Wake and Make

Wake and Make School of Cake and Pastry Arts

കളിയോടക്ക അഥവാ ചീട.പഴയകാലത്തു എല്ലാവരും ഒത്തുകൂടി ഉണ്ടാക്കിയിരുന്ന ഓണപ്പലഹാരങ്ങളിൽ ഒന്നാണ് കളിയോടക്ക അഥവാ ചീട.കളിയോടക്ക ...
25/08/2020

കളിയോടക്ക അഥവാ ചീട.

പഴയകാലത്തു എല്ലാവരും ഒത്തുകൂടി ഉണ്ടാക്കിയിരുന്ന ഓണപ്പലഹാരങ്ങളിൽ ഒന്നാണ് കളിയോടക്ക അഥവാ ചീട.
കളിയോടക്ക ഉണ്ടാക്കുന്നത് നോക്കാം.

___________________________________

ചേരുവകൾ

_________________________________

അരിപ്പൊടി - ഒരു കപ്പ്‌

ഉപ്പ്‌ - കാൽ ടീസ്പൂൺ

ജീരകം -അര ടീസ്പൂൺ

ബട്ടർ - 2 ടേബിൾ സ്പൂൺ

വെള്ളം - 1 കപ്പ്‌

__________________________________

തയ്യാറാക്കുന്ന വിധം

__________________________________

Step 1 :

നന്നായി വറുത്തെടുത്ത അരിപൊടിയിലേക്കു ഉപ്പും ,ജീരകവും ,ബട്ടറും ചേർത്ത് മിക്സ് ചെയ്യാം (ജീരകം ചതച്ചു ചേർക്കാം )

Step 2 :

നന്നായി തിളച്ച ഒരു കപ്പ്‌ വെള്ളം കുറച്ചു കുറച്ചായി ചേർക്കാം .സ്പൂൺ കൊണ്ട് മിക്സ്‌ ആക്കി കൊടുക്കാം.
ചൂടാറുമ്പോൾ കൈകൊണ്ടു നന്നായി കുഴച്ചെടുക്കാം .ഇടിയപ്പത്തിന് കുഴക്കുന്നപോലെ കുഴച്ചെടുക്കണം .

Step 3 :

കൈയ്യിൽ എണ്ണ തടവിയ ശേഷം ചെറിയ ഉരുളകളാക്കിയ ശേഷം നല്ല ചൂടായ എണ്ണയിൽ ഇട്ടു കൊടുക്കാം .ചെറിയ ഫ്ലെയിമിൽ ഇട്ട്‌ വറുത്തെടുക്കാം._

കളിയോടക്ക റെഡി ആയി ..

KFC CHIKENആവശ്യമുള്ളത് :ചിക്കൻ ( വലിയ കഷ്ണങ്ങൾ )തൈര്ഇഞ്ചി - ചതച്ചത്വെളുത്തുള്ളി - ചതച്ചത്ചെറുനാരങ്ങാ നീര്‌ഉപ്പ്നന്നായിട്...
01/04/2020

KFC CHIKEN

ആവശ്യമുള്ളത് :
ചിക്കൻ ( വലിയ കഷ്ണങ്ങൾ )
തൈര്
ഇഞ്ചി - ചതച്ചത്
വെളുത്തുള്ളി - ചതച്ചത്
ചെറുനാരങ്ങാ നീര്‌
ഉപ്പ്

നന്നായിട് കഴുകി വ്യതിയാക്കിയ ചിക്കൻലേക് മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് യോജിപ്പിച്ചു ഫ്രിഡ്ജ് ൽ വെക്കുക . 5 മണികൂർ ന് ശേഷം എടുക്കുക. എന്നിട്

മൈദ ( ചിക്കന്റെ അളവിന് അനുസരിച്ചു എടുക്കാം )
കോൺ ഫ്ലോർ ( മൈദ യുടെ പകുതി )
ഗരം മസാല (ആവിശ്യത്തിന് )
കാശ്മീരി മുളക് പൊടി (ആവിശ്യത്തിന് )
ഓട്സ്..
ഉപ്പ്

ഇവ എല്ലാം കൂടെ ചേർത്ത് വെക്കുക.

ശേഷം മറ്റൊരു പാത്രത്തിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് വെക്കുക.

എണ്ണ ചൂടായി വരുമ്പോൾ ചിക്കൻ ആദ്യം ഓട്സ് മാവിൽ ഇട്ടതിന് ശേഷം മുട്ടയിൽ മുക്കി വീണ്ടും മാവിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക..

