്നവര്‍. അവരുടെ ഏറ്റവും വലിയ വേവലാതി ശിശു പരിചരണം തന്നെയാണ്‌.
കുഞ്ഞിന്‌ ഒരു വയസായി ശരിയായ രീതിയില്‍ വളരുന്നതു വരെ അമ്മമാരുടെ മനസില്‍ ആയിരം സംശയങ്ങളാണ്‌. കുഞ്ഞിന്റെ പരിചരണം, മുലയൂട്ടല്‍, രോഗ നിര്‍ണയം, ചികിത്സ തുടങ്ങി അമ്മമാരുടെ ആരോഗ്യ നിലവരെ ഇതില്‍ ചര്‍ച്ചാവിഷയമാകുന്നു. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും.
ചില കുട്ടികള്‍ ജനിക്കുമ്പോള്‍ ശരീരത്തില്‍ മഞ്ഞനിറമാണെന്നും ലൈറ്റ്‌ അടിപ്പിക്കണം എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്‌. എന്താണ്‌ ഇതിനു കാരണം?
നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ഒരാരോഗ്യ പ്രശ്‌നമാണിത്‌. ഇതിനെ സ്വാഭാവികമായി കാണുന്നതും, അസുഖത്തിന്റെ ഭാഗമായി കാണുന്നതും എന്നിങ്ങനെ രണ്ടായി തിരിക്കാം.
കുഞ്ഞ്‌ ജനിച്ച്‌ 24 - 72 മണിക്കൂറിനകം കാണുന്ന മഞ്ഞനിറം സ്വാഭാവിക ഗണത്തില്‍പ്പെടുന്നതാണ്‌. മുഖത്താണ്‌ മഞ്ഞനിറം ആദ്യം കാണുന്നതെങ്കിലും ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്ക്‌ ചെറുതായി വ്യാപിച്ച്‌ ഒരാഴ്‌ചകൊണ്ട്‌ മാറുന്നു.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത്‌ രണ്ടാഴ്‌ചകൊണ്ടേ മാറുകയുള്ളൂ. എന്നാല്‍ കുഞ്ഞ്‌ ജനിച്ച ഉടനെ മഞ്ഞനിറം കാണുന്നത്‌ സൂക്ഷിക്കേണ്ട അവസ്‌ഥയാണ്‌.
കൈവെള്ളയിലും കാല്‍വെള്ളയിലും കൂടുതല്‍ മഞ്ഞനിറം കാണുകയാണെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്‌.മൂത്രത്തിനു മഞ്ഞനിറം കൂടുതലായി കാണുക,നിറമില്ലാത്ത മലം പോകുക എന്നിവയെല്ലാം ഗുരുതരമായ ലക്ഷണമാണ്‌.
ചുവന്ന രക്‌താണുക്കളുടെ വിഘടന ഫലമായി രക്‌തത്തില്‍ ബിലിറൂബിന്റെ അളവ്‌ കൂടുന്നതാണ്‌ നവജാത ശിശുക്കളിലെ മഞ്ഞനിറത്തിന്റെ പ്രധാന കാരണം.സാധാരണയായി ബിലിറൂബിന്‍ കരളില്‍വച്ച്‌ നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു.
എന്നാല്‍ നവജാത ശിശുക്കളില്‍ കരള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചുതുടങ്ങാത്തതിനാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. അമ്മയുടെയും കുഞ്ഞിന്റെയും രക്‌തഗ്രൂപ്പിലെ വ്യതിയാനമാണ്‌ മറ്റൊരു കാരണം.
അമ്മ ആര്‍.എച്ച്‌ നെഗറ്റീവും കുഞ്ഞ്‌ പോസിറ്റീവുമാകുക (പ്രതിരോധ വസ്‌തുക്കളുടെ പ്രവര്‍ത്തന ഫലമായി ചുവന്ന രക്‌താണുക്കള്‍ നശിക്കാം), അമ്മ ഒ ഗ്രൂപ്പും കുഞ്ഞ്‌ എ,ബി,എബി എന്നിവയില്‍ ഏതെങ്കിലുമാകുക, പ്രസവസമയത്ത്‌ ഉണ്ടാകുന്ന ക്ഷതങ്ങള്‍, അമ്മയില്‍ നിന്നും കുഞ്ഞിലേക്കു പകരുന്ന അണുബാധകള്‍, കരള്‍, പിത്താശയം ഇവയുടെ വൈകല്യം എന്നിവയെല്ലാം നവജാത ശിശുക്കളിലെ മഞ്ഞനിറത്തിനു കാരണമാകാം.
