05/08/2017
" ആരാണ് എന്റെ യഥാർത്ഥ സുഹൃത്ത്? " എന്ന് ഒരിക്കലും ചോദിക്കരുത്. നിങ്ങൾ ചോദിക്കേണ്ടത് " ഞാൻ ആരുടെയെങ്കിലും യഥാർത്ഥ സുഹൃത്താണോ ?" എന്നാണ്. അതാണ് ശരിയായ ചോദ്യം. എന്തുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്നത് - അവർ നിങ്ങളുടെ സുഹൃത്തുക്കളാണോ അല്ലെയോ എന്നതിനെപ്പറ്റി ?
നിങ്ങൾ കേട്ടുകാണും - " ആവശ്യത്തിനുപകരിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് ". പക്ഷെ ആഴത്തിൽ അത് അത്യാഗ്രഹമാണ് ! അത് സൗഹൃദമല്ല, അത് പ്രണയമല്ല. നിങ്ങൾ മറ്റുള്ളവരെ ഒരു മാർഗ്ഗമെന്ന രീതിയിൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു. ഒരു മനുഷ്യനും ഒരു മാർഗ്ഗമല്ല. ഒരോ മനുഷ്യനും അവനിലേക്കുതന്നെയുള്ള ഒരു ലക്ഷ്യമാണ്. ഇത് മറ്റേയാളെ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രശ്നമല്ല. മറ്റേയാളെ ആവശ്യപ്പെടുന്നതിന്റെ പ്രശ്നം പോലുമല്ലിത്.
സൗഹൃദം ഒരു കലയാണ്. സൗഹൃദം പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്. നിങ്ങളുമായി പങ്കുവയ്ക്കാൻ ആരാണോ തയ്യാർ അയാളാണ് സുഹൃത്ത്. അത് ആവശ്യത്തിന്റെ പ്രശ്നമല്ല. നിങ്ങൾ അപകടത്തിലാവുമ്പോൾ സുഹൃത്ത് നിങ്ങളുടെ സഹായത്തിന് വരണമെന്നതും ഒരു പ്രശ്നമല്ല. അയാൾ വരാം; വരാതിരിക്കാം. പക്ഷെ അയാൾ വന്നില്ലെങ്കിൽ നിങ്ങൾക്കൊരു പരാതിയും ഉണ്ടാവരുത്. അയാൾ വരികയാണെങ്കിൽ നിങ്ങൾ നന്ദിയുള്ളവനാണ്. വരണമോ വേണ്ടയോ എന്നത് അയാളുടെ തീരുമാനമാണ്. നിങ്ങൾ അയാളെ കൗശലംകൊണ്ട് മുതലെടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളയാളെ കുറ്റബോധമുള്ളവനാക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ അയാളോട് ഇപ്രകാരം പറയില്ല; " എനിക്ക് ആവശ്യമുണ്ടായിരുന്നപ്പോൾ നിങ്ങൾ തിരിഞ്ഞുനോക്കിയില്ല - എന്തുതരം സ്നേഹിതനാണ് നിങ്ങൾ?" സൗഹൃദം എന്നത് ചന്തസ്ഥലത്തെ എന്തെങ്കിലും അല്ല. അത്തരമൊരു സൗഹൃദയത്തെക്കുറിച്ച് നിങ്ങൾ ബോധവാനല്ലെങ്കിൽ, നിങ്ങൾക്കത് പഠിക്കേണ്ടതുണ്ടാകും.
ഓഷോ
05/10/2014
ഫിലിം തീരുന്നതിനുള്ളില്‍ എടുക്കേണ്ട ഫോട്ടോസ് ഇതൊക്കെയാണ് എന്ന് മുന്‍കൂട്ടി തീരുമാനിച്ച ശേഷം മാത്രം ഫോട്ടോ എടുക്കുന്ന ഒരു കാലമുണ്ടായിരുന്നു.... (ഡിജിറ്റല്‍ ക്യാമറകള്‍ ഇന്നത്തെ പോലെ പ്രചാരത്തില്‍ ആകുന്നതിനും മുന്പ് )....
ഓരോ ദിവസത്തെയും നിമിഷങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്നത്തെ കാലത്തെ ന്യൂ ജെനറെഷന് മനസിലാക്കാന്‍ ആകാത്ത ചില വികാരങ്ങളുണ്ട്... അക്കാലത്ത് sn കോളേജ് ജീവിതം ആഘോഷമാക്കിയവരുടെ നെഞ്ചില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒരുപാട് ഓര്മ ചിത്രങ്ങളുണ്ട്....., എടുത്തപ്പോള്‍ വിട്ടു പോയ പലതും കാലങ്ങള്ക്കിപ്പുറം കൈയിലെത്തുമ്പോള്‍ അനുഭവപ്പെടുന്ന സന്തോഷം!!!!! 2008 SN COLLEGE
18/06/2014
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻസ്റ്റിട്ട്യുട്ട് ഓഫ്
ഫാർമസ്യുട്ടിക്കൽ സയൻസിലെ 2003- 2005 ബാച്ചിൽ പഠിച്ച ഡി.ഫാം വിദ്യാർഥിയായിരുന്ന സീനാഥ് ഇപ്പോൾ ബ്ളഡ് ക്യാൻസർ ആയി
ആർ.സി.സി.യിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്.90 ദിവസം രക്തം കൊടുക്കേണ്ടതുണ്ട്.. സഹായിക്കാൻ സന്മനസ്സുള്ളവർ ദയവായി ഈ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടുക..
Anand...9846573714
Shine.9895531875.
ഏതു ഗ്രൂപ്പിലെ രക്തമായാലും പ്രശ്നമില്ല...
03/04/2014
മാവുകള്‍ക്ക് എന്നും അമ്മമാരുടെ മനസ്സായിരുന്നു..
പരീക്ഷാക്കാലം കഴിഞ്ഞ് മധ്യവേനലവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുട്ടികള്ക്കായിഅവർ നേരത്തെ തന്നെ പൂത്തു.
കുഞ്ഞു മനസ്സുകളിൽ പൂന്കുലകള്‍ൾ വരാൻ പോകുന്ന മാമ്പഴക്കാലത്തിന്റെ ഉത്സാഹം നിറച്ചു.
ഉണ്ണിമാങ്ങകൾ ആകാതെ എപ്പോൾ വേണമെങ്കിലുംകൊഴിഞ്ഞിടാവുന്ന മാംബൂവിനെ ഒരിക്കലും വിശ്വസിക്കരുത് എന്ന മുത്തശ്ശി വചനത്തെ അവർ ഒരിക്കൽ പോലും ഗൌനിച്ചില്ല.
തെന്മാവുകൾ അവര്ക്ക് മുന്നില് മാംബഴങ്ങളായി പെയ്തിറങ്ങി..
പച്ച മാങ്ങയുടെ രുചി ഇഷ്ടപ്പെട്ടിരുന്നവർക്ക് മുന്നില് കണ്ണിമാങ്ങകൾ ഉതിര്ന്നു വീണു.
നാവിൽ രുചി മാധുര്യവും വിഷുക്കാലത്ത് നല്ലൊരു കണിയും ഒരുക്കി പ്രായഭേദമില്ലാതെ എല്ലാവരുടെയും മനസ്സ് നിറച്ചു കൊണ്ട് വീണ്ടുമൊരു മാമ്പഴക്കാലം കൂടി!!!!
02/04/2014
സ്വപ്നങ്ങളെ __
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ അല്ലോ !!