Grace Valley Wafy College

Grace Valley Wafy College Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Grace Valley Wafy College, Education Website, Kadampuzha/Maravattam, Kottakkal.

ഈ വർഷം സനദ് സ്വീകരിക്കുന്ന Grace Valley Islamic College പൂർവ്വവിദ്യാർത്ഥികളായ വാഫികൾഇസ്‌ലാം: ലളിതം, സുന്ദരം13ᵗʰ State Wa...
15/01/2025

ഈ വർഷം സനദ് സ്വീകരിക്കുന്ന Grace Valley Islamic College പൂർവ്വവിദ്യാർത്ഥികളായ വാഫികൾ

ഇസ്‌ലാം: ലളിതം, സുന്ദരം

13ᵗʰ State Wafy Wafiyya Fest & Convocation Ceremony

Zamra International Convention Center, Kalamassery | January 15, 16 2025
------------------------------
```WAFDA-Grace Valley Wafy College Alumni ```

ശൈഖുനായുടെ കാരുണ്യ താഴ്‌വരയിൽ, ശൈഖുനാ തുടങ്ങി വെച്ച വാഫി സംവിധാനത്തിൽ അറിവ് നുകരാൻ എത്തി, നിലവിൽ വാഫി പഠനം പൂർത്തീകരിച്ച...
29/05/2024

ശൈഖുനായുടെ കാരുണ്യ താഴ്‌വരയിൽ, ശൈഖുനാ തുടങ്ങി വെച്ച വാഫി സംവിധാനത്തിൽ അറിവ് നുകരാൻ എത്തി, നിലവിൽ വാഫി പഠനം പൂർത്തീകരിച്ച് കർമ്മ പഥത്തിലേക്കിറങ്ങുന്ന യുവ വാഫി പണ്ഡിതന്മാർക്ക് അഭിനന്ദനങ്ങൾ 🌹

~~~~~~~~~~~~~~~~~~~~~~~~~~

തീവ്രക്ഷുഭിത യൗവനത്തിൻ തീജ്വാലകൾ
തെല്ലുമെ പാളാതെ തീർക്കാം ജ്ഞാന വീഥികൾ
അറിവിനായുദയം ചെയ്ത ജന്മമാണു നാം
അറിവുകൾ സമന്വയിക്കും വാഫിയാണു നാം
[ വാഫി ഗീതം ]

بارك الله فيكم

6 വർഷം മുമ്പ് ശൈഖുനായുടെ കാരുണ്യത്താഴ്‌വാരത്തിൽ [- Grace Valley-]വാഫി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്  മാത്രമായുള്ള പഠനാരംഭ...
31/05/2023

6 വർഷം മുമ്പ് ശൈഖുനായുടെ കാരുണ്യത്താഴ്‌വാരത്തിൽ [- Grace Valley-]വാഫി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമായുള്ള പഠനാരംഭം....

ശൈഖുനായുടെ നേരിട്ടുള്ള നസീഹത്തും ഈ മക്കൾക്ക് കരസ്തമാക്കാൻ സാധിച്ചിരുന്നു....

അവിടുത്തെ നിയ്യത്തിലേക്ക് തന്നെ തിരിച്ചു വരും...
In sha alla

നാഥാ... ഞങ്ങളുടെ വല്യുസ്താദിന്റെ ദറജ ഉയർത്തണേ....

പ്രിയപ്പെട്ട ഞങ്ങളുടെ വല്യുസ്താദ് ശൈഖുനാ പടുത്തുയർത്തിയതിനെയും വളർത്തിയെടുത്തതിനെയും എന്ത് സമ്മർദ്ദങ്ങൾക്ക് വേണ്ടിയാണേലു...
30/05/2023

പ്രിയപ്പെട്ട ഞങ്ങളുടെ വല്യുസ്താദ് ശൈഖുനാ പടുത്തുയർത്തിയതിനെയും വളർത്തിയെടുത്തതിനെയും എന്ത് സമ്മർദ്ദങ്ങൾക്ക് വേണ്ടിയാണേലും മാറ്റിമറിച്ചതിനെ ശൈഖുനാ ഒരിക്കലും പൊരുത്തപ്പെടില്ല എന്നതുറപ്പാണ്....