കുഞ്ഞിന്റെ ശരീരത്തില്‍ മഞ്ഞനിറം കണ്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്‌? ചികിത്സ ആവശ്യമാണോ?
സ്വാഭാവികമായി കാണുന്ന മഞ്ഞനിറത്തിന്‌ ചികിത്സ ആവശ്യമില്ല. എന്നാല്‍ അപകടകരമായ മഞ്ഞനിറത്തിന്‌ കൃത്രിമ പ്രകാശം നല്‍കാന്‍ കഴിയുന്ന ഫോട്ടോ തെറാപ്പി ആവശ്യമായിവരും.
ബിലിറൂബിന്‍ നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടിയാണിത്‌. ചിലപ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്‌തം മാറ്റി ശുദ്ധരക്‌തം കയറ്റേണ്ടതായും വന്നേക്കാം.
അപകടകരമായ മഞ്ഞനിറത്തിന്‌ കൃത്യസമയത്ത്‌ ചികിത്സ കിട്ടാതിരുന്നാല്‍ കുഞ്ഞിന്‌ ഭാവിയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം.
രക്‌തത്തില്‍ ബിലിറൂബിന്റെ അളവ്‌ അധികമായാല്‍ തലച്ചോറിലെ കോശങ്ങളെ ബാധിച്ച്‌ വളര്‍ച്ച കുറവിന്‌ കാരണമാകും.
ഹൃദയത്തിന്റെ തകരാര്‍ മൂലം നവജാത ശിശുവിന്‌ നിറവ്യത്യാസം സംഭവിക്കുമോ? ഇത്‌ അപകടകരമായ അവസ്‌ഥയാണോ?
ജന്മനാല്‍ ഉണ്ടാകുന്ന ചില ഹൃദ്രോഗങ്ങളുടെയും മാസം തികയാത്ത കുട്ടികള്‍ക്ക്‌ ഉണ്ടാകുന്ന ശ്വാസകോശ രോഗങ്ങളുടെയും ഫലമായി കുഞ്ഞിന്റെ ശരീരത്തില്‍ നീല നിറം പ്രത്യക്ഷപ്പെടാം.
ശുദ്ധരക്‌തവും അശുദ്ധരക്‌തവും കൂടിക്കലരുന്നതാണ്‌ ഹൃദയ സംബന്ധമായ നീലനിറത്തിനു കാരണം. ഈ അവസ്‌ഥയില്‍ നാവ്‌, വിരലുകളുടെ അഗ്രം, ചുണ്ട്‌ എന്നിവിടങ്ങളില്‍ നീലനിറം കാണുന്നു. ഗര്‍ഭപാത്രത്തില്‍വച്ച്‌ കുഞ്ഞില്‍ നിന്നും പോകുന്ന മലം അഥവാ മഷിമലവും ശ്വാസകോശ സംബന്ധമായ നീലനിറത്തിനു കാരണമാകാം.
തണുപ്പ്‌ അധികമാകുമ്പോഴും കുഞ്ഞിന്റെ കൈക്കും കാലിനും നീലനിറം അനുഭവപ്പെടാം. അത്തരം സാഹചര്യത്തില്‍ കുഞ്ഞിന്‌ തണുപ്പ്‌ പരമാവധി കുറയ്‌ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
എന്നാല്‍ കുഞ്ഞിന്റെ നാവില്‍ കാണുന്ന നീല നിറം മാരകമായ അവസ്‌ഥയാണ്‌. ഉടനടി ചികിത്സ വേണ്ടി വരുന്നതും.അതിനാല്‍ ലക്ഷണത്തിന്റെ അടിസ്‌ഥാനത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയില്ല. രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സ നിര്‍ണയിക്കുകയാണ്‌ ചെയ്യുന്നത്‌.
നവജാത ശിശുക്കളില്‍ അണുബാധയുണ്ടാകുമോ?