ഉണ്ടാക്കി നോക്കു..

ബ്രെഡ് മയോനൈസ് പോള1 പാക്ക് ബ്രെഡ്250 ചിക്കൻ250 കാബേജ്250 ക്യാരറ്റ്2 ക്യാപ്‌സിക്കംകുരുമുളക് പൊടി ആവശ്യത്തിന്ഉപ്പ് ആവശ്യത്...
24/12/2019

ബ്രെഡ് മയോനൈസ് പോള

1 പാക്ക് ബ്രെഡ്
250 ചിക്കൻ
250 കാബേജ്
250 ക്യാരറ്റ്
2 ക്യാപ്‌സിക്കം
കുരുമുളക് പൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
മുട്ട 5
ഓയിൽ ഒരു ചെറിയ കപ്പ്
വെളുത്തുള്ളി 10 അല്ലി
വിനാഗിരി രണ്ട് സ്പൂൺ
മഞ്ഞൾ പൊടി ഒരു സ്പൂൺ

ആദ്യം ചിക്കൻ, കുരുമുളക്, ഉപ്പ് മഞ്ഞൾ പൊടി ചേർത്ത് മസാല ആക്കി വെക്കുക. എന്നിട്ട് പൊരിച്ചെടുക്കുക. കാബേജ്, ക്യാപ്‌സിക്കം, ക്യാരറ്റ് എന്നിവ ചെറുതായി ഗ്രേറ്റ് ചെയ്തു അതിലേക്ക് മയോനൈസ് ചേർത്ത്, ചിക്കൻ പൊരിച്ചത് താറ്റി ഇടുക ഉപ്പ്, ഒരു സ്പൂൺ കുരുമുളക് പൊടി ഇട്ട് ഇളക്കി ഒരു പാത്രത്തിൽ ആക്കി വെക്കുക.

മയോനൈസ് തയ്യാറാക്കാൻ :

5 മുട്ട എടുത്ത് ജ്യൂസ് ജാറിൽ പൊട്ടിച്ചു ഒഴിച്ച്, വെളുത്തുള്ളി ഇട്ട് ബ്ലെൻഡ് ചെയ്യുക. എന്നിട്ട് അതിലേക്ക് ഓയിൽ ഒഴിച്ച് വീണ്ടും ബ്ലെൻഡ് ചെയ്യുക കുറച്ച് കുറച്ച് ഓയിൽ ഒഴിച്ച് വീണ്ടും ബ്ലെൻഡ് ചെയ്ത് അതിലേക്ക് ഉപ്പും കാൽ സ്പൂൺ വിനാഗിരി ഒഴിച്ച് ബ്ലെൻഡ് ചെയ്ക.

പോള തയ്യാറാക്കാൻ :

എനി അടുപ്പത്തു സോസ്പാൻ വെച്ച് ചൂടാക്കി എടുക്കുക അതിലേക്ക് ഓയിൽ പുരട്ടി അരിക് കളഞ്ഞ ബ്രെഡ് വെക്കുക പാത്രത്തിൽ അടിഭാഗം കവർ ആയി ബ്രെഡ് വെക്കണം അതിന് മുകളിൽ മയോനൈസ് ചേർക്കുക എന്നിട്ട് മസാല വെക്കുക വീണ്ടും ബ്രെഡ് വെച്ച് മയോനൈസ് ആക്കി മസാല വെക്കുക മുകളിലായി ബാക്കി വന്ന മയോനൈസ് ആക്കി മസാല വെച്ച് പാത്രം അടുപ്പത്തു വെച്ച് ചെറിയ തീയിൽ 25 മിനുട്ട് വേവിക്കുക. ടേസ്റ്റി ബ്രെഡ് മയോനൈസ് പോള റെഡി

ലഡുകടല മാവ്- 250 ഗ്രാംഉപ്പ്- ആവശ്യത്തിന്മഞ്ഞള്- ഒരുനുള്ള്നെയ്യ്- 100ഗ്രാംകിസ്മിസ്- 50 ഗ്രാംഎണ്ണ- ആവശ്യത്തിന്പഞ്ചസാര- 200...
20/12/2019

ലഡു

കടല മാവ്- 250 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്- ഒരുനുള്ള്
നെയ്യ്- 100ഗ്രാം
കിസ്മിസ്- 50 ഗ്രാം
എണ്ണ- ആവശ്യത്തിന്
പഞ്ചസാര- 200 ഗ്രാം
വെള്ളം- ആവശ്യത്തിന്
ഏലയ്ക്ക- 3

