28/03/2020
*രാജ്യത്ത് കോവിഡ് ബാധിതർ 854, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ- 164*
https://chat.whatsapp.com/BuqxJobdaL9FBtRmL4TH3h
ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വെള്ളിയാഴ്ച കടന്നു പോകുമ്പോൾ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി. കേരളത്തിലെ ഒറ്റ ദിവസത്തെ 39 കേസുകളടക്കം 100 കേസുകളാണ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 19 പേരാണ് കോവിഡ് ബാധിതരായി ഇന്ത്യയിൽ ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര-4, ഗുജറാത്ത്-3, കർണാടക-2 മധ്യപ്രദേശ്, തമിഴ്നാട് ബിഹാർ, പഞ്ചാബ്, ഡൽഹി, പശ്ചിമബംഗാൾ, ജമ്മു കശ്മീർ ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു.
കേരളത്തിൽ കോവിഡ് മരണം ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കേരളത്തിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 164 ആയി. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് കേരളത്തിലാണ്. സംസ്ഥാനത്ത് 1.10,299 പേർ നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ 39 കേസുകളിൽ 34ഉം കാസർകോഡ് ജില്ലയിലാണ്. ഇതോടെ കാസർകോഡ് ജില്ലയിലെ മാത്രം ആകെ രോഗികളുടെ എണ്ണം 82 ആയി.
WhatsApp Group Invite