03/06/2025
ബേക്കർ മെമ്മോറിയൽ എൽ പി സ്കൂൾ
പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടത്തി. സ്കൂൾ മാനേജർ റവ. സിബി മാത്യുവിന്റെ
അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ഹെഡ്മിസ്ട്രസ് മറിയാമ്മ ഉമ്മൻ, സ്റ്റാഫ് സെക്രട്ടറി സൂസൻ ജേക്കബ് ചെറിയാൻ, പി ടി എ പ്രസിഡന്റ് ക്രിസ്റ്റി ജോർജ് എന്നിവർ പ്രസംഗിച്ചു. റവ. ഷെറി വർഗീസ്, റവ. റോബിൻ മാത്യു ജോൺ എന്നിവർ പങ്കെടുത്തു..
കുട്ടികളെ സ്വീകരിക്കാൻ കൊച്ചമ്മമാർ നയനമനോഹരമായ നൃത്തം അവതരിപ്പിക്കുകയും, പൂമ്പാറ്റകളുടെയും പൂക്കളുടെയും പക്ഷിമൃഗാദികളുടെയും ചെണ്ടമേളക്കാരുടെയും വൈവിദ്ധ്യമായ വേഷപകർച്ചയോടെ കുട്ടികൾ നവാഗതരെ സ്വാഗതം ചെയ്തു. പച്ചക്കറിതൈകളും മധുര പലഹാരങ്ങളും നൽകി നവാഗതരെ സ്വീകരിക്കുകയുണ്ടായി