പാകം ചെയ്യുന്ന വിധം

കടല മാവും ഉപ്പും മഞ്ഞളും കൂടി നന്നായി കുഴച്ച് ദോശമാവ് പരുവത്തിലാക്കുക പഞ്ചസാര പാവ് കാച്ചി വെയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില് എണ്ണ തിളപ്പിക്കുക അതിലേക്ക് പാകപ്പെടുത്തിയ മാവ് ഒരു കണ്ണോപ്പയിലൂടെ ഇറ്റിറ്റ് ഒഴിക്കുക.ചെറുതായി മൂത്തുവരുംപോള് കോരി പഞ്ചസാര ലായനിലേക്കിടുക.15 മിനിട്ടിനു ശേഷം അവ കോരിയെടുത്ത് ഒരു പാത്രത്തിലാക്കുക അതിലേക്ക് നെയ്യും കിസ്മിസും ഏലയ്ക്ക ഇടിച്ചതും ചേ൪ത്ത് ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുക

Ribbon Rice....................ബിരിയാണി അരി... അര കിലോ.നെയ്യ്.....23 ടേബിൾസ്പൂൺവെള്ളം... അരിയുടെ ഇരട്ടി അളവിൽ..ഏലക്ക.. പ...
03/12/2019

Ribbon Rice....................

ബിരിയാണി അരി... അര കിലോ.
നെയ്യ്.....2
3 ടേബിൾസ്പൂൺ
വെള്ളം... അരിയുടെ ഇരട്ടി അളവിൽ..
ഏലക്ക.. പട്ട.. ഗ്രാമ്പൂ...2 എണ്ണം വീതം..
ഉപ്പ് .. പാകത്തിന്..

അരിയുടെ ഇരട്ടി വെള്ളം ഒഴിച്ച് നെയ്യും ഖരം മസാലയും ഉപ്പും ചേർത്ത് ഗീ റൈസ് ഉണ്ടാക്കുക..

ചിക്കൻ... അര കിലോ..
1..സവാള... 2
2..തക്കാളി.. 2
3..പച്ചമുളക്.. 5
4..വെളുത്തുള്ളി.. ഇഞ്ചി പേസ്റ്റ്... ഓരോ ടേബിൾസ്പൂൺ വീതം.
5..മുളകുപൊടി... 1ടീസ്പൂൺ
6...മഞ്ഞൾപൊടി... 1ടീസ്പൂൺ
7...മല്ലിപ്പൊടി... 1ടീസ്പൂൺ
8...ബിരിയാണിമസാല പൊടി... 1ടീസ്പൂൺ..
9..ചെറുനാരങ്ങാനീര്... 1നാരങ്ങയുടേത്
10..മല്ലിയില.. പുതിനയില... ഓരോ പിടി വീതം..
11..ഉപ്പ് . പാകത്തിന്
12...കുക്കിംഗ്‌ ഓയിൽ .... അര കപ്പ്......
ഓയിലിൽ ഒന്ന് മുതൽ നാലു വരെയുള്ള ചേരുവകൾ വഴറ്റുക.. അഞ്ചു മുതൽ എട്ടുവരെയുള ചേരുവകൾ ചേർത്ത് ഇളക്കുക.... 9..10...11..ചേരുവകളും ചിക്കനും ചേർത്ത്
വെള്ളം ചേർക്കാതെ ബിരിയാണി മസാലയുടെ പാകത്തിൽ വേവിക്കുക...

കാരറ്റ്.... രണ്ടെണ്ണം ഗ്രേറ്റ് ചെയ്തെടുക്കുക.. ഇതിൽ
രണ്ടു പച്ചമുളക് ..
പാകത്തിന് ഉപ്പ്...
അല്പം വിനിഗർ എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം കൈകൊണ്ട് ഒന്നു പിഴിഞ്ഞ് കൂടുതലുള്ള നീര് കളയുക..

തേങ്ങ.. ഒരു തേങ്ങയുടെ പകുതി..
പച്ചമുളക് .. 3
ചെറിയുള്ളി.. 2
മല്ലിയില.. പുതിനയില... കറിവേപ്പില.. ഇവ കുറച്ചുവീതം..
വിനിഗർ... രണ്ടു ടേബിൾസ്പൂൺ..
ഉപ്പ് .. പാകത്തിന്..
ഈ ചേരുവകൾ എല്ലാം ചേർത്ത് ചമ്മന്തിയുണ്ടാക്കുക..

