Tayba Research Centre

Call Directions Website Contact the school

Tayba Research Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tayba Research Centre, Campus Building, pallimukke, Kollam.

പ്രവാചക പഠന ഗവേഷണങ്ങൾക്ക് മാത്രമായി, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഗവേഷണ സംരംഭം. കൊല്ലം ഖാദിസിയ്യക്ക് കീഴിൽ പ്രവർത്തിക്കുന്നു. സീറത്തുന്നബിയിൽ നൂതന പഠനങ്ങൾ.. നബിചരിത്രം പഠിക്കാൻ വ്യത്യസ്ത കോഴ്സുകൾ..

Tweet 1565അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ തിരുദൂതരേﷺ, അല്ലാഹുവിനോട് ചോദിക്കാൻ എനിക്ക് വല്ലതു...
26/09/2026

Tweet 1565
അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ തിരുദൂതരേﷺ, അല്ലാഹുവിനോട് ചോദിക്കാൻ എനിക്ക് വല്ലതും പഠിപ്പിച്ചു തന്നാലും." തിരുനബിﷺ പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനോട് 'ആഫിയത്ത്' /ആരോഗ്യവും സുരക്ഷയും ചോദിക്കുക." അങ്ങനെ ഞാൻ കുറെ ദിവസങ്ങൾ കഴിഞ്ഞു വന്നു വീണ്ടും ചോദിച്ചു: "അല്ലാഹുവിന്റെ തിരുദൂതരേﷺ, അല്ലാഹുവിനോട് ചോദിക്കാൻ എനിക്ക് വല്ലതും പഠിപ്പിച്ചു തന്നാലും." അപ്പോൾ തിരുനബിﷺ പറഞ്ഞു: "ഹേ അബ്ബാസ് അവർകളെ അല്ലാഹുവിന്റെ തിരുദൂതരുടെ പിതൃസഹോദരാ, നിങ്ങൾ അല്ലാഹുവിനോട് ഇഹത്തിലും പരത്തിലും 'ആഫിയത്ത്' ചോദിക്കുവിൻ."

ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്ത ഹദീസിൽ ബരീറ(റ) പറയുന്നു: തിരുനബിﷺ പറഞ്ഞു: "അല്ലാഹു ആർക്കെങ്കിലും നന്മ ഉദ്ദേശിച്ചാൽ അവന് പഠിപ്പിച്ചുകൊടുക്കുന്ന ചില വചനങ്ങൾ ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?" പിന്നീട് തിരുനബിﷺ അദ്ദേഹത്തിന് താഴെ പറയുന്നവ പഠിപ്പിച്ചു കൊടുത്തു: "അല്ലാഹുവേ, തീർച്ചയായും ഞാൻ ദുർബലനാണ്, അതിനാൽ നിന്റെ പ്രീതിക്കുവേണ്ടി എന്റെ ബലഹീനതയെ നീ ശക്തിപ്പെടുത്തേണമേ. എന്നെ നന്മയിലേക്ക് നയിക്കേണമേ. ഇസ്‌ലാമിനെ എന്റെ തൃപ്തിയുടെ പരമാധികാരിയാക്കേണമേ. അല്ലാഹുവേ, തീർച്ചയായും ഞാൻ ദുർബലനാണ്, അതിനാൽ എനിക്ക് ശക്തി നൽകേണമേ; ഞാൻ നിന്ദ്യനാണ്, അതിനാൽ എനിക്ക് പ്രതാപം നൽകേണമേ; ഞാൻ ദരിദ്രനാണ്, അതിനാൽ എനിക്ക് നീ ആഹാരം നൽകേണമേ."

അനസ് (റ) നിവേദനം ചെയ്യുന്നു: ഫാത്വിമ(റ)യോട് തിരുനബിﷺ ചോദിച്ചു: "ഞാൻ നിനക്ക് വസിയ്യത്ത് ചെയ്യുന്നത് കേൾക്കുന്നതിൽ നിന്ന് നിന്നെ തടയുന്നത് എന്താണ്? വൈകുന്നേരമായാൽ നീ ഇപ്രകാരം പറയുക: 'യാ ഹയ്യു യാ ഖയ്യൂം, ബിറഹ്മതിക അസ്തഗീസ്, അസ്ലിഹ് ലീ ശഅ്നീ കുല്ലഹൂ, വലാ തകില്നീ ഇലാ നഫ്സീ ത്വർഫത ഐൻ' - ജീവനുള്ളവനും സർവ്വത്തെയും പരിപാലിക്കുന്നവനുമായവനേ, നിന്റെ കാരുണ്യത്താൽ ഞാൻ സഹായം തേടുന്നു. എന്റെ കാര്യങ്ങളെല്ലാം നീ നന്നാക്കിത്തരേണമേ. ഇമ വെട്ടുന്ന ഒരു നിമിഷത്തേക്ക് പോലും എന്നെ എന്റെ സ്വന്തം കാര്യങ്ങളിലേക്ക് നീ വിട്ടയക്കരുതേ."

അബ്ദുല്ലാഹിബ്നു അംറ്(റ)ൽ നിന്നും നിവേദനം ചെയ്യുന്നു: അബൂബക്കർ സിദ്ദീഖ്(റ) ചോദിച്ചു: "അല്ലാഹുവിന്റെ തിരുദൂതരേﷺ, ഞാൻ രാവിലെയും വൈകുന്നേരവും ചൊല്ലാൻ ചില വചനങ്ങൾ എനിക്ക് പഠിപ്പിച്ചു തന്നാലും." തിരുനബിﷺ പറഞ്ഞു: "നീ പറയുക: 'ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, ദൃശ്യവും അദൃശ്യവുമായ എല്ലാ കാര്യങ്ങളും അറിയുന്നവനും, എല്ലാറ്റിന്റെയും നാഥനും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ മറ്റ് ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ ദേഹത്തിന്റെ തിന്മയിൽ നിന്നും, പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും, എനിക്കെതിരായി വല്ല തിന്മയും ചെയ്തുപോകുന്നതിൽ നിന്നോ അല്ലെങ്കിൽ അത് ഒരു മുസ്ലിമിന്റെ മേൽ എത്തിക്കുന്നതിൽ നിന്നോ ഞാൻ നിന്നിൽ അഭയം തേടുന്നു. രാവിലെ ആയാലും വൈകുന്നേരമായാലും കിടക്കയിലേക്ക് പ്രവേശിക്കുമ്പോഴും നീ ഇത് ചൊല്ലുക."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1564അബാൻ ബിൻ അബീ അയ്യാശി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു: അനസ് ബിൻ മാലിക്(റ) ഹജ്ജാജ് ബിൻ യൂസഫുമായി സംസ...
25/09/2026

