SSF Pallippuraya Unit

SSF Pallippuraya Unit SSF Pallippuraya unit committee, Muthuvallur sectorEdavannapara divisionMalappuram (East) dte-mail: [email protected]

നവ സാരഥികൾക്ക് ധാർമിക വിപ്ലവാഭിവാദ്യങ്ങൾ...🇸🇱
07/12/2024

നവ സാരഥികൾക്ക് ധാർമിക വിപ്ലവാഭിവാദ്യങ്ങൾ...🇸🇱

30/10/2024
രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. സ്വതന്ത്ര മാധ്യമങ്ങളുടെ ആസൂത്രിത അറസ്റ്റുകൾ എതിർവാദങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഭരണക...
05/10/2023

രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. സ്വതന്ത്ര മാധ്യമങ്ങളുടെ ആസൂത്രിത അറസ്റ്റുകൾ എതിർവാദങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട കുബുദ്ധിയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട് എത്ര കാലം പകലിനെ ഇരുട്ടാക്കും!

*സാഹിത്യോത്സവ്* *അവാര്‍ഡ്**ശശി തരൂരിന്*ഈ വർഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് എഴുത്തുകാരനും പാർലമെന്റ് അംഗവുമായ ശശ...
07/08/2023

*സാഹിത്യോത്സവ്* *അവാര്‍ഡ്*
*ശശി തരൂരിന്*

ഈ വർഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് എഴുത്തുകാരനും പാർലമെന്റ് അംഗവുമായ ശശി തരൂരിന്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കു വഹിച്ച അദ്ദേഹത്തിന്റെ രചനകളെ മുൻ നിർത്തിയാണ് ഈ പുരസ്കാരമെന്ന് അവാർഡ് നിർണ്ണയ കമ്മറ്റി അറിയിച്ചു. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാര്‍, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അമ്പതിനായിരത്തിഒന്ന് രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിനു വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സാഹിത്യോത്സവ് അവാര്‍ഡ് നല്‍കിവരുന്നത്. എൻ എസ് മാധവൻ, കെ സച്ചിദാനന്ദൻ, തോപ്പിൽ മുഹമ്മദ് മീരാൻ, കെ പി രാമനുണ്ണി, വീരാൻകുട്ടി തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയത്. എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവ് പരിപാടികളുടെ സംസ്ഥാന തല സമാപനം നടക്കുന്ന തിരുവനന്തപുരത്ത് ഈ മാസം 11 വെള്ളിയാഴ്ച അവാര്‍ഡ്ദാനം നടക്കും.

🍃☘️☘️*FINAL STATUS * *_എസ് എസ് എഫ്_**എടവണ്ണപ്പാറ ഡിവിഷൻ*_*സാഹിത്യോത്സവ്* 01,02  ചെറിയ പറമ്പ്____________________
02/07/2023

🍃☘️☘️
*FINAL STATUS * *_എസ് എസ് എഫ്_*
*എടവണ്ണപ്പാറ ഡിവിഷൻ*_
*സാഹിത്യോത്സവ്*

01,02 ചെറിയ പറമ്പ്
____________________

വാര്‍ഷിക കൗണ്‍സില്‍ തിരഞ്ഞടുത്ത 2022-24 വര്‍ഷത്തെ നവസാരഥികള്‍ക്ക് ധാര്‍മ്മിക വിപ്ലവാഭിവാദ്യങ്ങള്
12/11/2022

വാര്‍ഷിക കൗണ്‍സില്‍ തിരഞ്ഞടുത്ത
2022-24 വര്‍ഷത്തെ
നവസാരഥികള്‍ക്ക്
ധാര്‍മ്മിക വിപ്ലവാഭിവാദ്യങ്ങള്

