TTKM ITE

TTKM ITE Institute of teacher training.

TTKM ITE യുടെ ചരിത്രത്തിലെ ആദ്യത്തെ മാഗസിൻ "ഋ" കലാലയ സ്മരണിക 2020  08/03/2021 ന്  പ്രിൻസിപ്പൽ ജയരാജൻ സർ പ്രകാശനം ചെയ്തു....
08/03/2021

TTKM ITE യുടെ ചരിത്രത്തിലെ ആദ്യത്തെ മാഗസിൻ "ഋ" കലാലയ സ്മരണിക 2020 08/03/2021 ന് പ്രിൻസിപ്പൽ ജയരാജൻ സർ പ്രകാശനം ചെയ്തു. മാഗസിൻ എഡിറ്റർ വിനീത് അധ്യക്ഷനായി. ഡിജിറ്റൽ മാഗസിൻ QR CODE ജയ്ഷിറ മിസ്സ്,ഷമീമ മിസ്സ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കോളേജ് ചെയർമാൻ നിഹാൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇജാസ് അഹമ്മദ് നന്ദി പറഞ്ഞു.
മാഗസിൻ വായിക്കുന്നതിനായി ചുവടെ ചേർത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://online.fliphtml5.com/pdxgz/daoa/ =1

04/07/2020

◾ *DEIEd പരീക്ഷ-2020*◾
♦️ *ജൂലായ് 6മുതൽ- പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ശ്രദ്ധിക്കുക.*♦️
👇👇👇👇👇

✒️കര്‍ശനമായ ആരോഗ്യസുരക്ഷാ
മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷാകേന്ദ്രത്തിലേക്ക് എത്തുക.

✒️പരീക്ഷക്ക്
കഴിയുന്നതും സ്വന്തം നിലയിലോ/സ്വന്തം വാഹനത്തിലോ തന്നെ എത്താൻ ശ്രമിക്കുക.
പ്രയാസം ഉളളവർ മാത്രം ബസ് സൗകര്യം ഉപയോഗപ്പെടുത്തുക.
( സാനിറ്റൈസർ / പരീക്ഷാ കേന്ദ്രത്തിൽ ലഭ്യമാക്കും.എന്നാൽ യാത്രയിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഓരോരുത്തരും ചെറിയ ബോട്ടിൽസാനിറ്റൈസർ കരുതേണ്ടതാണ്).

✒️ DEIEd 1,3 സെമസ്റ്റർ പരീക്ഷ 9.45 മുതൽ ഉച്ചക്ക് 12.30 വരെയും
2,4 സെമസ്റ്റർ പരീക്ഷ 1.45 മുതൽ 4.30 വരെയുമാണ്.

✒️പരീക്ഷതുടങ്ങുന്ന
തിന്റെ ഒരു മണിക്കൂർ മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തിൽഎത്തുക.

✒️വിദ്യാർത്ഥികളും
കൂടെവരുന്നരക്ഷിതാക്കളും അവരവരുടെ സുരക്ഷ ഉറപ്പ് വരുത്തുക.

✒️രക്ഷിതാക്കൾ കുട്ടികളെ പരീക്ഷാ കേന്ദ്രത്തിൻ്റെ ഗേറ്റിന് അടുത്ത് വിട്ടശേഷം പരീക്ഷ കഴിഞ്ഞ് തിരികെ കൂട്ടിയാൽ മതി. രക്ഷിതാക്കൾക്ക് കോമ്പൗണ്ടിനുള്ളിൽ പ്രവേശനമില്ല.

✒️ ഗേറ്റിനടുത്ത് വെച്ച് തെർമ്മൽ സ്കാനർ പരിശോധനക്കു ശേഷമേവിദ്യാർത്ഥികളെകോമ്പൗണ്ടിനുളളിൽ പ്രവേശിപ്പിക്കുകയുളളൂ.

✒️ കോമ്പൗണ്ടിനു
ള്ളിൽ പ്രവേശിച്ചാൽ വിദ്യാർത്ഥികൾ സോപ്പ്/ സാന്നി റ്റൈസർ ഉപയോഗിച്ച് കൈ കഴുകുകിയ ശേഷമേ പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാവൂ.