Tweet 1564
അബാൻ ബിൻ അബീ അയ്യാശി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു: അനസ് ബിൻ മാലിക്(റ) ഹജ്ജാജ് ബിൻ യൂസഫുമായി സംസാരിച്ചു. അപ്പോൾ ഹജ്ജാജ് അദ്ദേഹത്തോട് പറഞ്ഞു: "തിരുനബിﷺയോടുള്ള നിങ്ങളുടെ സേവനവും, താങ്കളെക്കുറിച്ച് അമീറുൽ മുഅ്മിനീന്റെ കത്തും ഇല്ലായിരുന്നെങ്കിൽ എനിക്കും നിങ്ങൾക്കും ഇടയിൽ വേറെ സ്ഥിതിയാകുമായിരുന്നു." അപ്പോൾ അനസ്(റ) പറഞ്ഞു: "ഒരിക്കലുമില്ല, ഒരിക്കലുമില്ല! എന്റെ മൂക്കിന്റെ തുമ്പ് കറുക്കുകയും, തിരുനബിﷺ എന്റെ ശബ്ദം തടയുകയും ചെയ്തതിനു ശേഷം എന്റെ വാർദ്ധക്യത്തിലും ജീവിതാനുഭവങ്ങളിലും, ഒരു ദുർഭരണാധികാരിയുടെയും അതിക്രമമോ കാഠിന്യമോ എനിക്ക് ഒരു ഉപദ്രവവും ഉണ്ടാക്കാത്ത ചില വചനങ്ങൾ തിരുനബിﷺ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അതോടൊപ്പം കാര്യങ്ങൾ എളുപ്പമാകുന്നതും സത്യവിശ്വാസികളെ സ്നേഹത്തോടെ കണ്ടുമുട്ടുന്നതും അതുകൊണ്ടുണ്ടാകുന്നു."

അപ്പോൾ ഹജ്ജാജ് പറഞ്ഞു: "ആ വചനങ്ങൾ എനിക്കും കൂടി ഒന്ന് പഠിപ്പിച്ചു തന്നുകൂടേ?" അനസ്(റ) പറഞ്ഞു: "താങ്കൾ അതിന് അർഹനല്ല."
തുടർന്ന് ഹജ്ജാജ് തന്റെ രണ്ട് മക്കളെ ഇരുപതിനായിരം ദിർഹമുമായി രഹസ്യമായി അനസ്(റ)ന്റെ അടുത്തേക്ക് അയച്ചു. അവരോട് പറഞ്ഞു: "ആ വൃദ്ധനോട് നിങ്ങൾ സൗമ്യമായി പെരുമാറുക, ആ വചനങ്ങൾ എങ്ങനെയെങ്കിലും നിങ്ങൾ നേടിയെടുക്കണം." എന്നാൽ അവർക്ക് അത് സാധിച്ചില്ല. അനസ്(റ) മരണപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് അബാനോ(റ)ട് പറഞ്ഞു: "ഈ വചനങ്ങൾ നീ ഏറ്റെടുത്തുകൊള്ളുക! അർഹതപ്പെട്ട സ്ഥലത്തല്ലാതെ ഇത് വെക്കരുത്." അങ്ങനെ അനസ്(റ) എനിക്ക് നൽകിയതുവഴി അല്ലാഹു എനിക്ക് നൽകിയ അനുഗ്രഹങ്ങളെയും, എനിക്കുണ്ടായിരുന്ന പല പ്രയാസങ്ങളും അല്ലാഹു നീക്കം ചെയ്തു തന്നതിനെയും കുറിച്ച് അബാൻ(റ) ഓർമ്മിച്ചു:

സഅ്ദ് ബിൻ അബീ വഖാസ്(റ) നിവേദനം ചെയ്യുന്നു: ഒരു ഗ്രാമീണ അറബി തിരുനബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു: "അല്ലാഹുവിന്റെ തിരുദൂതരേﷺ, എനിക്ക് ചൊല്ലാൻ വല്ല വചനങ്ങളും പഠിപ്പിച്ചു തരൂ." തിരുനബിﷺ പറഞ്ഞു:
"നീ പറയുക: ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, അല്ലാഹു അക്ബറു കബീറ, വൽ ഹംദു ലില്ലാഹി കസീറാ, വ സുബ്ഹാനല്ലാഹി റബ്ബിൽ ആലമീൻ, വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ ഹകീം."
അയാൾ ചോദിച്ചു: "ഇത് എന്റെ റബ്ബിനുള്ളതാണ്, അപ്പോൾ എനിക്കുള്ളതോ?" തിരുനബിﷺ പറഞ്ഞു: "നീ പറയുക: അല്ലാഹുമ്മഗ്ഫിർ ലീ, വർഹംനീ, വർസുഖ്നീ, വ ആഫിനീ .....

ഇംറാൻ ബിൻ ഹുസൈൻ(റ) നിവേദനം ചെയ്യുന്നു: അബൂ ഹുസൈൻ പ്രാർത്ഥിക്കേണ്ട രണ്ട് വചനങ്ങൾ തിരുനബിﷺ അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുത്തു:
"അല്ലാഹുമ്മ അൽഹിമ്നീ റുശ്ദീ, വ അഇധ്നീ മിൻ ശർറി നഫ്സീ" അഥവാ അല്ലാഹുവെ, എനിക്ക് എന്റെ നേർവഴി പ്രചോദിപ്പിച്ചു തരേണമേ, എന്റെ സ്വന്തം ആത്മാവിന്റെ തിന്മയിൽ നിന്ന് എന്നെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.

ഉമർ ബിൻ അൽ ഖത്വാബ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ എനിക്ക് ഈ പ്രാർത്ഥന പഠിപ്പിച്ചു തന്നു:."അല്ലാഹുമ്മ അജ്അൽ സരീറതീ ഖൈറൻ മിൻ അലാനിയതീ, വജ്അൽ അലാനിയതീ സ്വാലിഹഃ...........

