Sree Narayana Guru College Of Arts & Science Paingottoor

Sree Narayana Guru College Of Arts & Science  Paingottoor SREE NARAYANA GURU COLLEGE OF ARTS & SCIENCE
Paingottoor,Kothamangalam
(Affiliated to MG university & Approved By the Gov of Kerala
www.sngc.ac.in

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നാലുവർഷ ബിരുദ ഓണേഴ്സ് ഡിഗ്രിയുടെ സംസ്ഥാനതല ഉദ്ഘാടനവും കോളേജ്തലഉ...
01/07/2024

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നാലുവർഷ ബിരുദ ഓണേഴ്സ് ഡിഗ്രിയുടെ സംസ്ഥാനതല ഉദ്ഘാടനവും കോളേജ്തലഉദ്ഘാടനവും നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി കെ സുദർശനൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി അമൃത പി യു സ്വാഗതം ആശംസിക്കുകയും,പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി ഷിജു ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.കോളേജ് മാനേജർ ശ്രീ ജോമോൻ മണി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ സാബു മത്തായി, കോളേജ് അഡ്മിനിസ്ട്രേറ്റർ ശ്രീമതി ശോഭ ശശിരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ് ജോർജ്, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ കുമാരി അശ്വതി വിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് മേധാവി ശ്രീമതി രമ്യ എം എം കൃതജ്ഞത അർപ്പിച്ചു

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചു. എൻ എസ് എസിന്റെയും ഐക്യുഎസിയുടെയും...
07/06/2024

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചു. എൻ എസ് എസിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി. വിഷ്ണു ദേവ് സി ഷിബു, ആൽബിൻ കെ ഷാജി ( First prize) പ്രാൺ സന്തോഷ്, വിവേക് സി ആർ (Second prize )എന്നിവർ വിജയികളായി

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ എൻ എസ് എസിന്റെ നേതൃത്വത്തിൽ വൃക്ഷ തൈ നട്ട്  പരിസ്ഥിതി ദിനാചരണം ...
05/06/2024

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ എൻ എസ് എസിന്റെ നേതൃത്വത്തിൽ വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി കെ സുദർശനൻ അധ്യക്ഷത വഹിച്ച ചടങ്ങ് പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ സാബു മത്തായി ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂർ കൃഷി ഓഫീസർ ശ്രീമതി അമ്പിളി സദാനന്ദൻ പരിസ്ഥിതി ദിന സന്ദേശം നൽകി. കോളേജ് അഡ്മിനിസ്ട്രേറ്റർ ശ്രീമതി ശോഭാ ശശിരാജ്,എൻ എസ് എസ് കോർഡിനേറ്റർ ശ്രീമതി രശ്മി ടി എസ്, സ്റ്റാഫ് അഡ്വൈസർ ശ്രീമതി അമൃത പി യു തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് വോളണ്ടിയർ സോനാ ജോളി കൃതജ്ഞത അർപ്പിച്ചു.

22/05/2024
മുഖാമുഖം 2024MG യൂണിവേഴ്‌സിറ്റി  ഓണേർസ് ബിരുദ ബോധവത്കരണ സെമിനാർ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി ഓണേർസ് ബിരുദ ബ...
30/04/2024

മുഖാമുഖം 2024
MG യൂണിവേഴ്‌സിറ്റി ഓണേർസ് ബിരുദ ബോധവത്കരണ സെമിനാർ

വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി
ഓണേർസ് ബിരുദ ബോധവത്കരണ സെമിനാർ നടത്തപ്പെടുന്നു. പൈങ്ങോട്ടൂർ
ശ്രീ നാരായണഗുരു കോളേജിന്റെ ആഭിമുഖ്യത്തിൽ 2024 മേയ് 7 ന് പൈങ്ങോട്ടൂർ സെന്റ്.ജോസഫ് HSS ൽവച്ച് നടത്തപ്പെടുന്ന ഈ സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി ഷിജു ഉദ്ഘാടനം നിർവഹിക്കുന്നു .എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ ക്ലാസ്സുകൾ നയിക്കുകയും ചെയ്യുന്നു ഈ സെമിനാറിലേക്ക് ബിരുദ പ്രവേശനത്തിനായ് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്യുന്നു

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ  നേതൃത്വത്തിൽ  ആരഭിക...
25/04/2024

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ
നേതൃത്വത്തിൽ ആരഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മിഷൻ ലേണിംഗ് കോഴ്സ് കോസ്മെക് പ്രൈവറ്റ് ലിമിറ്റഡും ആയി ഏകോകിപ്പിച്ച് അടുത്ത അധ്യയന വർഷം മുതൽ നടത്തുന്നു. കൃഷ്ണ കോസ്മെക് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ കൃഷ്ണ ജി, അഹമ്മദ് സിറാജുൽ മുനീർ കെ വി ( ഡേറ്റാ മാനേജർ ) എന്നിവരുടെ പക്കൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി കെ സുദർശനനും അഡ്മിനിസ്ട്രേറ്റർ ശ്രീ ശോഭ ശശിരാജും എം ഓ യു കൈപ്പറ്റി കോഴ്സിന് തുടക്കം കുറിച്ചു