കുഞ്ഞുങ്ങള്‍ക്ക,്‌ പ്രത്യേകിച്ചും നവജാത ശിശുക്കള്‍ക്ക്‌ പ്രതിരോധശേഷി വളരെ കുറവാണ്‌. അതിനാല്‍ അണുബാധയ്‌ക്കുളള സാധ്യത വളരെ കൂടുതലും. ശുചിത്വവും കരുതലുമാണ്‌ അണുബാധ ഒഴിവാക്കി നിര്‍ത്താനുളള ഏറ്റവും നല്ല മാര്‍ഗം. തലച്ചോറിലെ അണുബാധ മെനിഞ്ചൈറ്റിസിന്‌ വരെ കാരണമാകാം.
ശുചിത്വത്തിന്റെ കുറവാണ്‌ കുട്ടികളിലെ അണുബാധയ്‌ക്കുളള മുഖ്യ കാരണം.അണുവിമുക്‌തമായ തുണികളും വസ്‌ത്രങ്ങളും മാത്രം കുഞ്ഞിനായി ഉപയോഗിക്കുക. കുഞ്ഞിന്റെ ശരീരം മാത്രമല്ല അമ്മയുടെ ശരീരവും വൃത്തിയുള്ളതായിരിക്കണം. അണുബാധമൂലം കുഞ്ഞിന്റെ തൊലിപ്പുറത്ത്‌ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടാം.
ഇത്‌ പത്തെണ്ണത്തില്‍ അധികമാണെങ്കില്‍ ചികിത്സ ആവശ്യമാണ്‌. ആന്റിബയോട്ടിക്‌ മരുന്നുകളാണ്‌ കുഞ്ഞിന്‌ നല്‍കുക. ശരീരത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതാണ്‌ തൊലിപ്പുറത്തുളള അണുബാധയ്‌ക്കു കാരണം.
കാലിടുക്കുകള്‍, കൈയിടുക്കുകള്‍, കഴുത്ത്‌ എന്നിവിടങ്ങള്‍ അഴുക്ക്‌ തങ്ങി നില്‍ക്കാനുളള സാധ്യത കുഞ്ഞുങ്ങളില്‍ കൂടുതലാണ്‌. അതിനാല്‍ കുഞ്ഞിനെ വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പകര്‍ച്ച രോഗങ്ങളുളളവര്‍ കുഞ്ഞിനെ എടുക്കാതിരിക്കുക. കുഞ്ഞിനെ എടുക്കുന്നതിമുമ്പ്‌ കൈകള്‍ വൃത്തിയായി കഴുകുക തുടങ്ങിയ കാര്യങ്ങളും മുതിര്‍ന്നവര്‍ മറക്കാതിരിക്കുക.അമ്മയ്‌ക്ക് ലക്ഷണങ്ങളിലൂടെ കുഞ്ഞിന്‌ അണുബാധയാണോയെന്ന്‌ തിരിച്ചറിയാന്‍ സാധിക്കുമോ? അപകട സാധ്യത എത്രത്തോളമാണ്‌?
കുഞ്ഞിന്‌ അണുബാധ ഉണ്ടായാല്‍ ലക്ഷണങ്ങളിലൂടെ അത്‌ മനസിലാക്കാന്‍ അമ്മയ്‌ക്ക് കഴിയും. പാലുകുടിക്കാന്‍ മടി, അപസ്‌മാരത്തിന്റെ ലക്ഷണങ്ങള്‍, ഉറക്ക കൂടുതല്‍, പനി, ശരീരത്തില്‍ കാണുന്ന ചെറിയ കുമിളകള്‍, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങളെല്ലാം കുഞ്ഞില്‍ പ്രകടമായിരിക്കും.
ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കുഞ്ഞിന്‌ നിര്‍ബന്ധമായും ചികിത്സ ആവശ്യമാണ്‌. എത്രയും പെട്ടെന്ന്‌ കുഞ്ഞിനെ ഡോക്‌ടറുടെ അടുത്ത്‌ എത്തിക്കുകയും,കാരണം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും വേണം. രക്‌ത പരിശോധനയിലൂടെ അണുവിനെ കണ്ടെത്തി,ആന്റിബയോട്ടിക്‌ മരുന്നുകള്‍ നല്‍കുകയാണ്‌ ചെയ്യുന്നത്‌.
കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഭാവിയില്‍ പല പ്രശ്‌നങ്ങളും കുഞ്ഞിന്‌ ഉണ്ടാകാം. പഠനവൈകല്യം, അപസ്‌മാരം, ശാരീരിക മാനസിക വൈകല്യങ്ങള്‍, പ്രവര്‍ത്തനക്ഷമത കുറയുക എന്നിങ്ങനെ അംഗവൈകല്യം വരെ കുഞ്ഞിന്‌ സംഭവിക്കാം.
എന്താണ്‌ പൂപ്പല്‍ബാധ? ഇത്‌ കുഞ്ഞിനെ ബാധിക്കുന്നതെങ്ങനെ?