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1563സുഹൈൽ ബിൻ അബീ സാലിഹ്(റ) തന്റെ പിതാവിൽ നിന്നും, അസ്‌ലം ഗോത്രത്തിൽപെട്ട ഒരാളിൽ നിന്നും നിവേദനം ചെയ്യുന്നു: ഒരാളെ...
24/09/2026

Tweet 1563
സുഹൈൽ ബിൻ അബീ സാലിഹ്(റ) തന്റെ പിതാവിൽ നിന്നും, അസ്‌ലം ഗോത്രത്തിൽപെട്ട ഒരാളിൽ നിന്നും നിവേദനം ചെയ്യുന്നു: ഒരാളെ തേൾ കൊത്തി. ഈ വിവരം തിരുനബിﷺയുടെ അടുക്കൽ എത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: "അവൻ വൈകുന്നേരം 'അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾകൊണ്ട് അവൻ സൃഷ്ടിച്ചവയുടെ തിന്മയിൽ നിന്ന് ഞാൻ രക്ഷ തേടുന്നു'എന്ന് പറഞ്ഞിരുന്നെങ്കിൽ അവനെ അത് ഉപദ്രവിക്കുമായിരുന്നില്ല."
അദ്ദേഹം പറഞ്ഞു: അപ്പോൾ എന്റെ കുടുംബത്തിലെ ഒരു സ്ത്രീ ആ പ്രാർത്ഥന ചൊല്ലി. പിന്നീട് അവളെ ഒരു പാമ്പ് കൊത്തി, എന്നാൽ അത് അവൾക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കിയില്ല.

ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു: ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ തിരുദൂതരേﷺ, ലോകം എന്നെ വിട്ടുപിരിഞ്ഞുപോയിരിക്കുന്നു." തിരുനബിﷺ ചോദിച്ചു: "മലക്കുകളുടെ പ്രാർത്ഥനയും സൃഷ്ടികളുടെ തസ്ബീഹും നീ എവിടെയാക്കി? അതിലൂടെയാണ് അവയ്ക്ക് ആഹാരം നൽകപ്പെടുന്നത്. പ്രഭാതം പൊട്ടിവിടരുമ്പോൾ നീ നൂറു പ്രാവശ്യം ചൊല്ലുക: 'സുബ്ഹാനല്ലാഹിൽ അളീമി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അളീം, അസ്തഗ്ഫിറുല്ലാഹ്'/മഹാനായ അല്ലാഹുവെയും അവന്റെ സ്തുതിയെയും ഞാൻ പ്രകീർത്തനം ചെയ്യുന്നു. മഹാനായ അല്ലാഹുവെ ഞാൻ പ്രകീർത്തനം ചെയ്യുന്നു. അല്ലാഹുവോട് ഞാൻ പാപമോചനം തേടുന്നു.
അപ്പോൾ ലോകം നിന്റെ മുന്നിൽ കീഴടങ്ങി വരുന്നതാണ്." കുറച്ചു ദിവസങ്ങൾക്കുശേഷം ആ മനുഷ്യൻ തിരിച്ചുവന്ന് പറഞ്ഞു: "അല്ലാഹുവിന്റെ തിരുദൂതരേﷺ, ഇപ്പോൾ ദുനിയാവ് എന്നിലേക്ക് തിരിഞ്ഞുവന്നിരിക്കുന്നു; അത് എവിടെ വെക്കണമെന്ന് എനിക്കറിയുന്നില്ല."

ഇമാം ത്വബ്‌റാനി(റ) അനസ്(റ) വഴി നിവേദനം ചെയ്യുന്നു: തിരുനബിﷺ ഉമ്മത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവെ, അവരുടെ ഹൃദയങ്ങളെ നിന്റെ അനുസരണത്തിലേക്ക് തിരിച്ചുവിടേണമേ, നിന്റെ കാരുണ്യം കൊണ്ട് അവരേ നീ സംരക്ഷിക്കുകയും ചെയ്യേണമേ."

ഇമാം ബൈഹഖി(റ) ഇബ്നു അബ്ബാസ്(റ) വഴി നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ തിരുനബിﷺ അല്ലാഹുവിന്റെ വചനത്തെക്കുറിച്ച് പറഞ്ഞു:
അല്ലാഹുവിന്റെ വചനമായ "നിങ്ങൾ അല്ലാഹുവെ വിളിക്കുവിൻ, അല്ലെങ്കിൽ റഹ്മാനെ വിളിക്കുവിൻ..." എന്ന സൂക്തത്തെക്കുറിച്ച് അവിടന്ന് പറഞ്ഞു: "ഇത് മോഷണത്തിൽ നിന്നുള്ള സുരക്ഷയാണ്."
തിരുനബിﷺയുടെ സ്വഹാബിമാരിൽ ഒരാൾ കിടപ്പറയിലേക്ക് പോകുമ്പോൾ ഈ ആയത്ത് ഓതുകയുണ്ടായി. അപ്പോൾ ഒരാൾ മോഷ്ടാവായി അദ്ദേഹത്തിന്റെ വീട്ടിൽ പ്രവേശിക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ശേഖരിച്ച് ചുമന്നുകൊണ്ട് പോവാൻ ഒരുങ്ങി. എന്നാൽ ആ സ്വഹാബി ഉറങ്ങിയിരുന്നില്ല. ഒടുവിൽ മോഷ്ടാവ് സാധനങ്ങളുമായി വാതിൽക്കൽ എത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നതായി കണ്ടു. അങ്ങനെ അവൻ സാധനങ്ങളുടെ ഭാണ്ഡം താഴെ വെച്ചു നോക്കിയപ്പോൾ വാതിൽ തുറക്കപ്പെട്ട നിലയിൽ കാണുകയും ചെയ്തു. അവൻ ഈ പ്രവൃത്തി മൂന്നു തവണ ആവർത്തിച്ചു, സാധനങ്ങളുമായി എത്തുമ്പോൾ വാതിൽ അടയുകയും താഴെ വെക്കുമ്പോൾ തുറക്കുകയും ചെയ്യുന്നു. ഇത് കണ്ട് വീട്ടുടമസ്ഥൻ ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: "തീർച്ചയായും ഞാൻ എന്റെ വീടിനെ കോട്ടകെട്ടി സംരക്ഷിച്ചിരിക്കുന്നു."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