ഒരു ഗ്ലാസ്‌ ബൗൾ എടുത്തു അതിൽ കുറച്ച് ചോറ് .. ചിക്കൻ മസാല...വീണ്ടും ചോറ്.. പാത്രത്തിന്റെ വക്കിൽ റിബ്ബൺ പോലെ റൗണ്ട് ആയി കാരറ്റ്.. ചമ്മന്തി . ഇവ ഓരോന്നും വെയ്ക്കുക.. ഏറ്റവും മുകളിൽ ചോറ് വരത്തക്ക വിധത്തിൽ സെറ്റ് ചെയ്യുക...

കുസ്ക റൈസും, ബീഫും************ബസ്മതി അരി - 2 കപ്പ്വെളിച്ചെണ്ണ - 3 tbspപട്ട, ഗ്രാമ്പു, ഏലക്ക - 3 എണ്ണം വീതംസവാള - 1 ചെറുത...
28/11/2019

കുസ്ക റൈസും, ബീഫും
************
ബസ്മതി അരി - 2 കപ്പ്
വെളിച്ചെണ്ണ - 3 tbsp
പട്ട, ഗ്രാമ്പു, ഏലക്ക - 3 എണ്ണം വീതം
സവാള - 1 ചെറുത്
ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് - ltbsp
പച്ചമുളക് - 3 എണ്ണം
കാരറ്റ് - 1 ചെറുത്
ബീൻസ് - 5 എണ്ണം
ഗ്രീൻപീസ്- 3 tbsp
മഞ്ഞൾപ്പൊടി - അര tsp
ഗരം മസാലപ്പൊടി - കാൽtsp
നാരങ്ങാനീര് - 1tbsp
നെയ്യ് - 1 tbsp
മല്ലിയില
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം
****************
ചുവട് കട്ടിലുള്ള പാനിൽ വെളിച്ചെണ്ണ ചൂടാക്കി പട്ട,ഗ്രാമ്പു, ഏലക്ക പൊട്ടിച്ച്,സവാള,ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് ,പച്ചമുളക് വഴറ്റുക. ശേഷം കാരറ്റ്, ബീൻസ് ചേർത്ത് ഒന്നൂടെ വഴറ്റി, വേവിച്ച് വെച്ച ഗ്രീൻപീസ്, (frozen ),ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. ഇരട്ടി വെള്ളം ചേർത്ത് (ഞാനിവിടെ 2 cup അരിക്ക് 4 കപ്പ് വെള്ളമാണ് ഒഴിച്ചത് ) തിള വരുമ്പോൾ ,കഴുകി വാരി ഊറ്റിയ അരി ചേർത്ത് നന്നായി ഇളക്കി അടച്ച് വെക്കുക. പിന്നീട് ചെറുതീയിലിട്ട് പാകത്തിന് വേവിക്കുക. ഇടയ്ക്ക് ഇളക്കാൻ മറക്കരുതേ.. വെള്ളം വറ്റി ,പാകത്തിന് വേവായതിന് ശേഷം തീ ഓഫാക്കി,ഗരം മസാല, ചെറുനാരങ്ങാനീര് തളിച്ച്, നെയ്യ് ഒഴിച്ച്, മല്ലിയില വിതറി 5 -10 മിനിറ്റ് വരെ അടച്ച് വെക്കുക... ശേഷം ചൂടേടെ ഇഷ്ടമുള്ള കറികളോടൊപ്പമോ, അല്ലാതെ സലാഡുകൾക്കൊപ്പമോ കഴിക്കാവുന്നതാണ്...

ഇറച്ചിച്ചോറ്************ചേരുവകൾഎല്ലോട് കൂടിയ ബീഫ് -500gmസവാള -1എണ്ണംപച്ചമുളക് -3എണ്ണംഇഞ്ചി -ചെറിയ കഷണം ചതച്ചത്വെളുത്തുള്...
06/11/2019