ഇത്‌ കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ്‌. കുഞ്ഞിന്റെ നാവിലും വായ്‌ക്കകത്തുമാണ്‌ ഇത്‌ കണ്ടുവരുന്നത്‌. ഫംഗസുകളാണ്‌ പൂപ്പല്‍ബാധയ്‌ക്കു കാരണം. ശുചിത്വക്കുറവ്‌, കുപ്പിപ്പാല്‍ നല്‍കുമ്പോള്‍ വരുന്ന ശുചിത്വമില്ലായ്‌മ ഇതെല്ലാം പൂപ്പല്‍ബാധയുടെ കാരണങ്ങളാണ്‌.
വായ്‌ക്കകത്ത്‌ പുരട്ടാന്‍ ആന്റി ഫംഗല്‍ മരുന്നുകളാണ്‌ കുഞ്ഞിന്‌ നല്‍കുന്നത്‌്. കുഞ്ഞ്‌ പാലുകുടിക്കുമ്പോള്‍ അമ്മയുടെ സ്‌തനത്തിലേക്കും ഇത്‌ ബാധിക്കാം. അതിനാല്‍ അമ്മയുടെ സ്‌തനങ്ങളില്‍ ആന്റി ഫംഗല്‍ മരുന്നു പുരട്ടണം. കുഞ്ഞിന്‌ വീണ്ടും പൂപ്പല്‍ബാധ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്‌.
സന്നി ഭയപ്പെടേണ്ട അവസ്‌ഥയാണോ?ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ ഇത്‌?
സന്നി പല കാരണങ്ങള്‍കൊണ്ട്‌ വരാം. ഇത്‌ ഒരു രോഗ ലക്ഷണമാണ്‌. നവജാത ശിശുക്കളില്‍ പ്രധാനമായും കണ്ടുവരുന്ന രണ്ട്‌ അവസ്‌ഥകളാണ്‌ ഹൈപ്പോ ഗ്ലൈസീമിയായും,ഹൈപ്പോ കാല്‍സീമിയയും.
കുഞ്ഞുങ്ങളില്‍ പഞ്ചസാരയോ കാല്‍സ്യമോ കുറഞ്ഞുപോകുന്ന അവസ്‌ഥയാണിത്‌. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളില്‍ പഞ്ചസാര കുറഞ്ഞു പോകാനുളള സാധ്യത കൂടുതലാണ്‌. അവ കൂടുന്നതിനുളള ചികിത്സയാണ്‌ ഇത്തരം സാഹചര്യത്തില്‍ കുട്ടിക്കു നല്‍കുന്നത്‌.
ഗര്‍ഭാവസ്‌ഥയില്‍ അമ്മയ്‌ക്ക് പ്രമേഹം ഉണ്ടെങ്കില്‍ കുഞ്ഞിന്‌ ഹൈപ്പോ ഗ്ലൈസീമിയയ്‌ക്കും ഹൈപ്പോ കാല്‍സീമിയയ്‌ക്കും സാധ്യതയുണ്ട്‌.
ജനിക്കുമ്പോഴേ ശ്വാസം എടുക്കാന്‍ വൈകുക, തലയ്‌ക്കകത്ത്‌ ഉണ്ടാകുന്ന രക്‌തസ്രാവം ഇവയും സന്നിക്കു കാരണമാകാം. സന്നിയുടേതായ ലക്ഷണങ്ങളെല്ലാം ജനിച്ച ദിവസം മുതല്‍ കുഞ്ഞില്‍ പ്രകടമാകാം.
സന്നിയുടെ പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌? കുഞ്ഞിനു നല്‍കുന്ന ചികിത്സ എന്താണ്‌?
കൈയും കാലും കാരണമില്ലാതെ ചലിപ്പിക്കുക, നുണയുകയും ചവയ്‌ക്കുകയും ചെയ്യുക, വിറയല്‍, തുഴയുന്നതുപോലെ കൈകള്‍ ചലിപ്പിക്കുക, സൈക്കിള്‍ ചവിട്ടുന്നതുപോലുളള ചലനങ്ങള്‍ എന്നിവയെല്ലാം സന്നിയുടെ ലക്ഷണങ്ങളാണ്‌. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണം.
പഞ്ചസാരയുടെ അളവ്‌ കൂടുന്നതിനുളള ചികിത്സയാണ്‌ കുഞ്ഞിനു ആദ്യമായി നല്‍കുന്നത്‌. ചിലപ്പോള്‍ അപസ്‌മാരത്തിനു നല്‍കുന്ന മരുന്നുകളും നല്‍കേണ്ടതായിവരും.