ഒറ്റയാവരുത് ഒരാശയമാവുകഅംഗത്വകാല സമാപനംവാര്‍ഷിക കൗണ്‍സില്
12/11/2022

ഒറ്റയാവരുത്
ഒരാശയമാവുക
അംഗത്വകാല സമാപനം
വാര്‍ഷിക കൗണ്‍സില്

10/11/2022

കേരളത്തിലെ പാരമ്പര്യ മുസ്‌ലിം സമൂഹത്തിന്റെ ധിഷണാപരവും വൈജ്ഞാനികവും രാഷ്ട്രീയവുമായ ഉണർവുകളോട് അസഹിഷ്ണുത പുലർത്തുന്ന ചിലരെങ്കിലുമുണ്ട്. നിക്ഷിപ്ത താത്പര്യങ്ങളുള്ള രാഷ്ട്രീയ, സാമൂഹിക ചേരികളും പരിഷ്കരണ പ്രസ്ഥാനങ്ങളും കേരളത്തിലെ സുന്നി സമൂഹത്തിന്റെ ജാഗരണങ്ങളെ അരുക്കാക്കാനും ചേർച്ചകൾ ഇല്ലാതാക്കാനും പണിയെടുത്തു പോന്നിട്ടുമുണ്ട്. ഉമ്മത്തിയൻ സിദ്ധാന്തങ്ങൾ സുന്നി ഉലമാക്കളുടെ അടുത്തെത്തുമ്പോൾ ഭാവമാറ്റം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, എല്ലാതരം വിരുദ്ധ സമീപനങ്ങളെയും തിരിച്ചറിഞ്ഞും ആശയപരമായി പ്രതിരോധിച്ചും പുരോഗതിയുടെ സർഗാത്മക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നാം. ഇനിയും കൂടുതൽ ശ്രമം അതിലായിരിക്കുകയും വേണം.

ബഹു. ജിഫ്രി തങ്ങൾ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിലും നയങ്ങളിലും ഇടപെടുന്നതും രംഗം ശബ്ദമയമാക്കുന്നതും ഉചിതമല്ല. ആശയപരവും ഘടനാപരവുമായ വിഷയങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും പ്രാപ്തിയുള്ളവരായിരിക്കും അതതു പ്രസ്ഥാനങ്ങളുടെ നേതൃത്വം. അല്ലെങ്കിൽ അവരാണ് അത് നിർവഹിക്കേണ്ടത്. അതിലെ നയങ്ങളും നിലപാടുകളും സംഘടനാ രീതികളുമൊക്കെ നിശ്ചയിക്കുന്നതും അതതു നേതൃത്വവും ഘടകങ്ങളുമാണ്. അതുകൊണ്ടു തന്നെ ചർച്ചകളും തീരുമാനങ്ങളും ഉത്തരവാദപ്പെട്ടവർക്കു വിടുന്നതാണ് മര്യാദ. സമൂഹത്തെയും വിശ്വാസ ആദർശങ്ങളെയുമൊക്കെ ബാധിക്കുന്ന ഘട്ടങ്ങളിൽ വിഷയാധിഷ്ഠിതമായി മാത്രം അഭിപ്രായം പറയുകയുമാവാം.

സംഘടനകളിലെ അഭിപ്രായ ഭിന്നതകളും നടപടികളും ഒരു നേതൃത്വവും ഇഷ്ടപ്പെടാത്തതും ആഗ്രഹിക്കാത്തതുമായിരിക്കും. സംഭവിച്ച അവസ്ഥകളിൽ മഞ്ഞുരുക്കാനും രഞ്ജിപ്പുകൾക്കും പല കോണുകളിൽനിന്ന് ശ്രമങ്ങളുമുണ്ടാകും. അതിനിടയിൽ രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമാകില്ല.

ഈ ഘട്ടത്തിൽ സംഘടനാ തീരുമാനത്തെ വിമർശിച്ചോ വിശകലന വിധേയമാക്കിയോ അഭിപ്രായങ്ങളും വിമർശങ്ങളും ഉന്നയിക്കുന്നതും ചരിത്രം ഓർമപ്പെടുത്തിയും കുത്തുവാക്കുകൾ പറഞ്ഞും ആക്ഷേപിക്കുന്ന സാഹചര്യവും ഉണ്ടായിക്കൂടാ. സുന്നി സമൂഹത്തിന്റെ ഐക്യവും സക്രിയമായ പ്രവർത്തനങ്ങളും ആഗ്രഹിച്ചു കൊണ്ടുള്ള നിലപാടുകളും നിയന്ത്രണങ്ങളുമാണ് നാം സ്വീകരിക്കേണ്ടത്. ഇടപെടലുകൾ ഗുണകാംക്ഷാപരമായിരിക്കണം. അല്ലാത്തതൊക്കെയും വിഫലമായിരിക്കും.

• എസ് എസ് എഫ് കേരള

https://www.facebook.com/169481929865088/posts/pfbid0tt7VXTfpD1iXfKQH1hBYp3QhndbXGxBaJaU6tstwB6iuYY1WS9ek

The Official Page Of Kerala State Sunni Students Federation (SSF)

Address

Kondotty

Alerts

Be the first to know and let us send you an email when SSF Pallippuraya Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SSF Pallippuraya Unit:

Shortcuts

Share