14/07/2021
*അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ലോകയുവജന നൈപുണ്യ ദിനം ജൂലൈ 15 ന് കൊല്ലം ജില്ലയിൽ ആഘോഷിക്കുന്നു.*
യുനസ്കോ - യുനെവോകിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിനം ജൂലൈ 15 ന് ലോകമെമ്പാടും ആചരിക്കുന്നു. *യുവതയുടെ നൈപുണികളുടെ പുനർവിചിന്തനം - കോവിഡാനന്തര പശ്ചാത്തലത്തിൽ (Reimagining Youth Skills - Post Pandemic)* എന്നതാണ് ഈ വർഷത്തെ പ്രമേയം. കൊല്ലം ജില്ലയിലെ ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിനാഘോഷം *ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ*, *കൊല്ലം എം.എൽ.എ, ശ്രീ. എം മുകേഷ്* അവർകളുടെ സാനിധ്യത്തിൽ നിർവ്വഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങിന് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ *ശ്രീ. ബി അബ്ദുൾ നാസർ, IAS* ആശംസകൾ അർപ്പികുകയും ചെയ്യും
തദവസരത്തിൽ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നവീനവും കാലിക പ്രസക്തവുമായ ഒട്ടനവധി തൊഴിലധിഷ്ഠിത കോഴ്സുകൾ ഒരുക്കുന്നുണ്ട്. (വിശദ വിവരങ്ങൾക്ക് www.asapkerala.gov.in സന്ദർശിക്കുക). കുട്ടികളിലും തൊഴിലന്വേഷകരിലും ഇത്തരത്തിലുള്ള നവയുഗ നൈപുണികളെ പരിചയപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി *15.07.2021, വ്യാഴാഴ്ച വൈകിട്ട് 6.00 മണിക്ക് പ്രശസ്ത കരിയർ മെന്റർ ശ്രീമതി. നീരജ ജാനകി* നയിക്കുന്ന കരിയർ വെബിനാർ നടത്തപ്പെടുന്നു.
വെബിനാർ ലിങ്ക് -https://meet.google.com/nid-izqj-thi?hs=224
ഫേസ്ബുക്ക് ലൈവ് ലിങ്ക് - https://www.facebook.com/asapkollam/
ഇതേതുടർന്ന് പ്ലസ്ടു, ഡിപ്ലോമ, ബി.എ, ബി.എസ്.സി, ബി കോം, ബി.ബി.എ, ബി.സി എ, ബി ടെക്, എം.ടെക്, എം.എസ്.സി, എംകോം, എം.സി.എ, എം.ബി.ബി.എസ്, ബി.എ.എം.സ് , ബി.എച്.എം.സ് , ബി.ഫാം, എം.ഫാം തുടങ്ങിയ വിദ്യാർത്ഥികൾക്കായി
രണ്ടാഴ്ചനീണ്ടു നില്കുന്ന (15.07.2021-29.07.2021) *കരിയർ ഗൈഡൻസ് ഇൻ ഫ്യൂച്ചർ സ്കിൽസ്* നടത്തപെടുന്നു. താത്പര്യപെടുന്ന വിദ്യാർത്ഥികളും തൊഴിലന്വേഷകരും അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുളക്കടയിൽ നേരിട്ടുവരുകയോ ഓൺലൈൻ കരിയർ ഗൈഡൻസിനായി ഓപ്ഷൻ നൽകുകയോ ചെയ്യാം.
കാര്യങ്ങൾ മുൻകൂട്ടി ക്രമീകരിക്കുന്നതിനായി നിങ്ങളുടെ വിവരങ്ങൾ താഴെകൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ
https://forms.gle/V7LmCqLnENrviSKi7 രെജിസ്റ്റർ ചെയ്യേണ്ടതാണ്.
*ലോക യുവജന നൈപുണ്യദിനാശംസകൾ ഏവർക്കും നേരുന്നു.*