✒️നിർബന്ധമായും ശാരീരിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക.

✒️പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു.

✒️പരീക്ഷ ഹാൾ എല്ലാ ദിവസവുംഅണുവിമുക്തമാക്കും.

✒️പരീക്ഷ കേന്ദ്രത്തിന് പുറത്ത് രക്ഷിതാക്കളും വിദ്യാർത്ഥികളും പരീക്ഷക്ക് മുമ്പും ശേഷവും കൂട്ടംകൂടി നിൽക്കരുത്.

✒️പേന,പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് കൈമാറ്റം ചെയ്യരുത്.

✒️ഹാൾടിക്കറ്റ്,
പരീക്ഷ ഉപകരണങ്ങൾ മറക്കാതെ കയ്യിൽ കരുതണം.

✒️കുടിവെള്ളം വീട്ടിൽ നിന്നും കൊണ്ടുവരിക.

✒️ ധരിച്ചു വരുന്ന മാസ്ക് കൂടാതെ അധികമായി ഒരു മാസ്ക്കുംഹാൻഡ്കർച്ചീഫുംകരുതേണ്ടതാണ്.

✒️ഹോംക്വാറന്‍റൈ
നില്‍ ആളുകള്‍ കഴിയുന്നവീടുകളില്‍നിന്ന് പരീക്ഷയെഴുതാന്‍ വരുന്നവരും ചുമയോ ജലദോഷമോ തുമ്മലോ ഉള്ളവരും പ്രിൻസിപ്പാളെ വിവരം അറിയിക്കണം.

*ആശംസകൾ*

TOP NEWSNEWS READING COMPETITION WINNERS CONGRATULATIONS TO ALL WINNERS
20/06/2020

TOP NEWS
NEWS READING COMPETITION WINNERS

CONGRATULATIONS TO ALL WINNERS

19/06/2020

നമ്മുടെ കോളേജിന്റെ ഔദ്യോഗിക ബ്ലോഗിന്റെ ഔപചാരികമായ ഉൽഘാടനം ബഹുമാന്യ പ്രിൻസിപ്പൽ ജയരാജൻ സർ നിർവഹിക്കുന്നു. ഈ ബ്ലോഗിലൂടെ വായനയുടെ മറ്റൊരു തലത്തിലേക്ക് നമ്മൾ ഉയരുകയാണ്.ഓഡിയോ ബുക്കുകളും ഇ ബുക്കുകളും അക്കാദമിക പ്രവർത്തനങ്ങളുടെ വിവരങ്ങളും എല്ലാം അടങ്ങുന്ന ബ്ലോഗ് ആണിത്.
ttkmite.blogspot.com

പ്രിയരേ,       നമ്മുടെ കോളേജിന്റെ ഔദ്യോഗിക ബ്ലോഗിന്റെയും മാഗസിൻ സമിതി പുറത്തിറക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെയും പ്രകാശനം ഇ...
19/06/2020

പ്രിയരേ,
നമ്മുടെ കോളേജിന്റെ ഔദ്യോഗിക ബ്ലോഗിന്റെയും മാഗസിൻ സമിതി പുറത്തിറക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെയും പ്രകാശനം ഇന്ന് വൈകുന്നേരം 4.30 മണിക്ക് TTKM ITE facebook പേജിലൂടെ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ജയരാജൻ സാർ നിർവഹിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

https://www.facebook.com/TTKM-ITE-103607001386519/?ti=as


അധ്യാപക വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കി ഈ കൊ റോണ കാലത്ത് വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങായി പരീക്ഷ തിയ്യതി പ്രഖ്യാപ...
18/06/2020

അധ്യാപക വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കി ഈ കൊ റോണ കാലത്ത് വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങായി പരീക്ഷ തിയ്യതി പ്രഖ്യാപിക്കുകയും,കമ്മീഷൻ ഒഴിവാക്കി വിദ്യാർത്ഥിപക്ഷ നിലപാട് സ്വീകരിച്ച കേരള സർക്കാർ, പൊതു വിദ്യാഭ്യാസ വകുപ്പ്, ഇതിനായി പ്രവർത്തിച്ച വിദ്യാർത്ഥികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ

കാഴ്ച്ച ഫിലിം ക്ലബ്ബിന്റെ ഭാഗമായി ക്വാറന്റൈൻ കാഴ്ച്ചകൾ എന്ന പേരിൽ ലോക്ഡൌൺ സമയത്ത് നിരവധി പരിപാടികൾ നടത്തി. സീനിയർ വിദ്യാ...
16/06/2020

കാഴ്ച്ച ഫിലിം ക്ലബ്ബിന്റെ ഭാഗമായി ക്വാറന്റൈൻ കാഴ്ച്ചകൾ എന്ന പേരിൽ ലോക്ഡൌൺ സമയത്ത് നിരവധി പരിപാടികൾ നടത്തി. സീനിയർ വിദ്യാർത്ഥികൾക്കായുള്ള പരിപാടികളോടെയാണ് തുടക്കം കുറിച്ചത്. സീനിയർ വിദ്യാർത്ഥികളുടെ ഫോട്ടോകൾ അടങ്ങിയ വീഡിയോ തയ്യാറാക്കി. തുടർന്ന് ഓരോ ദിവസങ്ങളിലും കോളേജിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഓൺലൈൻ ആയി പ്രദർശിപ്പിച്ചു. ടി ടി കെ എം ഫൺ അവാർഡ്‌സ്, ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരം, പ്രബന്ധ രചന മത്സരങ്ങൾ,അടിക്കുറിപ്പ് മത്സരം, പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള രചന മത്സരങ്ങൾ, പോസ്റ്റർ മേക്കിങ്, ഡിജിറ്റൽ പോസ്റ്റർ മേക്കിങ്, ക്വിസ് മത്സരം, പത്രവാർത്ത ക്വിസ് മത്സരം, വായനക്കുറിപ്പ് മത്സരം, തുടങ്ങി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപര മായ കഴിവുകൾ യൂട്യൂബ് ചാനൽ വഴിയാണ് പ്രദർശിപ്പിക്കുന്നത്.
https://www.youtube.com/channel/UCRdCdB3gVV5EJrwzYne9hkQ

14/06/2020

സുശാന്തിൻ്റെ വാർത്ത കേട്ടപ്പോൾ നിങ്ങളുടെ സുഹൃദ്ബന്ധത്തിലോ, പരിചയത്തിലോ ആത്മഹത്യ ചെയ്ത ആരെയെങ്കിലും ഓർമ്മ വരുന്നുണ്ടോ ? എന്തുകൊണ്ടാണ് അവർ ആത്മഹത്യ ചെയ്തതെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ എപ്പോഴെങ്കിലും അതിനെ കുറിച്ച് ആലോചിക്കുകയോ, അന്വേഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ?.
ലോകത്താകമാനം ഓരോ നാല്പ്പത് സെക്കന്റിലും ഒരാൾ എന്ന കണക്കിൽ ഏകദേശം എട്ടു ലക്ഷത്തോളം ആളുകള്‍ ഒരു വർഷത്തിൽ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇവയിൽ ഒട്ടുമിക്ക ആത്മഹത്യകളും നമുക്ക് പ്രതിരോധിക്കാൻ കഴിയുന്നവയാണ്.