ഇറച്ചിച്ചോറ്
************
ചേരുവകൾ

എല്ലോട് കൂടിയ ബീഫ് -500gm
സവാള -1എണ്ണം
പച്ചമുളക് -3എണ്ണം
ഇഞ്ചി -ചെറിയ കഷണം ചതച്ചത്
വെളുത്തുള്ളി -10അല്ലി ചതച്ചത്
തക്കാളി -2ഇടത്തരം അരച്ചെടുത്തത്
മല്ലിപ്പൊടി -1tbsp
മീറ്റ് മസാല -1tbsp
കശ്‌മീരി മുളകുപൊടി -1tsp
കുരുമുളകുപൊടി -1tsp
ഗരം മസാല -1tsp
നാരങ്ങാനീര് -ഒരു നാരങ്ങയുടെ
ഉപ്പ് -പാകത്തിന്
കറിവേപ്പില -ആവശ്യത്തിന്
മല്ലിയില, പുതിനയില -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്

ചോറിന് വേണ്ട ചേരുവകൾ

ബിരിയാണി അരി -2&1/2കപ്പ്‌
നെയ്യ് -2tbsp
ഓയിൽ -2tbsp
പട്ട -ഒരു ചെറിയ കഷണം
ഗ്രാമ്പു -4എണ്ണം
ഏലയ്ക്ക -3എണ്ണം
ചെറിയ ജീരകം -1/2tsp
സവാള -1ചെറുത് ഘനം കുറച്ചറിഞ്ഞത്
ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
വെള്ളം -6കപ്പ്‌
ഉപ്പ് -പാകത്തിന്

ഉണ്ടാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫ് ഒരു കുക്കറിൽ ഇട്ട് ബാക്കിയുള്ള ചേരുവകളും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി യോചിപ്പിക്കുക. അതിലേക്ക് വേവാനാവശ്യമായ വെള്ളം ചേർത്ത് മൂടി അടുപ്പിൽ വെച്ച് നന്നായി വേവിക്കുക. വെന്തതിനു ശേഷം ഇറച്ചി കോരി മാറ്റി ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് ഫ്രൈ ചെയ്തെടുക്കുക.
അരി അര മണിക്കൂർ കുതിർത്തു വയ്ക്കുക. ഒരു പാനിൽ നെയ്യും ഓയിലും ചൂടാക്കി സവാളയും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മാറ്റിവയ്ക്കുക. അതിലേക്ക് പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജീരകം ചേർത്തിളക്കി ഇറച്ചി വേവിച്ച മസാലയും ചേർത്ത് ആറു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് കഴുകി ഊറ്റിവെച്ച അരി ചേർത്ത് തിളപ്പിച്ച്‌ വെള്ളം വറ്റി വരുമ്പോൾ തീ കുറച്ചുവെച്ചു മൂടിവെച്ചു വേവിച്ചെടുക്കുക. വെന്തതിനു ശേഷം ഫ്രൈ ചെയ്ത ബീഫും സവാളയും അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തിളക്കി ചൂടോടെ സെർവ് ചെയ്യാം.

ഉണ്ടംപൊരി ,,,,ചേരുവകൾ ,,,ആട്ട-ഒന്നര കപ്പ്‌പഴം-1വലുത്ഏലക്കാപൊടി- 1/2 ടീസ്പൂൺഅപ്പകാരം/സോടാകാരം-1/2 ടീസ്പൂൺശർക്കരതേങ്ങാകൊത്...
06/11/2019

ഉണ്ടംപൊരി ,,,,
ചേരുവകൾ ,,,

ആട്ട-ഒന്നര കപ്പ്‌
പഴം-1വലുത്
ഏലക്കാപൊടി- 1/2 ടീസ്പൂൺ
അപ്പകാരം/സോടാകാരം-1/2 ടീസ്പൂൺ
ശർക്കര
തേങ്ങാകൊത്ത്
ചെറിയ ജീരകം-1ടീസ്പൂൺ
ഉപ്പ്-ഒരു നുള്ള്
എണ്ണ

ഉണ്ടാക്കുന്നവിധം ,,,

ശർക്കര ഉരുക്കിയെടുക്കുക.
പഴവും ഏലക്ക പൊടിയും ചേർത്ത്
നന്നായി ഉടച്ചെടുക്കുക.

ആട്ടപ്പൊടിയിൽ സോഡാ പൊടിയും
ഉപ്പും മിക്സ് ചെയ്ത് ശർക്കരയും
പഴവും തേങ്ങാ കൊത്തും ജീരകവും
ചേർത്ത് അധികം കട്ടിയോ ലൂസാകതയോ കുഴച്ച് 1/2 മണിക്കൂർ മാറ്റിവയ്ക്കണം.

ഒരു ചീന ചട്ടിയിൽ എണ്ണയൊഴിച്ച്
ചൂടാകുമ്പോൾ കൈ നനച്ചതിനു ശേഷം
മാവ് എടുത്ത് ഉരുളകളാക്കി പൊരിച്ചെടുക്കാം.

