Eassel Edu Hub

Eassel Edu Hub Celebrate your ways to success with us...
Knowledge Hotspot

▪️▪️മിലിട്ടറി എൻജിനിയറിങ്‌ സർവീസിൽ ഒഴിവ് 🔴🔴മിലിട്ടറി എൻജിനിയറിങ്‌ സർവീസിൽ  സൂപ്പർ വൈസർ, ഡ്രോട്‌സ്‌മാൻ തസ്‌തികകളിൽ ആകെ 5...
13/05/2021

▪️▪️മിലിട്ടറി എൻജിനിയറിങ്‌ സർവീസിൽ ഒഴിവ് 🔴🔴

മിലിട്ടറി എൻജിനിയറിങ്‌ സർവീസിൽ സൂപ്പർ വൈസർ, ഡ്രോട്‌സ്‌മാൻ തസ്‌തികകളിൽ ആകെ 572 ഒഴിവുണ്ട്‌.

സൂപ്പർവൈസർ 458, ഡ്രോട്‌സ്‌മാൻ 114 എന്നിങ്ങനെയാണ്‌ ഒഴിവ്‌.

സൂപ്പർവൈസർ യോഗ്യത ഇക്കണോമിക്‌സ്‌/ കൊമേഴ്‌സ്‌/സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ബിസിനസ്‌ സ്‌റ്റഡീസ്‌/പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ, മെറ്റീരിയൽ മാനേജ്‌മെന്റ്‌ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. ഡ്രോട്‌സ്‌മാൻ യോഗ്യത ആർക്കിടെക്‌ചറൽ അസിസ്‌റ്റന്റ്‌ ഷിപ്പിൽ ഡിപ്ലോമ. പ്രായം 18–-30. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ്‌ 17. വിശദവിവരത്തിന്‌ www.mes.gov.in

13/05/2021

▪️ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പീച്ച്​ ആൻഡ്​ ഹിയറിങ്​​ പ്രവേശനം 🔴

വിജ്​ഞാപനം, പ്രോസ്​പെക്​ടസ്​:-
🔴 www.aiishmysore.in
ൽ ഓൺലൈൻ അപേക്ഷ ജൂൺ 10നകം

കേന്ദ്രസർക്കാറിന്​ കീഴിലുള്ള മൈസൂരിലെ ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പീച്ച്​ ആൻഡ്​ ഹിയറിങ് 2021-22 വർഷത്തെ വിവിധ ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്​സുകളിലേക്കുള്ള പ്രവേശനത്തിന്​ അപേക്ഷകൾ ക്ഷണിച്ചു. വിജ്​ഞാപനം, പ്രോസ്​പെക്​ടസ്​ www.aiishmysore.inൽ നിന്നും ഡൗൺലോഡ്​ ചെയ്യാം. ഓൺലൈനായും ഓഫ്​ലൈനായും അപേക്ഷിക്കാം.

ഓൾ ഇന്ത്യ ഓൺലൈൻ എൻട്രൻസ്​ പരീക്ഷയുടെ അടിസ്​ഥാനത്തിൽ പ്രവേശനം നൽകുന്ന കോഴ്​സുകൾ ഇവയാണ്​. ബാച്ചിലർ ഓഫ്​ ഓഡിയോളജി ആൻഡ്​​ സ്​പീച്ച്​ ലാംഗ്വേജ്​ പാതോളജി (BASLP), സീറ്റുകൾ 68, പഠനകാലാവധി 4 വർഷം, പ്രതിമാസ സ്​റ്റൈപൻഡ്​ 800 രൂപ.

യോഗ്യത: ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​, ബയോളജി/കമ്പ്യൂട്ടർ സയൻസ്​ വിഷയങ്ങളോടെ പ്ലസ്​ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എം.എസ്​.സി (ഓഡിയോളജി) 40, രണ്ടുവർഷം. യോഗ്യത: BASLP/BSC സ്​പീച്ച്​ & ഹിയറിങ്​​ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. എം.എസ്​.സി സ്​പീച്ച്​-ലാംഗ്വേജ്​ പാതോളജി 40, രണ്ടുവർഷം, തൊട്ട്​ മുകളിലേതുപോലെ തന്നെ.

ഈ കോഴ്​സുകൾക്കുള്ള അപേക്ഷാഫീസ്​ 900 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക്​ 700 രൂപ മതി. അപേക്ഷ ഓൺലൈനായി ജൂൺ 10നകം സമർപ്പിക്കാം. ഓഫ്​ലൈൻ എൻട്രൻസ്​/നോൺ എൻട്രൻസ്​ പരീക്ഷയുടെ അടിസ്​ഥാനത്തിൽ പ്രവേശനം നൽകുന്ന കോഴ്​സുകൾ- എം.എഡ്​ സ്​പെഷൽ എജുക്കേഷൻ (ഹിയറിങ്​​ ഇംപെയർമെൻറ്​ 22, രണ്ടുവർഷം, ബി.എഡ്​ സ്​പെഷൽ എജുക്കേഷൻ (എച്ച്​.ഐ) 22, രണ്ടുവർഷം. പി.ജി ഡി​പ്ലോമ കോഴ്​സുകൾ-ക്ലിനിക്കൽ ലിംഗ്വിസ്​​റ്റിക്​സ്​ ഫോർ സ്​പീച്ച്​ ലാംഗ്വേജ്​ പാതോളജി 12, ഒരുവർഷം; ഫോറൻസിക്​ സ്​പീച്ച്​ സയൻസസ്​ & ടെക്​നോളജി 12, ഒരുവർഷം.

അഗ്​മെ​േൻററ്റീവ്​ & ആൾട്ടർനേറ്റീവ്​ കമ്യൂണിക്കേഷൻ 22, ഒരുവർഷം, ഓഡിറ്ററി ഹെർബൽ തെറപ്പി 12, ഒരുവർഷം.