ഒരു വ്യക്തി ആത്മഹത്യയിലേയ്ക്ക് എത്തിച്ചേരുന്നതിന് പിന്നിലുള്ള കാരണങ്ങൾ നിരവധിയാണ്. ദൈനദിന ജീവിതത്തിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ, വിഷാദം പോലുള്ള മനോരോഗങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ, ജീവിത സാഹചര്യങ്ങളിലെ സങ്കീർണ്ണത, സാമൂഹികമായ കാരണങ്ങൾ ഒക്കെ ആത്മഹത്യ എന്ന
തീരുമാനത്തിലേയ്ക്ക് വ്യക്തിയെ എത്തിക്കുന്നു. ജീവിതത്തിനോടുള്ള അടക്കാനാകാത്ത ആഗ്രഹവും ,ഒഴിവാക്കാനാകാത്ത തീവ്ര മാനസിക വേദനയും ചേർന്നുള്ള വല്ലാത്ത ഒരു മാനസികാവസ്ഥയിൽ സഹായിക്കുമോ എന്ന ചോദ്യവുമായി പലരും നമ്മളെ സമീപിച്ച് കടന്ന് പോയിട്ടുണ്ടാകാം. നിങ്ങളുടെ ഒരു ആശ്വാസ വാക്കോ ,കരുതലോ, സഹായമോ ഒക്കെ പ്രതീക്ഷിച്ച് വരുന്ന വ്യക്തികളുടെ മാനസിക, വൈകാരിക അവസ്ഥകളെ
മനസ്സിലാക്കി , ആശ്വാസമേകാൻ, പ്രശ്നങ്ങളെ ലഘൂകരിക്കാനും, മാനസിക പിന്തുണ നൽകാനുമൊക്കെ നിങ്ങൾക്കോ, നിങ്ങളിലൂടെ മറ്റൊരാൾക്കൊ കഴിഞ്ഞാൽ
ഒട്ടുമിക്ക ആത്മഹത്യകളേയും ഒഴിവാക്കാൻ കഴിയും. ആത്മഹത്യ ചെയ്യാൻ ഉള്ള മാനസികാവസ്ഥയിലാണോ
വ്യക്തി ഇപ്പോഴുള്ളത് എന്ന് അറിഞ്ഞാൽ മാത്രമേ പ്രതിരോധം സാധ്യമാകൂ.

ആത്മഹത്യ ചെയ്യാൻ പോകുന്ന വ്യക്തികൾ ചില സൂചനകൾ നല്കാറുണ്ട്. ഈ സൂചനകളെ മനോരോഗ വിദഗ്ധരും മന:ശാസ്ത്രജ്ഞരും ഉൾപ്പടെയുള്ള മനോരോഗ ചികിൽസാരംഗത്ത് ജോലിചെയ്യുന്നവരും പൊതുസമൂഹവും മനസ്സിലാക്കേണ്ടതുണ്ട്. ഇവയിൽ ചിലത് മാത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.

*മരണത്തെക്കുറിച്ച്/ ആത്മഹത്യയെ കുറിച്ച്‌ ആവർത്തിച്ചുള്ള സംസാരം.

*വിഷമഘട്ടങ്ങളിൽ അപകടം വിളിച്ചു വരുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക / ആത്മഹത്യയ്ക്ക് ശ്രമിക്കുക

*കടുത്ത നിരാശയും, ഒന്നിനോടും താൽപര്യമില്ലാത്ത അവസ്ഥയും പ്രകടിപ്പിക്കുക.

*എന്നെ സഹായിക്കാൻ ആരുമില്ല, ഞാൻ ജീവിച്ചിട്ട് കാര്യമില്ല, മുന്നോട്ട് ജീവിച്ചിരിക്കാനുള്ള ഒരു പ്രതീക്ഷയും കാണുന്നില്ല എന്നിങ്ങനെയൊക്ക സംസാരത്തിനിടയിൽ സൂചിപ്പിക്കുക

*കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരിൽ നിന്നൊക്കെ ക്രമാതീതമായി അകലം പാലിക്കുക. പൊതുവേ ഒരു ഉൾവലിയൽ പ്രകടിപ്പിക്കുക.

* അമിതമായി ദേഷ്യപ്പെടുകയും, നിരാശയും, കുറ്റബോധവുമൊക്കെ ചേർന്ന മാനസികാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്യുക.

*സ്വകാര്യ സ്വത്തുക്കളും, വസ്തുക്കളും കൂടുതൽ അടുപ്പമുള്ളവരെ ഏൽപ്പിക്കുകയും, ഇതന്റെ ഓർമയ്ക്കായി സൂക്ഷിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുക.