ചെറിയ തീയിൽ വേവിക്കണം,
എങ്കിലേ നന്നായി ഉള്ളിൽ വേവുകയുള്ളൂ.

വെജി കോൺ============ഫില്ലിങ്ങിന് വേണ്ട ചേരുവകൾഉരുളക്കിഴങ്ങ് -3എണ്ണം ഇടത്തരം പുഴുങ്ങിയത്സവാള -1ചെറുത് അരിഞ്ഞത്ക്യാരറ്റ് -...
29/10/2019

വെജി കോൺ
============
ഫില്ലിങ്ങിന് വേണ്ട ചേരുവകൾ

ഉരുളക്കിഴങ്ങ് -3എണ്ണം ഇടത്തരം പുഴുങ്ങിയത്
സവാള -1ചെറുത് അരിഞ്ഞത്
ക്യാരറ്റ് -1/4കപ്പ് ചെറുതാക്കി മുറിച്ചത്
സ്വീറ്റ് കോൺ -1/4കപ്പ്‌ വേവിച്ചത്
ഗ്രീൻ പീസ് -1/4കപ്പ്‌ വേവിച്ചത്
വെളുത്തുള്ളി പേസ്റ്റ് -1tsp
പച്ചമുളക് അരിഞ്ഞത് -3എണ്ണം
മുളകുപൊടി -1tsp
മല്ലിപ്പൊടി -1tsp
കുരുമുളകുപൊടി -1tsp
ഗരം മസാല -1/2tsp
ജീരകപ്പൊടി -1/2tsp
ഉപ്പ് -പാകത്തിന്
മല്ലിയില -ആവശ്യത്തിന്
ചെറിയ ജീരകം -1/2tsp
ഓയിൽ -3tbsp

മാവിന് വേണ്ട ചേരുവകൾ

മൈദ -1&1/2കപ്പ്‌
അജുവൈൻ (അയമോദകം )-1/2tsp
നെയ്യ് -1tbsp
ഓയിൽ -2tbsp
ഉപ്പ് -പാകത്തിന്
വെള്ളം -ആവശ്യത്തിന്.

ഓയിൽ -ഫ്രൈ ചെയ്യാൻ ആവശ്യമായത്
മൈദ -1/2കപ്പ്‌
വെള്ളം -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
ടൊമാറ്റോ സോസ് -ആവശ്യത്തിന്
സേവ് -അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം

മാവിനുള്ള ചേരുവകൾ യോചിപ്പിച്ചു പാകത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചു 15മിനിറ്റ് മാറ്റിവയ്ക്കുക.

ഒരു പാനിൽ ഓയിൽ ചൂടാക്കി ജീരകം ചേർത്ത് പൊട്ടിക്കുക. അതിലേക്ക് വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് വഴറ്റുക. അതിലേക്ക് സവാള, ക്യാരറ്റ്, ഗ്രീൻപീസ്, സ്വീറ്റ് കോൺ ചേർത്ത് വഴറ്റുക. അതിന് ശേഷം പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിലേക്ക് ഉരുളക്കിഴങ്ങ് പൊടിച്ചതും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി യോചിപ്പിച്ചു അടുപ്പിൽ നിന്നും മാറ്റുക.

കുഴച്ചുവെച്ച മാവിൽ നിന്നും ചെറിയ ഉരുളകളെടുത്തു പൂരിയുടെ വലുപ്പത്തിൽ കട്ടി കുറച്ച് പരത്തുക. പരത്തിയ പൂരി പാൻ ചൂടാക്കി ചെറുതായി വാട്ടിയെടുക്കുക. ഒരു പൂരി നാലായി മുറിച്ചെടുക്കുക. കുറച്ച് മൈദയിൽ വെള്ളം ചേർത്ത് കട്ടിയിൽ കലക്കി വയ്ക്കുക. ഒരു പീസെടുത് കോണായി മടക്കി മൈദ വെച്ച് ഒട്ടിക്കുക.അതിലേക്ക് ഫില്ലിംഗ് വെച്ച് കൊടുക്കുക. തയ്യാറാക്കിയ ഓരോ കോണിന്റെയും മുകൾഭാഗം മൈദ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് ഇടത്തരം ചൂടിൽ ഫ്രൈ ചെയ്തെടുക്കുക. ഓരോന്നും ടൊമാറ്റോ സോസിൽ മുക്കി സേവ് വിതറി അലങ്കരിച്ചു സെർവ് ചെയ്യാം.