ആർ.സി.ഐ പ്രവേശനപരീക്ഷയുടെ അടിസ്​ഥാനത്തിൽ പ്രവേശനം നൽകുന്ന കോഴ്​സുകൾ: ഡിപ്ലോമ ഇൻ ഹിയറിങ് എയ്​ഡ്​ ആൻഡ്​​ ഇയർമോൾഡ്​ ടെക്​നോളജി-28, ഒരുവർഷം, ഏർളി ചൈൽഡ്​ഹുഡ്​ സ്​പെഷൽ എജുക്കേഷൻ (HI) ഒരുവർഷം; ഹിയറിങ് ലാംഗ്വേജ്​ & സ്​പീച്ച്​ 28, ഒരുവർഷം.

അപേക്ഷാഫീസ്​ 600 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ലിയു.ഡി വിഭാഗത്തിന്​ 400 രൂപ മതി. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ മുതലായ വിവരങ്ങൾ പ്രോസ്​പെക്​ടസിലുണ്ട്​. നിർദിഷ്​ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ ജൂലൈ 20 വരെ സ്വീകരിക്കും.

_For Career Queries:-_
*_Martin Jose_*
_(Career Counsellor)_
_https://wa.me/919447443357_
_9447443357_

🎓🔰 *കേരള യൂണിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള വിവിധ പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം* 🎓🔰💡കേരള യൂണി...
13/05/2021

🎓🔰 *കേരള യൂണിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള വിവിധ പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം* 🎓🔰

💡കേരള യൂണിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാർട്ട്‌മെന്റിലേക്കുള്ള വിവിധ പി.ജി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

💡 *_കേരള യൂണിവേഴ്‌സിറ്റി നൽകുന്ന പി.ജി കോഴ്സുകളുടെ ലിസ്റ്റ്_*

⭕ *MA Courses*
▪️Archeology
▪️Arabic
▪️Economics
▪️English
▪️German
▪️History
▪️Hindi
▪️Islamic History
▪️Lingustics
▪️Malayalam
▪️Music
▪️Philosophy
▪️Political Science
▪️Public Administration
▪️Russian
▪️Sanskrit
▪️Sociology
▪️Tamil
▪️West Asian Studies
▪️Politics,IR &Diplomacy

⭕ *M.Sc. Courses*
▪️Applied Psychology
▪️Actuarial Science
▪️Applied Statistics
▪️Aqualitic Biology
& Fisheries
▪️Biochemistry
▪️Biodiversity Conservation
▪️Biotechnology
▪️Chemistry
▪️Computational Biology
▪️Computer Science
▪️Environmental Science
▪️Genetics & Plant breeding
▪️Geology
▪️Zoology
▪️Mathematics
▪️Physics
▪️Statistics
▪️Data Science
◼️MCom
◼️MSW
◼️MEd.
◼️MCJ
◼️M.LISc.
◼️LLM
◼️MSc Data Science

⭕ *പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അഡ്‌മിഷൻ ലഭിക്കുക*

⭕ *പരീക്ഷ കേന്ദ്രങ്ങൾ*:
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്

⭕ *അപേക്ഷ ഫീസ്*
General-₹525
SC/ST-₹265

*⭕ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി*:
31 May 2021

🌐 *വെബ്സൈറ്റ്*
https://admissions.keralauniversity.ac.in/

▪️▫️▪️▫️▪️▫️▪️▫️▪️▫️
●▬▬▬▬▬▬▬▬▬▬▬▬▬●

*♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരപ്രദമാകട്ടെ♻️*

_For Career Queries:-_
_Martin Jose_
_(Career Counsellor)_
_https://wa.me/919447443357_
_9447443357_

_https://chat.whatsapp.com/KF9O3xn93ak0yRXe5F4RUA_

▪️കോവിഡ്; മാറ്റിവെച്ചതും തീയതി നീട്ടിയതുമായ എൻട്രൻസ് പരീക്ഷകള്‍ 🌻🎓🌏🎓🌏🎓🌏🎓🌏🎓🌏🔲കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ അപേക്ഷിക...
13/05/2021

▪️കോവിഡ്; മാറ്റിവെച്ചതും തീയതി നീട്ടിയതുമായ എൻട്രൻസ് പരീക്ഷകള്‍ 🌻
🎓🌏🎓🌏🎓🌏🎓🌏🎓🌏

🔲കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയതും മാറ്റിവെച്ചതുമായ പ്രവേശന പരീക്ഷകളെക്കുറിച്ചറിയാം.

*☑️ ഐ.ഐ.എസ്സി.-ബി.എസ്.*

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) ബെംഗളൂരു, നാലു വർഷ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.) പ്രോഗ്രാം പ്രവേശനത്തിന് മേയ് 30 വരെ അപേക്ഷിക്കാം.

*🌎🌎 https://www.iisc.ac.in/admissions/*

*☑️എൻ.സി.എച്ച്.എം.- ജെ.ഇ.ഇ.*

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ്് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.), *ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ* പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന എൻ.സി.എച്ച്.എം. ജോയന്റ്് എൻട്രൻസ് എക്സ്സാമിനേഷൻ (ജെ.ഇ.ഇ.) അപേക്ഷ നൽകാനുള്ള സമയം മേയ് 31 വരെ നീട്ടി.

ജൂൺ 12-ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനപരീക്ഷ മാറ്റിവെച്ചു.

*🌎🌎 https://nchmjee.nta.nic.in/*

*☑️ ജെ.ഇ.ഇ. മെയിൻ മാറ്റിവെച്ചു*

എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ. ഇ.) മെയിൻ നാലാം സെഷൻ പരീക്ഷകൾ മാറ്റിവെച്ചു. മേയ് 24 മുതൽ 28 വരെ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്.

ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റിവെച്ചിരുന്നു. മേയ് സെഷനുള്ള രജിസ്ട്രേഷൻ തീയതി പിന്നീട് പ്രഖ്യാപിക്കും.

