13/02/2022
Cricket Memmories....Hai Dearsss....ഇന്നൊരു ഞായറാഴ്ച ആണ്, നമുക്ക് പണ്ടത്തെ നമ്മുടെ പഴയ കാലത്തെ ഞാറാഴ്ചകളിലേക്ക് ഒന്ന് പോയിനോക്കിയാലോ..ഏകദേശം 1997-98 കാലം. സ്ഥലം വാരപ്പെട്ടി മിനിസ്റ്റേഡിയം, അന്നൊക്കെ ഞാറാഴ്ചകളിൽ ടെന്നീസ് ബോളിൽ വാശിയെറിയ ക്രിക്കറ്റ് മാച്ചുകൾ നടക്കുന്ന സ്ഥലം,20- 20 pattern വരുന്നതിനു മുൻപെ 15 ഓവർ വെടിക്കെട്ട് മത്സരം,അന്നത്തെ പ്രധാന ടീമുകൾ എബി ചേട്ടന്റെ (Aby KA) ക്യാപ്റ്റൻസിയിൽ ഉള്ള ഇഞ്ചൂർ ടീമും ടോണി ചേട്ടന്റെ (Tony Ps) ക്യാപ്റ്റൻസിയിൽ ഉള്ള വാരപ്പെട്ടി ടീമും ആയിരുന്നു. സംഗമം കവല ടീമും പാറശാലപ്പടി ടീമും ഇടക്ക് വരാറുണ്ട്. കൃത്യം 9.30 ആകുമ്പോളേക്കും ടീമുകൾ ഗ്രൗണ്ടിൽ എത്തും, 10 മണിക്ക് മാച്ച് തുടങ്ങും, അന്നൊക്കെ 100 രൂപ ബെറ്റിനാണ് കളി, ഞങ്ങൾ ഇഞ്ചൂർ ടീം തോൽവികളിൽ മുന്നിലായിരുന്നെങ്കിലും ഇടക്കൊക്കെ വാരപ്പെട്ടിയെ തൊൽപ്പിക്കാറുണ്ട് . അന്നത്തെ ഇഞ്ചൂർ ടീം - Aby KA( ക്യാപ്റ്റൻ അന്നും ഇന്നും എന്നും, എത്ര മാച്ച് തോറ്റാലും 🤣), തോൽവികൾ കൂടിയപ്പോൾ പിന്നെ സ്ഥാനം ഒഴിഞ്ഞു,വൈസ് ക്യാപ്റ്റൻ - Biju Paul ബിജു ചേട്ടൻ ചിരണ്ടയാത്ത്, വിക്കെറ്റ് കീപ്പർ സിബി ചേട്ടൻ (Siby Kalakkudy), വരപ്പെട്ടിയുടെ പേടിസ്വപ്നം ബിനോയ് ചേട്ടൻ (Binoy Paulose), തീപ്പൊരി ഫാസ്റ്റ് bowler മനോജ് ചേട്ടൻ (Manoj Inchoor), മീഡിയം പേസർ batsman അനൂപ് ചേട്ടൻ (Anoop Padinjareyil), സ്പിൻ മാന്ത്രികൻ സാജു ചേട്ടൻ (Saju Thekkummadam), ഓപ്പണിങ് ബാറ്റിംഗിൽ എബി ചേട്ടന്റെ എന്നത്തേയും പാർട്ണർ സജിത്ത് ചേട്ടൻ (Sajith Tom), ഇഞ്ചൂർ ടീമിന്റെ വൻമതിൽ ബേസിൽ ചേട്ടൻ (Basil Mathekkara), സജിത്ത് ചേട്ടൻ (Sajith S Prabha), പടിഞ്ഞാറെ മുടിയുടെ താരങ്ങൾ ഷാഫി ഇക്ക, മനോജ് ചേട്ടൻ (Manoj Ej), പിന്നെ സംഗമം കവലയുടെ ഒരു താരം ഓൾ റൗണ്ടർ സഞ്ജയ് ചേട്ടനും.....