Al Madrasathu Rabbaniyya

Al Madrasathu Rabbaniyya Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Madrasathu Rabbaniyya, Educational Research Center, Kotamangalam.

23/11/2025
17/04/2024

👉 ഹജ്ജും ഉംറയും; മഹത് വചനങ്ങൾ-5

🟢 അലിയ്യ് ബ്നു ഹുസൈൻ സൈനുൽ ആബിദീൻ رحمه الله ഹജ്ജിന് വേണ്ടി പുറപ്പെടുകയും ഇഹ്റാം ചെയ്ത് വാഹന പുറത്തേറുകയും ചെയ്തു. അപ്പോഴതാ ശരീരം വിവർണമാവുകയും വിറയൽ അനുഭവപ്പെടുകയും ചെയ്യുന്നു. തൽബിയത് ചൊല്ലാനും സാധിക്കുന്നില്ല. താങ്കളെന്താണ് തൽബിയത് ചൊല്ലാത്തതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "താങ്കളുടെ ലബ്ബൈക് സ്വീകാര്യമല്ല എന്നെന്നോട് പറയപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു"

كتاب لطائف المعارف لابن رجب الحنبلي (ص٢٦٤)
🕋🕋🕋🕋🕋🕋🕋🕋🕋🕋

بارك الله فيكم
https://chat.whatsapp.com/HyXBC7mbnYFEbVdhD3Fsyy

15/04/2024

👉 ഹജ്ജും ഉംറയും; മഹത് വചനങ്ങൾ-4

✒️ ഇമാം ഇബ്നു റജബ് അൽ ഹൻബലി رحمه الله പറഞ്ഞു

🟢 അല്ലാഹുവെ, നിൻ്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം നൽകിയിരിക്കുന്നു എന്ന് തുടങ്ങുന്ന തൗഹീദിന്റെ വാക്യം ഉരുവിടുകയും എന്നിട്ട് കർമ്മം കൊണ്ട് അതിന് എതിര് പ്രവർത്തിക്കുകയും ചെയ്താൽ, അവൻ്റെ കർമ്മം അവൻ്റെ വാക്കിനെ കളവാക്കിയിരിക്കുന്നു. നിശിദ്ധ സമ്പാദ്യം കൊണ്ട് ഹജ്ജ് ചെയ്യുന്നവൻ ലബ്ബൈക പറയുമ്പോൾ; ഇല്ല, നിൻ്റെ ലബ്ബൈക സ്വീകാര്യമല്ല എന്ന് പറയപ്പെടുന്നത് പോലെ പറയപ്പെടാൻ അർഹനാണ് ഇവനും
(مجموع رسائل الحافظ ابن رجب الحنبلي ١٠١/١)
🕋🕋🕋🕋🕋🕋🕋🕋🕋🕋

بارك الله فيكم
https://chat.whatsapp.com/HyXBC7mbnYFEbVdhD3Fsyy

14/04/2024

🕋 ഹജ്ജും ഉംറയും ചോദ്യോത്തരങ്ങളിലൂടെ- 2

❓4- ഹജ്ജ് നിർബന്ധമാകുന്നത് ആർക്കാണ്?

ഹജ്ജ് ചെയ്യാൻ ശേഷിയുള്ള,
പ്രായ പൂർത്തിയായ ബുദ്ധിയുള്ള സ്വതന്ത്രനനായ എല്ലാ മുസ്‌ലിമിനും ഹജ്ജ് നിർബന്ധമാണെന്ന് പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു. ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധനകളാണ് ഇവ. ഇതിൽ നിന്നും ഏതെങ്കിലും ഒരു നിബന്ധന ഇല്ലാതായാൽ അവന് ഹജ്ജ് നിർബന്ധമില്ല. പ്രായപൂർത്തിയാകാത്ത കുട്ടിയോ ഭ്രാന്തനോ ഹജ്ജ് നിർവഹിച്ചാൽ അതവരുടെ നിർബന്ധ ഹജ്ജിന് മതിയാവുകയില്ല എന്നതിൽ പണ്ഡിതൻമാർ ഏകോപിച്ചിട്ടുണ്ട്, എന്നാൽ അടിമയുടെ കാര്യത്തിൽ ഉലമാക്കൾ ഭിന്നാഭിപ്രായത്തിലാണ്.