*🌎🌎 https://jeemain.nta.nic.in/*

*☑️ഓൾ ഇന്ത്യ ആയുഷ് പി.ജി. എൻട്രൻസ് എക്സാമിനേഷൻ*

ജൂൺ ഏഴിന് നടത്താനിരുന്ന ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്സാമിനേഷൻ (എ.ഐ.എ.പി.ജി.ഇ.ടി.)-2021, കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിഞ്ഞേ നടത്തുകയുള്ളൂ.

ഓൺലൈൻ രജിസ്ടേഷൻ തീയതി, പരീക്ഷാതീയതി എന്നിവ പിന്നീട് പ്രഖ്യാപിക്കും.

*🌎🌎 https://nta.ac.in/*

*☑️ ഇന്ദോർ ഐ.ഐ.എം. ഐ.പി.എം. -എ.ടി.*

ഇന്ദോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) നടത്തുന്ന അഞ്ചുവർഷ *ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്് (ഐ.പി.എം.)* പ്രവേശനത്തിനുള്ള ഐ.പി.എം. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (എ.ടി.) അപേക്ഷ മേയ് 31 വരെ നൽകാം.

പരീക്ഷ ജൂലായ് 16-ന് നടത്തും.

IISc is the premier institute for advanced scientific and technological research and education in India.

കോഴിക്കോട് എന്‍.ഐ.ടി.യില്‍ ഗവേഷണം; മേയ് 15 വരെ അപേക്ഷിക്കാംകോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) ...
13/05/2021

കോഴിക്കോട് എന്‍.ഐ.ടി.യില്‍ ഗവേഷണം; മേയ് 15 വരെ അപേക്ഷിക്കാം

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) വിവിധ ഡിപ്പാർട്ടുമെന്റുകളിലെ/സ്കൂളുകളിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുൾടൈം, പാർട്ട്ടൈം, എക്സ്റ്റേണൽ സ്കീം പ്രകാരം പ്രവേശനം നൽകും.
ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ്, ബയോടെക്നോളജി, മാനേജ്മെന്റ് സ്റ്റഡീസ്, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനിയറിങ് എന്നീ മേഖലകളിൽ അവസരങ്ങളുണ്ട്.

എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ്, ആർക്കിടെക്ചർ/ഡിസൈൻ/പ്ലാനിങ് മാസ്റ്റേഴ്സ്, നിശ്ചിത വിഷയത്തിൽ മാസ്റ്റേഴ്സ്, എം.ഡി./എം.എസ്./ഡി.എൻ.ബി. തുടങ്ങിയ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിശ്ചിത മേഖലകളിൽ അപേക്ഷിക്കാം. ബി.ഇ./ബി.ടെക്. ബിരുദധാരികൾക്ക് ഡയറക്ട് പിഎച്ച്.ഡി. അഡ്മിഷൻ പദ്ധതിയുമുണ്ട്.
അപേക്ഷകർക്ക് ഒരു ദേശീയതല എലിജിബിലിറ്റി പരീക്ഷാ യോഗ്യത/ഫെലോഷിപ്പ് വേണം.

വിശദമായ പ്രവേശനയോഗ്യത //www.nitc.ac.in-ലെ അഡ്മിഷൻ ലിങ്കിലുള്ള ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. അപേക്ഷ അഡ്മിഷൻ ലിങ്ക് വഴി മേയ് 15-ന് വൈകീട്ട് അഞ്ചുവരെ നൽകാം.

*🌻Educational Enlightening for Elevation💫*

*▪️Career Updations*🎓
*▪️Entrance Notifications*🎙️
*▪️Admission Assistance*👩🏻‍🎓
*▪️A to Z Career Support*Ⓜ️
*▪️Job Alerts✨*

https://chat.whatsapp.com/E991pPu0nR27TMxJt8CUEC

*10,12, ഡിഗ്രി പഠിക്കുന്ന വിദ്യാർഥികൾക്ക് ആയി ഒരു സമ്പൂർണ ഉന്നത വിദ്യാഭ്യാസ സഹായി കൂട്ടായ്മ*

മികച്ച തൊഴിലവസരങ്ങളുമായി നഴ്സിങ്ങ്...👩🏻‍⚕🎓🌏🎓🌏🎓🌏🎓🌏🎓🌏കരിയർ വിവരങ്ങൾ Whatsapp. ഇത് ലഭിക്കുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക്   ച...
13/05/2021

മികച്ച തൊഴിലവസരങ്ങളുമായി നഴ്സിങ്ങ്...👩🏻‍⚕
🎓🌏🎓🌏🎓🌏🎓🌏🎓🌏

കരിയർ വിവരങ്ങൾ Whatsapp. ഇത് ലഭിക്കുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JyMCmAEvQyJBVaMXTh67BW
↔️
https://wa.me/919447443357

🔲ലോകമെമ്പാടും അതിദ്രുതം വളരുന്ന സേവനമേഖലയാണ് ആരോഗ്യരംഗം. സ്വാഭാവികമായും ഹെൽത്ത് പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ചും നഴ്സിങ് യോഗ്യതകളുള്ളവർക്ക് പ്രതിദിനം ഡിമാൻഡ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

🔲 ആതുരശുശ്രൂഷാ രംഗത്തിന് അത്ഭുതകരമായ വളർച്ച ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

🔲 നഴ്സിങ് പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റൽ നഴ്സിങ്, മിലിട്ടറി നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, പ്രൈവറ്റ് ഡ്യൂട്ടി നഴ്സിങ്, അധ്യാപനം എന്നിങ്ങനെ വിവിധ തലങ്ങളിൽ അവസരങ്ങളുണ്ട്. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാർ മികച്ച രീതിയിൽ ജോലി ചെയ്തുവരുന്നുണ്ട്. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള മലയാളി നഴ്സുമാരുടെ റിക്രൂട്ട്മെൻ്റുകൾക്ക് ഇപ്പോൾ വേഗതയും കൂടിയിരിക്കുന്നു.