മിക്കവാറും മാച്ചുകളിൽ വഴക്കും തർക്കങ്ങളും പതിവാർന്നു...അടി ഉണ്ടായിട്ടില്ല....അന്നത്തെ വല്യ ഒരു പ്രശ്നം ആയിരുന്നു കണ്ണാരയിൽ ബോൾ മിസ്സ് ആകുന്നത്, എന്റെ ഓർമയിൽ ഉള്ള അന്നത്തെ കുറേ രസകരമായ കാര്യങ്ങൾ...സംഗമം കവലക്ക് ഒരു ബൌളർ ഉണ്ടായിരുന്നു ഗിരീഷ് എന്നാണെന്നു തോന്നുന്നു ആ ചേട്ടന്റെ പേര്, ഗിരീഷ് ചേട്ടന്റെ കയ്പ്പതിക്ക് ചെറിയൊരു ബെൻഡ് ഉണ്ട് അതുകൊണ്ട് പുള്ളി എറിയുന്ന ബോൾ എങ്ങോട്ടാണ് തിരിയുന്നെ എന്ന് മനസിലാക്കാൻ പറ്റില്ല എല്ലാ മാച്ചിലും പുള്ളിക്ക് wkt ഉറപ്പാണ്, വാരപ്പെട്ടിയുടെ ഫാസ്റ്റ് bowler തമ്പി ചേട്ടന്റെ ബൌളിംഗ് സ്പീഡ് അസാമാന്യമായ സ്പീഡ് ആയിരുന്നു പുള്ളിടെ പ്രതേകത, കബീർ ഇക്ക (Kabeer A S)- സംഗമം കവലയുടെ ക്യാപ്റ്റൻ, ഇക്കാടെ diving catches ഒരു രക്ഷേം ഇല്ല, ഇഞ്ചൂർ ടീമിന്റെ തുറുപ്പു ചീട്ട് ബിനോയ് ചേട്ടൻ - pase bowler വെടിക്കെട്ട് batsman, ഒരു മാച്ചിൽ വരപ്പെട്ടിക്ക് എതിരെ പുള്ളി 15-18 ബോൾ ഫേസ് ചെയ്തു 11 സിക്സും ഒരു singlum എടുത്ത് 67 റൺസ് എടുത്തു,ബോൾ ഓഫ്‌സൈഡിൽ വന്നാലും സിക്സെർ ലെഗ്സൈഡിൽ ആയിരിക്കും,ഒരു സിക്സെർ അപ്പുറെ പനയുടെ ചോട്ടിൽ പോയി, മനോജ് അമ്പലം പടിയുടെ ബൌളിംഗ് ആക്ഷൻ - സൂപ്പർബ് ഫാസ്റ്റ് ബൌളിംഗ് ആണ്, വലതു കൈയ്യിൽ ബോൾ പിടിച്ചു ഇടതു കൈ കൊണ്ടു സപ്പോർട്ട് ചെയ്തു കറക്കി കറക്കി പ്രത്യേക ആക്ഷൻ, സിബി ചേട്ടന്റെ വിക്കെറ്റ് കീപ്പിങ് - dive ചെയ്യാതെ ബോൾ collect ചെയ്യില്ല, മൂന്നു വിരലുകൾ കുത്തി ജമ്പ് ചെയ്തു ബോൾ പിടിക്കും, സാജു ചേട്ടന്റെ ബൌളിംഗ് - leg സ്പിൻ ഓഫ് സ്പിൻ മിക്സഡ് ആണ് ഒരിക്കലും എങ്ങോട്ടാണ് സ്പിൻ ചെയുക എന്ന് പറയാൻ പറ്റില്ല, അതിലും പ്രതേകത പുള്ളി ഒരിക്കൽ പോലും വൈഡ് എറിയില്ല എന്നതാണ് എന്നും wikkettum കിട്ടും, സഞ്ജയ് ചേട്ടന്റെ ബാറ്റിംഗ് - വിശ്വസ്ഥനായ batsman ആയിരുന്നു ഔട്ട് ആകാൻ കുറേ ടൈം എടുക്കും എന്നും നന്നായിട്ട് സ്കോറും ചെയ്യും, ഇഞ്ചൂർ ടീം അന്ന് ഓരോയൊരു ടൂർണമെന്റ്ൽ മാത്രമേ കപ്പ് അടിച്ചിട്ടുള്ളു, അന്ന് സജിത്തേട്ടന്റെ (sajith tom) capataincyil നേടിയത്, ഒരു ടൂർണമെറന്റിൽ തോൽവി ഉറപ്പായ സിറ്റുവേഷൻ സിബി ചേട്ടന്റെ വെടിക്കെട്ട് ബാറ്റിംഗ് മാച്ച് ഇഞ്ചൂർ ടീം ജയിച്ചു man ഓഫ് the മാച്ച് സിബി ചേട്ടൻ, അതേപോലെ തന്നെ തോൽക്കാറായ ഒരു മാച്ച് ഒറ്റക്ക് ബിജു ചേട്ടൻ വെടിക്കെട്ട് ബാറ്റിംഗ്ൽ ജയിപ്പിച്ചു. മറ്റൊരു രസകരമായ കാര്യം സംഗമം കവലയുടെ ടീംലെ ഇരട്ട ചേട്ടന്മാരാണ്, identical twins, അവരുടെ ടീമിനു മാത്രമേ അവരെ തിരിച്ചറിയാവൂ, ഒരെ കളർ ഷർട്ടും സെയിം ടൈപ്പ് മുണ്ടും മാത്രമേ അവർ ഗ്രൗണ്ടിൽ വരുമ്പോൾ ഇടവുള്ളു, ഒരാൾ വെടിക്കെട്ട് ബാറ്റ്‌സ്മാൻ മറ്റേ ആൾ തീപ്പൊരി bowler, വെടിക്കെട്ട് batsman ഔട്ട് ആയിട്ട് ഇത്തിരി കഴിഞ്ഞ് മറ്റേ ആളാണെന്നു പറഞ്ഞു വീണ്ടും ഇറങ്ങും 🤣 സെയിം ബോളിങ്കിലും ഒരാൾ തന്നെ രണ്ടാളുടെയും ഓവർ എറിഞ്ഞു തീർക്കും. മാച്ച് ഏതു ടീമിനെതിരെ ആണെങ്കിലും ഇഞ്ചൂർ ടീമിന്റെ ഓപ്പണിങ് എബി ചേട്ടനും സജിത്ത് ടോം ചേട്ടനും ആയിരിക്കും. എബി ചേട്ടൻ ആണ്ടിലും കൊല്ലത്തിലും മാത്രമേ റൺസ് എടുക്കു🤣 but ഓപ്പനിംഗ് സ്ട്രൈക്ക് പുള്ളിക്ക് ചെയ്യണം. വാരപ്പെട്ടി ടീമിലെ കുറച്ചുപേരുടെ പേരുകൾ മാത്രമേ ഓർക്കുന്നുള്ളു, ടോണി ചേട്ടൻ, ബോണി ചേട്ടൻ, തമ്പി ചേട്ടൻ,ഷാനി ഇക്ക,കൂറ്റപ്പിള്ളിലെ ചേട്ടൻ,ഷിജു ചേട്ടൻ.....ഒരിക്കൽ സജിത്ത് ചേട്ടൻ (sajith tom) പറഞ്ഞത് ഓർക്കുന്നു അതൊക്കെ ഒരു കാലം, എല്ലാരും ഒന്ന് ഒത്തുപിടിച്ചാൽ ആ പഴയ ടീം മെംബേർസ്നെ എല്ലാം ചേർത്ത് വീണ്ടും ഒരു ഫ്രണ്ട്‌ലി മാച്ച് നടത്താമെന്നു....ഓർമ്മകലിലേക്ക് എല്ലാർക്കും ഒരു തിരിച്ചു പോക്ക് ആകും അത്.....അന്നത്തെ നിങ്ങൾ ഓരോരുത്തരുടെയും ഓർമ്മകൾ /സംഭവങ്ങൾ ഇവിടെ പങ്കുവെക്കുക....Sandeep.