ഹജ്ജ് ചെയ്യാൻ ശേഷിയുണ്ടാവുക എന്നതിൻ്റെ താൽപര്യം, തടസങ്ങളൊന്നും ഇല്ലാതിരിക്കലും അവിടെ എത്തിച്ചേരാനുള്ള സുരക്ഷിതവും സഞ്ചാരയോഗ്യവുമായ വഴിയുണ്ടാകലുമാണ്. സ്ത്രീകളെ സംബന്ധിച്ചെടുത്തോളും ഭർത്താവോ വിവാഹ ബന്ധം നിഷിദ്ധമായ ആരെങ്കിലുമോ കൂടെയുണ്ടാകണം. അതില്ലെങ്കിൽ അവരുടെ മേൽ ഹജ്ജ് നിർബന്ധമില്ല.
അബൂ ഹുറൈറ رضي الله عنه ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം: *റസൂൽ ﷺ ഖുതുബയിൽ ഞങ്ങളോട് പറഞ്ഞു: അല്ലയോ ജനങ്ങളെ, അല്ലാഹു നിങ്ങളുടെ മേൽ ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ ഹജ്ജ് ചെയ്യുക. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലെ, എല്ലാ വർഷവും നിർബന്ധമാണോ? അദ്ദേഹം മൂന്ന് പ്രാവശ്യം ഈ ചോദ്യം ആവർത്തിച്ചെങ്കിലും നബി ﷺ മൗനം പാലിക്കുകയും പിന്നീട് ഇപ്രകാരം പറയുകയും ചെയ്തു: 'അതെ' എന്ന് ഞാൻ മറുപടി പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളുടെ മേൽ അത് നിർബന്ധമാവുകയും നിങ്ങൾക്കത് കഴിയാതെ വരുകയും ചെയ്യുമായിരുന്നു.* - മുസ്‌ലിം-

❓ *5 - ഹജ്ജ് നിർബന്ധമായാൽ അതുടനെ നിർവഹിക്കൽ നിർബന്ധമാണോ? പിന്നീട് ചെയ്താൽ മതിയാകുമോ?*

ഉലമാക്കളുടെ അഭിപ്രായങ്ങളിൽ ശരിയായത്, മേൽ പറയപ്പെട്ട നിബന്ധനകൾ ഒത്തുവന്നാൽ ഉടനെ നിർവഹിക്കൽ നിർബന്ധമാണെന്നാണ്. ഇബ്നു അബ്ബാസ് رضي الله عنهما ഉദ്ധരിക്കുന്ന ഹദീസാണ് അതിനാധാരം. *റസൂൽ ﷺ പറഞ്ഞു: "ഹജ്ജിലേക്ക് (നിർബന്ധമായ) നിങ്ങൾ ധൃതി കൂട്ടുക. നിങ്ങളിലൊരാൾക്ക് പിന്നീട് വന്ന് ചേരാവുന്ന തടസ്സങ്ങൾ എന്താണെന്ന് അവനറിയില്ല."* - അഹ്‌മദ് -

❓ *6 - ഹജ്ജ് നിർവഹിക്കുന്നതിൻ്റെ ശ്രേഷ്ഠതകൾ എന്തെല്ലാമാണ്?*

ഹജ്ജിന് ധാരാളം ശ്രേഷ്ഠതകളുണ്ട്. അതിൻ്റെ ശ്രേഷ്ഠതയെ സംബന്ധിച്ച് വന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഇശ رضي الله عنها ഉദ്ധരിക്കുന്ന ഹദീസാണ്. അവർ ചോദിച്ചു: അല്ലയോ റസൂലെ, ഏറ്റവും ശ്രേഷ്ഠമായ കർമമായി ഞങ്ങൾ ജിഹാദിനെ മനസിലാക്കുന്നു. അതിനാൽ ഞങ്ങൾ ജിഹാദ് ചെയ്യട്ടെയോ? *നബി ﷺ പറഞ്ഞു: വേണ്ട, ജിഹാദിൽ ഏറ്റവും ശ്രേഷ്ഠതയുള്ളത് മബ്റൂറായ ഹജ്ജാണ്.* -ബുഖാരി-