🔲 2021 മാർച്ചിൽ മാത്രം 250ലധികം നഴ്സുമാർ Overseas Development Employment Promotion Council എന്ന കേരള സർക്കാർ സ്ഥാപനം വഴി വിദേശ രാജ്യങ്ങളിൽ ജോലി നേടിക്കഴിഞ്ഞു.

🔲 അച്ചടക്കം,ലാളിത്യം, സേവന മനോഭാവം, ക്ഷമ, ത്യാഗസന്നദ്ധത, ഉത്തരവാദിത്തബോധം, സഹാനുഭൂതി എന്നിവ ഈ മേഖലയിൽ പ്രവേശിക്കുന്നവർക്ക് അത്യാവശ്യം.

🔲 സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവും കെമിസ്ട്രിയിലും ബയോളജിയിലുമുള്ള താൽപ്പര്യവും അഭിലഷണീയം.

🔲 ഫിസിക്സ്, കെമിസ്ട്രി, ബയോളജി (PCB) വിഷയങ്ങളോടെ 10+2 കഴിഞ്ഞവർക്ക് ചേരാവുന്ന

☑️ General Nursing and Mid wifery അഥവാ GNM (3.5 വർഷം)

☑️ BSc Nursing (4 വർഷം)

☑️ Auxiliary Nursing Midwifery അഥവാ ANM (2 വർഷം)

കോഴ്സുകളാണ് ഈ മേഖലയിലെ പ്രാഥമികകോഴ്സുകൾ.

🔲 GNM കഴിഞ്ഞ് 2 വർഷം ദൈർഘ്യമുള്ള Post Basic B.Sc Nursing കോഴ്സിന് ചേരാം. ഈ കോഴ്സോ B.Sc Nursing കോഴ്സോ പൂർത്തിയാക്കിയവർക്ക് MSc നഴ്സിങ്ങിനും പ്രവേശനം ലഭിക്കും.

*🔲 കേരളത്തിൽ B.Sc നഴ്സിങ് കോഴ്സുകൾക്കുള്ള മേൽനോട്ടം LBS നാണ്.*

🔲 PCB വിഷയങ്ങളിൽ 50% മാർക്ക് വേണം. മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായപരിധിയുമില്ല .

🔲 കേരളത്തിലെ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും അറിയാൻ *www.nursing council.kerala.gov.in* എന്ന സൈറ്റ് പ്രയോജനപ്രദമാവും.

🔲 SC/ST വിദ്യാർഥികൾക്ക് മാത്രം പ്രവേശനം നൽകുന്ന Govt.School of Nursing കൊല്ലത്ത് ആശ്രാമത്ത് പ്രവർത്തിക്കുന്നു.

🔲 കേരളത്തിൽ ആകെ നഴ്സിങ് സീറ്റുകൾ 6055.

🔲 ആയിരങ്ങൾ പട്ടികയിൽ പുറത്താവുന്നതുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങളിലേയ്ക്ക് നഴ്സിങ് പഠനത്തിനു വേണ്ടി ചേക്കേറുന്ന എത്രയോ മലയാളി വിദ്യാർഥികളുണ്ട്.

*🔲 സ്ഥാപനങ്ങൾക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കി മാത്രം പ്രവേശനം നേടുക.*

_🔲 അവിവാഹിതരോ വിധവകളോ വിവാഹബന്ധം വേർപിരിഞ്ഞവരോ ആയ സ്ത്രീകൾക്ക് മിലിട്ടറി നഴ്സിങ് കോളേജുകൾ നടത്തുന്ന GNM / BSc Nursing കോഴ്സുകൾക്ക് ചേരാം._

🔲 എഴുത്തുപരീക്ഷയിലൂടെയാണ് പ്രവേശനം. *പഠനം സൗജന്യമാണ്* . പഠന ശേഷം മിലിട്ടറി നഴ്സിങ് സർവീസസിൽ 5 വർഷമെങ്കിലും പ്രവർത്തിക്കാമെന്നുള്ള കരാറിലേർപ്പെടേണ്ടി വരും.

*🔲 AllMS, JIPMER പോണ്ടിച്ചേരി, KMC മണിപ്പാൽ, CMC വെല്ലൂർ, ചണ്ഡിഗഡ് സർവകലാശാല, AFMC പൂന, King George's Medical University, Lucknow എന്നിവ ഏറ്റവും മികച്ച പഠനസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു.*

🔲 നഴ്സിങ്ങിൽ പ്രാഥമിക യോഗ്യതകൾ നേടിയവർക്ക് വിദൂര വിദ്യാഭ്യാസ മാതൃകയിൽ പoനം തുടരാൻ IGNOU അവസരങ്ങൾ നൽകുന്നുണ്ട് .

🔲 GNM പൂർത്തിയാക്കി 2 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് BSc (Post Basic) Nursing ;.BSc Nursing/GNM യോഗ്യതയുള്ളവർക്ക് Diploma in Critical Care Nursing, Diplomain Nursing Administration എന്നീ കോഴ്സുകൾക്ക് ചേരാം.

_🔲 ആശുപത്രികളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആയി പ്രവർത്തിക്കാനുള്ള യോഗ്യതയാണ് ഓക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫറി._

🔲 (ANM)
പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് ചേരാവുന്ന ഈ കോഴ്സിന്റെ ദൈർഘ്യം 2 വർഷമാണ്.

🔲 വിശദ വിവരങ്ങൾക്ക്: https://www.dhs.kerala.gov.in/

*🔲 BSc Nursing കഴിഞ്ഞാൽ ToEFL/IELTS, NCLEX പരീക്ഷകളെഴുതി USലും കാനഡയിലും രജിസ്റ്റേഡ് നഴ്സായി ജോലി ചെയ്യാം. ഗൾഫ് രാജ്യങ്ങളിൽ ഈ കടമ്പകളില്ലാതെയും ജോലി ലഭിക്കും.*

🔲 Diploma യോഗ്യതയുള്ളവർ CGFNS, IELTS/TOEFL. പരീക്ഷകൾ വിജയിച്ച് വിദേശജോലികൾക്ക് ശ്രമിക്കാം.

