MJSSA Manarcad District

MJSSA Manarcad District St Mary's Sunday schools Manarcad
St Mary's Jacobite Syrian Cathedral Manarcad

15/05/2026

പ്രധാന പെരുന്നാൾ 2026 || മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളി, മാമ്മലശ്ശേരി

12/04/2026
ഇന്നലെ (11-04-2026)രാവിലെ താഴത്തെ പള്ളിയിൽ വെച്ച് വി. കുർബാന യിൽ JSVBS ലെ കുട്ടികളും, vbs teachers എല്ലാവരും സംബന്ധിച്ചു...
12/04/2026

ഇന്നലെ (11-04-2026)രാവിലെ താഴത്തെ പള്ളിയിൽ വെച്ച് വി. കുർബാന യിൽ JSVBS ലെ കുട്ടികളും, vbs teachers എല്ലാവരും സംബന്ധിച്ചു, വി. കുർബാന അനുഭവം നടത്തിയ ശേഷം സിബിഎസ്ഇ സ്കൂളിൽ വെച്ച് ക്രമീകരിച്ച പ്രഭാത ഭക്ഷണം ശേഷം ഇന്നത്തെ ക്ലാസ്സുകൾ ആരംഭിച്ചു,കൂടാതെ കുട്ടികൾ എല്ലാവർക്കും മായി 2nd പീരിയഡ് ചിത്ര രചന മത്സരവും നടത്തി.

*മലങ്കരയിലെ ഏറ്റവും വലിയ ജെ.എസ്.വി.ബി.എസ് ആരംഭിച്ചു* ------------------------------------മലങ്കരയിൽ ഒരു JSVBS സെൻ്ററിൽ ഏറ...
09/04/2026

*മലങ്കരയിലെ ഏറ്റവും വലിയ ജെ.എസ്.വി.ബി.എസ് ആരംഭിച്ചു*
------------------------------------
മലങ്കരയിൽ ഒരു JSVBS സെൻ്ററിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പതിനാറ് സൺഡേസ്കൂളുകളെയും ഏകോപിപ്പിച്ചുള്ള ജെ.എസ്.വി.ബി.എസ് ക്യാമ്പിന് 07.04.2026 ചൊവാഴ്ച്ച ആരംഭം കുറിച്ചു. ജെ.എസ്.വി.ബി.എസ് ഡയറക്ടർ റവ.ഫാ.ഗീവർഗീസ് നടുമുറിയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എം.ജെ.എസ്.എസ്.എ കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ സഹവികാരി റവ.ഫാ.കുര്യൻ മാത്യു വടക്കേപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. റവ.ഫാ.മാത്യു എം.ബാബു വടക്കേപ്പറമ്പിൽ, ഭദ്രാസന സെക്രട്ടറി ജോമോൻ.കെ.ജെ കൊച്ചുപ്പറമ്പിൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ ഇ.വി.കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ പി.എ.സ്കറിയാച്ചൻ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു. മണർകാട് ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ കെ.എം.മാത്യു കാലായിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ, സൺഡേസ്കൂൾ പ്രതിനിധി പി.സി.ചെറിയാൻ പ്ലാത്തോട്ടത്തിൽ കൃതജ്ഞതയും അർപ്പിച്ചു.

ക്യാമ്പിന് തുടക്കം കുറിച്ച് കൊണ്ട് JSVBS ഡയറക്ടർ റവ.ഫാ.ഗീവർഗീസ് നടുമുറിയിൽ പതാക ഉയർത്തി. " ശോഭയും കാന്തിയും അണിയുക " ഇയ്യോബ് 40:9 എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഏപ്രിൽ 7 മുതൽ 18 വരെ ( 8:30 am to 12:00 pm ) നടത്തപ്പെടുന്ന ക്യാമ്പിൽ 740 വിദ്യാർത്ഥികളും 84 അദ്ധ്യാപകരുമാണ് സേവനമനുഷ്ഠിക്കുന്നത്.

29/03/2026
28/03/2026

ഇന്ന് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് JSVBS 2026 ലെ കോട്ടയം ഭദ്രാസനത്തിലെ അധ്യാപകർക്കു വേണ്ടിനടത്തിയ ഗാനപരിശീലനവും, action സോങ്ങും നമ്മുടെ സെൻട്രൽ സൺ‌ഡേ സ്കൂളിലെ ഗാന പരിശീലന അധ്യാപകർ വളരെയേറെ ഭംഗിയായും , ചിട്ടയായും അനുഗ്രഹപ്രദമായും നടത്തിയ ഈ അധ്യാപകരെ എല്ലാവരെയും കൂടെ നേതൃത്വം കൊടുത്ത ശ്രീ സാജൻ കുരിയാക്കോസ് സാറിനെയും അഭിനന്ദിക്കുന്നു!

Address

Manarcad
Kottayam

Website

Alerts

Be the first to know and let us send you an email when MJSSA Manarcad District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category