സന്നിയുടെ യഥാര്‍ഥ കാരണം കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ ചികിത്സ നിര്‍ണയിക്കാന്‍ കഴിയൂ. സന്നിക്കു കാരണമായ അവസ്‌ഥകള്‍ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം.
കിടത്തിക്കൊണ്ട്‌ കുഞ്ഞിന്‌ പാല്‍ കൊടുക്കരുതെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണ്‌?
നിവര്‍ന്നിരുന്ന്‌ കുഞ്ഞിന്‌ പാലുകൊടുക്കുന്നതാണ്‌ ഉത്തമം. കിടത്തി പാല്‍ കൊടുക്കുമ്പോള്‍ വിക്കാനുളള സാധ്യത കൂടുതലാണ്‌. ചെവിക്കും മൂക്കിനും ഇടയ്‌ക്കുളള സ്‌ഥലത്ത്‌ പാല്‍ വിക്കി കയറി അണുബാധയ്‌ക്കു കാരണമാകാം. ഇത്‌ കുഞ്ഞിന്‌ ചെവിവേദനയുണ്ടാക്കാം.
വായ്‌ക്കകത്തുകൂടി തന്നെയാണ്‌ പാല്‍ വിക്കി ചെവിക്കും മൂക്കിനും ഇടയ്‌ക്കുളള ട്യൂബില്‍ എത്തുന്നത്‌. കിടത്തി പാല്‍ കൊടുക്കുമ്പോള്‍ അമ്മയ്‌ക്ക് ഇത്‌ അറിയാന്‍ കഴിയുന്നില്ല. പാല്‍ വിക്കുന്നത്‌ ന്യുമോണിയക്കും കാരണമാകും.
മുലപ്പാലിന്‌ പ്രതിരോധശക്‌തി കൂടുതലാണെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണ്‌?
മുലപ്പാല്‍ നല്ലൊരു പ്രതിരോധകം കൂടിയാണ്‌. കുഞ്ഞിന്റെ ശരീരത്തു പ്രവേശിക്കുന്ന പല രോഗാണുക്കളെയും പ്രതിരോധിക്കുന്നതിനുളള ഘടകങ്ങള്‍ മുലപ്പാലില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. അതിനാല്‍ കുഞ്ഞിന്‌ നിര്‍ബന്ധമായും മുലപ്പാല്‍ കൊടുത്തിരിക്കണം.
ഒരു മുലയിലെ പാല്‍ പൂര്‍ണമായും കൊടുത്തു തീര്‍ത്തശേഷം മാത്രമേ അടുത്തതിലേ കൊടുക്കാവൂ. കാരണം കൊഴുപ്പും പോഷകപ്രദമായ മറ്റു പല ഘടകങ്ങളും അവസാനമായിരിക്കും അടങ്ങിയിരിക്കുന്നത്‌. മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ ഡോക്‌ടറോടു ചോദിച്ചു മനസിലാക്കാവുന്നതാണ്‌.
അമ്മ കഴിക്കുന്ന മരുന്നുകളുടെ ഫലമായി കുഞ്ഞിന്‌ മുച്ചുണ്ട്‌ ഉണ്ടാകുമോ? നവജാത ശിശുക്കള്‍ക്ക്‌ ശസ്‌ത്രക്രിയ ചെയ്യാമോ?
ഗര്‍ഭകാലത്ത്‌ കഴിക്കുന്ന ചില മരുന്നുകള്‍ മുച്ചുണ്ടിന്‌ കാരണമാകാം. പ്രധാനമായും അപസ്‌മാരത്തിനു കഴിക്കുന്ന ചില മരുന്നുകള്‍. കുഞ്ഞിന്റെ ചുണ്ടില്‍ ജന്മനാല്‍ കാണപ്പെടുന്ന വിടവിനെയാണ്‌ മുച്ചുണ്ടെന്ന്‌ പറയുന്നത്‌.
ശസ്‌ത്രക്രിയയിലൂടെ ഇത്‌ പൂര്‍ണമായും സുഖപ്പെടുത്താം. കുഞ്ഞിന്‌ അഞ്ച്‌ കിലോ തൂക്കമാകുമ്പോഴാണ്‌ ചുണ്ടിനുള്ള ശസ്‌ത്രക്രിയ ചെയ്യുന്നത്‌. പത്ത്‌ കിലോ തൂക്കമുളളപ്പോള്‍ അണ്ണാക്കിനുളള ശസ്‌ത്രക്രിയ ചെയ്യാം.
കടപ്പാട്‌:
ഡോ. സുരേഷ്‌ എസ്‌. വടക്കേടം
ഡോ: ഡാര്‍ലി എസ്‌. മാമ്മന്‍
ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌
മെഡിക്കല്‍ കോളജ്‌, കോട്ടയം