24/09/2026
Tweet 1562സുഹൈൽ ബിൻ അബീ സാലിഹ്(റ) തന്റെ പിതാവിൽ നിന്നും, അസ്ലമ് ഗോത്രത്തിൽപെട്ട ഒരാളിൽ നിന്നും നിവേദനം ചെയ്യുന്നു:അസ്ലമി...
23/09/2026

Tweet 1562
സുഹൈൽ ബിൻ അബീ സാലിഹ്(റ) തന്റെ പിതാവിൽ നിന്നും, അസ്ലമ് ഗോത്രത്തിൽപെട്ട ഒരാളിൽ നിന്നും നിവേദനം ചെയ്യുന്നു:
അസ്ലമി ഗോത്രത്തിലെ ഒരാളെ ഒരു തേൾ ദംശിച്ചു. ഈ വിവരം തിരുനബിﷺ അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അയാൾ വൈകുന്നേരം 'അഊദു ബി കലിമാത്തില്ലാഹി-ത്താമ്മാതി മിൻ ശർ്രി മാ ഖലഖ്' അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾകൊണ്ട് അവൻ സൃഷ്ടിച്ചുകൂട്ടിയ തിന്മകളിൽ നിന്ന് ഞാൻ രക്ഷ തേടുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ ആ തേൾ അയാൾക്ക് ഉപദ്രവമേൽപ്പിക്കുമായിരുന്നില്ല."
അയാൾ പറഞ്ഞു: "അപ്പോൾ എന്റെ കുടുംബത്തിലെ ഒരു സ്ത്രീ ആ പ്രാർത്ഥന ചൊല്ലി. പിന്നീട് അവളെ ഒരു പാമ്പ് കടിച്ചു, എന്നാൽ അതവൾക്ക് യാതൊരു ഉപദ്രവവുമുണ്ടാക്കിയില്ല."

ഇമാം ഇബ്ൻ സഅദ്(റ), അബൂബക്കർ ബിൻ മുഹമ്മദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അബ്ദുല്ലാഹിബ്നു സുഹൈൽ(റ) 'ഹർറത്തുൽ അഫാഇൽ' വെച്ച് പാമ്പുകടിയേറ്റു. അപ്പോൾ തിരുനബിﷺ പറഞ്ഞു: "നിങ്ങൾ അദ്ദേഹത്തെ ഉമാറത്തുബ്നു ഹസ്മി(റ)ന്റെ അടുത്തു കൊണ്ടുപോവുക, അദ്ദേഹം മന്ത്രിക്കട്ടെ." അവർ പറഞ്ഞു: "പ്രവാചകരേﷺ, അദ്ദേഹം മരണാസന്നനാണ്." അവിടുന്ന് പറഞ്ഞു: "നിങ്ങൾ അദ്ദേഹത്തെ ഉമാറത്തുബ്നു ഹസ്മി(റ)ന്റെ അടുക്കലേക്ക് കൊണ്ടുപോകൂ." അങ്ങനെ അദ്ദേഹം മന്ത്രിക്കുകയും അല്ലാഹു അദ്ദേഹത്തിന് രോഗശമനം നൽകുകയും ചെയ്തു.

ഇബ്ൻ സഅദ്(റ), സഹ്ല്‍ ബിൻ അബീ ഹസ്മ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങളിൽ പെട്ട ഒരാൾ 'ഹർറത്തുൽ അഫാഇൽ' വെച്ച് പാമ്പുകടിയേറ്റു. അപ്പോൾ അംറുബ്നു ഹസ്മ്(റ) അദ്ദേഹത്തിന് മന്ത്രവുമായി വന്നു. എന്നാൽ തിരുനബിﷺ വന്ന് അനുവാദം ചോദിക്കുന്നത് വരെ അദ്ദേഹം അത് നിരസിച്ചു. തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു: "അത് എനിക്ക് കാണിച്ചുതരൂ." അദ്ദേഹം അത് നബിക്ക് കാണിച്ചുകൊടുത്തു. അപ്പോൾ നബിﷺ അതിന് അനുവാദം നൽകി.

ബൈഹഖി(റ), ഖാരിജത്തുബ്നു സൽത് അത്തമീമി(റ)യിൽ നിന്ന് തന്റെ പിതൃസഹോദരനിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ഒരു ജനതയുടെ അരികിലൂടെ കടന്നുപോയി. അവരുടെ അടുത്ത് ഇരുമ്പുവിലങ്ങിൽ തളയ്ക്കപ്പെട്ട ഒരു ഭ്രാന്തനുണ്ടായിരുന്നു. അവരിൽ ചിലർ അദ്ദേഹത്തോട് ചോദിച്ചു: "ഇദ്ദേഹത്തെ ചികിത്സിക്കാൻ നിങ്ങളുടെയടുത്ത് എന്തെങ്കിലും ഉണ്ടോ? തീർച്ചയായും നിങ്ങളുടെ കൂട്ടുകാരൻ നന്മയുമായാണ് വന്നിരിക്കുന്നത്." അങ്ങനെ അദ്ദേഹം അദ്ദേഹത്തിന്മേൽ ഫാതിഹാ സൂറത്ത് മൂന്ന് ദിവസം, ദിവസവും രണ്ടുപ്രാവശ്യം ഓതി മന്ത്രിച്ചു. അദ്ദേഹം സുഖം പ്രാപിച്ചു. അവർ അദ്ദേഹത്തിന് നൂറ് ആടുകളെ പ്രതിഫലമായി നൽകി. തിരുനബിﷺയുടെ അടുക്കൽ ചെന്ന് ആ വിവരം പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ തിന്നുക. വ്യർത്ഥമായ മന്ത്രവാദത്തിലൂടെ തിന്നുന്നവൻ വ്യാജമായ മന്ത്രത്തിലൂടെയാണ് തിന്നുന്നത്, എന്നാൽ നീ സത്യമായ മന്ത്രവാദത്തിലൂടെയാണ് തിന്നുന്നത്."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1561അംറ് ബ്നു ശുഐബ്(റ) തന്റെ പിതാവിൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന്  നിവേദനം ചെയ്യുന്നു:  ഭയം ഉണ്ടാകുമ്പോൾ ഓ...
22/09/2026

Tweet 1561
അംറ് ബ്നു ശുഐബ്(റ) തന്റെ പിതാവിൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: ഭയം ഉണ്ടാകുമ്പോൾ ഓതാൻ വേണ്ടി തിരുനബിﷺ ഇത് പഠിപ്പിക്കാറുണ്ടായിരുന്നു: "അല്ലാഹുവിന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവന്റെ ദാസന്മാരുടെ തിന്മകളിൽ നിന്നും പിശാചുക്കളുടെ ദുർമന്ത്രവാദങ്ങളിൽ നിന്നും അവർ എന്റെ അടുക്കൽ സന്നിഹിതരാകുന്നതിൽ നിന്നും അല്ലാഹുവിന്റെ പൂർണ്ണമായ വചനങ്ങളിൽ ഞാൻ അഭയം തേടുന്നു."