അബൂ ഹുറൈറ رضي الله عنه ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം വായിക്കാം. *കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാണെന്ന് റസൂൽ ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: അല്ലാഹുവിലുള്ള വിശ്വാസം. പിന്നെയേതാണെന്ന ചോദ്യത്തിന് അവിടുന്ന് പറഞ്ഞു: അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണ്. പിന്നെയേതാണെന്ന് ചോദിച്ചപ്പോഴുള്ള ഉത്തരം: മബ്റൂറായ ഹജ്ജ് എന്നാണ്.* -ബുഖാരി, മുസ്‌ലിം-

അബൂ ഹുറൈറ رضي الله عنه ഉദ്ധരിക്കുന്ന മറ്റൊരു ഹദീസും ഹജ്ജിൻ്റെ ശ്രേഷ്ഠതയെ അറിയിക്കുന്നതാണ്. നബി ﷺ പറഞ്ഞു: *"രണ്ട് ഉംറകൾ അവകൾക്കിടയിലുള്ള പാപങ്ങൾക്ക് പ്രയശ്ചിത്തമാണ്. മബ്റൂറായ ഹജ്ജിനുള്ള പ്രതിഫലം സ്വർഗമല്ലാതെ മറ്റൊന്നുമല്ല"* -ബുഖാരി, മുസ്‌ലിം-

ഇബ്നു മസ് ഊദ് رضي الله عنه ഉദ്ധരിക്കുന്നു. റസൂൽ ﷺ പറഞ്ഞു: *"ഹജ്ജും ഉംറയും തുടരെ നിർവഹിക്കുക. തീർച്ചയായും അവ രണ്ടും ദാരിദ്ര്യവും പാപങ്ങളും ഇല്ലാതാക്കുന്നതാണ്; തീ ഇരുമ്പ്, സ്വർണം, വെള്ളി എന്നിവയിലെ മാലിന്യം നീക്കിക്കളയുന്നത് പോലെ. മബ്റൂറായ ഹജ്ജിൻ്റെ പ്രതിഫലം സ്വർഗമല്ലാതെ മറ്റൊന്നുമല്ല"* - തിർമുദി-

അബൂ ഹുറൈറ رضي الله عنه ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ റസൂൽ ﷺ പറഞ്ഞു: *"അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന പോരാളിയും ഹജ്ജും ഉംറയും നിർവഹിക്കുന്നവരും അല്ലാഹുവിൻ്റ പ്രതിനിധി സംഘങ്ങളാകുന്നു. അവൻ അവരെ ക്ഷണിച്ചപ്പോൾ അവരിതാ ഉത്തരം നൽകി. അവർ അല്ലാഹുവിനോട് ചോദിക്കുമ്പോൾ അവനവർക്ക് നൽകുകയും ചെയ്യുന്നു"* -ഇബ്നു മാജ -

അവലംബം : ശൈഖ് മുഹമ്മദ് ഹിഷാം ത്വാഹിരി حفظه الله യുടെ ഗ്രന്ധത്തിൽ നിന്നും
🕋🕋🕋🕋🕋🕋🕋🕋🕋🕋
https://chat.whatsapp.com/HyXBC7mbnYFEbVdhD3Fsyy