വേപ്പും തുളസിയും നടാം, കൊതുകിനെ തുരത്താംFebruary 15, 2016===================കൊതുക് കണ്ടാല്‍ ചെറുതാണെങ്കിലും ആളൊരു മഹാവില...
14/02/2016

വേപ്പും തുളസിയും നടാം, കൊതുകിനെ തുരത്താം

February 15, 2016
===================
കൊതുക് കണ്ടാല്‍ ചെറുതാണെങ്കിലും ആളൊരു മഹാവില്ലന്‍ തന്നെ. ഏറ്റവും ഒടുവില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇപ്പോള്‍ ഏറ്റവും ഭയത്തോടെ കാണുന്ന സിക വൈറസ് പടര്‍ന്നുപിടിക്കുന്നതിനും കാരണക്കാരന്‍ ഈഡിസ് ഈജിപ്റ്റി എന്ന കൊതുകാണത്രെ. നമ്മുടെ നാടിപ്പോള്‍ ഇത്തരം കൊതുകുകള്‍ പെരുകുന്നതിനുള്ള അനുകൂല കാലാവസ്ഥയിലുമാണ്. സിക മാത്രമല്ല, നിരവധി രോഗങ്ങളാണ് കൊതുകുകടിമൂലം ഉണ്ടാകുന്നത്. പലതും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യും.

കൊതുക് തിരികള്‍, ക്രീമുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഔഷധ തൈലങ്ങള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ കൊതുകുകളെ അകറ്റാനായി പലരും പരീക്ഷിച്ച് നോക്കാറുണ്ട്. എന്നാല്‍ ഇതൊന്നും വേണ്ടത്ര ഫലപ്രദവുമല്ല.

ചിലര്‍ കൊതുക് നിവാരണത്തിനായി രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിനും അന്തരീക്ഷത്തിനും ഒരുപോലെ ഹാനികരമാണ്.
കൊതുകുകളെ പ്രകൃത്യാല്‍ ചെറുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മുറ്റത്ത് കൊതുകിനെ അകറ്റുന്ന ചില സസ്യങ്ങള്‍ നട്ടുവളര്‍ത്തുക. അത്തരത്തില്‍ വീട്ടില്‍ നടാവുന്ന ചില കൊതുക് നാശിനി സസ്യങ്ങളെ പരിചയപ്പെടാം. വീടിന്റെ മുറ്റമൊരു പൂന്തോട്ടവുമാക്കാം. വേപ്പും തുളസിയും എല്ലാം അവിടെ സ്ഥാനം പിടിക്കട്ടെ.