അംറ്(റ) പറഞ്ഞു: അബ്ദുല്ലാഹിബ്നു അംറ്(റ) തന്റെ മക്കളിൽ പ്രായപൂർത്തിയായവർക്ക് അത് പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്തവർക്കായി അദ്ദേഹം അത് ഒരു കടലാസിൽ എഴുതി അവരുടെ കഴുത്തിൽ കെട്ടിത്തൂക്കിക്കൊടുക്കുമായിരുന്നു. ഹസൻ(റ) പറഞ്ഞു, അതിന്റെ വാചകം ഇപ്രകാരമാണ്; തിരുനബിﷺ പറഞ്ഞു: "നിങ്ങളിൽ ആർക്കെങ്കിലും ഉറക്കത്തിൽ ഭയം ഉണ്ടായാൽ അവൻ പറയട്ടെ..." എന്ന് പറഞ്ഞ് പ്രാർത്ഥന പരാമർശിച്ചു. അതിൽ ഇങ്ങനെയുമുണ്ട്: "പ്രായപൂർത്തിയാകാത്തവന് അത് എഴുതി അവന്റെ കഴുത്തിൽ കെട്ടിത്തൂക്കിക്കൊടുക്കും."

ഇത് ഇമാം ഹാകിം(റ) നിവേദനം ചെയ്യുകയും അതിന്റെ പരമ്പര സ്വീകാര്യമാണെന്ന് പറയുകയും ചെയ്തു.

മുവത്വയിൽ മാലിക്(റഹ്), യഹ് യബ്‌നു സഈദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഖാലിദ് ബിൻ അൽ-വലീദ്(റ) തിരുനബിﷺയോട് പറഞ്ഞു: "എനിക്ക് ഉറക്കത്തിൽ ഭയം അനുഭവപ്പെടുന്നുണ്ട്." അപ്പോൾ അവിടുന്ന് അദ്ദേഹത്തോട് അതുപോലെ പറയാൻ നിർദ്ദേശിച്ചു. ത്വബ്റാനി(റ) അബൂ ഉമാമ(റ)യുടെ ഹദീസിലൂടെ ഇതിന് സമാനമായി നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ അവസാനത്തിൽ ആഇശ(റ) പറഞ്ഞു: രണ്ടു രാത്രികൾ മാത്രമേ കഴിഞ്ഞുള്ളൂ, ഖാലിദ് ബിൻ അൽ-വലീദ്(റ) വന്നു പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ മാതാപിതാക്കൾ അങ്ങേക്ക് സമർപ്പിക്കപ്പെടട്ടെ! സത്യവുമായി അങ്ങയെ അയച്ചവൻ തന്നെയാണെ സത്യം! അങ്ങ് എനിക്ക് പഠിപ്പിച്ച മന്ത്രങ്ങൾ ഞാൻ മൂന്ന് പ്രാവശ്യം പൂർത്തിയാക്കാൻ പോലും കഴിഞ്ഞിരുന്നില്ല, അതിനുമുമ്പ് എനിക്ക് അനുഭവപ്പെട്ടിരുന്ന ഭയം അല്ലാഹു എന്നിൽ നിന്ന് നീക്കിക്കളഞ്ഞു. രാത്രിയിൽ അതിന്റെ കൂട്ടിലുളള ഒരു സിംഹത്തിന്റെ അരികിലേക്ക് ഞാൻ ചെന്നാൽ പോലും എനിക്ക് യാതൊരു ഭയവുമില്ല."

ഇബ്‌നു സുന്നി(റ) മറ്റൊരു ഉദ്ധരണിയിൽ നിവേദനം ചെയ്യുന്നു: ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്നു തനിക്ക് ഉറക്കത്തിൽ കാണുന്ന ഭീകരസ്വപ്നങ്ങളെക്കുറിച്ച് പരാതിപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ വിരിപ്പിലേക്ക് ചെന്നാൽ പറയുക:
'അല്ലാഹുവിന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവന്റെ ദാസന്മാരുടെ തിന്മകളിൽ നിന്നും പിശാചുക്കളുടെ ദുർമന്ത്രവാദങ്ങളിൽ നിന്നും അല്ലാഹുവിന്റെ പൂർണ്ണമായ വചനങ്ങളിൽ ഞാൻ അഭയം തേടുന്നു. അവർ എന്റെ അടുക്കൽ സന്നിഹിതരാകുന്നതിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.'"

ഇബ്‌നു ഇസ്ഹാഖ്(റ), അംറ് ബിൻ ശുഐബി(റ)ൽ നിന്ന്, നിവേദനം ചെയ്യുന്നു: ഉറക്കത്തിൽ ഭയം തോന്നുമ്പോൾ പറയാനായി തിരുനബിﷺ ഞങ്ങളെ ചില വചനങ്ങൾ പഠിപ്പിച്ചു തരുമായിരുന്നു: "ബിസ്മില്ലാഹ്, അല്ലാഹുവിന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവന്റെ ദാസന്മാരുടെ തിന്മകളിൽ നിന്നും പിശാചുക്കളുടെ ദുർമന്ത്രവാദങ്ങളിൽ നിന്നും അവർ എന്റെ അടുക്കൽ സന്നിഹിതരാകുന്നതിൽ നിന്നും അല്ലാഹുവിന്റെ വചനങ്ങളിൽ ഞാൻ അഭയം തേടുന്നു."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1560അബൂദാവൂദ്(റ), അബൂസഈദ് അൽ ഖുദ്രി(റ)വിനെ തൊട്ട് നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിച്ചു. ...
21/09/2026