14/04/2024

👉 ഹജ്ജും ഉംറയും; മഹത് വചനങ്ങൾ-3

✒️ ഇമാം ഇബ്നു ഖുദാമാ رحمه الله പറഞ്ഞു

🟢 ഒരാൾ ഇഹ്റാമിൽ പ്രവേശിച്ച് തൽബിയത് ചൊല്ലിയാൽ, താൻ അല്ലാഹുവിൻ്റെ വിളിക്കാണ് ഉത്തരം നൽകുന്നതെന്ന ബോധം അവനുണ്ടാകണം. തൻ്റെ ഹജ്ജ് അവൻ സ്വീകരിക്കുമെന്ന പ്രതീക്ഷ വച്ച് പുലർത്തുന്നതോട് കൂടെ അത് തള്ളപ്പെടുമോ എന്ന ഭയവും വേണം
🕋🕋🕋🕋🕋🕋🕋🕋🕋🕋

https://chat.whatsapp.com/HyXBC7mbnYFEbVdhD3Fsyy

13/04/2024

🕋 ഹജ്ജും ഉംറയും ചോദ്യോത്തരങ്ങളിലൂടെ - 1

❓ 1- ഇസ്ലാമിൽ ഹജ്ജിൻ്റെ സ്ഥാനമെന്താണ്?

_ഇസ്ലാം കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ഹജ്ജ്. അബ്ദുല്ലാ ബിൻ ഉമർ رضي الله عنه ഉദ്ദരിക്കുന്നത് കാണാം. റസൂൽ ﷺ പറഞ്ഞു: ഇസ്ലാം അഞ്ച് കാര്യങ്ങളുടെ മേലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇബാദത്തിന് അർഹത അല്ലാഹുവിനല്ലാതെ മറ്റാർക്കുമില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിൻറെ റസൂലുമാണെന്ന സാക്ഷിവചനം, നമസ്കാരം നിലനിർത്തൽ, സക്കാത്ത് കൊടുത്തു വീടൽ, കഅ്ബയിൽ പോയി ഹജ്ജ് ചെയ്യൽ, റമദാനിൽ നോമ്പനുഷ്ഠിക്കൽ എന്നിവയാണവ. ( മുതഫകുൻ അലൈഹി)_

❓ 2 - ഹജ്ജ് നിർവഹിക്കുന്നതിന്റെ വിധിയെന്താണ്?

_അനിവാര്യമായും നിർവഹിക്കേണ്ട നിർബന്ധ കർമമാണ് ഹജ്ജ്. അതിനുള്ള തെളിവ് ഖുർആനും പ്രവാചക വചനവുമാണ്. അല്ലാഹു പറയുന്നു: അതിലേക്ക് (കഅ്ബ) എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അവിടെ വന്ന് ഹജ്ജ് നിർവഹിക്കൽ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. നബിﷺ പറയുന്നു: "അല്ലയോ ജനങ്ങളെ, അല്ലാഹു നിങ്ങളുടെ മേൽ ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ ഹജ്ജ് നിർവഹിക്കുക"- മുസ്‌ലിം-_

❓ 3 - ഹജ്ജ് എന്ന വാക്കിൻ്റെ അർത്ഥമെന്താണ്?

_ഭാഷയിൽ അതിനർത്ഥം പ്രമുഖമായ ഒരു കാര്യത്തെ ലക്ഷ്യം വെച്ച് അതിലേക്ക് സഞ്ചരിക്കുക എന്നാണ്. എന്നാൽ ഇസ്ലാമിക ശരീഅത്തിൽ അതിൻ്റെ വിവക്ഷ പ്രത്യേകമായ ഒരു സമയത്ത് പ്രത്യേകമായ രീതിയിൽ ചില വാക്കുകളും പ്രവർത്തികളും നിർവഹിക്കുന്നതിന് വേണ്ടി അല്ലാഹുവിൻ്റെ ഭവനമായ മസ്ജിദുൽ ഹറാമിനെ ലക്ഷ്യം വെക്കലാണ്._

അവലംബം : ശൈഖ് മുഹമ്മദ് ഹിഷാം ത്വാഹിരി حفظه الله യുടെ ഗ്രന്ധത്തിൽ നിന്നും
🕋🕋🕋🕋🕋🕋🕋🕋🕋🕋
بارك الله فيكم
https://chat.whatsapp.com/HyXBC7mbnYFEbVdhD3Fsyy

👉 ഹജ്ജും ഉംറയും; മഹത് വചനങ്ങൾ-2✒️ ഇമാം മുജാഹിദ് ബിൻ ജബർ رحمه الله പറഞ്ഞു 🟢 ഇബ്റാഹിം عليه السلام തൻ്റെ മഖാമിൽ കയറി നിന്നു...
13/04/2024

