02/02/2025
പരിസ്ഥിതി സൗഹൃദ ജൈവ പോളിമെറുകളെക്കുറിച്ചുള്ള പഠന മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.
ഫാന്‍സിലെ ആല്‍ബിയില്‍ ഐഎംടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടര്‍ വിന്‍സെന്‍റ് ഷാര്‍വെലെറ്റ് പ്രഫ. സാബു തോമസിന് ഡോക്ടറേറ്റ് നല്‍കി. ഐ.എം.ടി ഡയറക്ടര്‍ ജനറല്‍ സിസില്‍ ദുബൈരി, ഡയറക്ടര്‍ ലയണല്‍ ലുക്വിന്‍, പ്രഫ. ആംഗ് സീഹു, പ്രഫ. വെസ് ഗ്രോഹെന്‍സ്, പ്രഫ. അലെയ്ന്‍ ഡുഫ്രെന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു. ജൈവ നാനോ പദാര്‍ത്ഥങ്ങളെക്കുറിച്ച് പ്രഫ. സാബു തോമസ് പ്രഭാഷണം നടത്തി.
എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി, സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് എന്നിവയുടെ ഡയറക്ടറും തിരുവനന്തപുരത്തെ എന്‍ജിനിയറിംഗ് സയന്‍സ് ആന്‍റ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്കിന്‍റെ ചെയര്‍മാനുമാണ് പ്രഫ. സാബു തോമസ്.