ശൈഖുനായുടെ നിയ്യത്ത് നെ ഇല്ലാതാക്കികൊണ്ട് മറ്റൊന്നും അവിടെ കൂടുതൽ കാലം നിലനിൽക്കില്ല...

In sha alla

ആരൊക്കെ വന്നു വല്ലാണ്ടെ മെഴുകിയാലും ഞങ്ങൾ കണ്ട ഞങ്ങളുടെ വല്യുസ്താദ് നാടായ നാട് മുഴുവൻ പറഞ്ഞു ആവേശം കൊണ്ട ഒന്നിനെ ഇല്ലാതാക്കിയുള്ള ഈ ഗമനം കൂടുതൽ കാലം നീളില്ല....

അസ്ഥിവാരമിട്ടതും വാഫി - വഫിയ്യ ഉത്സാഹത്തോടെ നാന്ദി കുറിച്ചതും ശൈഖുനായാണ്....

അവിടുത്തെ അകകഴ്ചയൊന്നും ഇന്നൊരാൾക്കും ഉണ്ടാവണമെന്നില്ല....

CIC സംവിധാനതിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നേൽ ശൈഖുനാ അന്നേ മുന്നിൽ കാണുമായിരുന്നു...
പിന്മാരുമായിരുന്നു....

കാത്തിരിക്കാം...
പ്രതീക്ഷയോടെ...

ശൈഖുനാ പടുത്തുയർത്തിയതിന്റെ തിരിച്ചു വരവിനായി....

ആ നിയ്യത്തിലേക്ക് തന്നെ കാരുണ്യതാഴ്‌വാരം
തിരിച്ചു വരും...തീർച്ച....

Grace Valley യുടെ മാനേജ്മെന്റ് നെ നിർബന്ധിച്ചവരും സമ്മർദ്ദത്തിലാക്കിയവരും ഖേദിക്കും...
ശൈഖുനായുടെ കോപം ഉണ്ടാവും നിങ്ങളിൽ തീർച്ച...

✨️✨️✨️✨️✨️✨️✨️ജ്ഞാന തീരത്തെ കാരുണ്യത്തിലാറാടിയ ആറാണ്ട്... അറിവനുഭവങ്ങളുടെ അനശ്വരാകാശങ്ങളിലേക്ക്പറന്നകലാനൊരുങ്ങുന്ന... പ്...
26/05/2023

✨️✨️✨️✨️✨️✨️✨️
ജ്ഞാന തീരത്തെ കാരുണ്യത്തിലാറാടിയ ആറാണ്ട്... അറിവനുഭവങ്ങളുടെ അനശ്വരാകാശങ്ങളിലേക്ക്
പറന്നകലാനൊരുങ്ങുന്ന...

പ്രിയർക്ക് പ്രാർത്ഥനയോടെ...❣️❣️❣️❣️
--------------- -----------------
ശൈഖുനാ പടുത്തുയർത്തിയ കാരുണ്യ താഴ്‌വാരം...
Wafy-Wafiyya

ജീവിതത്തിലെ നല്ലൊരു സമയവും വാഫി വഫിയ്യ സ്ഥാപങ്ങൾക്കും മക്കൾക്കും വേണ്ടി ചിലവഴിച്ചു...

പലപ്പോഴും വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു...

""മതം പഠിക്കണം... കൂടെ ഭൗതികത്തിലും മുന്നേറണം..
10 കഴിഞ്ഞവർ വാഫി - വഫിയ്യ പോലെ രണ്ട് വിദ്യാഭ്യാസവും നേടുന്നിടങ്ങളിൽ ചേരണം...""
""നാടിനും സമൂഹത്തിനും സമുദായത്തിനും രാഷ്ട്രത്തിനും ഉപകാരമുള്ള മക്കളാവണം..... ""

അങ്ങനെ വളരെ ആവേശത്തിൽ ആത്മാർത്ഥമായി ശൈഖുനാ പടുത്തുയർത്തിയ കാരുണ്യ താഴ്‌വാരം...

