22/10/2019
ഓർമ്മകൾ പെയ്യുമ്പോൾ!
Reunion invitation batch of 2000- 01
ഇന്ന് ഓർത്തെടുക്കുവാൻ ശ്രമിക്കുമ്പോൾ ഒരുപാട് നഷ്ട്ട ബോധത്തോടെ മാത്രം ഓർമ്മയിൽ തെളിയുന്ന ഒരു കാലമുണ്ട്. ഒരിക്കൽ പോകാൻ മടിച്ച ഇടനാഴികൾ ഇന്ന് പോകാൻ കൊതിക്കുന്ന ഓർമ്മകളായി മാറി. നമ്മുക്ക് നഷ്ടമായ ആ പഴയ കാലം ഇനി വരില്ലന്നറിയാം, എന്നാലും വന്നിരുന്നെങ്കിൽ എന്നാശിക്കന്നവരാണ് നമ്മളെല്ലാം.
സ്വപ്നങ്ങൾക്ക് ചിറകു നൽകിയ, ജീവിത യാഥാർത്ഥ്യങ്ങൾ പകർന്നു നൽകിയ, ഒരു പാട് നല്ല ചങ്ങാതിമാരെ നൽകിയ നമ്മുടെ പ്രിയവിദ്യാലയം. എവിടെയൊ ജനിച്ചവർ, എവിടെയൊ വളർന്നവർ പക്ഷേ നമ്മൾ കൂട്ടുകൂടിയത് ഈ വിദ്യാലയ മുറ്റത്താണ്.
വിട പറഞ്ഞ വഴികളിൽ സുഹൃത്തുക്കൾ നൽകിയ മധുരമുള്ള ഓർമ്മകളെ താലോലിക്കുമ്പോൾ, നമ്മൾ അറിയാതെ കൊതിച്ചു പോകാറില്ലെ ആ വഴികളിലൂടെ ഒന്നു കൂടി നടക്കുവാൻ... നമ്മുടെ ആ പഴയ കൂട്ടുകാരുമായി ഒന്നുകൂടി ഒത്തുകൂടുവാൻ...
പഴയകാല ഓർമ്മക്കളെയും പുതിയ കാലത്തിന്റെ സ്വപ്നങ്ങളെയും വരവേൽക്കുവാൻ ഈ ജനുവരിയിൽ നമ്മുക്ക് വീണ്ടും അവസരം ഒരുങ്ങുകയാണ്. രണ്ടായിരമാണ്ടിൽ പത്താം ക്ലാസ്സിൽ തുടങ്ങിയ നമ്മുടെ സൗഹൃദത്തിന്റെ ഇരുപത് വർഷങ്ങൾ തികയുന്ന 2020 ന്യൂ ഇയർ കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച്ച, (അതായത് 5th ജനുവരി 2020) 9.30 മുതൽ 4 മണിവരെയാണ് നമ്മുടെ ഈ ഒത്തുചേരൽ നടത്തുവാൻ ഉദ്ദേശിക്കുന്നത്.
ഈ ചടങ്ങിൽ എല്ലാ ചങ്ങാതിമാരുടേയും പൂർണ്ണമായ സാന്നിധ്യ, സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു...
Get together committee.
Mob. 628 2590 874
790 7065 744
889 1234 701