KMJ English Medium School

KMJ English Medium School The One and only highly profiled CBSE affiliated school in Kulathupuzha, Kollam, Kerala.

Permanently closed.
16/04/2026
പ്രിയ രക്ഷിതാക്കളെ...കെഎം ജെ   വിദ്യാലയത്തിന്റെ അക്ഷര കവാടങ്ങൾ നാളെ രാവിലെ  9 30 തുറക്കുകയാണ്. അറിവും തിരിച്ചറിവുമുള്ള പ...
02/06/2024

പ്രിയ രക്ഷിതാക്കളെ...
കെഎം ജെ വിദ്യാലയത്തിന്റെ അക്ഷര കവാടങ്ങൾ നാളെ രാവിലെ 9 30 തുറക്കുകയാണ്. അറിവും തിരിച്ചറിവുമുള്ള പുതിയ സമൂഹത്തെ സൃഷ്ടിക്കുക എന്ന മഹത്തായ ആശയത്തോടൊപ്പം കഴിഞ്ഞ 18 വർഷക്കാലം ഞങ്ങളോടൊപ്പം സഹകരിച്ച മുഴുവൻ രക്ഷിതാക്കൾക്കും നല്ലവരായ നാട്ടുകാർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.
ഞങ്ങൾ നൽകിയ അറിവിന്റെ ആദ്യപാഠങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ ചരിത്ര പടവുകൾ കയറി അഭിമാനം തീർത്ത ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്.
മഹത്തായ ഈ പ്രസ്ഥാനത്തിന്റെ തുടക്കത്തിന് ദിശാബോധം നൽകി ഞങ്ങളെ പ്രാപ്തമാക്കുകയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോകുകയും ചെയ്ത സ്ഥാപക ചെയർമാൻ ഹാജി സി മീര സാഹിബ് റാവുത്തർ, ജനറൽ സെക്രട്ടറി എം അയ്യൂബ് സാർ അടക്കമുള്ള എല്ലാ മുൻഗാമികളുടെയും മഗ്ഫിറത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

തുടർന്നും ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം
മാനേജ്മെന്റ് & സ്റ്റാഫ്
കെ എം ജെ സ്കൂൾ

21/03/2024

Requirement for staff...

പ്രിയ രക്ഷിതാക്കളെ... ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. മാധ്യമം കെയർ പദ്ധതിയുടെയും നല്ല പാഠത്തി...
20/12/2023

പ്രിയ രക്ഷിതാക്കളെ... ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. മാധ്യമം കെയർ പദ്ധതിയുടെയും നല്ല പാഠത്തിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾ സമാഹരിച്ച് ഒരു ലക്ഷം രൂപ നാളെ നിർധന രായവർക്ക് വേണ്ടി മാധ്യമം പദ്ധതിയിലേക്ക് കൈമാറുകയാണ്. ചാരിറ്റി പ്രവർത്തനത്തിൽ കെഎം ജെ സ്കൂൾ പുലർത്തി വരുന്ന പ്രവർത്തനങ്ങൾ എക്കാലവും പ്രശംസനീയമാണ്. ഈ വർഷം തന്നെ ഓണത്തോടനുബന്ധിച്ച് നൂറു കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും വസ്ത്രവും വിതരണം ചെയ്തതും, രോഗികൾക്കായി ചികിത്സാധന സഹായം വിതരണം ചെയ്തതും നിങ്ങളെ ഓരോരുത്തരുടെയും നസീമമായ സഹകരണം കൊണ്ടുമാത്രമാണ്. കുട്ടികളിൽ സഹജീവികളോടുള്ള കരുണയും അനുകമ്പയും വളർത്തുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് അകമഴിഞ്ഞ സഹായിച്ച എല്ലാ രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

24/08/2023

മാന്യ മിത്രങ്ങളെ,
ഓണം വെറും ഒരു ആഘോഷം മാത്രമല്ല, കേരള സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഇഴുകി ചേരലാണ്. ഈ ആഘോഷനാളിൽ ഞങ്ങളുടെ കുരുന്നു മക്കൾ വലിയ ഒരു ദൗത്യം ഏറ്റെടുക്കുകയാണ്.
അവർക്ക് ചുറ്റുമുള്ള നിരാലംബരം സാധുക്കളുമായ നൂറിലധികം കുടുംബങ്ങൾക്ക്
ഭക്ഷ്യധാന്യ കിറ്റും, ഓണപ്പുടവയും കൊടുത്തു കൊണ്ടാണ് ഈ ആഘോഷത്തെ അവർ വരവേൽക്കാൻ ഒരുങ്ങുന്നത്. നാളെ രാവിലെ 10.30 ന് കെ എം ജെ സ്കൂൾ അങ്കണത്തിൽ നടക്കുന്ന വിതരണ ഉദ്ഘാടനം ബഹുമാന്യനായ കൊല്ലം ജില്ലാ പഞ്ചായത്തംഗം K.അനിൽകുമാർ അവർകൾ നിർവഹിക്കുകയാണ്.
ഈ മഹത്തായ പ്രവർത്തിക്കുവേണ്ടി ഞങ്ങളോട് സഹകരിച്ച മാന്യ രക്ഷിതാക്കൾക്കും പ്രിയപ്പെട്ട കുട്ടികൾക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു
സ്നേഹപൂർവ്വം
പ്രിൻസിപ്പാൾ

17/08/2023

മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി
കെഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കാർഷിക ദിനാചരണവും ഔഷധസസ്യത്തോട്ട
നിർമ്മാണ ഉദ്ഘാടനവും

ജീവകാരുണ്യ പ്രവർത്തകനും യുവകർഷകനുമായ ശ്രീ അൻസാരി കുളത്തൂപ്പുഴയെ ആദരിച്ചപ്പോൾ..

Address

Kollam
691310

Telephone

+919447865155

Alerts

Be the first to know and let us send you an email when KMJ English Medium School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KMJ English Medium School:

Shortcuts

Share

Category