സാഹചര്യനിർബന്ധിപ്പിക്കലുകൾ ശൈഖുനായുടെ താല്പര്യങ്ങൾക്ക് എതിരായിരിക്കുകയാണ്...
എന്നാലും...
ജീവിതകാലത്തിൽ പിഴക്കാതെ ശൈഖുനാ കൂട്ട് പിടിച്ച ഒന്നിൽ നിന്ന് മാറ്റം വരുമ്പോൾ അത് കൂടുതൽ ആയുസ്സ് ഉണ്ടായിരിക്കില്ല എന്നത് ശൈഖുനയെ അനുഭവിച്ച ഞങ്ങൾക്കെല്ലാം ബോധ്യമാണ്....

പ്രതീക്ഷയോടെ ആ തിരിച്ചു വരലിനെ കാത്തിരിക്കാം...
മടങ്ങി വരും..
ശൈഖുനാ സ്ഥാപിച്ചത് വാഫി-വഫിയ്യ ആണെങ്കിൽ അതിലേക്ക് തന്നെ തിരിച്ചു വരും....

In-sha-alla

സ്വന്തം മക്കളെ പോലെയാണ് ഞങ്ങളെ വളർത്തിയതും സംവിധാനത്തിൽ ചേർത്ത് നിറുത്തിയതും.....

ആ നല്ല നാളെക്കായി കാത്തിരിക്കാം....
സമുദായം ഐക്യത്തോടെ മുന്നേറാണം

നാഥൻ തൗഫീഖ് ചെയ്യട്ടെ......

വാഫി - വഫിയ്യ അഡ്മിഷൻ 2023---------------കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവും വിശ്വാസ്യതയും മുൻനിറുത്തി വാഫി, വഫിയ്...
07/04/2023

വാഫി - വഫിയ്യ അഡ്മിഷൻ 2023
---------------

കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവും വിശ്വാസ്യതയും മുൻനിറുത്തി വാഫി, വഫിയ്യ കോഴ്സുകളിലേക്കു സവിനയം എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു. ഈ കോഴ്സുകൾ ആവിഷ്ക്കരിച്ചു നാളിതുവരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്' (സി.ഐ.സി) ഒരു വിദ്യാഭ്യാസ ഏജൻസിയാണ്. സംഘടനയല്ല.

മുഖ്യധാരാ മുസ്ലിം ലോകം പിന്തുടർന്നു വരുന്ന പരമ്പരാ​ഗത സുന്നീ ആശയാദർശങ്ങളാണ് ഈ ഏജൻസി പിന്തുടർന്നു പോന്നിട്ടുള്ളതും ഇപ്പോഴും മാറ്റമില്ലാതെ പിന്തുടരുന്നതും. വിദ്യാഭ്യാസ- സംസ്കരണ പ്രവർത്തനങ്ങളിലൂടെ വിശാലമായ ഉൾക്കൊള്ളൽ നടത്താൻ ഈ സംവിധാനം ശ്രമിക്കുന്നതാണ്. ഇസ്ലാമിന്റെ ലാളിത്യവും സൗന്ദര്യവും പ്രചരിപ്പിക്കുക ഇതിന്റെ ലക്ഷ്യമാണ്.

മത വിദ്യക്ക് ഊന്നൽ നൽകുന്ന സ്ട്രീം സ്ക്രീനിങ്ങ് വഴി കൂടുതൽ സാന്ദ്രമാക്കും. ആർട്സ് സ്ട്രീം വിശാലമാക്കും. പെൺകുട്ടികൾക്കു കൂടി സയൻസ് നൽകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും NEET പരിശീലന സൗകര്യമേർപ്പെടുത്തും. അവർക്കു ഡി​ഗ്രി (വാഫീ-വഫിയ്യ) ഡിസ്റ്റൻസായി ചെയ്യാൻ സൗകര്യമൊരുക്കും.