Broccoli Soup-----------------ബ്രൊക്കോളി 1ബട്ടർ 2 tbspഓയിൽ 1 tbspവെജ് സ്റ്റോക്ക് 2 ക്യൂബ്സവാള 1 choppedഗർലിക്‌ 3-4 clove...
28/10/2019

Broccoli Soup
-----------------
ബ്രൊക്കോളി 1
ബട്ടർ 2 tbsp
ഓയിൽ 1 tbsp
വെജ് സ്റ്റോക്ക് 2 ക്യൂബ്
സവാള 1 chopped
ഗർലിക്‌ 3-4 cloves
മിൽക് 1 cup
ക്രീം 2 tbsp
പെപ്പർ പൌഡർ ( വൈറ്റ്‌ ആണെങ്കിൽ നല്ലത് ) 1 tsp

ബട്ടറും ഓയിലും ഒഴിച്ച് ചൂടാകുമ്പോൾ ഗാർലിക് ഇട്ട് വഴറ്റി ഒണിയനും ഇട്ട് വഴറ്റുക അതിലേക്ക് അടർത്തി കഴുകിയെടുത്ത ബ്രൊക്കോളി ഇട്ട് പച്ചമണം മാറും വരെ വഴറ്റി അതിലേക്ക് vegetable stock ഇട്ട് ഒരു കപ്പ്‌ വെള്ളം ഒഴിക്കുക അത് മിക്സിയിൽ അരച്ച് വീണ്ടും സ്റ്റോവ് ടോപ്പിൽ വെച്ച് പാലൊഴിച്ചു തിളച്ചാൽ ക്രീം & പെപ്പർ പൌഡർ ചേർത്ത് സെർവ് ചെയ്യുക

സേമിയ പുഢിംങ്ങ്***********സേമിയ - 200 ഗ്രാംപഞ്ചസാര - അര കപ്പ് (മധുരത്തിനനുസരിച്ച് )പാൽപ്പൊടി - അര കപ്പ്പാൽ - 4 1/4 കപ്പ്...
22/10/2019

സേമിയ പുഢിംങ്ങ്
***********
സേമിയ - 200 ഗ്രാം
പഞ്ചസാര - അര കപ്പ് (മധുരത്തിനനുസരിച്ച് )
പാൽപ്പൊടി - അര കപ്പ്
പാൽ - 4 1/4 കപ്പ്
കണ്ടൻസ്ട് മിൽക്ക് - 1 ടിൻ
ഫ്രഷ് (കീം - അര കപ്പ് (0ptional)
കോൺഫ്ലോർ - 6tbsp
ന്ടസ് പൊടിച്ചത് - ആവശ്യത്തിന്
നെയ്യ് - 2 tbsp

തയ്യാറാക്കുന്ന വിധം
============
ചുവട് കട്ടിയുള്ള പാനിൽ നെയ്യ് ഉരുക്കി സേമിയ വറുക്കുക. ശേഷം പഞ്ചസാര ചേർത്തിളക്കി, പാൽപ്പൊടിയും ചേർത്തു ചെറുതീയിൽ ഇളക്കി കൊണ്ടിരിക്കുക. കാൽ കപ്പ് പാൽ ചേർത്ത് ഇളക്കി യോജിപ്പിച്ച്, ചൂടോടെ പുഡിങ്ങ് ട്രേയിൽ പകുതി സേമിയ mix നിരത്തി ,നട്സ് പൊടിച്ചത് മുകളിൽ വിതറി സെറ്റാവാൻ ഫ്രിട്ജിൽ വെക്കുക.

മറ്റൊരു സോസ് പാനിൽ പാലും, കണ്ടൻസ്ട് മിൽക്ക്, ഫ്രഷ്ക്രീം, കോൺഫ്ലോർ ചേർത്തിളക്കി തിള വരുമ്പോൾ, ചെറുതീയിലിട്ടു കുറുക്കി എടുക്കുക. തണുത്തതിന് ശേഷം പുഡിങ് ട്രേയിൽ ഒഴിച്ച്, അതിനു മുകളിലായി വീണ്ടും സേമിയ mix നിരത്തി, ന ട്സ് പൊടിച്ചത് വിതറി സെറ്റാവാൻ 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. അടിപൊളി പുഡിങ്ങ് റെഡി...

