Govt LPS Meenadom

Govt LPS Meenadom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt LPS Meenadom, Education, MALIKAPADY, Kottayam.

25/12/2024

എല്ലാ പ്രിയ സുഹൃത്തുക്കൾക്കും മീനടം ഗവ. എൽ.പി സ്കൂളിൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...... സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും എശ്വര്യത്തിൻ്റെയും പൊൻപുലരികൾ വിടരട്ടെ....... 🙏🙏

സബ്ജില്ലാ ശാസ്ത്രോത്സവം,കലോത്സവം മേളകളിൽ തിളക്കമാർന്ന നേട്ടവുമായി മീനടം ഗവ. എൽ.പി സ്കൂൾഇൻഫൻ്റ് ജീസസ് മണർകാട്, സെൻ്റ് മേര...
31/10/2024

സബ്ജില്ലാ ശാസ്ത്രോത്സവം,കലോത്സവം മേളകളിൽ തിളക്കമാർന്ന നേട്ടവുമായി മീനടം ഗവ. എൽ.പി സ്കൂൾ

ഇൻഫൻ്റ് ജീസസ് മണർകാട്, സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മണർകാട് എന്നിവിടങ്ങളിൽ നടന്ന ശാസ്ത്ര ,കലാമേളയിൽ മാറ്റുരച്ച ഇനങ്ങളിലെല്ലാം മികച്ച നേട്ടം കൈവരിക്കാൻ മീനടം ഗവ.എൽപി സ്കൂളിലെ കുരുന്നുകൾക്ക് സാധിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ പ്രതിഭകൾക്കും, വിനോദ് സാറിനും അവരെ പ്രാപ്തരാക്കിയ രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കുള്ള ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു

05/07/2024

ഇമ്മിണി ബല്യ ഒന്ന്
സ്കിറ്റ്

05/07/2024

ബഷീർ കഥാപാത്രങ്ങളിലൂടെ പ്രിയപ്പെട്ട ആകാശമിട്ടായികൾ

പ്രിയപ്പെട്ട ബേപ്പൂർ സുൽത്താന് പ്രണാമം

01/07/2024

അക്ഷര മുത്തശ്ശിക്ക് 75 വയസ്സ്

സംസ്ഥാന സർക്കാർ 4-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ (LSS ) ൽ 198 കുട്ടികൾ പരീക്ഷ എഴുതിയ പാമ്...
27/04/2024

സംസ്ഥാന സർക്കാർ 4-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ (LSS ) ൽ 198 കുട്ടികൾ പരീക്ഷ എഴുതിയ പാമ്പാടി സബ്ജില്ലയിൽ നിന്നും വിജയിച്ച 34 പേരിൽ ഇടം നേടിയ മീനടം ഗവ.എൽ പി സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ...
" അഭിമാനമാണ് മക്കളേ നിങ്ങൾ"

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്...
14/02/2024

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിപാടിയാണ് വർണക്കൂടാരം ‘ മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ. കളികളിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ശിശു വികാസ മേഖലകളിലെ ശേഷികൾ ഉറപ്പാക്കുകയും ചെയ്യുന്ന ശാസ്ത്രീയ പ്രീ സ്കൂൾ വിദ്യാഭ്യാസ രീതിയ്ക്കായി മീനടം ഗവ. എൽ പി സ്കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങുന്നു

അഭിനന്ദനങ്ങൾ          പാമ്പാടി സബ് ജില്ലാ കലോത്സവത്തിൽ മീനടം ഗവൺമെൻറ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ ഉന്നത നേട്ടം കൈവരിച്ച...
10/11/2023

അഭിനന്ദനങ്ങൾ

പാമ്പാടി സബ് ജില്ലാ കലോത്സവത്തിൽ മീനടം ഗവൺമെൻറ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ ഉന്നത നേട്ടം കൈവരിച്ചു. 28 സ്കൂളുകൾ പങ്കെടുത്ത മത്സരങ്ങളിൽ ഗവൺമെന്റ് സ്കൂളുകളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞ സന്തോഷത്തിന്റെ നിറവിലാണ് സ്കൂൾകുടുംബം. പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു. കുട്ടികളുടെ മികച്ച നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ🎉🎉🎉

