Usman Faizy Indianoor

Usman Faizy Indianoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Usman Faizy Indianoor, Tutor/Teacher, Panikkarkund, Kottakkal.

25/11/2025
ഉയരത്തിൽ നിന്നിതാ നോക്കി കാണുന്നു പച്ചപ്പു മനസ്സിന് കുളിരായി മാറുന്നു.
23/11/2025

ഉയരത്തിൽ നിന്നിതാ നോക്കി കാണുന്നു
പച്ചപ്പു മനസ്സിന് കുളിരായി മാറുന്നു.

സ്നേഹവും അറിവും കൈകോർത്ത ദിവസങ്ങൾ….സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് നൽകുന്ന ട്രെയിനിംഗ് ക്ലാസിൻ്റെ ഭാഗമായി കഴിഞ്ഞ ...
14/08/2025

സ്നേഹവും അറിവും കൈകോർത്ത ദിവസങ്ങൾ….

സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് നൽകുന്ന ട്രെയിനിംഗ് ക്ലാസിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസങ്ങൾ, ആത്മീയ-അക്കാദമിക സമൃദ്ധിയുടെ കേന്ദ്രമായ ആലത്തൂർപടി ദർസിലെ സ്നേഹനിധികളായ മക്കളോടൊപ്പം ചെലവഴിക്കാനായതു ജീവിതത്തിലെ വലിയൊരു ഭാഗ്യമായി തോന്നുന്നു.

കളിയും പഠനവും, വിനോദവും മൂല്യവുമൊത്ത് ചേർന്ന ആ നാളുകൾ, ഹൃദയത്തിൽ മായാത്ത ഓർമ്മകളായി തുടരും. കുറഞ്ഞ ദിവസങ്ങളിലെ പരിചയം വർഷങ്ങളോളം വളർത്തിയ ബന്ധം പോലെ മനസ്സിൽ പതിഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, ഡോ: സി.കെ അബ്ദുറഹ്മാൻ ഫൈസിയുടെ പൂർണമായ നേതൃത്വത്തിലും പ്രഗത്ഭരായ പണ്ഡിതന്മാരുടെ ശിക്ഷണത്തിലും, ആലത്തൂർപടി ദർസ് ഇന്ന് പഠന നിലവാരത്തിലും അച്ചടക്കത്തിലും ഒരു മാതൃകയാണ്.

• വിദ്യാർത്ഥികൾ – അറിവിനോടുള്ള ആഗ്രഹം, അച്ചടക്കം, സഹകരണം — എല്ലാം മാതൃകാപരമായിരുന്നു.
• ഉസ്താദുമാർ – സ്നേഹത്തോടും സഹനത്തോടും കൂടി, അറിവ് മനസ്സിലേക്കു വിതറി, വ്യക്തിത്വം രൂപപ്പെടുത്തുന്നവർ.
• രക്ഷിതാക്കൾ – ഭാഗ്യവാൻമാർ, മക്കളെ ഇത്തരത്തിലുള്ള സമൃദ്ധമായ പഠനാന്തരീക്ഷത്തിലേക്ക് ഒരുക്കിയ നിങ്ങളുടെ പിന്തുണ അഭിനന്ദനാർഹം.

ഈ വേർപിരിയൽ താൽക്കാലികമത്രേ… അറിവിന്റെയും സ്നേഹത്തിന്റെയും വിത്തുകൾ വളർന്ന്, വീണ്ടും വീണ്ടും സംഗമിക്കാൻ നാഥൻ വഴിതെളിക്കട്ടെ.

ഉസ്മാൻ ഫൈസി ഇന്ത്യനൂർ
ട്യൂട്ടർ, SKIMVB
14.08.2025

Address

Panikkarkund
Kottakkal
INDIANOOR

Website

Alerts

Be the first to know and let us send you an email when Usman Faizy Indianoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category