04/06/2020
Dedication Prayer for COVID19 Crisis Recovery
ദുര്‍വ്യാധി മാറുന്നതിനുള്ള പ്രാര്‍ത്ഥന .
കാരുണ്യവാനും മനുഷ്യസ്‌നേഹമുള്ളവനുമായ ദൈവമായ കര്‍ത്താവേ, ഭയഭക്തിയോടെ നിന്റെ സന്നിധിയില്‍ നില്‍ക്കുവാനും, പ്രകാശത്തോടും വിശുദ്ധിയോടും കൂടെ നിന്നെ ശുശ്രൂ ഷിപ്പാനും, തിരുവിഷ്ടപ്രകാരം നിന്നെ പ്രസാദിപ്പിക്കാനും ഞങ്ങളെ യോഗ്യരാക്കേണമേ. വിശേഷാല്‍, തിരുമുമ്പാകെ ഞങ്ങള്‍ തലകള്‍ വണങ്ങിയിരിക്കുന്ന ഈ സമയം ദുഃഖത്തോടും അനുതാപത്തോടും കൂടെ നിന്നോട് അപേക്ഷിക്കുന്നു. ദൈവമേ നീ ഞങ്ങള്‍ക്ക് ദാനമായി നല്‍കിയിട്ടുള്ള ഈ പ്രപഞ്ചത്തെയും അതിലുള്ള സകല ജീവജാലങ്ങളെയും അതിന്റെ ശുശ്രൂഷയ്ക്കായി നീ മെനഞ്ഞുണ്ടാക്കിയ നിന്റെ കൈവേലയായ മനുഷ്യനെയും ഇതാ ഒരു മഹാമാരി ബാധിച്ചിരിക്കുന്നു. പ്രായഭേദമെന്യേ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. എങ്ങും കരച്ചിലും മഹാവിലാപവും മാത്രം കേള്‍ക്കപ്പെടുന്നു. ആകയാല്‍ കാരുണ്യവാനായ ദൈവമേ, ഇവയില്‍ നിന്ന് വിടുവിച്ച് ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ. നല്ല ഇടയനായ കര്‍ത്താവേ, ഞങ്ങളുടെ ആവലാതി കേള്‍ക്കേണമേ. വിളിപ്പിന്‍ ഞാന്‍ ഉത്തരമരുളുമെന്നും, മുട്ടുവിന്‍ ഞാന്‍ തുറന്നു തരുമെന്നും, അന്വേഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തുമെന്നും നീ കല്പിച്ചിരിക്കുന്നതിനാല്‍ ഞങ്ങളുടെ നമസ്‌കാരങ്ങള്‍ക്കും അപേക്ഷകള്‍ക്കും കണ്ണുനീരുകള്‍ക്കും നിന്റെ കരുണയുടെ വാതില്‍ ഇപ്പോള്‍ തുറന്നു നല്‍കേണമേ. ഞങ്ങളില്‍ ഹൃദയ വേദനയിലും മനോവ്യസനത്തിലും ഇരിക്കുന്നവരെ നീ ആശ്വസിപ്പിക്കേണമേ. രോഗികളായി ആതുരാ ലയങ്ങളിലും ഭവനങ്ങളിലും കഴിയുന്നവരെ നീ തൊട്ട് സൗഖ്യമാക്കേണമേ. മുറിവേറ്റിരിക്കുന്നവരെ പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും മറ്റു കൈത്താങ്ങലുകളാല്‍ സമൂഹത്തെ ഒരുമിച്ചു നിര്‍ ത്തുന്ന നല്ല മനസ്സുകളെയും നീ അനുഗ്രഹിക്കേണമേ. അവരുടെ അദ്ധ്വാനങ്ങള്‍ക്കും ബുദ്ധിമുട്ടിനും തക്കതായ പ്രതിഫലം നീ നല്‍കേണമേ. പ്രതിരോധ മരുന്നുകള്‍ സൃഷ്ടിക്കുന്ന യത്‌നങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നീ വഴി നടത്തി അനുയോജ്യമായ കണ്ടെത്തലുകളിലേക്ക് നയിക്കേണമേ. സര്‍വ്വാധിപതിയായ ദൈവമേ, ഈ അടിയന്തര കാലത്ത് ഞങ്ങളുടെ ഭരണാധികാരികള്‍ക്ക് വിവേ കവും കാര്യപ്രാപ്തിയും നല്‍കേണമേ. അവരുടെ നിര്‍ദ്ദേശങ്ങളെ യഥാസമയം അനുസരിക്കുവാനുള്ള ഒരു ഹൃദയം ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പ്രദാനം ചെയ്യേണമേ. കര്‍ത്താവേ, സഭയുടെ പ്രജകളെ നീ പരിപാലിക്കുകയും അതിന്റെ ഭിത്തികളെ ബലപ്പെടുത്തുകയും ചെയ്യേണമേ. സമൂഹത്തെ സ്്‌നേഹിക്കുവാനും ഞങ്ങളുടെ വിളിക്ക് അനുസൃതമായി ക്രിസ്തീയ ചുമതലകള്‍ നിര്‍വ്വഹിക്കുവാ നുമുള്ള ക്രിസ്തുമനസ് നിന്റെ അനുയായികളായ ഞങ്ങള്‍ക്ക് ദാനം നല്‍കേണമേ. 'ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു, ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയില്‍ ആശ്രയിക്കും' എന്ന് സങ്കീര്‍ത്തനക്കാരനോടൊപ്പം ചേര്‍ന്ന് പാടുവാനും നിന്നില്‍ ആശ്രയിക്കാനും ഞങ്ങള്‍ക്ക് സംഗതിയാകണമേ. ഞങ്ങളുടെ പാപങ്ങള്‍ അസംഖ്യമെങ്കിലും നീ അല്ലാതെ ഞങ്ങള്‍ക്ക് ആശ്രയി പ്പാന്‍ മറ്റാരും ഇല്ല. കരുണയോടെ ഞങ്ങളെ തൃക്കണ്‍ പാര്‍ത്ത് ഞങ്ങളെയും ഞങ്ങള്‍ക്കുള്ള സകല ത്തെയും നിന്റെ സ്ലീബായാല്‍ അവിടുന്ന് മറച്ചുകൊള്ളണമേ. ഞങ്ങള്‍ ഒന്നിനെക്കുറിച്ചും വിചാര പ്പെടാതെ എല്ലാത്തിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും ഞങ്ങളുടെ ആവശ്യങ്ങള്‍ തോത ത്തോടെ നിന്റെ സന്നിധിയില്‍ കരേറ്റുമാറാകണമേ. ഈ കഠിനമായ അവസ്ഥയില്‍ നിന്ന് വിടുവി ക്കപ്പെട്ട് നിന്നെ മഹത്വപ്പെടുത്തുവാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ. ഞങ്ങള്‍ എല്ലാവരും പിതാവും പുത്രനും പരിശുദ്ധറൂഹായുമാകുന്ന നിന്നെ എന്നേക്കും സ്തുതിച്ചു പുകഴ്ത്തുമാറാകേണമേ. ആമ്മീന്‍.
✔️തയ്യാറാക്കിയത് ഡീ. അലക്‌സ് പി. മാത്യു (ബോംബെ ഭദ്രാസനം)
✔️ആലാപനം ഫാ. സിബി മാതൃൂ വര്‍ഗ്ഗീസ് (കണ്ടനാട് ഈസ്റ്റ്് ഭദ്രാസനം)
✔️Video Editz: T.M Talks