Tweet 1560
അബൂദാവൂദ്(റ), അബൂസഈദ് അൽ ഖുദ്രി(റ)വിനെ തൊട്ട് നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിച്ചു. അപ്പോൾ അവിടെ അൻസ്വാരികളിൽ പെട്ട അബൂ ഉമാമ(റ) എന്ന് വിളിക്കപ്പെടുന്ന ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: "ഹേ അബൂ ഉമാമ, നിസ്കാരത്തിന്റേതല്ലാത്ത സമയത്ത് നിന്നെ ഞാൻ പള്ളിയിൽ കാണാൻ കാരണമെന്താണ്?" അദ്ദേഹം പറഞ്ഞു: "യാ റസൂലല്ലാഹ്ﷺ, അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ എന്നെ പിടികൂടിയ ചിന്തകളും കടങ്ങളുമാണ്." അവിടുന്ന് ചോദിച്ചു: "നീ രാവിലെയും വൈകുന്നേരവും ചൊല്ലിയാൽ നിന്റെ വിഷമം അല്ലാഹു അകറ്റിത്തരികയും കടം വീട്ടിത്തരികയും ചെയ്യുന്ന ഒരു കാര്യം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ?"
അദ്ദേഹം പറഞ്ഞു: "തീർച്ചയായും, പ്രവാചകരെﷺ." അവിടുന്ന് പറഞ്ഞു: "നീ ഇങ്ങനെ പറയുക: 'അല്ലാഹുവേ, മടുപ്പിലും ദുഃഖത്തിലും നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. പരാശ്രയത്വത്തിലും അടിയാളത്തത്തിലും നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. കടത്തിന്റെ ഭാരത്തിൽ നിന്നും മനുഷ്യരുടെ അതിക്രമങ്ങളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.'"
അത് ചൊല്ലി, അങ്ങനെ അല്ലാഹു എന്റെ വിഷമവും ദുഃഖവും അകറ്റിത്തന്നു, എന്റെ കടം വീട്ടിത്തരികയും ചെയ്തു.

അനസ്(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ മുആദ് ബിൻ ജബൽ(റ)വിനോട് പറഞ്ഞു: "ഉഹ്ദ് മലയുടെ അത്രയും വായ്പയുണ്ടെങ്കിൽ പോലും അത് നിങ്ങൾക്ക് വീട്ടാൻ സഹായിക്കുന്ന ഒരു പ്രാർത്ഥന ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ? മുആദേ, പറയുക:

അല്ലാഹുവേ, ആധിപത്യത്തിന്റെ ഉടമയേ! നീ ഉദ്ദേശിക്കുന്നവർക്ക് ആധിപത്യം നൽകുന്നു; നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് ആധിപത്യം നീക്കം ചെയ്യുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപശാലികളാക്കുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദിതരാക്കുകയും ചെയ്യുന്നു. നന്മയെല്ലാം നിന്റെ കയ്യിലാണ്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. ദുന്യാവിന്റെയും പരലോകത്തിന്റെയും പരമകാരുണികനേ! നീ ഉദ്ദേശിക്കുന്നവർക്ക് അവ നീ നൽകുന്നു; നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് അവ തടയുകയും ചെയ്യുന്നു. നിന്റെതല്ലാത്തവരുടെ കാരുണ്യത്തിൽ നിന്ന് എന്നെ സ്വയംപര്യാപ്തനാക്കുന്ന ഒരു കാരുണ്യം എനിക്ക് നൽകിയരുളേണമേ!"

ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു: അദ്ദേഹം തിരുനബിﷺയോട് പറഞ്ഞു: "എനിക്ക് രാത്രിയിൽ ഭയവും വിറയലും അനുഭവപ്പെടുന്നുണ്ട്." അപ്പോൾ അവിടുന്ന് പറഞ്ഞു: "ജിന്നുകളിൽ പെട്ട ഒരു അഫ്രീത്ത് ദുഷ്ടജിന്ന് രാത്രികാലങ്ങളിൽ ചതി പ്രയോഗിക്കാറുണ്ട് എന്ന് പറഞ്ഞുകൊണ്ട്, ജിബ്രീൽ(അ) എനിക്ക് പഠിപ്പിച്ച തത്വങ്ങൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? പറയുക:

നല്ലവനോ ചീത്തയവനോ ആയ ആർക്കും അതിലംഘിക്കാൻ കഴിയാത്ത അല്ലാഹുവിന്റെ പൂർണ്ണമായ വചനങ്ങളിൽ ഞാൻ ശരണം തേടുന്നു; ആകാശത്തുനിന്ന് ഇറങ്ങുന്നതിന്റെ തിന്മയിൽ നിന്നും, അതിലേക്ക് കയറിപ്പോകുന്നതിന്റെ തിന്മയിൽ നിന്നും, ഭൂമിയിൽ അവൻ സൃഷ്ടിച്ചതിന്റെ തിന്മയിൽ നിന്നും, അതിൽ നിന്ന് പുറത്തുവരുന്നതിന്റെ തിന്മയിൽ നിന്നും, രാപ്പകലുകളുടെ കുഴപ്പങ്ങളുടെ തിന്മയിൽ നിന്നും, രാപ്പകലുകളിൽ പെട്ടെന്ന് വന്നുചേരുന്ന ആപത്തുകളുടെ തിന്മയിൽ നിന്നും -നന്മയുമായി വരുന്ന ആപത്തൊഴികെ, ഹേ പരമകാരുണികാ! ഞാൻ രക്ഷ തേടുന്നു." അദ്ദേഹം പറഞ്ഞു: "ഞാൻ അങ്ങനെ ചെയ്തപ്പോൾ അല്ലാഹു എന്റെ ആ ഭയം മാറ്റിത്തന്നു."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1559      അനസ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ആഇശ(റ)യുടെ അരികിൽ വന്നു. അവർ പനി ബാധിച്ച് ശക്തമായ ശരീരവേദനയോടെ കിടക...
20/09/2026

Tweet 1559
അനസ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ആഇശ(റ)യുടെ അരികിൽ വന്നു. അവർ പനി ബാധിച്ച് ശക്തമായ ശരീരവേദനയോടെ കിടക്കുകയായിരുന്നു. അവർ പനിയെ ശപിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹു നിന്നെ ശപിക്കട്ടെ!" അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ അതിനെ ശപിക്കരുത്; തീർച്ചയായും അത് അല്ലാഹുവിന്റെ. കൽപ്പനപ്രകാരം നിയോഗിക്കപ്പെട്ടതാണ്. എന്നാൽ നീ ഉദ്ദേശിക്കുന്നുവെങ്കിൽ, നീ ചൊല്ലിയാൽ അല്ലാഹു നിന്റെ പനി മാറ്റിത്തരുന്ന ചില വരികൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? ആഇശ(റ) പറഞ്ഞു: "എന്നെ പഠിപ്പിച്ചു തന്നാലും."

അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ ഇപ്രകാരം പറയുക: 'അല്ലാഹുവേ, കടുത്ത ചൂടുമൂലം ക്ഷീണിച്ച എന്റെ നേർത്ത തൊലിയോടും ദുർബലമായ അസ്ഥിയോടും നീ കരുണ കാണിക്കേണമേ. ഹേ ഉമ്മു മിൽദം /പനിയുടെ വിളിപ്പേര്! നീ മഹാനായ അല്ലാഹുവിൽ വിശ്വസിച്ചിട്ടുള്ളവളാണെങ്കിൽ, നീ തലവേദന ഉണ്ടാക്കരുത്; വായ ദുർഗന്ധമുള്ളതാക്കരുത്; മാംസം തിന്നരുത്; ചോര കുടിക്കരുത്; അല്ലാഹുവിന് കൂറ് കാരെ നിശ്ചയിച്ചവരുടെ അടുത്തേക്ക് നീ മാറിപ്പോവുക.'" അനസ്(റ) പറഞ്ഞു: അവർ അത് പ്രാർത്ഥിച്ചു, അങ്ങനെ അവരിൽ നിന്ന് പനി മാറിപ്പോയി.

ആഇശ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അവർക്ക് ഈ പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു: "അല്ലാഹുവേ, അതിന്റെ പെട്ടെന്നുള്ളതും വൈകിയുള്ളതുമായ സകല നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു; എനിക്കറിയാവുന്നതും അറിയാത്തതുമായ കാര്യങ്ങളിൽ നിന്നും, സകല തിന്മകളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു; അതിന്റെ പെട്ടെന്നുള്ളതും വൈകിയുള്ളതുമായ കാര്യങ്ങളിൽ നിന്നും എനിക്കറിയാവുന്നതും അറിയാത്തതുമായ തിന്മകളിൽ നിന്നും. അല്ലാഹുവേ, നിന്റെ ദാസനും ദൂതനുമായ തിരുനബിﷺ ചോദിച്ച സകല നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു; നിന്റെ ദാസനും ദൂതനുമായ തിരുനബിﷺ ഏതൊരു തിന്മയിൽ നിന്നാണോ അഭയം തേടിയത്, അതിൽ നിന്നെല്ലാം ഞാൻ നിന്നിൽ അഭയം തേടുന്നു. ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കിനെയും പ്രവൃത്തിയെയും ചോദിക്കുന്നു. നരകത്തിൽ നിന്നും, അതിലേക്ക് അടുപ്പിക്കുന്ന വാക്കിലും പ്രവൃത്തിയിലും നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. നീ എനിക്കായി വിധിച്ച എല്ലാ വിധികളും നീ എനിക്ക് നന്മയാക്കി തീർക്കണമെന്നും ഞാൻ ചോദിക്കുന്നു."

ഇമാം ബൈഹഖി(റ), ആഇശ(റ)വിനെ തൊട്ട് നിവേദനം ചെയ്യുന്നു: അവരുടെ പിതാവ് അബൂബക്കർ സിദ്ദീഖ്(റ) അവരുടെ അരികിൽ വന്നു. അപ്പോൾ അവർ പറഞ്ഞു: "തിരുനബിﷺ യിൽ നിന്ന് ഞാൻ ഒരു പ്രാർത്ഥന കേൾക്കുകയുണ്ടായി. നിങ്ങളുടെ മേൽ സ്വർണ്ണത്തിന്റെ ഒരു മലയോളം കടമുണ്ടെങ്കിലും, അത് ഓതിയവന് അല്ലാഹു അത് വീട്ടിനൽകും."
അത് ഇപ്രകാരമാണ്: "അല്ലാഹുവേ, വിഷമങ്ങൾ നീക്കുന്നവനേ, പ്രയാസങ്ങൾ അകറ്റുന്നവനേ, അടിയുറച്ചവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നവനേ, ദുനിയാവിന്റെയും പരലോകത്തിന്റെയും പരമകാരുണികനും ദയാപരനുമായവനേ, മറ്റുള്ളവരുടെ കാരുണ്യത്തിന്റെ ആവശ്യമില്ലാത്ത വിധത്തിലുള്ള കാരുണ്യം കൊണ്ട് നീ എന്നോട് കരുണ കാണിക്കേണമേ!"

അബൂബക്കർ(റ) പറഞ്ഞു: "എന്റെ മേൽ അൽപ്പം കടമുണ്ടായിരുന്നു. കടമുള്ളതായിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടവുമില്ലായിരുന്നു. അൽപസമയം കഴിഞ്ഞ ഉടനെ അല്ലാഹു എനിക്ക് ഒരു ധനസഹായം എത്തിച്ചു തന്നു. അങ്ങനെ എന്റെ മേലുണ്ടായിരുന്ന കടം അല്ലാഹു വീട്ടിത്തന്നു."

