Sree Narayana Polytechnic College, Kottiyam

Sree Narayana Polytechnic College, Kottiyam Official Page of Sree Narayana Polytechnic College, Kottiyam

13/08/2026
പോളിടെക്നിക് പ്ലേസ്മെന്റ് ഓഫീസർമാർക്കായി ശില്പശാല സംഘടിപ്പിച്ചു​ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്...
04/08/2026

പോളിടെക്നിക് പ്ലേസ്മെന്റ് ഓഫീസർമാർക്കായി ശില്പശാല സംഘടിപ്പിച്ചു
​ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന SITTTR ന്റെയും, സ്റ്റേറ്റ് പ്ലേസ്മെന്റ് സെല്ലിന്റെയും കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പോളിടെക്നിക് കോളേജുകളിലെ പ്ലേസ്മെന്റ് ഓഫീസർമാർക്കായി ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ സിനിമോൾ K.G. നിർവഹിച്ചു.
​സ്റ്റേറ്റ് പ്ലേസ്മെന്റ് കോർഡിനേറ്റർ വേണുഗോപാലൻ K. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ സന്ദീപ് V. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്ലേസ്മെന്റ് ഓഫീസർ ഭരതൻ S.S. സ്വാഗതവും, റീജിയണൽ കോർഡിനേറ്റർ ദീപ്തി ദിവാകരൻ നന്ദിയും രേഖപ്പെടുത്തി. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ ഡോക്ടർ വിനോദ് കുമാർ വി എം,സീമ എസ് എസ്, ഷൈനി എസ്,രക്നാസ് ശങ്കർ, രാഹുൽ എസ് എന്നിവർ പങ്കെടുത്തു
​സ്റ്റേറ്റ് പ്ലേസ്മെന്റ് സെല്ലിന്റെ ഫലപ്രദമായ ഇടപെടലുകൾ വഴി കഴിഞ്ഞ അക്കാഡമിക് വർഷത്തിൽ ഇരുനൂറോളം പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ എണ്ണായിരത്തോളം (8000) വിദ്യാർത്ഥികൾക്കാണ് പ്ലേസ്മെന്റ് ലഭ്യമാക്കിയത്. ജോലി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യ വികസനം (Skill Development) ലക്ഷ്യമിട്ട് വിവിധ പരിശീലന പരിപാടികളും സ്റ്റേറ്റ് പ്ലേസ്മെന്റ് സെൽ മുൻകൈയെടുത്ത് നടത്തിവരുന്നുണ്ട്.

Group.jpg
26/07/2026

Group.jpg

Address

SREE NARAYANA POLYTECHNIC COLLEGE, KOTTIYAM
Kollam
691571

Alerts

Be the first to know and let us send you an email when Sree Narayana Polytechnic College, Kottiyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share