Mangalodayam Public Library

Mangalodayam Public Library Public library

പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു.    വായനാദിനത്തോടന...
20/06/2025

പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു.
വായനാദിനത്തോടനുബന്ധിച്ച് കേരളപുരം പെനിയൽ സ്കൂളിലെ വിദ്യാർഥികൾ ഗ്രന്ഥശാല സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. വായനാദിന പ്രശ്നോത്തരി, പി. എൻ. പണിക്കർ സ്മൃതി എന്നിവ നടത്തി. യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് ജെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള സ്വാഗതം പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീശൻ ഉദ്ഘാടനം ചെയ്തു. കവി മണി കെ. ചെന്താപൂര്, സാഹിത്യകാരൻ പു ന്തലത്താഴം ചന്ദ്രബോസ്, രാജപ്പൻ കേരളപുരം, എം. ജമാലുദ്ദീൻകുട്ടി, ബി. ഓമനക്കുട്ടൻ, സി. ബാലസുന്ദരൻ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല കമ്മിറ്റി അംഗം വി. അജിത നന്ദി പറഞ്ഞു.

പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയിൽ വനിതാ ദിനവും പുസ്തകങ്ങൾ മാമ്പുഴ എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾക്കും മദേ...
08/03/2025

പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയിൽ വനിതാ ദിനവും പുസ്തകങ്ങൾ മാമ്പുഴ എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾക്കും മദേഴ്സ് പി.ടി.എ അംഗങ്ങൾക്കും വായനയ്ക്ക് നൽകുന്ന" ഗ്രന്ഥാലയം വിദ്യാലയത്തിലേക്ക്" എന്ന പരിപാടിയുടെ ഭാഗമായി വായനാക്കുറിപ്പ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനമായി പുസ്തകങ്ങൾ നൽകി. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സജീദേവ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ജി.
ഷീജ സ്വാഗതം പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. സതീശൻ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വക്കേറ്റ് വി. റാം മോഹൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ഷേർളി സത്യദേവൻ, ഗ്രന്ഥശാല സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള, വൈസ് പ്രസിഡന്റ് രാജപ്പൻ കേരളപുരം എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി കെ. ആർ ഷിജി നന്ദി പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം.  പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദി...
27/01/2025

റിപ്പബ്ലിക് ദിനാഘോഷം.
പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഭരണഘടനയെ കുറിച്ച് പ്രശ്നോത്ത രി, ദേശഭക്തി, ദേശീയഗാന മത്സരങ്ങൾ നടത്തി. "റിപ്പബ്ലിക്കിന്റെ 75 വർഷങ്ങൾ- നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ജെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പ്രഭാകരൻ പിള്ള സ്വാഗതം പറഞ്ഞു.മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് രാജപ്പൻ കേരളപുരം വിഷയാവതരണം നടത്തി. പ്രവീൺചന്ദ്രൻ, ശിശിര എം എസ് എന്നിവർ പ്രസംഗിച്ചു. ലൈബ്രേറിയൻ നന്ദി പറഞ്ഞു.
ഗ്രന്ഥശാല സെക്രട്ടറി.

26/01/2025

𝗠𝗮𝘆 𝘁𝗵𝗲 𝗽𝗿𝗶𝗱𝗲 𝗼𝗳 𝗯𝗲𝗶𝗻𝗴 𝗜𝗻𝗱𝗶𝗮𝗻 𝗳𝗶𝗹𝗹 𝘆𝗼𝘂𝗿 𝗵𝗲𝗮𝗿𝘁 𝘄𝗶𝘁𝗵 𝗝𝗼𝘆 𝗮𝗻𝗱 𝗚𝗿𝗮𝘁𝗶𝘁𝘂𝗱𝗲.✊❤️
𝗛𝗮𝗽𝗽𝘆 𝗥𝗲𝗽𝘂𝗯𝗹𝗶𝗰 𝗗𝗮𝘆 𝘁𝗼 𝗬𝗼𝘂 𝗮𝗻𝗱 𝗬𝗼𝘂𝗿 𝗙𝗮𝗺𝗶𝗹𝘆. 🇮🇳

എം. ടി. യെ അനുസ്മരിച്ചു.     പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എം. ടി.വാസുദേവൻ നായരെ അനുസ്...
29/12/2024

എം. ടി. യെ അനുസ്മരിച്ചു.
പുനുക്കൊന്നൂർ
മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എം. ടി.വാസുദേവൻ നായരെ അനുസ്മരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പ്രഭാകരൻ പിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. കവി മണി കെ ചെന്താപൂര് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് രാജപ്പൻ കേരളപുരം, മുൻ പ്രസിഡന്റ് ബി. ഓമനക്കുട്ടൻ, കമ്മിറ്റി അംഗം എസ്.സമന്തഭദ്രൻ, ലൈബ്രേറിയൻ സിന്ധു മുരളി, മിനി സുരേഷ് എന്നിവർ പ്രസംഗിച്ചു.
ഗ്രന്ഥശാല സെക്രട്ടറി

പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.   പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയിൽ 2023- 24 ലെ വാർഷിക ഗ്രാന്റിനു വാങ്ങ...
25/12/2024

പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.
പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയിൽ 2023- 24 ലെ വാർഷിക ഗ്രാന്റിനു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൽ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല വൈസ് പ്രസിഡന്റ് രാജപ്പൻ കേരളപുരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പ്രഭാകരൻ പിള്ള സ്വാഗതം പറഞ്ഞു. താലൂക്ക് കൗൺസിൽ അംഗം എം. ഷംസുദ്ദീൻ, ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങളായ സമന്തഭദ്രൻ, ജി. സിനില, വി. അജിത, ശിശിര എം.എസ് തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രേറിയൻ സിന്ധു മുരളി നന്ദി പറഞ്ഞു. ഡിസംബർ 29 വരെ എല്ലാ ദിവസവും വൈകിട്ട് 5 മുതൽ രാത്രി 8 വരെ പുസ്തകപ്രദർശനം ഉണ്ടായിരിക്കും.
ഗ്രന്ഥശാലാ സെക്രട്ടറി.

27/11/2024

ഭരണഘടനാ ദിനം ആചരിച്ചു.
പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയിൽ ഭരണഘടനാ ദിനം ആചരിച്ചു.
ഭരണഘടനയെ കുറിച്ച് പ്രശ്നോത്തരി, "ജനാധിപത്യവും മതേതരത്വവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകൾ" എന്ന വിഷയത്തെക്കുറിച്ച് സെമിനാർ എന്നിവ നടത്തി.
ഗ്രന്ഥശാല പ്രസിഡന്റ് ജെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പ്രഭാകരൻപിള്ള സ്വാഗതം പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ഫാറൂഖ് നിസാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് രാജപ്പൻ കേരളപുരം വിഷയം അവതരിപ്പിച്ചു. ഭരണഘടനയുടെ ആമുഖം ഏറ്റു ചൊല്ലി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ഷംസുദ്ദീൻ, വിമുക്തി ക്ലബ് പ്രസിഡന്റ് പി. പുഷ്പരാജ് എന്നിവർ പ്രസംഗിച്ചു. പ്രശ്നോത്തരിയിൽ വിജയിച്ചവർക്ക് ട്രോഫികൾ നൽകി. ശിശിര എം.എസ് നന്ദി പറഞ്ഞു.

ഭരണഘടന ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയുടെ സമ്മാനദാനം
26/11/2024

ഭരണഘടന ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയുടെ സമ്മാനദാനം

മംഗളോദയം ഗ്രന്ഥശാലയുടെ 2024 ലെ ഭരണഘടന ദിനാചരണയോഗം ഉദ്ഘാടനവും സെമിനാർ വിഷയ അവതരണവും
26/11/2024

മംഗളോദയം ഗ്രന്ഥശാലയുടെ 2024 ലെ ഭരണഘടന ദിനാചരണയോഗം ഉദ്ഘാടനവും സെമിനാർ വിഷയ അവതരണവും

12/11/2024

കൊറ്റങ്കര ഗ്രാമ പഞ്ചായത്തിന്റെയും പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയിലെ വനിതാ വേദിയുടെയും നേതൃത്വത്തിൽ യോഗ ക്ലാസ് ആരംഭിച്ചു. യോഗത്തിൽ വനിതാ വേദി പ്രസിഡന്റ് സിന്ധു മുരളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. സിനില സ്വാഗതം പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ. സതീശൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് രാജപ്പൻ കേരളപുരം, യോഗ ഇൻസ്ട്രക്ടർ ശ്രീജ എസ്. ആർ, സ്വപ്നറാണി എന്നിവർ പ്രസംഗിച്ചു. വി. അജിത നന്ദി പറഞ്ഞു.

06/11/2024
05/11/2024

ജില്ലാ ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയിൽ യു.പി,വനിതാ വായനാ മത്സരങ്ങൾ നടത്തി. മത്സര വിജയികൾക്ക് താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കും.
ഗ്രന്ഥശാലാ സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള, കമ്മിറ്റി അംഗങ്ങളായ എസ്. സമന്തഭദ്രൻ, ശിശിര എം. എസ് എന്നിവർ വായനാ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ഗ്രന്ഥശാല സെക്രട്ടറി.

Address

Mandalam Jn
Kollam
691577

Telephone

+919400148445

Website

Alerts

Be the first to know and let us send you an email when Mangalodayam Public Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category