13/06/2021
പ്രിയപ്പെട്ട മാതാപിതാക്കളേ,പൂർവ്വ വിദ്യാർത്ഥികളെ ,
നിങ്ങൾക്ക് സുഖം എന്ന് കരുതുന്നു .
കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ , വീണ്ടും ഒരു പുതിയ അധ്യയന വർഷവും കുട്ടികളുടെ ഓൺലൈൻ ക്ലാസുകളും ക്രമീകരിക്കുകയാണ് .
നമ്മുടെ സ്കൂളിൽ UP-HS വിഭാഗങ്ങളിൽ ആയി 40 ൽ അധികം പാവപെട്ട കുട്ടികൾക്ക് സ്മാർട്ട് ഫോൺ സൗകര്യം ഇല്ലാതെ പ്രയാസപ്പെടുന്നു. ഇതിൽ ഒരു കുട്ടിയുടെ ഭവനത്തിൽ , ടി വിയോ മറ്റ് ഉപകരണങ്ങളോ ഇല്ല .
നമ്മുടെ ഈ കുഞ്ഞുങ്ങളെയും, അവരുടെ വീട്ടിലെ സ്ഥിതിയെക്കുറിച്ചും നമുക്ക് അറിവുള്ളതാണല്ലോ.
ടി വി , ഫോൺ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ഈ കുഞ്ഞുങ്ങൾ സ്കൂളുമായുള്ള ബന്ധവും ടീച്ചറുമാരോടുള്ള ആശയ വിനിമയവും ,പഠന പുരോഗതിയിലുമെല്ലാം പ്രയാസം നേരിടുന്നു.
നമ്മുടെ ചെറിയ സഹായങ്ങൾ കുഞ്ഞുങ്ങളുടെ ഭാവിയെ ബലപെടുത്തുമെങ്കിൽ അത് എത്രയോ വലിയ നന്മയാണ്.
അതിലേക്ക് സാഹചര്യങ്ങൾ അനുകൂലമായിട്ടുള്ള അനേകം ഭവനങ്ങൾ ,വ്യക്തികൾ നമുക്കുണ്ട് . നിങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഈ ഉദ്യമം തീർച്ചയായും ലക്ഷ്യപ്രാപ്തി കൈവരിക്കും . ഇതിനു വേണ്ടി നിങ്ങൾക്ക് കഴിയുന്ന സാമ്പത്തിക സഹായവും ,ഫോൺ വാങ്ങി നൽകുവാൻ സാധിക്കുന്നവർ അങ്ങനെയും നൽകി സഹകരിക്കണമെന്ന് തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വ്യക്തികളോടും ,മാതാപിതാക്കളോടും
സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു .
ബിജു മാത്യു
ഹെഡ്മാസ്റ്റർ
സെൻ്റ്.ബനഡിക്ട് ഹൈസ്കൂൾ
തണ്ണിത്തോട്.
mob .9495733342