AMLP School Neerad

AMLP School Neerad The First Primary School in Neerad school establishe in 1925-1926

17/08/2023
തലമുറകളെ അറിവിന്റെ വിരുന്നൂട്ടിയ പ്രിയപ്പെട്ട ടീച്ചർ ,സൗഹൃദങ്ങൾക്ക് ഏറെ വില കൽപ്പിച്ച പ്രിയപ്പെട്ട ടീച്ചർ ,നിറഞ്ഞ പുഞ്ചി...
16/05/2022

തലമുറകളെ അറിവിന്റെ വിരുന്നൂട്ടിയ പ്രിയപ്പെട്ട ടീച്ചർ ,സൗഹൃദങ്ങൾക്ക് ഏറെ വില കൽപ്പിച്ച പ്രിയപ്പെട്ട ടീച്ചർ ,നിറഞ്ഞ പുഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന പ്രിയപ്പെട്ട ടീച്ചർ , നീറാട്ടുകാരുടെ പ്രിയപ്പെട്ട ടീച്ചറമ്മ ,വിശേഷണങ്ങൾക്കപ്പുറം എന്തൊക്കെയോ ആയിരുന്നു ടീച്ചർ . എന്നും എല്ലാവരുടെയും നന്മ മാത്രം കാംഷിച്ചിരുന്ന അപൂർവങ്ങളിൽ അപൂർവമായ വ്യക്തിത്വം . സ്കൂളിനെയും കുട്ടികളെയും ജീവനു തുല്യം സ്നേഹിച്ച പ്രിയ ടീച്ചറുടെ അകാല വിയോഗം അക്ഷരാർത്ഥത്തിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി യിരിക്കയാണ് .ഊണിലും ഉറക്കിലും സ്കൂളിനെ മാത്രം സ്വപ്നം കണ്ടിരുന്ന ടീച്ചർ ,ഒരു ദിവസം സ്കൂളിലെ ഒരധ്യാപകനെയെങ്കിലും വിളിക്കാൻ ടീച്ചർ സമയം കണ്ടെത്തുമായിരുന്നു .ഔദ്യോഗിക ജീവിതത്തിന് ശേഷവും സ്കൂളിനെകുറിച്ചും സ്കൂളിന്റെ ഭാവിയെക്കുറിച്ചുമൊക്കെ ടീച്ചർക്കെന്നും ആവലാതികളും വേവലാതികളുമായിരുന്നു . എല്ലാം മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചപോലെയായിരുന്നു ടീച്ചറുടെ സ്കൂളിലേക്കുള്ള അവസാന വരവ് .മക്കൾക്കും സഹപ്രവർത്തകർക്കും മധുരവുമായി ആ പടികൾ കയറി വരുന്നത് ഇപ്പോഴും കണ്ണിൽ തെളിഞ്ഞു വരുന്നു .ഏറെകുറെ എല്ലാ ക്ലാസ്സിലും കയറി മക്കളോട് സൗഹൃദം പങ്കിട്ട് പ്രിയപ്പെട്ട സഹപ്രവർത്തകരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അത് തന്റെ അവസാന വരവായിരുന്നു വെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല . ജീവിതത്തിന്റെ മുക്കാൽ പങ്കും ചിലവിട്ട വിദ്യാലയം അക്ഷരാർത്ഥത്തിൽ ടീച്ചർക്ക് പ്രാണവായുവായിരുന്നു . പുതിയൊരു അധ്യയന വർഷം ആരംഭിക്കാനിരിക്കുമ്പോൾ വിളിച്ചാൽ വിളി കേൾക്കാത്ത ലോകത്തേക്ക് ഞങ്ങളെയെല്ലാം നൊമ്പരപ്പെടുത്തി ഞങ്ങളുടെ പ്രിയ ടീച്ചർ പോയകന്നെങ്കിലും ഹൃദയത്തിന്റെ കോണിൽ കെടാ വിളക്കായി പ്രിയപ്പെട്ട ടീച്ചർ എന്നും ഉണ്ടാകും. അങ്ങയുടെ നാമം ,അങ്ങയുടെ പെരുമാറ്റം ,അങ്ങയുടെ ലാളിത്യം ,അങ്ങയുടെ നിഷ്കളങ്കത ,അങ്ങയുടെ സ്നേഹ ബന്ധം ,അങ്ങയുടെ ആത്മാർത്ഥത ,അങ്ങ് നൽകിയ പാഠങ്ങൾ എല്ലാം ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും . പരേതാത്മാവിന് നിത്യ ശാന്തി നേരുന്നു 🤲🤲

10/04/2022

നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് ഒരു തക്കാളിച്ചെടിയാണ് ഒരു പക്ഷെ ഏതെങ്കിലും ഒരു യാത്രക്കാരൻ ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ ഒരു അഴുകിയ ഉപയോഗശൂന്യമാണെന്ന് കരുതിയ തക്കാളിയിൽ നിന്നുമായിരിയ്ക്കാം ഇവന്റെ ജനനം, മണ്ണിന്റെ നെഞ്ച് കീറി, അല്ല.. പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു വന്നു, കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ പായുന്ന ട്രൈനുകളെ കണ്ടവൾ വളർന്നു,
അതിജീവിക്കണമെങ്കിൽ അർഹതപ്പെട്ട മണ്ണും വെള്ളവും അവൾക്ക് കിട്ടണമായിരുന്നു എന്നിട്ടും ഒരു തക്കാളിക്ക് ജന്മം നൽകി അവളുടെ കർമ്മം നിറവേറ്റിയിരിക്കുന്നു

ജീവിതത്തിൽ തോറ്റു, ഒന്നും ചെയ്യാനില്ല, എല്ലാം നശിച്ചുപോയി എന്ന് കരുതുന്നവർ ഈ തക്കാളിചെടിയെ കണ്ടു പഠിക്കണം

നിരന്തരമായ പോരാട്ടങ്ങളുടെ ഫലമാണ് യഥാർത്ഥ ജീവിത വിജയം…!!!

23/01/2022

ചെറുകിട കച്ചവടങ്ങൾ നാടിന്റെ നട്ടെല്ല്
ഓരോ ചെറുകിട കച്ചവടങ്ങളും തുറക്കുന്നത് നിരവധി തൊഴിലവസരങ്ങളാണ്
ചെറുകിട കച്ചവടങ്ങൾ നിലനിൽക്കുമ്പോൾ അത് തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നു.
ചെറുകിട കച്ചവടങ്ങളെ ആശ്രയിച്ച് നാടിന്റെ വികസനത്തിൽ പങ്കാളികളാവാം. ചെറുകിട കച്ചവടത്തെ പ്രോത്സാഹിപ്പിക്കാം ..നാടിൻറെ വളർച്ചയിൽ പങ്കാളികളാവാം

25/12/2021

“May this season find you among those you love, sharing in the twin glories of generosity and gratitude.” – Oprah Winfrey

Address

Neerad
Kondotty
673638

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Saturday 9am - 4pm

Telephone

+919497015693

Website

Alerts

Be the first to know and let us send you an email when AMLP School Neerad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share