മീനടം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസ മേഖലയിൽ 2022 - 23 സാമ്പത്തിക വർഷം100% ഫണ്ടും ചെലവഴിച്ചതിന് ന്മീനടം ഗ്രാമപഞ്ചായത്ത്  ഉ...
27/05/2023

മീനടം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസ മേഖലയിൽ 2022 - 23 സാമ്പത്തിക വർഷം100% ഫണ്ടും ചെലവഴിച്ചതിന് ന്മീനടം ഗ്രാമപഞ്ചായത്ത് ഉപഹാരം നൽകി ആദരിച്ച ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സലീന ജോണിന് അഭിനന്ദനങ്ങൾ🙏🙏

പൊതു വിദ്യാലയങ്ങളിലെ കുട്ടികൾ ആർജിച്ച കഴിവുകൾ പൊതുസമൂഹവുമായി പങ്കുവയ്ക്കുന്ന ജനകീയ പഠനോത്സവം മീനടം ഗവൺമെൻറ് എൽ പി സ്കൂൾ ...
05/03/2023

പൊതു വിദ്യാലയങ്ങളിലെ കുട്ടികൾ ആർജിച്ച കഴിവുകൾ പൊതുസമൂഹവുമായി പങ്കുവയ്ക്കുന്ന ജനകീയ പഠനോത്സവം മീനടം ഗവൺമെൻറ് എൽ പി സ്കൂൾ സംഘടിപ്പിക്കുന്നു. 2023 മാർച്ച് 10 വെള്ളിയാഴ്ച വൈകുന്നേരം 4മുതൽ 8 വരെ മീനടം മാവേലി സ്റ്റോറിന് എതിർവശത്തുള്ള ചന്ദ്രത്തിൽ പുരയിടത്തിൽ നടക്കുന്നു.കുട്ടികളുടെ വിവിധതരം സ്കിറ്റുകൾ,ഓട്ടൻതുള്ളൽപാവനാടകം, റിഡിൽസ് ,ദൃശ്യാവിഷ്കാരങ്ങൾ ,കവി പരിചയം,കവിതകൾ,ആക്ഷൻ സോങ്, ഗണിതകേളികൾ, വഞ്ചിപ്പാട്ട്,പരീക്ഷണങ്ങൾ , പഠനവുമായി ബന്ധപ്പെട്ട വിവിധ മോഡൽസ് പരിചയപ്പെടൽ, കഥകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കും. മീനടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മോനിച്ചൻ കിഴക്കേടം ഉദ്ഘാടനം ചെയ്യും.പഠനോത്സവത്തോടൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യ മേളയിൽ നാടൻ വിഭവങ്ങളായ കപ്പ, കാച്ചിൽ, ചേമ്പ് എന്നിവയുടെ സ്റ്റാളുകളും രക്ഷിതാക്കളുടെയും കൂട്ടികളുടെയും നേതൃത്ത്വത്തിൽ പ്രവർത്തിക്കും.
ഇലയട ,വട്ടയപ്പം .ഏത്തക്കാപ്പം,അവൽ വിളയിച്ചത് തുടങ്ങി വിവിധതരം പലഹാരങ്ങളും ലഭ്യമാണ്.ഉദ്ഘാടന യോഗത്തിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി എം സ്കറിയ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സിന്ധു വിശ്വൻ, എ.ഇ.ഒ ശ്രീമതി സുജാകുമാരിഎന്നിവർ സംസാരിക്കും .സ്കൂളിൻറെ പ്രധാന അധ്യാപിക ശ്രീമതി സലീന ജോൺ ,പിടിഎ പ്രസിഡണ്ട് ശ്രീ ഇ കെ ദിലീപ്,പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,മദർ പി ടി എ , രക്ഷിതാക്കൾഎന്നിവരാണ് സംഘാടകർ .
പൊതുവിദ്യാലയങ്ങളുടെ പുതിയ കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് മനസ്സിലാക്കുവാൻ ഈ പഠനോത്സവം സന്ദർശിക്കുന്നവർക്ക് സാധിക്കും.നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന പഠനോത്സവത്തിന്റെ വിജയത്തിലേക്ക് സ്കൂളിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ ക്ഷണിക്കുന്നു.🙏

