11/12/2021
*സുഹുബത് കൊണ്ടാണ് ലോകത്തു പ്രകാശം പരന്നിട്ടുള്ളത്*
ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്(ഖ)
തന്റെ ശിഷ്യന്റെ മനസ്സ് വായിച്ചിട്ട് ഈസാ നബിയുടെ(അ) കാലത്തെ സംഭവം വിവരിക്കുന്നത് ഒന്ന് വായിച്ചു നോക്കൂ
ശൈഖുനാ അത്തിപ്പറ്റ ഉസ്താദി(ഖ)ന്റെ സദസ്സിൽ എല്ലാ തരം ആളുകളും സംബന്തിക്കാറുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ നല്ലവരായി തോന്നുന്നവരും ചീത്തയായി തോന്നുന്നവരും അവരിൽ ഉണ്ടാവും. മോശക്കാരായ ആളുകളെ ശൈഖുനാ ഉസ്‌താദ് വല്ലാതെ പരിഗണിക്കുകയും അടുപ്പിച്ചിരുത്തുകയും ചെയ്യും. അവരെ ക്രമേണ നന്നാക്കിയെടുക്കാനാണ് ഇത് ചെയ്യുന്നതെങ്കിലും വീക്ഷിക്കുന്ന ആളുകൾക്ക് പെട്ടെന്ന് ഇത് സഹിക്കില്ല. ഒരിക്കൽ ഈ മാനസിക വിഷമത്തോടെയാണ് തന്റെ ഒരു ശിഷ്യൻ സദസ്സിൽ വന്ന് ഇരുന്നത്. അത്ഭുതകരമെന്നോണം അന്ന് ഉസ്താദിന്റെ ക്ലാസ്സ് മുഴുവനും ഈ വിഷയത്തെ കുറിച്ചായിരുന്നു. മനസ്സിൽ സംശയം ഉണ്ടായിരുന്ന ആ വ്യക്തിയെ അഭിസംബോധനം ചെയ്ത് കൊണ്ട് ഉസ്‌താദ് ഈസാ നബിയുടെ(അ) കാലത്തുണ്ടായ ഒരു സംഭവം വിശദീകരിച്ചു.
തന്റെ ശിഷ്യന്മാരുമായി നടക്കുന്ന സന്ദർഭത്തിൽ ഒരു മോശപ്പെട്ട മനുഷ്യൻ ഈസാ നബിയോടുള്ള (അ) സ്നേഹം കാരണം ഈസാ നബിയോടൊപ്പം കൂടി. ഇത് നേരത്തെ ഈസാ നബിയോടൊപ്പം ഉണ്ടായിരുന്ന ഒരു ശിഷ്യന് തീരെ പിടിച്ചില്ല. അപ്പോൾ ഈസാ നബിക്ക് (അ) അല്ലാഹുവിന്റെ വെളിപാട് ഉണ്ടായി. ആ മോശപ്പെട്ട മനുഷ്യനും നിങ്ങളുടെ കൂടെയുള്ള നല്ല മനുഷ്യനും ഒരു ദുആക്ക് ഉത്തരമുണ്ട്. ഈ കാര്യം ഈസാ നബി(അ) അവരോട് പങ്കു വെച്ചു. മോശപ്പെട്ട മനുഷ്യൻ ഇപ്രകാരം പ്രാർത്ഥിച്ചു: അല്ലാഹുവേ, എന്നെയും ഈസാ നബിയെയും നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടേണമേ. ആ മനുഷ്യന് ഈസാ നബിയോട് വല്ലാത്ത സ്നേഹമുണ്ടായിരുന്നു. നല്ല മനുഷ്യൻ ഇപ്രകാരം ദുആ ചെയ്തു: എന്നെയും ആ മോശപ്പെട്ട മനുഷ്യനെയും ആഖിറത്തിൽ ഒരുമിച്ചാക്കല്ലേ. രണ്ട് പേരുടെയും പ്രാർത്ഥന അള്ളാഹു സ്വീകരിച്ചു. മോശപ്പെട്ടവൻ സ്വർഗ്ഗത്തിലേക്കും അല്ലാത്തവൻ നരകത്തിലേക്കും പ്രവേശിപ്പിച്ചു. ഈ സംഭവം കേട്ടതോടെ ചീത്തയാളുകളെ കൂടെ ഇരുത്തുന്നത് എന്തിന് എന്ന അയാളുടെ സംശയം പൂർണ്ണമായും നീങ്ങി. ശൈഖുനാ എങ്ങനെ എന്റെ മനസ്സിലുള്ളത് വായിച്ചു എന്ന അത്ഭുതം മാത്രമേ പിന്നീടവിടെ ബാക്കിയുണ്ടായിരുന്നുള്ളൂ.
✨ദിക്ർ സ്വീകരിക്കുന്നതോടൊപ്പം തന്നെ നമ്മുടെ ശൈഖിനോടുള്ള ആത്മാർത്ഥമായ സ്നേഹവും, ഹൃദയ ബന്ധവും, സാധിക്കുന്ന സന്ദർഭങ്ങളിലൊക്കെ അവരെ സന്ദർശിക്കുകയും അവരോട് ചേർന്നിരിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിലേക്കുള്ള ഈ വഴിയിൽ വളരെ പ്രധാനമാണ് എന്ന് മുരീദിന്റെ മര്യാദകളിൽ ശൈഖുനാ സയ്യിദ് അബ്ദുൽ ഖാദിർ ഈസാ(റ) പറയുന്നുണ്ടല്ലോ.
അൽഹംദുലില്ലാഹ് അങ്ങനെ ചെയ്യുന്ന നമ്മുടെ സാധാരണക്കാരായ സഹോദരങ്ങൾ വരെ അതിന്റെ ഫലങ്ങൾ ആസ്വദിക്കുന്നുമുണ്ട് എന്നത് അള്ളാഹു നൽകിയ വലിയ അനുഗ്രഹം തന്നെയാണ്. ഇപ്പോൾ ശൈഖുനായിൽ (ഖ) നിന്നും ദിക്റ് നൽകാൻ അനുമതി ലഭിച്ച മഹത്തുക്കളുമായി ബന്തപ്പെട്ടു കൊണ്ടും ധാരളമാളുകൾ തങ്ങളുടെ ഹൃദയങ്ങളെ അതിന്റെ രോഗങ്ങളിൽ നിന്നും മുക്തമാക്കാൻ അദ്ധ്വാനിക്കുന്നുണ്ട്, അല്ലാഹുവിലേക്കുള്ള ഈ അനുഗ്രഹീതമായ വഴിയിൽ ആത്മാർഥമായി സത്യസന്ധമായി ക്ഷമയോടെ മുന്നേറാൻ അള്ളാഹു നമ്മെ സഹായിക്കട്ടെ
https://chat.whatsapp.com/Ib0G0BwGhSj9V7oR1pmQgu
ഗ്രൂപ്പ് 10 ന്റെ ലിങ്ക്, ഇത് കട്ട് ചെയ്യാതെ ഫോർവേഡ് ചെയ്യുമല്ലോ, നമ്മൾ കാരണമായി ഒരാളെങ്കിലും ഈ വഴിയിൽ ദിക്ർ സ്വീകരിക്കട്ടെ
✨✨✨✨✨✨
WhatsApp Group Invite