🔲 നഴ്സിങ്ങിൽ MSc യോഗ്യത നേടിയതിനു ശേഷം Medical, Pharma cy, Nursing കോളേജുകളിൽ അധ്യാപകരായും പ്രവർത്തിക്കാം.

*🔲 നഴ്സിങ് പഠനത്തിനു ശേഷം ക്ലിനിക്കൽ റിസർച്ച്, പബ്ലിക് ഹെൽത്ത് ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബയോകെമിസ്ട്രി, ഹെൽത്ത് പോളിസി, മാനേജ്മെന്റ്, ഇമ്മ്യൂണോളജി, സൈക്കോളജി, സോഷ്യൽ വർക്ക് എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഉപരി പഠന സാധ്യതകളുണ്ട്.*

🔲 തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിററ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജിയുടെ
🔘 PG Diploma in perfusion Technology
🔘 Diploma in Neuro Nursing
🔘 Cardio vascular Nursing
🔘 Thoracic Nursing
🔘 Diploma in Public Health

എന്നീ കോഴ്സുകൾക്കും നഴ്സിങ്ങ് ബിരുദധാരികൾക്ക് പ്രവേശനമുണ്ട്.

_🔲 SSLC യോഗ്യതയുള്ളവർക്ക് ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ നടത്തുന്ന ആയുർവേദ നഴ്സിങ് കോഴ്സുകൾക്കും ചേരാം._

🔲 വിവിധ സർക്കാർ/സ്വകാര്യ ആയുർവേദ കോളേജുകളിൽ കോഴ്സുകൾ നടത്തിവരുന്നു.

*🔲 'നഴ്സുമാർ മാലാഖമാരല്ല; പക്ഷേ മാലാഖ മാരുടെ തൊട്ടടുത്ത് നിൽക്കുന്നവരാണവർ ' എന്ന ചൊല്ലിൽ ഈ പ്രൊഫഷന്റെ വിശുദ്ധി മുഴുവനും അടങ്ങിയിരിക്കുന്നുണ്ട്.*

_🔲 100 % തൊഴിൽ സാധ്യതയുള്ളതാണ് ഈ പഠനമേഖല. പഠനത്തോടൊപ്പം ഇംഗ്ലീഷ് ഭാഷാനൈപുണ്യവും കഴിയുമെങ്കിൽ അറബിക്, ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച് പോലെ മറ്റൊരു ഭാഷയിലുള്ള പ്രാവീണ്യവും നേടിയെടുത്താൽ വിദേശ രാജ്യങ്ങളിൽ ' മികച്ച തൊഴിൽ നേടുക എളുപ്പമാണ്._

*🔲 ഇന്ത്യയിലും സർക്കാർ, സ്വകാര്യ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് നഴ്സിങ് പ്രൊഫഷണലുകളെ കാത്തിരിക്കുന്നത്.*
(Source: Manorama)

_For Career Queries:-_
*_Martin Jose_*
_(Career Counselor)_
_https://wa.me/919447443357_
*_9447443357_*

🎓🌏🎓🌏🎓🌏🎓🎓🌏🎓

*⭕⭕ ഈ മെസ്സേജ് പരമാവധി വിദ്യാർത്ഥികളിലേക്ക് എത്തിക്കുക ⭕⭕*

WhatsApp Group Invite

🧑‍🎓Join for PSC/SSC/UPSC Webinar🧑‍🎓തൊഴിൽമത്സര പരീക്ഷ (psc/ssc/upsc) Orientation വെബ്മിനാർ, ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്ത...
17/04/2021

🧑‍🎓Join for PSC/SSC/UPSC Webinar🧑‍🎓

തൊഴിൽമത്സര പരീക്ഷ (psc/ssc/upsc) Orientation വെബ്മിനാർ, ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തിട്ടും Webminar Whatsapp ഗ്രൂപ്പിൽ Add ആവാത്ത ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

ഇന്നത്തെ വെബ്മിനാർ ഡീറ്റെയിൽസ്, തുടർന്നുള്ള വെബ്മിനാറുകൾ & Everyday live psc/ssc/upsc training updates തുടങ്ങിയവ ആ ഗ്രൂപ്പ്‌ വഴി ആയിരിക്കും ലഭ്യമാവുക.

*▪️Contact:-*
*▪️https://wa.me/919447443357 🏮*

തൊഴിൽമത്സര പരീക്ഷകൾക്ക് (psc/ssc/upsc) തയാറെടുക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ വെബ്മിനാർ

PSC/SSC/UPSC പരീക്ഷകളെ, ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നങ്ങളെ അഭിമുകീകരിക്കാൻ മലയോര മേഖലയിലെ 10, +1, +2, ഡിഗ്രി, പി ജി, വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും പ്രാപ്തരാക്കാൻ, മലയോരം ന്യൂസ്‌ കൂട്ടായ്മ “Ignited Info Solutions, Trivandrum” വുമായി സഹകരിച്ചു ഒരു ഓൺലൈൻ Career Guidance ക്ലാസ്സ്‌ സംഘടിപ്പിക്കുകയാണ്.

28/01/2021

You must be a graduate or persuing your graduate degree.

It's a complete online job.

എന്തൊരു സുഖമുള്ള ,സന്തോഷമുള്ള കാഴ്ചയാണിത്....!!അകാലത്തിൽ  മരിച്ചുപോയ തന്റെ ഭർത്താവിന്റെ അസാന്നിദ്ധ്യത്തിലും സ്വയത്തെ നിറ...
06/11/2020

എന്തൊരു സുഖമുള്ള ,സന്തോഷമുള്ള കാഴ്ചയാണിത്....!!
അകാലത്തിൽ മരിച്ചുപോയ തന്റെ ഭർത്താവിന്റെ അസാന്നിദ്ധ്യത്തിലും സ്വയത്തെ നിറങ്ങളിൽപ്പൊതിഞ്ഞ് ചിരികൊണ്ടലങ്കരിച്ച് ,നിറവയറിൽത്തൊട്ടുനോക്കി ,തന്റെ പ്രിയതമന്റെ ജീവാംശത്തെ കാത്തിരിക്കുന്ന ഇവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയാലറിയാം ഈ ചിരിക്ക് പിന്നിൽ ഒരുപാട് ഹൃദയങ്ങളുണ്ടെന്ന്...!!