റോസ്‌മേരി സസ്യം കൊതുകുകളെ ചെറുക്കുമത്രെ.
റോസ്‌മേരി സസ്യത്തില്‍ അടങ്ങിയിട്ടുള്ള എണ്ണ പ്രകൃതിദത്ത കൊതുക് നാശിനിയായി പ്രവര്‍ത്തിക്കും. നാല്- അഞ്ച് അടി വരെ പൊക്കത്തില്‍ വളരുന്ന ഇവയില്‍ നീലപൂക്കളാണുണ്ടാവുക. ചൂടുള്ള കാലാവസ്ഥയിലാണ് ഇവ നന്നായി വളരുക. തണുപ്പുകാലം ഇവയ്ക്ക് അതിജീവിക്കാന്‍ കഴിയില്ല അതിനാല്‍ ചൂട് ലഭ്യമാക്കണം. അതിനാല്‍ ചെടിച്ചട്ടിയില്‍ നട്ട് ശൈത്യകാലത്ത് അകത്തേയ്ക്ക് മാറ്റുക. ചൂട് കാലത്ത് കൊതുകുകളെ അകറ്റാന്‍ റോസ്‌മേരി നട്ട ചട്ടി മുറ്റത്തേക്ക് മാറ്റുക.
കൊതുകിനെ അകറ്റാന്‍ ഇഞ്ചപ്പുല്ല് വളരെ ഫലപ്രദമാണ്. ഇളം വയലറ്റ് പൂക്കളോട് കൂടിയ ഈ ചെടികള്‍ രണ്ട് മീറ്റര്‍ നീളത്തില്‍ വരെ വളരും. ഇഞ്ചപ്പുല്ലില്‍ നിന്നെടുക്കുന്ന എണ്ണ മെഴുകുതിരി , സുഗന്ധദ്രവ്യം, റാന്തല്‍ , വിവിധ ഔഷധ ഉത്പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാറുണ്ട്. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇഞ്ചപ്പുല്ല് നല്ലതാണ്.കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്ക്കുക. ഇഞ്ചപ്പുല്ല് എണ്ണ ചര്‍മ്മത്തിന് ദോഷകരമല്ല, ഏറെ നേരം ഇത് ഉപയോഗിക്കാവുന്നതാണ്.

പല ജീവികള്‍ക്കും ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും ഇഷ്ടപ്പടാത്ത ഒരു മണമാണ് ബന്തിച്ചെടിക്ക്. ആറ് ഇഞ്ച് മുതല്‍ മൂന്ന് അടി വരെ ഈ സസ്യങ്ങള്‍ വളരും. ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്. പച്ചക്കറികള്‍ക്കൊപ്പവും ഇവ നടുന്നത് മുഞ്ഞ പോലുള്ള പ്രാണികളെ അകറ്റാന്‍ സഹായിക്കും. കൊതുകിനെ നിയന്ത്രിക്കാന്‍ ബന്തി ചെടികള്‍ മുറ്റത്തും തോട്ടത്തിലും മറ്റും നടുക.

പുതിന ഇനത്തില്‍ പെടുന്ന ഒരു സസ്യമാണ് കാറ്റ്‌നിപ്. അടുത്തിടെയാണ് ഇവ കൊതുകു നാശിനിയാണന്ന് പ്രഖ്യാപിക്കപ്പെട്ടത്. അനേക വര്‍ഷം നിലനില്‍ക്കുന്ന ഈ സസ്യങ്ങള്‍ മൂന്ന് അടി വരെ വളരും. വെയില്‍ വീഴുന്ന അല്ലെങ്കില്‍ ഭാഗികമായി വെയില്‍ വീഴുന്ന സ്ഥലങ്ങളില്‍ വേണം ഇവ നടാന്‍. വെളുത്തതോ ഇളം വയലറ്റ് നിറത്തിലോ ഉള്ള പൂക്കളാണ് ഇവയില്‍ ഉണ്ടാവുക. കൊതുകുകളെയും മറ്റ് പ്രാണികളെയും നിയന്ത്രിക്കാന്‍ ഈ സസ്യങ്ങള്‍ വീടിന്റെ പുറക് വശത്ത് നടുക. കൊതുകുകളെ നശിപ്പിക്കാന്‍ വിവിധ രീതിയില്‍ ഈ സസ്യങ്ങള്‍ ഉപയോഗിക്കാം. ഇലകള്‍ ചതച്ചിട്ടും എണ്ണയായി ചര്‍മ്മത്തില്‍ പുരട്ടിയും ഇവ ഉപയോഗിക്കാം.

