27/03/2019
فاز الدكتور شيخ محمد استاذ كلية مدينة العلوم ومشرف على مركز مدينة للبحوث ببوليكل بجائزة م م غني.تكريما لأسهاماته الاستثنائية فى خدمة اللغة العربية.
تعد جاىزة م م غني ارفع تقدير لجهود الأساتذة فى جامعة كاليكوت.تهدف الى تكريم الأكاديميين الكبار
الدكتور شيخ محمد أكادمي بارز.شارك فى العديد من الندوات والمؤتمرات الدولية والوطنية.وشارك فى عدة دورات تدريبية.شيخ محمد اشرف على عدة بحوث للدكتورة. وهو يشرف على عدة مبادرات أكادمية.
الدكتور شيخ محمد كاتب قدير وله مؤلفات واوراق علمية وأكاديمية.
أسرة اساتذة عربية بكليات كيرالا تعبر مشاعر صادقة من الفخر و احر التهاني على هذه الجائزة واصدق المتمنايات لكم بالمزيد من العطاء والصحة.....
MADEENATHUL ULOOM ARABIC COLLEGE
PULIKKAL – 673 637 MALAPPURAM DT.
17/03/2019
‘ഈ വര്‍ഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി
പ്രൊഫ. എം.എം. ഗനി അവാര്‍ഡ്
ഡോ. കെ. ശൈഖ് മുഹമ്മദിന്’
പുളിക്കല്‍: കോഴിക്കോട് സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായിരുന്ന പ്രൊഫ. എം.എം. ഗനിയുടെ പേരില്‍ ഏറ്റവും മികച്ച കോളേജ് അദ്ധ്യാപകന് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പരമോന്നത ബഹുമതിയായ എം.എം. ഗനി അവാര്‍ഡിന് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലെ അസോസിയേറ്റ് പ്രൊഫസറും റിസര്‍ച്ച് ഗൈഡുമായ ഡോ. കെ. കെ. ശൈഖ് മുഹമ്മദ് അര്‍ഹനായി. കിഴിശ്ശേരി സ്വദേശിയാണ്.
കേരളാ, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിവിധ പഠനബോര്‍ഡുകളില്‍ അംഗമായ ശൈഖ് മുഹമ്മദ് നിലവില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ജി. അഫ്സലുല്‍ ഉലമ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനാണ്. ദേശീയ, അന്തര്‍ദേശീയ സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും ധാരാളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശൈഖ് നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും കര്‍ത്താവാണ്. കേരളത്തില്‍ ആദ്യമായി അറബിക് കോളേജ് ആസ്ഥാനമായി പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍ റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കുകയും പ്രഥമ റിസര്‍ച്ച് ഗൈഡാകുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്‍റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടൂറിസം ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് നേടിയ ശൈഖ് മുഹമ്മദ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോണ്‍ ഇന്റര്‍സോണ്‍ കലോല്‍സവങ്ങളില്‍ കലാപ്രതിഭയായിരുന്നു.
സര്‍വകലാശാല നടത്തിയ നാല്പതോളം പരീക്ഷകളുടെ ചെയര്‍മാന്‍ സ്ഥാനവും ചീഫ് സൂപ്രണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്‍റെ പ്രോജക്റ്റ് ഓഫീസറായിരുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവം അടക്കമുള്ള മത്സരങ്ങളില്‍ നിരവധി തവണ വിധികര്‍ത്താവായും വിവിധ സര്‍വകലാശാലകളില്‍ റിസോഴ്സ് പേഴ്സണായും സേവനമനുഷ്ടിച്ചു വരുന്ന ശൈഖ് മച്ചിങ്ങല്‍ മുഹമ്മദീശ-ഖദീജ ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ ഫാത്വിമത്ത് സുഹ്റ കുഴിമണ്ണ ഗവ. ഹൈസ്ക്കൂള്‍ അദ്ധ്യാപികയാണ്. മക്കള്‍: ശഫീഖ സാഹിദ (അദ്ധ്യാപിക, എ.എം.എം. ഹൈസ്കൂള്‍, പുളിക്കല്‍) , സാബിഖ് നബീല്‍, ഹെന്ന.
ഭാഷാധ്യാപന ഗവേഷണ രംഗത്തെ മികവു പരിഗണിച്ച് പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ അദ്ധ്യക്ഷനായ ജൂറിയാണ് അവാര്‍ഡിനായി ശൈഖിനെ തെരഞ്ഞെടുത്തത്.