*വളരെ അടുപ്പമുള്ളവരെ നേരിൽക്കണ്ടു സംസാരിക്കുകയും, അകൽച്ചയുള്ളവരോടു രമ്യതയിലെത്താൻ ശ്രമിക്കുകയും ചെയ്യുക.

*മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കാൻ തുടങ്ങുകയോ/ പതിവിലേറെ ഉപയോഗിക്കുകയോ ചെയ്യുക.

*വിഷാദാവസ്ഥയിൽ നിന്നും മാറി പെട്ടെന്ന് ഒരു ദിവസം കൂടുതൽ ശാന്തനും സന്തോഷവാനുമായി കാണപ്പെടുക.

*ആത്മഹത്യാക്കുറിപ്പുകൾ തയ്യാറാക്കുക എന്നിവയൊക്കെ പ്രധാന സൂചനകളാണ്.

ആത്മഹത്യക്കെതിരെ നാം നിസ്സഹായരാണ് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് കരുതരുത്. ഒട്ടുമിക്ക ആത്മഹത്യാ ശ്രമങ്ങളേയും തടയാവുന്നതാണ് മാനസിക സംഘർഷം അനുഭവിക്കുന്നവരെ കണ്ടാൽ അവരുമായി പെട്ടെന്ന് തന്നെ ബന്ധം സ്ഥാപിക്കുകയും സമയം ചെലവഴിക്കുകയും, അവരെ ശ്രദ്ധിക്കുകയും വേണം. വൈകാരികമായ പിന്തുണ നൽകുന്നതിനോടൊപ്പം മരിക്കണോ, ജീവിക്കണോ എന്ന മനസ്സിന്റെ ആശയക്കുഴപ്പം മാറ്റിയെടുത്ത് ജീവിക്കണം എന്നുള്ള ഉറച്ച തീരുമാനത്തിലേക്ക് മനസ്സിനെ അടുപ്പിക്കുകയും, ചിക്തസ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.

മരുന്ന് ചിക്തസ കൊണ്ട് മാത്രം വിഷാദ രോഗമുള്ളവരേയോ, ആത്മഹത്യ പ്രവണത ഉളളവരെയോ, പിൻതിരിപ്പിക്കാൻ സാധിക്കും എന്നത് വിചാരിക്കരുത്. മരുന്നുകൾക്കൊപ്പം മന:ശാസ്ത്ര ചികിത്സ വിഷാദ രോഗമുള്ളവർക്കും, ആത്മഹത്യാ പ്രവണത ഉള്ളവർക്കും അത്യന്താപേക്ഷിതമാണ്. മരുന്ന് മാത്രം കഴിച്ച് കൊണ്ട് വിഷാദ രോഗത്തെയോ ആത്മഹത്യാ ചിന്തയേയോ പ്രതിരോധിക്കാൻ കഴിയില്ല എന്ന് ഓർക്കുക. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ആത്മഹത്യയെ തടയാനും വിഷാദത്തെ മറികടക്കാനും കഴിയൂ.

ജീവിതം അവസാനിപ്പിക്കാൻ വിരലിൽ എണ്ണാവുന്ന കാരണങ്ങളേ ഉണ്ടാകൂ എന്നാൽ ജീവിച്ചിരിക്കാൻ പതിനായിരം കാരണങ്ങളുണ്ട്.
Dr. Boban Eranimos

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹പ്രിയരേ,           നമ്മൾ ജീവിക്കുന്നത് ഈ യുഗത്തിലാണ്. അതെ 'ഇ -യുഗം '. എല്ലാം 'ഇ' വൽക്കരിക്കപ്പെട്ട ഇന്നത്തെ ...
13/06/2020