ഭർത്താവ് മരിച്ചപ്പോൾ , ഹൃദയമുള്ള ഒരാൾക്കും കണ്ടുനില്ക്കാനാവാത്തപോലെ കരഞ്ഞുടഞ്ഞ് തകർന്നുപോയയിടത്തുനിന്ന് ഇവരെപ്പിടിച്ചെഴുന്നേല്പിച്ച സ്നേഹങ്ങളുടെ സൗന്ദര്യമത്രയും ആ മുഖത്ത് കാണുന്നുണ്ട്....ഇതുവരെ അവൾ കാണാത്തൊരു കുഞ്ഞുമുഖം പ്രതീക്ഷയുടെ നെടുംതുണായി അവളെത്താങ്ങിനിറുത്തിയിരിക്കുന്നു...കരഞ്ഞുതളർന്ന് തകർന്നുതരിപ്പണമായൊരിടത്തുനിന്ന് ഇത്രയും ആത്മനിർവൃതിയോടെ,ആത്മവിശ്വാസത്തോടെ പ്രതീക്ഷയോടെ ഉയർന്നുവരാൻ ഇണയറ്റുപോയ ഇവർക്ക് തുണയായത് തീർച്ചയായും ഉപാധികളില്ലാത്ത,നിബന്ധനകളില്ലാത്ത അനിർവചനീയമായ സ്നേഹംതന്നെയായിരിക്കും...നിറങ്ങളിൽനിറഞ്ഞ് ,ചിരിവിടർത്തി ഇവരിങ്ങനെ നില്ക്കുന്നത് കാണുമ്പോൾ ഹൃദയം നിറഞ്ഞുകവിയുകയാണ്...

പെണ്ണേ
വേരടർന്നു പോയേക്കാവുന്ന അവസ്ഥയിലും ഒരിറ്റ് സ്നേഹനനവുകൊണ്ടുമാത്രമിങ്ങനെ പൂത്തുലയുന്നതിൽനിന്ന് നിന്നെത്തടയാൻപോന്ന വേനലുകളെ സൃഷ്ടിക്കാനാവാത്ത സൂര്യനെത്ര നിസ്സാരനാണ് ....!!!

ഒരു വേനലിലും വാടാനനുവദിക്കാതെ ഇവർക്ക്പിന്നിൽ നിഴലായിനില്ക്കുന്ന ആത്മസ്നേഹത്തിന്റെയും തണലായിനില്ക്കുന്ന സഹൃദയങ്ങളുടെയും പ്രതിബിംബമുണ്ട് ഇവരുടെ തിളങ്ങുന്നമിഴികളിൽ...

താലിപോയാൽ വേലിപോയെന്ന് വിലപിക്കുന്നവരൊന്ന് സൂക്ഷിച്ചു നോക്കൂ.അവളുടെയുദരത്തിൽപ്പൂക്ക്നിരിക്കുന്ന മൊട്ടിനായി അവൾ സ്വയമൊരു വേലിയായിമാറുന്നത്....

അല്ലെങ്കിലും
ആത്മഖേദത്തിന്റെയഗ്നിപർവ്വതസ്ഫോടനങ്ങളെ സ്നേഹമഴകൊണ്ടണച്ചുകളഞ്ഞ്, ശിഷ്ടമായതിനെയെങ്കിലും ചേർത്തുനിറുത്തുന്ന പ്രതീക്ഷയായി ജീവിക്കാൻ ഒരു സ്ത്രീയെ പ്രത്യേകിച്ച് ഒരമ്മയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ...!!

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ കേരള പിറവി ആശംസകൾ...😘❤
31/10/2020

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ കേരള പിറവി ആശംസകൾ...😘❤

സംസ്ഥാനത്ത് ലോക്ക് ഡൗണിനിടെ ആത്മഹത്യ ചെയ്തത് 158 കുട്ടികള്‍, കൂടുതലും പെണ്‍കുട്ടികള്‍  തിരുവനന്തപുരം: സംസ്ഥാനത്ത് ഈവർഷം ...
29/10/2020

സംസ്ഥാനത്ത് ലോക്ക് ഡൗണിനിടെ ആത്മഹത്യ ചെയ്തത് 158 കുട്ടികള്‍, കൂടുതലും പെണ്‍കുട്ടികള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഈവർഷം ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണത്തിൽ ഞെട്ടിപ്പിക്കുന്ന വർധനവ്. 158 കുട്ടികളാണ് ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ആത്മഹത്യചെയ്തത്. ഏറ്റവും കൂടുതൽ കുട്ടികൾ ആത്മഹത്യ ചെയ്തത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്ത് ആകെ ആത്മഹത്യചെയ്തതിൽ പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ട്. 90 പെൺകുട്ടികളാണ് കഴിഞ്ഞ ജനുവരി ഒന്നുമുതൽ ജൂലൈ 31 വരെയുള്ള സമയങ്ങളിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്.

ആത്മഹത്യ ചെയ്ത കുട്ടികളിൽ ഭൂരിഭാഗവും 15- മുതൽ 18 വയസ് വരെയുള്ള പ്രായ പരിധിയിൽ പെട്ടവരാണ് എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത. ഈ പ്രായത്തിലുള്ള 108 കുട്ടികളാണ് ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ഇവർ. പരീക്ഷ സംബന്ധിച്ചുള്ള സമ്മർദ്ദമോ പഠനസംബന്ധമായ വിഷയങ്ങളോ ആകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടിലെ നിഗമനം.

