22/10/2023
*വിരമിച്ച അധ്യാപകർ അറിയാൻ*
*താമസ സൗകര്യമുണ്ട്*.
*പക്ഷെ* *ഉപയോഗപ്പെടുത്തുന്നില്ല.*............... ............... ...............
തിരുവനന്തപുരം പേട്ട റയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ചു മിനിറ്റു നേരം നടന്നാലെത്താവുന്ന ദൂരത്തിൽ, പെൻഷൻ പറ്റിയ അധ്യാപകർക്കു താമസിക്കാവുന്ന ഒരു ഹെർമിറ്റേജുണ്ട്.
നാഷണൽ ഫൗണ്ടേഷൻ ഫോർ ടീച്ചേഴ്‌സ്
(NFTW) ൻ്റെ കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു സ്ഥാപനം. 1999ൽ ഉദ്ഘാടനം ചെയ്തു.
കേരള വിദ്യാഭ്യാസ വകുപ്പിനാണ് നടത്തിപ്പിൻ്റെ ചുമതല. ദമ്പതികളിൽ ഒരാളെങ്കിലും അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ആളാണെങ്കിൽ ഒരുമിച്ചു താമസിക്കാൻ അനുവാദം ലഭിക്കും. വളരെ ആകർഷകമായ ഈ ഹെർമിറ്റേജ് കെട്ടിടത്തിൽ
ബാത്റൂം അറ്റാച്ച്ഡ് സിംഗിൾ റൂമും ഡബിൾ റൂമും ലഭ്യമാണ്. ഭക്ഷണം റൂമിൽ ഉണ്ടാക്കാൻ അനുവാദമില്ല. യഥാസമയം നല്ല നിലവാരമുള്ള ഭക്ഷണം ഇവിടെ ലഭിക്കും. മാസാവസാനം പണം നൽകണം.
മാനേജർ, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെ ജീവനക്കാരും ആഹാരം പാകം ചെയ്യാനുള്ളവരും ഇവിടെയുണ്ട്.
ഡൈനിംഗ് ഹാൾ, ലൈബ്രറി, പ്രയർ ഹാൾ, റിക്രിയേഷൻ ഹാൾ മുതലായ സൗകര്യങ്ങളെല്ലാമുണ്ട്. കുളിക്കാൻ ആവശ്യമെങ്കിൽ ചൂടുവെള്ളം കിട്ടാനുള്ള സംവിധാനവുമുണ്ട്. *മുറി വാടക സിംഗിൾ റൂം മാസം 200 രൂപ*, *ഡബിൾ റൂം മാസം 300 രൂപ*.
കോവിഡിനു മുൻപ് അമ്പതിലേറെ അധ്യാപകർ ഇവിടെ താമസിച്ചിരുന്നു. ഇപ്പോൾ
19 അംഗങ്ങൾ മാത്രമാണുള്ളത്.
മക്കളും മറ്റും വിദേശത്തായതിനാലും മറ്റു പല വിധ കാരണങ്ങളാലും ഒറ്റപ്പെട്ടു കഴിയുന്ന റിട്ടയേഡ് അധ്യാപകർക്ക് ഈ സ്ഥാപനത്തിൽ സുഖമായി താമസിക്കാം.
വിദ്യാഭ്യാസ വകുപ്പിൻ്റെ അനുവാദം വാങ്ങുന്നതിനുള്ള അപേക്ഷാ ഫാറങ്ങൾ
ഈ ഹെർമിറ്റേജ് മാനേജരിൽ നിന്ന് നേരിട്ടു വാങ്ങാവുന്നതാണ്.
റിട്ടയേഡ് അധ്യാപകനായ ശ്രീ.വിജയകുമാർ ആണ് ഇപ്പോഴത്തെ മാനേജർ.
ഫോൺ നമ്പർ- 9447341363