മീനടം ഗവൺമെൻറ് എൽ പി സ്കൂളിൻറെ ഹൃദയം നിറഞ്ഞ ക്രിസ്മസ് നവവത്സരാശംസകൾ .ഈ വർഷത്തെ ക്രിസ്മസ് ആഘോഷം സമുചിതമായി നടന്നു.പിടിഎയു...
24/12/2022

മീനടം ഗവൺമെൻറ് എൽ പി സ്കൂളിൻറെ ഹൃദയം നിറഞ്ഞ ക്രിസ്മസ് നവവത്സരാശംസകൾ .ഈ വർഷത്തെ ക്രിസ്മസ് ആഘോഷം സമുചിതമായി നടന്നു.പിടിഎയും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ആഘോഷം നിറപ്പകിട്ടേറിയതായിരുന്നു..ഉണ്ണിയേശുവിന്റെ ജനനം ആസ്പദമാക്കിയ സ്കിറ്റ് കരോൾ ഗാനങ്ങൾ, വിവിധ ഡാൻസ് പ്രോഗ്രാമുകൾ ....., കുട്ടിക്രിസ്മസ് അപ്പൂപ്പന്മാർ ആഘോഷത്തിന് മാറ്റുകൂട്ടി.മനോഹരമായപുൽക്കൂടും , ക്രിസ്മസ് ട്രീയും കാഴ്ചക്കാരെ ആകർഷിക്കുന്നതായിരുന്നു.കോവിഡ് കവർന്നെടുത്ത രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന വലിയ ആഘോഷം പങ്കെടുത്തവരുടെ എല്ലാം ഹൃദയത്തിൽ ക്രിസ്മസിന്‍റെ നന്മനിറഞ്ഞ ഓർമ്മകൾ സമ്മാനിച്ചു.ക്രിസ്മസ് ആഘോഷ പരിപാടികൾക്ക്എച്ച് എം സലീന ജോൺ ,പിടിഎ പ്രസിഡണ്ട് ഇ കെ ദിലീപ് നേതൃത്വം നൽകി.

പാമ്പാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അഭിമാനകരമായ നേട്ടവുമായി മീനടം ഗവൺമെൻറ് എൽ പി സ്കൂൾളാക്കാട്ടൂർ എംജിഎം ഹയർ സെക്കൻഡറി ...
19/11/2022

പാമ്പാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അഭിമാനകരമായ നേട്ടവുമായി മീനടം ഗവൺമെൻറ് എൽ പി സ്കൂൾ

ളാക്കാട്ടൂർ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിൽ 32 സ്കൂളുകളാണ് പങ്കെടുത്തത്.ഇതിൽ ആറാം സ്ഥാനം കരസ്ഥമാക്കുവാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു.നാടോടി നൃത്തം, മോണോ ആക്ട് , പ്രസംഗം, പദ്യംചൊല്ലൽ, കഥാകഥനം, ചിത്രരചന,മാപ്പിളപ്പാട്ട് മലയാളം,ഇംഗ്ലീഷ് ,ആക്ഷൻ സോങ്, സംഘനൃത്തം, സംഘഗാനം എന്നീ ഇനങ്ങളിലാണ് കുട്ടികൾ മികവു കാട്ടിയത്. കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും , പ്രോത്സാഹനം നൽകിയ പ്രിയ രക്ഷിതാക്കൾക്കും . അധ്യാപകർക്കും നൃത്ത അധ്യാപിക ജെലിൻ ടീച്ചർക്കും ഞങ്ങളുടെ മികച്ച നേട്ടത്തിൽ ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏❤️❤️

Address

MALIKAPADY
Kottayam
686516

Website

Alerts

Be the first to know and let us send you an email when Govt LPS Meenadom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category