ആഇശ(റ) പറഞ്ഞു: "എന്റെ മേൽ അസ്മാഅ് എന്നവർക്ക് ചില കടങ്ങളുണ്ടായിരുന്നു. അവരെ നോക്കുമ്പോഴൊക്കെ ഞാൻ ലജ്ജിച്ചുപോകുമായിരുന്നു. അതിനാൽ ഞാൻ ഈ പ്രാർത്ഥന പതിവാക്കി. അൽപസമയം കഴിഞ്ഞ ഉടനെ ദാനധർമ്മത്തിലൂടെയല്ലാതെയോ അനന്തരാവകാശത്തിലൂടെയല്ലാതെയോ അല്ലാഹു എനിക്ക് ഒരു ഉപജീവന മാർഗ്ഗം എത്തിച്ചുതന്നു. അങ്ങനെ ഞാൻ ആ കടം വീട്ടുകയും ചെയ്തു."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




19/09/2026

SNEHAPRAPANCHAM 2026 : സമാപന സമ്മേളനം : DAY 07 : ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി

Tweet 1558   ബൈഹഖി(റ) മുആവിയ ബിൻ ഹുദൈക്ക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞാൻ തിരുനബിﷺയുടെ അരികിൽ ചെന്നു. ഞാൻ അവിടുത്തെ...
19/09/2026

Tweet 1558
ബൈഹഖി(റ) മുആവിയ ബിൻ ഹുദൈക്ക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞാൻ തിരുനബിﷺയുടെ അരികിൽ ചെന്നു. ഞാൻ അവിടുത്തെ അടുക്കൽ എത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: "അറിയുക, എനിക്കെതിരെ നിങ്ങളെ പട്ടിണികൊണ്ടും നിങ്ങളുടെ ഹൃദയങ്ങളിൽ ഭയം ഇട്ടുകൊണ്ടും സഹായിക്കണമെന്ന് ഞാൻ അല്ലാഹുവിനോട് ചോദിച്ചിട്ടുണ്ട്."

അപ്പോൾ അയാൾ രണ്ട് കൈകളും കാണിച്ചുകൊണ്ട് പറഞ്ഞു: "അറിയുക! ഞാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയും ഇങ്ങനെയുമാണ്. എങ്കിലും ഞാൻ വിശ്വസിക്കുകയോ പിൻപറ്റുകയോ ഇല്ല." തുടർന്ന്, ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത് വരെ പട്ടിണിയും ഹൃദയത്തിലെ ഭയവും എന്നെ ബാധിച്ചുകൊണ്ടിരുന്നു.

ഇമാം അഹ്മദ്(റ) യസീദ് ബിൻ നുഅ്മാൻ(റ) വഴി നിവേദനം ചെയ്യുന്നു: തബൂഖിൽ വെച്ച് കാലിന് സ്വാധീനമില്ലാത്ത ഒരാളെ ഞാൻ കണ്ടു. അയാൾ പറഞ്ഞു: "ഞാൻ ഒരു കഴുതപ്പുറത്തിരിക്കെ തിരുനബിﷺ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ അവിടുത്തെ മുന്നിലൂടെ കടന്നുപോയി. അപ്പോൾ അവിടുന്ന് പ്രാർത്ഥിച്ചു: 'അല്ലാഹുവേ, അവന്റെ കാൽപ്പാട് നീ മുറിച്ചുകളയേണമേ.' അതിനുശേഷം ഞാൻ ആ കാലുകൾകൊണ്ട് നടന്നിട്ടില്ല."

സഈദ് ബിൻ ഗസ്വാൻ(റ) തന്റെ പിതാവ്(റ) വഴി നിവേദനം ചെയ്യുന്നു: അദ്ദേഹം തീർത്ഥാടകനായി തബൂഖിൽ ഇറങ്ങിയപ്പോൾ കാലിന് സ്വാധീനമില്ലാത്ത ഒരാളെ കണ്ടു. അദ്ദേഹത്തിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: "ഞാനൊരു സംഭവം പറയാം, ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നീ ഇത് ആരോടും പറയരുത്. തിരുനബിﷺ തബൂഖിൽ ഒരു ഈന്തപനയുടെ അരികിലിറങ്ങി പറഞ്ഞു: 'ഇതാണ് നമ്മുടെ ഖിബ്‌ല.' പിന്നീട് അവിടുന്ന് അതിലേക്ക് തിരിഞ്ഞ് നിസ്കരിച്ചു. ഞാൻ ഒരു കുട്ടിയായിരിക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നതിനിടയിൽ അവിടുത്തെയും ഖിബ്‌ലയുടെയും ഇടയിലൂടെ കടന്നുപോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: 'അവൻ നമ്മുടെ നിസ്കാരം മുറിച്ചുകളഞ്ഞു, അല്ലാഹു അവന്റെ കാൽപ്പാട് മുറിച്ചുകളയട്ടെ!' അന്നുമുതൽ ഇന്നുവരെ ഞാൻ ആ കാലുകൾകൊണ്ട് നടന്നിട്ടില്ല."

ഇബ്ൻ അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ കിസ്റയുടെ അടുത്തേക്ക് കത്തുമായി ഒരാളെ അയച്ചു. കിസ്റ ആ കത്ത് വായിച്ചപ്പോൾ അത് കീറികളഞ്ഞു. അതുകണ്ട് തിരുനബിﷺ അവർ പൂർണ്ണമായും ചിന്നഭിന്നമാക്കപ്പെടട്ടെയെന്ന് പ്രാർത്ഥിച്ചു.

ഇമാം ബൈഹഖി(റ) ഇബ്ൻ ശിഹാബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ ഖാരി(റ) ഞങ്ങളോട് പറഞ്ഞു: തിരുനബിﷺ കിസ്റയുടെ അടുത്തേക്ക് കത്തയച്ചു. കിസ്റ അത് കീറികളഞ്ഞു. അപ്പോൾ തിരുനബിﷺ പറഞ്ഞു: "അല്ലാഹുവേ, അവന്റെ രാജ്യം നീ കീറിമുറിക്കേണമേ."
ബൈഹഖി(റ) ഇബ്ൻ ഔനി(റ)ൽ നിന്ന്, ഉമൈർ ബിൻ ഇസ്ഹാഖ്(റ) വഴി നിവേദനം ചെയ്യുന്നു: തിരുനബിﷺ കിസ്റയുടെ അടുത്തേക്കും കൈസറുടെ അടുത്തേക്കും കത്തയച്ചു. കൈസർ അതൊരു ആദരവായി സൂക്ഷിച്ചു. എന്നാൽ കിസ്റ അത് കീറികളഞ്ഞു. ഈ വിവരം അറിഞ്ഞപ്പോൾ തിരുനബിﷺ പറഞ്ഞു: "ഇവർ കീറിമുറിക്കപ്പെടും, എന്നാൽ കൈസറുടെ കൂട്ടർക്ക് ശേഷിപ്പുണ്ടാകും."
തുടർന്നുള്ള നാളുകൾ ആ പ്രവചന പുലർച്ചയുടേതായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Address

Pallimukke
Kollam
691010

Alerts

Be the first to know and let us send you an email when Tayba Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Tayba Research Centre:

Shortcuts

Share