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

പ്രിയരേ,

നമ്മൾ ജീവിക്കുന്നത് ഈ യുഗത്തിലാണ്. അതെ 'ഇ -യുഗം '. എല്ലാം 'ഇ' വൽക്കരിക്കപ്പെട്ട ഇന്നത്തെ കാലത്ത് വായനയും അങ്ങനെ തന്നെ ആവട്ടെ. നിരവധി ഇ ബുക്കുകളും, ഓഡിയോ ബുക്കുകളും സുലഭമായ ഈ സന്ദർഭത്തിൽ നാടോടുമ്പോൾ നടുവേ ഓടണമെന്നാരോ പറഞ്ഞു വെച്ചത് പോലെ നമ്മളും മാറ്റങ്ങളോടൊപ്പം സഞ്ചരിക്കേണ്ടിയിരിക്കുന്നു. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയുമെന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ ചേർത്ത് പിടിച്ചുകൊണ്ട് നമുക്കൊന്ന് കാലത്തിന്റെയൊപ്പം ഓടി നോക്കാം. വായന ദിനത്തോടനുബന്ധിച് മാഗസിൻ സമിതി ഒരു ഇ ലൈബ്രറി ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിങ്ങളും പങ്കു ചേരുക. നിങ്ങൾ നിങ്ങളുടെ ശബ്‌ദത്തിൽ കഥ, കവിത, etc തുടങ്ങിയവ റെക്കോർഡ് ചെയ്ത് ഞങ്ങൾക്കയച്ചു തരിക.

നിർദേശങ്ങൾ

▪️ സൗണ്ട് നല്ല ക്ലാരിറ്റിയിൽ റെക്കോർഡ് ചെയ്യുക
▪️ ചെറിയ കഥകളോ കവിതകളോ അയക്കുക
▪️ വലിയ നോവലുകൾ ഓഡിയോ ബുക്ക് ആക്കുന്നതിൽ പരിമിതികൾ ഉള്ളതിനാൽ നോവലിന്റെ ചെറിയ ഭാഗങ്ങൾ അയച്ചുതരുക
▪️ കൃതിയുടെ പേരും എഴുത്തുകാരന്റെ പേരും തുടക്കത്തിൽ പറയുക
▪️കഴിയുന്ന രീതിയിൽ വോയിസ്‌ മോഡുലേഷൻ ചെയ്യുക
▪️ ജൂൺ 16 ന് മുമ്പ് +919747293341 എന്ന നമ്പറിലേക്ക് അയച്ചുതരുക

മാഗസിൻ സമിതി

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

12/06/2020

പ്രിയപ്പെട്ട TTKM ITE പൂർവ്വവിദ്യാർത്ഥികളെ,💓
🎊🎊🎊🎊🎊🎊🎊🎊🎊🎊

നമ്മുടെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി കോളേജ് മാഗസിൻ ഇറങ്ങാൻ പോവുകയാണ് . നിങ്ങളെ ഓർക്കാതെ ഒരു മാഗസിൻ എന്നത് അപൂർണ്ണമാണ്‌. പഠനകാലത്ത് നിങ്ങൾ എഴുതിയതും എഴുതാനാഗ്രഹിച്ചതുമായ സൃഷ്ടികളെയും കാത്തു നമ്മുടെ മാഗസിൻ സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. അനർഗ്ഗളവും സ്വാഭാവികവുമായ നിങ്ങളുടെ സർഗ്ഗശേഷികളുടെ ഒഴുക്ക് എവിടെവെച്ചെങ്കിലും നിലച്ചു പോയെന്ന് തോന്നുന്നെങ്കിൽ, അതിവിടെ പുനരാരംഭിക്കട്ടെ...

നിങ്ങളുടെ ഓരോ സൃഷ്ടികളും ഏറെ വിലപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കുന്നു.. പഠന കാലത്ത് ഒരു മാഗസിൻ ഇറങ്ങിയിരുന്നെങ്കിൽ നിങ്ങൾ എഴുതുമായിരുന്ന നിങ്ങളുടെ സൃഷ്ടികൾ ഞങ്ങൾക്കയക്കു.ഇത് നമ്മുടെ മാഗസിൻ ആണ്.അതിന്റെ വിജയവും നമ്മുടെ കടമയാണ്.
അയക്കേണ്ട നമ്പർ:-
👉🏽9747293341
👉🏽9645007442

മാഗസിൻ സമിതി
TTKM ITE
📚✒🖌✂🔎🖍✏🖋🖊

Address

Thekkekulamb
Kottakkal

Alerts

Be the first to know and let us send you an email when TTKM ITE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category