ആത്മഹത്യ കൂടുതലും നടന്നിട്ടുള്ളത് അവരവരുടെ വീടുകളിൽ തന്നെയാണ്. മറ്റുള്ളവരുമായി ഇടപഴകാൻ സാധിക്കാതെ ദിവസത്തിൽ ഭൂരിഭാഗം സമയവും വീടിനുള്ളിൽ കഴിയേണ്ടി വരുന്നത് ആത്മഹത്യയ്ക്ക് ഒരുകാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അണുകുടുംബങ്ങളിലെ കുട്ടികളാണ് ആത്മഹത്യചെയ്തതിൽ അധികവും. 132 പേരാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്.

ആത്മഹത്യ ചെയത 141 കുട്ടികൾക്കും കാര്യമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നതും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടികൾ പോലും ആത്മഹത്യയിൽ അഭയം തേടി. ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നത് മധ്യവർഗ കുടുംബങ്ങളിലാണ്. 51 ശത്മാനം. പാവപ്പെട്ട കുടുംബങ്ങളിലും കുട്ടികളുടെ ആത്മഹത്യ നിരക്ക് കൂടുതലാണ്-38 ശതമാനം.

93 ശതമാനം കുട്ടികളും മുമ്പ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നില്ലെന്നതും ഗൗരവമർഹിക്കുന്നു. പഠനത്തിൽ മുമ്പന്തിയിൽ നിന്നവർ, സ്്റ്റുഡന്റ്സ് പോലീസ് കേഡറ്റായിരുന്നവർ, രാഷ്ട്രപതിയുടെ മെഡൽ വാങ്ങിയവർ ഒക്കെ മരിച്ചവരിൽ ഉൾപ്പെടും. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രശ്നങ്ങളെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ശ്രീലേഖ ഐപിഎസ് അധ്യക്ഷയായ അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

28/10/2020

സമൂഹം ഭര്‍ത്താവിനു കല്‍പ്പിച്ച 'ആണത്ത'മില്ലാത്തയാളാണ് ഞാന്‍; വൈറലായി യുവാവിന്റെ പോസ്റ്റ്

എല്ലാ ജോലികളും എല്ലാവർക്കും ചെയ്യാമെന്നിരിക്കെ സമൂഹം പെണ്ണിനും ആണിനും കൽപിച്ച, ഓരോ ജെൻഡറിൽ നിന്നും പ്രതീക്ഷിക്കുന്ന ചില ജോലികളുണ്ട്. അതിൽ ചെറിയ വ്യത്യാസമുണ്ടായാൽ അപ്പോൾ അവരെ പെൺകോന്തനെന്നും ഫെമിനിച്ചികളെന്നുമുള്ള ചില കള്ളികളിൽപ്പെടുത്തും അതേസമൂഹം. അത്തരത്തിലുള്ള മുൻവിധികളെ പൊളിച്ചടുക്കുകയാണ് ജുവൽ ജോസഫ് എന്ന ചെറുപ്പക്കാരൻ തന്റെ എഫ്.ബി. പോസ്റ്റിലൂടെ.

സമൂഹം ഒരു ഭർത്താവിനു കൽപ്പിച്ചുനൽകിയ 'മാസ്ക്യുലിൻ' സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ് താനെന്നു പറഞ്ഞു തുടങ്ങുന്നതാണ് ജുവലിന്റെ പോസ്റ്റ്. ഭാര്യയെ 'ആണത്തത്തിന്റെ' നിഴലിൽ സംരക്ഷിച്ചുനിർത്തുന്ന സിനിമാ സ്റ്റൈൽ ഭർത്താവല്ല താനെന്നും ഒരാളോട് കടുപ്പിച്ചെന്തെങ്കിലും പറയാനെനിക്കു വലിയ ബുദ്ധിമുട്ടാണെന്നും അവളാണെങ്കിൽ ആരുടെ മുഖത്തു നോക്കിയും കാര്യംപറയാൻ ചങ്കൂറ്റമുള്ളയാളാണെന്നും ജുവൽ പോസ്റ്റിൽ പറയുന്നു.

പൊതുവെ വീട്ടിൽ പാചകംചെയ്യുന്നത് ആണുങ്ങളുടെ പൗരുഷമില്ലായ്മയാണെന്ന മുൻവിധികളെയും പ്രഹരിക്കുന്നുണ്ട് പോസ്റ്റിൽ. ധ്യാനം പോലെ റിലാക്സിങ്ങാണ് പാചകം ചെയ്യുന്നത് തനിക്കെന്ന് പറഞ്ഞ് സകല സ്റ്റീരിയോടൈപ് സങ്കൽപങ്ങളെയും ഉടച്ചുവാർത്തിരിക്കുകയാണ് ഈ പോസ്റ്റിലൂടെ. 24 മണിക്കൂറാകുന്നതിനു മുമ്പുതന്നെ 1700-ലധികം ആളുകളാണ് പോസ്റ്റ് ചെയർ ചെയ്തത്.

