11/08/2018
Regional College
#കൈ_കോർക്കാം_ദുരിതമകറ്റാൻ
കഴിഞ്ഞ ദിവസങ്ങളിൽ ആയി നിലമ്പൂരിലും പരിസരങ്ങളിലും ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ നമുക്കറിയാമല്ലോ. കാലാവര്ഷത്തിന്റ കലി തുള്ളിയുള്ള കുത്തുഒഴുക്കിൽ ജീവിതസ്വപ്നങ്ങൾ തകർന്നടിഞ്ഞ ഒരുപാട് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും കഴിഞ്ഞു കൂടുന്നു. വീടുകളിൽ വെള്ളവും ചെളിയും കയറി ഉപയോഗ ശൂന്യമായ നിലയിൽ ആണ് എല്ലാവരുടെയും വീട്ടുപകരണങ്ങൾ. ഇവർക്ക് കൈ താങ്ങാവാൻ ഒരുശ്രമം നടത്തുകയാണ് #റീജിയണൽ_കോളേജ്_NSS യൂണിറ്റ്.
ക്യാമ്പിലുള്ളവർക്ക് ഇനി ആവശ്യം #നമ്മുടെ_സഹായമാണ്
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് #ആവശ്യമുള്ളവ
1 . ബെഡ് ഷീറ്റ്
2 . പായ
3 . കുടിവെള്ളം
4 . സാനിട്ടറി പാഡുകൾ
5 . കുട്ടികളുടെ പാമ്പേഴ്സ്
6 . അന്ടിസ്പ്റ്റിക് ലോഷനുകൾ
7 . മരുന്നുകൾ .
8 . അടിവസ്ത്രങ്ങൾ ( ഉപയോഗിക്കാത്തത് )
9 . മുണ്ടു , കൈലി , നൈറ്റി , കുട്ടികളുടെ വസ്ത്രങ്ങൾ
10 . ബിസ്കറ്റുകൾ
11 .ORS
12 .സ്പൂൺ,പാത്രങ്ങൾ,ബക്കറ്റ്,ടൌവ്വൽ,
13-കിടക്കാനുള്ള പായ
14-പുതപ്പ്
ഈ സാഹചര്യത്തിൽ നമ്മൾക്കും ചിലത് നൽകാൻ കഴിയില്ലേ,
സാമ്പത്തികമായോ, വസ്തുക്കൾ ആയോ നമ്മൾക്ക് നൽകാവുന്നതാണ്, അലമാരയിൽ കെട്ടി കിടക്കുന്ന പുതപ്പിൽ നിന്,ബെഡ് ഷീറ്റിൽ നിന്ന്, ഫാഷൻ ഔട്ട് ആയതിനാൽ നമ്മൾ മാറ്റിവെച്ച നല്ലഡ്രെസ്സുകൾ, കുട്ടികളുടെ ഒരുപാട് വസ്ത്രങ്ങളിൽ നിന്ന് ഒന്നോ രണ്ടോ ജോഡി, നമ്മുക്ക് ഒന്ന് പരിശ്രമിച്ചാലോ,
ഒരു നിമിഷം കൊണ്ട്, ജീവിത സ്വപ്‌നങ്ങൾ മുഴുവൻ തകർത്തെറിയപ്പെട്ടവർക് ഒരു കൈ താങ്ങാവാമല്ലോ,
നിങ്ങളാൽ കഴിയുന്നവ തിങ്കളാഴ്ച കോളേജിലെക് വരുമ്പോൾ കൊണ്ട് വരുമല്ലോ
നമുക്ക് കൈ കോർക്കാം, നന്മയുള്ള നല്ല നാളെക്കായി
റഫീഖ് കെ(എൻ എസ് എസ് പ്രോഗ്രാം ഓഫീസർ RCSH)
+919744799514