ഇസ്ലാം വിശാലമാണ്. മൗലിക കാഴ്ചപ്പാടുകളെ പരിപാലിച്ചു കൊണ്ട് അഭിപ്രായ വൈരുദ്ധ്യങ്ങളെയും പാരസ്പര്യങ്ങളെയും ഇസ്ലാം സ്വാഗതം ചെയ്യുന്നു. നാല് മദഹബുകളും അവക്കുള്ളിൽ അനേകം കൈവഴികളും ഇസ്ലാം ഉൾക്കൊള്ളുന്നു എന്നത് ഇതിനു തെളിവാണ്. കാലത്തോട് ഇണങ്ങി നിൽക്കുന്ന, ജീവിത ഗന്ധിയായ മതമാണ് ഇസ്‌ലാം. അകത്തും പുറത്തും സങ്കുചിതത്വത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല.

ശരിയായ ഇസ്ലാമിക വിദ്യാഭ്യാസത്തിലൂടെ ശാന്തസുന്ദരമായ ഒരു ജീവിതം വരും തലമുറക്കു സമ്മാനിക്കാൻ നാം ശ്രമിക്കുക. നാഥൻ തുണക്കട്ടെ (ആമീൻ).

അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:

Website:
www.wafycic.com

Phone:
7025687788, 9349677788, 9497313222

Email: [email protected]

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾക്ക്:
https://www.facebook.com/wafyupdates

- അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
(സെക്രട്ടറി, വാഫി വഫിയ്യ)

അസത്യത്തോട് രാജിയില്ല...ബോധ്യപ്പെട്ട സത്യത്തോടൊപ്പം...
02/03/2023

അസത്യത്തോട് രാജിയില്ല...
ബോധ്യപ്പെട്ട സത്യത്തോടൊപ്പം...



ഇതൊരു തുടക്കമാണ് . അടക്കിപ്പിടിച്ച ചില ശബ്ദങ്ങൾ ഉയർത്തി കേൾപ്പിക്കാനുള്ള ശ്രമം. ഇവിടെ ചിലതൊക്കെ പറയും, എഴുതും, വരക്കും.....
16/02/2023

ഇതൊരു തുടക്കമാണ് . അടക്കിപ്പിടിച്ച ചില ശബ്ദങ്ങൾ ഉയർത്തി കേൾപ്പിക്കാനുള്ള ശ്രമം. ഇവിടെ ചിലതൊക്കെ പറയും, എഴുതും, വരക്കും.... പറയാൻ മടിച്ച ചിലതൊക്കെ തുറന്നു പറയും....അതിൽ മതമുണ്ടാകും,രാഷ്ട്രീയം വരും,സമൂഹം പറയും...
അധികാരികളല്ല ,
"സമൂഹത്തിലെ സാധാരണക്കാർ "
കാലിക വിഷയങ്ങളിൽ സംബന്ധിക്കുന്നതോടൊപ്പം ജനാഭിപ്രായങ്ങൾ നേതൃത്വത്തിലേക്കും എത്തട്ടെ .....

*ജൻ കി ബാത്ത്*
ഗ്രെയ്സ് വാലി വാഫി
കോളേജ് ആർട്സ് ഫെസ്റ്റ് 23

Grace Valley Wafy College 🤍💙

17/09/2019

ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് നെ കുറിച്ച് പലരും അറിയാത്ത വിവരങ്ങളുമായി ഡോ മോയിൻ ഹുദവി മലയമ്മ...

09/08/2019

കൂടെയുണ്ട്..
------------
പ്രളയം നമ്മുടെ നാടിനെ പ്രഹരിച്ചുകൊണ്ടിരിക്കുന്നു. വാഫികളും വാഫി - വഫിയ്യ വിദ്യാർത്ഥികളും നിർബന്ധ സാമൂഹ്യ സേവനത്തിനിറങ്ങുക. പടച്ചവന്റെ പൊരുത്തം പ്രാപിക്കാൻ പറ്റിയ സമയമാണിത്. നാഥൻ തുണക്കട്ടെ.

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
വാഫി - വഫിയ്യ കോർഡിനേറ്റർ
9/8/2019



[28]

Address

Kadampuzha/Maravattam
Kottakkal
655256

Website

Alerts

Be the first to know and let us send you an email when Grace Valley Wafy College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Grace Valley Wafy College:

Shortcuts

Share