പോസ്റ്റ് വായിക്കാം

പരമ്പരാഗതമായി നമ്മുടെ സമൂഹം ഒരു ഭർത്താവിനു കൽപ്പിച്ചു നൽകിയ 'മാസ്ക്യുലിൻ' സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ് ഞാൻ.
ഒന്നാമത് ഞാൻ വളരെ വൾനറബിളാണ്. ചെറിയ കാര്യങ്ങൾക്കു പോലും വല്ലാതെ ടെൻഷനടിക്കും. പെട്ടന്നു കരച്ചിലൊക്കെ വരും. ഒരു ക്രൈസിസ് അഭിമുഖീകരിക്കുന്നതിൽ പൊതുവേ പിന്നാക്കം. ഭാര്യ നേരെ തിരിച്ചാണ്. ഒരുവിധം പ്രശനങ്ങളിലൊക്കെ ഉരുക്കു പോലെ നിന്നുകളയും. കരയുന്നതൊക്കെ അപൂർവമായേ കണ്ടിട്ടുളളൂ. (സിനിമ കാണുമ്പോളൊഴിച്ച്!)
വീട്ടിലാണെങ്കിൽ അല്പസ്വല്പം വയറിങ്, പ്ലമ്പിങ്, മറ്റ് അറ്റകുറ്റപ്പണികൾ ഇതിലൊക്കെ അവൾ ഉസ്താദാണ്. ഞാൻ ഒരു ആണിയടിച്ചാൽ പോലും ആ പ്രദേശം മുഴുവൻ വൃത്തികേടാവും. ടൂൾസ് എടുത്തു കൊടുക്കൽ, സ്റ്റൂൾ പിടിച്ചു കൊടുക്കൽ ഇതൊക്കെയാണ് എന്റെ പണി. കൂടുതൽ കായബലം വേണ്ട കാര്യങ്ങളിൽ മാത്രമാണ് ഞാൻ മുന്നിൽ നിൽക്കേണ്ടത്.
നാട്ടിലെത്തിയാൽ അവളുടെ വക പറമ്പിൽ ഒരു റെയ്ഡുണ്ട്. കാട്ടിലും മുള്ളിലുമൊക്കെ ചാടി മറിഞ്ഞ് എന്തെങ്കിലുമൊക്കെ പെറുക്കിക്കൊണ്ട് വരും. എനിക്കാണെങ്കിൽ പറമ്പിൽ ഇറങ്ങാനേ ഇഷ്ടമല്ല. വല്ല പാമ്പുമുണ്ടെങ്കിലോ?
എന്റെ സാമ്രാജ്യം അടുക്കളയാണ്. അടുക്കളയുടെ മണമാണെനിക്ക് മിക്കപ്പൊഴും.
പാചകം ചെയ്യുന്നത് ധ്യാനം പോലെ റിലാക്സിങ്ങാണെനിക്ക്. അവളാണെങ്കിൽ വേറെ നിവൃത്തിയില്ലെങ്കിലേ പാചകം ചെയ്യാറുള്ളൂ.
ഭാര്യയെ 'ആണത്തത്തിന്റെ' നിഴലിൽ സംരക്ഷിച്ചു നിർത്തുന്ന സിനിമ സ്റ്റൈൽ ഭർത്താവുമല്ല ഞാൻ. ഒരാളോട് കടുപ്പിച്ചെന്തെങ്കിലും പറയാനെനിക്കു വലിയ ബുദ്ധിമുട്ടാണ്. അവളാണെങ്കിൽ ആരുടെ മുഖത്തു നോക്കിയും കാര്യം പറയാൻ ചങ്കൂറ്റമുള്ളയാളും. ദേഷ്യം വന്നാൽ ഒന്നാന്തരം തീപ്പൊരി.
ശരിക്കും അവളാണെന്റെ റോക്ക്. അവളുടെ നെഞ്ചത്തു തലവച്ച്, ദേഹത്തു കാലും കയറ്റി വച്ചു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം വേറെ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.
നീ 'ഭർത്താവാണോ അതോ ഭാര്യയാണോ ' എന്നു പലരും ചോദിച്ചിട്ടുണ്ട്. ഇതുവരെ ഒരു തരി പോലും വിഷമം തോന്നിയിട്ടില്ല, 'ആരായാൽ നിങ്ങക്കെന്താ' എന്നാരോടും തിരിച്ചു ചോദിക്കാത്തതിലല്ലാതെ. പി ജി എൻട്രൻസിനു തയ്യാറെടുക്കുമ്പോൾ ഒരു വർഷം മുഴുവൻ അവളാണെന്നെ പണിയെടുത്തു പോറ്റിയത്. പി ജി കിട്ടാത്തതിന്റെ ഫ്രസ്ട്രേഷനല്ലാതെ, ഒരിക്കൽ പോലും ഭാര്യയുടെ ചിലവിൽ കഴിയുന്നതിൽ നാണക്കേടു തോന്നിയിട്ടില്ല.
ഉപദേശമൊന്നുമല്ല, എന്നാലും 'പെൺകോന്തന്മാരായ' ഭർത്താക്കന്മാരോടും 'മീശയുള്ള' ഭാര്യമാരോടും പറയട്ടെ. ചക്കരകളേ, നിങ്ങളൊരു ടീമാണ്. അതിൽ നിങ്ങളെന്തു റോളെടുക്കുന്നു, എന്തൊക്കെ ജോലികൾ ചെയ്യുന്നു എന്നൊക്കെ തീരുമാനിക്കേണ്ടത് നിങ്ങളാണ്. പുറത്തിരുന്നു കമന്ററി പറയുന്നവരല്ല. നിങ്ങൾ സന്തോഷമായിരിക്കണം, ടീം ജയിക്കണം. അത്രേ ഉളളൂ.
പരസ്പരം താങ്ങാവുക, കമ്പ്ലീറ്റ് ചെയ്യുക. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ കേട്ടിട്ടില്ലേ? അതുപോലെ.
അപ്പൊ കാറ്റും മഴയും ഒരുമിച്ചു വന്നാൽ എന്തു ചെയ്യുമെന്നല്ലേ? ദേഹത്തിരിക്കുന്ന മണ്ണാങ്കട്ടയെ കരിയില വട്ടം ചുറ്റി, കെട്ടിപ്പിടിക്കും.
പിന്നല്ല??

പരമ്പരാഗതമായി നമ്മുടെ സമൂഹം ഒരു ഭർത്താവിനു കൽപ്പിച്ചു നൽകിയ 'മാസ്ക്യുലിൻ' സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ്...

Posted by Jewel Josephon Monday, 12 October 2020

Address

Palai
Kottayam
686574

Opening Hours

Monday 9am - 11pm
Tuesday 9am - 11pm
Wednesday 9am - 11pm
Thursday 9am - 11pm
Friday 9am - 11pm
Saturday 9am - 11pm
Sunday 7pm - 10pm

Telephone

+919447443357

Website

Alerts

Be the first to know and let us send you an email when Eassel Edu Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Eassel Edu Hub:

Shortcuts

Share

Category