👉 ഹജ്ജും ഉംറയും; മഹത് വചനങ്ങൾ-2

✒️ ഇമാം മുജാഹിദ് ബിൻ ജബർ رحمه الله പറഞ്ഞു

🟢 ഇബ്റാഹിം عليه السلام തൻ്റെ മഖാമിൽ കയറി നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ജനങ്ങളെ, നിങ്ങളുടെ റബ്ബിൻ്റെ വിളിക്ക് നിങ്ങൾ ഉത്തരം നൽകുക. അപ്പോൾ ജനങ്ങൾ പറഞ്ഞു: ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് (അല്ലാഹുവെ, നിൻ്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം നൽകിയിരിക്കുന്നു) അതിനാൽ ഇന്ന് ഹജ്ജ് ചെയ്യുന്നവർ അന്ന് ഇബ്റാഹിം നബി നടത്തിയ ക്ഷണത്തിനാണ് ഉത്തരം നൽകുന്നത്.
تفسير الطبري(٢٦/٥١٦)

ഈ വർഷം ഹജ്ജിന് ഉദ്ദേശിക്കുന്നവർ ചോദ്യോത്തരങ്ങൾ, ഹജ്ജുമായി ബന്ധപ്പെട്ട ദർസുകൾ, പണ്ഡിത വചനങ്ങൾ എന്നിവ ലഭിക്കാൻ إن شاء الله താഴെയുള്ള ലിങ്ക് വഴി ജോയിൻ ചെയ്യുക

🎙️ ദർസുകൾ എടുക്കുന്നത് അബ്ദു റഊഫ് ബാഖവി
بارك الله فيكم

WhatsApp Group Invite

12/04/2024

WhatsApp Group Invite

👉 *ഹജ്ജും ഉംറയും; മഹത് പചനങ്ങൾ-1*✒️ *ഇമാം ഇബ്നു ഖുദാമ رحمه الله പറഞ്ഞു* 🟢 ഹജ്ജിന് ഉദ്ദേശിക്കുന്നയാൾ തൗബ കൊണ്ട് തുടങ്ങൽ അ...
12/04/2024

👉 *ഹജ്ജും ഉംറയും; മഹത് പചനങ്ങൾ-1*

✒️ *ഇമാം ഇബ്നു ഖുദാമ رحمه الله പറഞ്ഞു*

🟢 ഹജ്ജിന് ഉദ്ദേശിക്കുന്നയാൾ തൗബ കൊണ്ട് തുടങ്ങൽ അനിവാര്യമാണ്. അന്യൻ്റെ വസ്തുക്കൾ അപഹരിച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകട്ടെ. കടങ്ങളുള്ളവർ അത് വീടണം. താൻ നിർബന്ധമായും ചിലവിന് കൊടുക്കേണ്ടവർക്ക് മടങ്ങി വരുന്നത് വരെയുള്ള ചിലവുകൾ ഒരുക്കി വക്കണം. സൂക്ഷിപ്പ് മുതലുകൾ മടക്കി നൽകുകയും വേണം.
*مختصر منهاج القاصدين (ص ٥٢)*

*ഈ വർഷം ഹജ്ജിന് ഉദ്ദേശിക്കുന്നവർ ചോദ്യോത്തരങ്ങൾ, ഹജ്ജുമായി ബന്ധപ്പെട്ട ദർസുകൾ, പണ്ഡിത വചനങ്ങൾ എന്നിവ ലഭിക്കാൻ إن شاء الله താഴെയുള്ള ലിങ്ക് വഴി ജോയിൻ ചെയ്യുക*

🎙️ *ദർസുകൾ എടുക്കുന്നത് അബ്ദു റഊഫ് ബാഖവി*
بارك الله فيكم

WhatsApp Group Invite

Address

Kotamangalam
686691

Telephone

+919061293013

Website

Alerts

Be the first to know and let us send you an email when Al Madrasathu Rabbaniyya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share