Admission StartedSree Narayana Guru College Of Arts & Science  Paingottoor
05/04/2024

Admission Started
Sree Narayana Guru College Of Arts & Science Paingottoor

യൂണിവേഴ്സിറ്റി കലോത്സവ വിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചുപൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് യൂണി...
15/03/2024

യൂണിവേഴ്സിറ്റി കലോത്സവ വിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.കോളേജ് മാനേജർ ശ്രീ ജോമോൻ മണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ഡോക്ടർ പി കെ സുദർശനൻ സ്വാഗതം പറയുകയും,പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ എൻ എസ് സുമേഷ് കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു . തുടർന്ന് വിജയികളായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ ശ്രീമതി ശോഭ ശശിരാജ്, ശ്രീ ബിപിൻ ശശി, ചെയർമാൻ ദേവദത്തൻ രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നിഷ മോൾ തങ്കപ്പൻ കൃതജ്ഞത പറഞ്ഞു.

Sree Narayana Guru College Of Arts & Science  Paingottoor -ലെ   മിന്നും താരങ്ങൾപൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട...
07/03/2024

Sree Narayana Guru College Of Arts & Science Paingottoor -ലെ മിന്നും താരങ്ങൾ

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വിദ്യാർത്ഥികൾക്ക് എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ തിളക്കമാർന്ന വിജയം. മലയാളം ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി ഒന്നാംവർഷ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി മേഘ മരിയ ഫ്രാൻസിസ്, ക്ലാസിക്കൽ മ്യൂസിക് എ ഗ്രേഡ് നേടി അശ്വതി എം (ഒന്നാം വർഷ സോഷ്യൽ വർക്ക് ബിരുദാനന്തര വിദ്യാർത്ഥിനി )മോഹിനിയാട്ടം ഭരതനാട്യം കേരള നടനം എന്നിവയിൽ എ ഗ്രേഡ് നേടി അപർണ വിജയൻ( രണ്ടാം വർഷ സൈബർ ഫോറൻസിക് വിദ്യാർത്ഥിനി),മൈമിന് എ ഗ്രേഡ് നേടി ജസ്നി ജോർജ് അഖില പി.പി,അൻസിലാ നിനു, ജിൻസി ദേവസി,കാർത്തി എ ആർദ്ര എംസി( ഒന്നാംവർഷ സോഷ്യൽ വർക്ക് ബിരുദാനന്തര വിദ്യാർഥിനികൾ) എന്നിവർ കോളേജിന്റെ അഭിമാന താരങ്ങളായി

കോളേജ് യൂണിയൻ ഉത്ഘാടനം പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ  2023-24 ഉദ്ഘാടനവും, 'ഉറവ...
20/02/2024

കോളേജ് യൂണിയൻ ഉത്ഘാടനം

പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ 2023-24 ഉദ്ഘാടനവും, 'ഉറവ് 'സാമൂഹിക ക്ഷേമ പദ്ധതി ഉദ്ഘാടനവും എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ദേവദത്തൻ രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ പി. കെ സുദർശനൻ സ്വാഗതം പറഞ്ഞു. മാനേജർ ശ്രീ ജോമോൻ മണി മുഖ്യപ്രഭാഷണം നടത്തി.കോളേജ് അഡ്മിനിസ്‌ട്രേറ്റർ ശ്രീമതി ശോഭ ശശിരാജ്
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി ഷിജു , വൈസ് പ്രിൻസിപ്പൽ ശ്രീമതി ശ്രീനി എം. എസ്,സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിഷമോൾ തങ്കപ്പൻ എന്നിവർ ആശംസ പറഞ്ഞു.ജനറൽ സെക്രട്ടറി പൃഥ്വി പി കൃതജ്ഞത അർപ്പിച്ചു

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ  കുമാരനാശാന്റെ നൂറാം സ്മരണ ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ...
19/01/2024

പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ കുമാരനാശാന്റെ നൂറാം സ്മരണ ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി.കെ സുദർശനൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ,
കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ മനോജ് നാരായണൻ മുഖ്യ പ്രഭാഷണം നടത്തി.

16/01/2024

ജനുവരി 20 രാവിലെ 9 മണിക്ക് MLA മാത്യു കുഴൽനാടൻ ഉൽഘാടനം നിർവഹിക്കും കോളേജ് ക്യാമ്പസിൽ....JOB FAIR 30+ Company കൾ പങ്കെടുക്കുന്നു 1000 + ഒഴിവുകളും 10ആം ക്ലാസ് വിദ്യാഭ്യാസം മുതൽ തുടങ്ങുന്ന ഒഴിവുകൾ
ഏവർക്കും സ്വാഗതം
നിങ്ങൾ വരുമ്പോൾ കരുതേണ്ടത് നിങ്ങളുടെ ബയോ ഡേറ്റ ..ഓരോ കമ്പനിക്കും ഓരോ ബയോ ഡാറ്റ കരുതേണ്ടതാണ് 🔴🔴🔴🔴🔴🔴

Address

Paingottoor
Kothamangalam
686671

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914852970295

Alerts

Be the first to know and let us send you an email when Sree Narayana Guru College Of Arts & Science Paingottoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sree Narayana Guru College Of Arts & Science Paingottoor:

Shortcuts

Share