കൊതുക് നാശിനി സസ്യമാണ് അജെരാറ്റം. കൂമെറിന്‍ ഉത്പാദിപ്പിക്കുന്ന ഇളം നീല, വെള്ള നിറത്തിലുള്ള പൂക്കള്‍ ആണ് ഇവയിലേത്. ഇതിന്റെ മണം കൊതുകുകളെ അകറ്റും. വിപണികളില്‍ ലഭിക്കുന്ന കൊതുക് നാശിനികളിലും സുഗന്ധദ്രവ്യങ്ങളിലും കൂമറിന്‍ സാധാരണയായി ഉപയോഗിക്കുന്നുണ്ട്. ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന അനാവശ്യ ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അജെരാറ്റം തേയ്ക്കരുത്. പൂര്‍ണമായോ ഭാഗികമായോ വെയില്‍ ഉള്ള സ്ഥലങ്ങളില്‍ വളരുന്ന ഈ സസ്യങ്ങള്‍ വേനല്‍ക്കാലത്താണ് പൂക്കുന്നത്.
പനിക്കൂര്‍ക്ക കൊതുകുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു സസ്യമാണ്. പ്രത്യേക പരിഗണനവേണ്ടാത്തതും അതേസമയം വളരെ വര്‍ഷം നില്‍ക്കുന്നതുമായൊരു സസ്യമാണിത്. ചൂടുള്ള കാലാവസ്ഥയില്‍ മണല്‍പ്രദേശത്ത് വളരുന്ന ഇവയില്‍ പിങ്ക് പൂക്കളാണ് ഉണ്ടാവുക. ഹോഴ്‌സ് മിന്റിന് ഫംഗസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള കഴിവുണ്ട്.
ചെറുപ്രാണികളെ അകറ്റാന്‍ ശേഷിയുള്ള വേപ്പ് ശക്തമായൊരു കൊതുക് നാശിനിയാണ്. വേപ്പ് അടങ്ങിയിട്ടുള്ള നിരവധി കൊതുക് നാശിനികളും ബാമുകളും വിപണിയില്‍ ലഭ്യമാണ്.

കൊതുകുകളെ അകറ്റാന്‍ വേപ്പ് വെറുതെ മുറ്റത്ത് വളര്‍ത്തിയാല്‍ മതി. കൊതുകുകളെ അകറ്റാന്‍ വേപ്പെണ്ണ ചര്‍മ്മത്തില്‍ പുരട്ടാം. കൊതുകുകളെ അകറ്റാനുള്ള വേപ്പിന്റെ സവിശേഷത മലേറിയയെ പ്രതിരോധിക്കാന്‍ വളരെ ഫലപ്രദമാണ്.
കര്‍പ്പൂര വള്ളി കൊതുകുകളെ ഫലപ്രദമായി പ്രതിരോധിക്കും. ഇവ വളരുന്നതിന് അധികം ശ്രദ്ധ നല്‍കേണ്ട ആവശ്യമില്ല. നാല് അടി വരെ വളരുന്ന ഈ സസ്യങ്ങള്‍ക്ക് ചൂടുള്ള കാലാവസ്ഥയാണ് ആവശ്യം. രാസവസ്തുക്കള്‍ ഇല്ലാത്ത കൊതുക് നാശിനി ഉണ്ടാക്കുന്നതിന് കര്‍പ്പൂര തൈലം വെള്ളത്തില്‍ ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടാം. കൊതുകിനെ അകറ്റാന്‍ കര്‍പ്പൂര തൈലം കൈകളിലും കാലുകളിലും കഴുത്തിലും മറ്റും പുരട്ടാം.

തുളസിയാണ് കൊതുകുകളെ അകറ്റുന്ന മറ്റൊരു സസ്യം ഇലകള്‍ ചതയ്ക്കാതെ തന്നെ സുഗന്ധം പരത്തുന്ന സസ്യമാണ് തുളസി. കൊതുകുകളെ നിയന്ത്രിക്കുന്നതിന് മുറ്റത്ത് തുളസി നടുന്നത് നല്ലതാണ്. കൈനിറയെ തുളസിയില എടുത്ത് ചതച്ച് ചര്‍മ്മത്തില്‍ പുരട്ടുന്നതും കൊതുകുകളെ അകറ്റാന്‍ സഹായിക്കും. കൊതുകിനെ അകറ്റാന്‍ ഏത് തരം തുളസിയും ഉപയോഗിക്കാം. എന്നാല്‍, നാരങ്ങ തുളസി, കറുവപ്പട്ട തുളസി തുടങ്ങിയവയാണ് കൂടുതല്‍ ഫലപ്രദം. കൂടാതെ ഒട്ടനവധി ഔഷധഗുണമുള്ള സസ്യമാണ് തുളസി.

Address

Kottayam

Alerts

Be the first to know and let us send you an email when എല്ലാഅറിവും സമര്പ്പിക്കുന്നു posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to എല്ലാഅറിവും സമര്പ്പിക്കുന്നു:

Shortcuts

Share

Category