മോങ് ദാൽ നമക്കീൻ+--------+-------+--------+-------+-------+------+കേരളത്തിൽ അധികം പ്രചാരം ലഭിക്കാത്ത ഒരു സ്നാക്ക്സ്‌ ആണ്...
21/10/2019

മോങ് ദാൽ നമക്കീൻ

+--------+-------+--------+-------+-------+------+

കേരളത്തിൽ അധികം പ്രചാരം ലഭിക്കാത്ത ഒരു സ്നാക്ക്സ്‌ ആണ്‌ ഇന്ന് നാം ഉണ്ടാക്കുന്നത്‌... 'നോർത്ത് ഇന്ത്യൻ സ്നാക്ക് മോങ് ദാൽ നമക്കീൻ'.
വൈകുന്നേരങ്ങളിലും ഇടനേരങ്ങളിലും കൊറിച്ചിരിക്കാൻ പറ്റുന്ന ചെറുപയർ പരിപ്പ് കൊണ്ടുള്ള ഒരു സ്നാക്ക്സ്‌ ആണിത്‌...

അപ്പൊ നമുക്ക്‌ എങ്ങനെ ഇത്‌ ഉണ്ടാക്കുന്നത്‌ എന്ന് നോക്കാം …

________________________________

ചേരുവകൾ

_________________________________

ചെറുപയർ പരിപ്പ് - ഒരു കപ്പ്

സോഡപൊടി - കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

എണ്ണ - വറുക്കാൻ ആവശ്യമുള്ളത്

ഉപ്പ് - ആവശ്യത്തിന്

മുളകുപൊടി - ഒരു ടീസ്പൂൺ

ചാട്ട് മസാല -ഒരു ടീസ്പൂൺ

ആംചൂർ പൗഡർ (പച്ചമാങ്ങ പൊടിച്ചത് ) - അര ടീസ്പൂൺ

മല്ലിയില വറുത്തത്

_________________________________

ഉണ്ടാക്കുന്ന വിധം

________________________________

▪ ഒരു കപ്പ് ചെറുപയർ പരിപ്പ് കഴുകി വൃത്തിയാക്കിയതിനുശേഷം കാൽ ടീസ്പൂൺ സോഡാ പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നാലു മണിക്കൂർ കുതിർത്ത് വെക്കുക.

▪ നാലു മണിക്കൂറിനു ശേഷം നല്ലവണ്ണം അരിപ്പയിൽ ഇട്ട് വെള്ളം ഉപയോഗിച്ച് കഴുകി, വെള്ളം വാർന്നു പോകാൻ വേണ്ടി വെക്കുക. ഇനി ഒരു തുണിയിൽ അര മുതൽ മുക്കാൽ മണിക്കൂർ വരെ പരത്തിയിട്ട് ഉണക്കിയെടുക്കുക.

▪ കുഴിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ഒരു ചെറിയ അരിപ്പയിൽ ചെറുപയർപരിപ്പ് കൂറച്ച് എടുത്ത് ഇട്ടത്തിനു ശേഷം ചൂടായി കിടക്കുന്ന എണ്ണയിൽ ഇറക്കിവെച്ച് വറുത്തു കോരുക. നന്നായി മൊരിഞ്ഞ പൊന്തി വരുന്നതുവരെ അരിപ്പ പൊക്കിയും താഴ്ത്തിയും കൊടുത്ത് വറുക്കുക.

▪ ശേഷം എണ്ണ പിടിക്കാൻ വേണ്ടി ഒരു ടിഷ്യൂ പേപ്പറിലേക്ക് വറുത്ത് മാറ്റി വെക്കുക. ഇങ്ങനെ പല പ്രാവശ്യമായി എല്ലാ ചെറുപയർ പരിപ്പും വറുത്തു കോരി മാറ്റി വെക്കുക.

▪ പൊരിച്ചെടുത്ത ചെറുപയർപരിപ്പിലേക്ക് ഉപ്പ് മുളകുപൊടി ചാട്ട് മസാല പൗഡർ , ആംചൂർ പൗഡർ ,മല്ലിയില വറുത്തത് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വെക്കുക . നോർത്ത് ഇന്ത്യൻ സ്നാക്ക് മോങ് ദാൽ നമക്കീൻ റെഡി.

Address

Kozhichena
Kottakkal
676508

Telephone

+919946091808

Website

Alerts

Be the first to know and let us send you an email when Wake and Make posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Wake and Make:

Shortcuts

Share

Category