03/12/2016
കൂത്താട്ടുകുളത്ത് തരംഗ് 2016 ന് വർണാഭമായ തുടക്കം
കൂത്താട്ടുകുളം > ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സബ് ജില്ലയിലെ പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കായി നടത്തുന്ന കലാകായിക പ്രവർത്തി പരിചയമേള തരംഗ് 2016 ന് തുടക്കമായി.32 സ്കൂളുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന നൂറ്റി ഇരുപത് കുട്ടികളും അവരുടെ രക്ഷിതാക്കളും രണ്ടു ദിവസത്തെ കഴിവുത്സവത്തിൽ പങ്കെടുക്കുന്നു.ഓരോ കുട്ടിയും വ്യത്യസ്തനാണ് അവന്റെ കഴിവുകളും വ്യത്യസ്തമാണ്.അത് രക്ഷിതാവിനും സമൂഹത്തിനും ബോധ്യപ്പെടുന്ന തരത്തിലുള്ള കലാകായിക പ്രവർത്തി പരിചയ പരിപാടികളാണ് റിസോഴ്സ് അധ്യാപകർ മുഖേന നടപ്പാക്കിയത്. മികവു തെളിയിച്ച സഹപാഠികളുടെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു. ലയൺസ് ക്ലബ് ഹാളിൽ നടന്ന മേള നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരംസമതി അധ്യക്ഷൻ സിഎൻ പ്രഭകുമാർ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർ സജോയ് ജോർജ് പദ്ധതി വിശദീകരിച്ചു.ദേശീയ അധ്യാപക അവാർഡ് നേടിയ കെ കെ രാമനെ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയൻ ആദരിച്ചു. മാത്യു ജോസ് എൻഡോമെൻറുകൾ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവനും ,സർട്ടിഫിക്കറ്റുകൾ വിതരണം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയയും നിർവ്വഹിച്ചു.പ്രൊഫ ധന്യ ശിവൻ മുഖ്യപ്രഭാഷണം നടത്തി.പി സി ജോസ്, ബിന്ദു മനോജ്, ഷീബ രാജു, വിജയ ശിവൻ, എം എം അശോകൻ, എഇഒ വി കെ രമ,അജി സ്കറിയ, വി പി ആലീസ്, ലയൺസ് പ്രസിഡന്റ് ജേക്കബ് കുര്യാക്കോസ് ,ഡി രാജേഷ് ,കെ എസ് റഷീദ എന്നിവർ സംസാരിച്ചു.ചടങ്ങിന് ബിപിഒ കെ എം സുജാത സ്വാഗതവും, റിസോഴ്‌സ് ടീച്ചർ റെയ്നിമോൾ കുര്യൻ നന്ദിയും പറഞ്ഞു. യുനസ്കോ 2030ൽ ലക്ഷ്യം വയ്ക്കുന്ന 17 സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച ബിഗ് ട്രീനിർമ്മാണം., സ്വരലയ മ്യൂസിക്കിന്റെ ഗാനമേള, കൂത്താട്ടുകുളം ഗവ യു പി സ്കൂൾ കുട്ടികളുടെ വിവിധ കലാഅവതരണങ്ങൾ എന്നിവയുമുണ്ടായി.മേളയുടെ പ്രചരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽ ബിഗ് ക്യാൻവാസ് ചിത്രരചന, കുട്ടികളുടെ റാലി, തുടങ്ങിയവയും നടന്നു. ലയൺസ് ക്ലബ് അംഗങ്ങൾ ശ്രീധരീയം ഗ്രൂപ്പ് ,വ്യാപാരി വ്യവസായി സമതി വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത് പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും രക്ഷിതാക്കളുടെ മത്സരങ്ങളുമുണ്ടായി. റിസോഴ്സ് അധ്യാപകർ ട്രെയ്നർമാർ ,സി ആർ സികോഡിനേറ്റർമാർ, ബിആർസി ജീവനക്കാർ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഗ്രാഹാധിഷ്ടിത വിദ്യാഭ്യാസം, ഫിസിയോ തെറാപ്പി സെൻറർ വിഭാഗം കുട്ടികളുടെ പഠനയാത്രയോടെ മേള ശനിയാഴ്ച സമാപിക്കും.