Udyog Yojana Mission

Udyog Yojana Mission

Share

Welcome to Udyog Yojana Mission
Established in 2010 by a group of compassionate individuals, our char

14/05/2024
30/01/2024

ദേശീയ തലത്തിൽ ജനുവരി 30നാണ് രക്തസാക്ഷിദിനമായി ആചരിക്കുന്നത്. നഥൂറാം വിനായക് ഗോഡ്‌സെ എന്ന ഭീകരവാദിയുടെ കരങ്ങളാൽ 1948 ൽ മോഹൻദാസ് കരംചന്ദ്ഗാന്ധി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ഈ ദിനം രക്തസാക്ഷിദിനമായി ആചരിക്കുന്നത്

30/01/2024

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ ചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും(2007 മുതൽ) പ്രഖ്യാപിചിട്ടുണ്ട്
ഗാന്ധിയുടെ കുടുംബം ബനിയ ജാതിയിൽ പെട്ടവർ ആയിരുന്നു. അവർ വ്യാപാരികളും പണമിടപാടുകാരും ആയിരുന്നു. ബനിയ ജാതി വർണശ്രേണിയിൽ ബ്രാഹ്മിണ ക്ഷത്രീയർക്കും ശൂദ്രർകും ഇടയിൽ സ്ഥിതി ചെയ്തു. നാം അറിയുന്ന ഗാന്ധിജിയെ പോലെ അല്ലാതെ, അദ്ദേഹത്തിന്റെ കുടുംബം മാംസാഹാരികൾ ആയിരുന്നു. അവരുടെ സ്വദേശം ഗുജറാത്തിലെ കത്തിയവാർ പ്രദേശമായിരുന്നു. കത്തിയവാർ എന്ന് അറിയപെടുന്നത് തെക്കൻ ഗുജറാത്തിലെ ഇരുപത്തിമൂവായിരത്തിൽ അധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉള്ള ഒരു ഉപദ്വീപ് ആണ്. ഗാന്ധിജി ജനിച്ചു വളർന്ന പോർബന്തർ കത്തിയവാറിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു നാട്ടുരാജ്യം ആയിരുന്നു. കത്തിയവാറിലെ 74 നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു അത്. ഒൻപതാം നൂറ്റാണ്ടു മുതൽ പോർബന്തർ ഭരിച്ചിരുന്നത് ജേത്വ വർഗക്കാർ ആയിരുന്നു. രജപുത്രർ ആയിരുന്ന അവർ തങ്ങളുടെ രാജാവിനെ 'റാണ' എന്നായിരുന്നു അഭിസംഭോധന ചെയ്തിരുന്നത്. പോർബന്ദർ ഒരു 'ക്ലാസ്സ്‌ 1' നാട്ടുരാജ്യം ആയിരുന്നു. അതായത്, പോർബന്തറിലെ നയതന്ത്രത്തിൽ രാജാവിനു പൂർണ അധികാരം ഉണ്ടായിരുന്നു
ഗാന്ധി കുടുംബത്തെ പറ്റി ഉള്ള ആദ്യ ചരിത്രപരമായ പരാമർശം ഗാന്ധിജിക്കു ആറു തലമുറ മുൻപ് ഉള്ള ലാൽജി ഗാന്ധിയെ പറ്റി ആണ്. ലാൽജി ഗാന്ധി തെക്കൻ ഗുജറാത്തിലെ ജുനാഗധിൽ നിന്ന് പോർബന്തറിലേക്ക് കുടിയേറി പാർത്തിരുന്നു. അദ്ദേഹം പോർബന്ദറിൽ ദിവാനു കീഴിൽ ഒരു സാധാരണജോലിക്കാരനായി ജീവിച്ചു. അദ്ദേഹത്തെ പിന്തുടർന്ന തലമുറക്കാരും അതെ ജോലി ചെയ്തു ജീവിച്ചു. എന്നാൽ അദ്ദേഹത്തിന്റെ നാലാം തലമുറയിൽ പെട്ട ഉത്തംച്ചന്ദ് ഗാന്ധി തന്റെ കഴിവുകൾ തെളിയിച്ച് ദിവാൻ ആയി സ്ഥാനകയറ്റം നേടി. 'ഒട്ടാ ബാപു' എന്നു കൂടി അറിയപെട്ട അദ്ദേഹത്തിന്റെ കീഴിൽ രാജ്യം സാമ്പത്തികപരമായി ശക്തി പ്രാപിച്ചു. തന്റെ നയതന്ത്രപാടവത്താൽ റാണയും കമ്പനിയും തമ്മിലുള്ള ബന്ധം ശക്തിപെടുത്തി. എന്നാൽ റാണയുടെ അപ്രതീക്ഷിത മരണത്തോടെ രാജ്ഞി ഭരണത്തിനു കീഴിൽ വന്ന രാജ്യത്തിൽ നിന്നു ലാൽജി ഗാന്ധി നാടുകടത്തപെട്ടു. റാണയും ആയുള്ള അടുപ്പം കാരണവും രാജ്ഞിയുമായി ഉള്ള അസുഖകരമായ ബന്ധം കാരണം ആണ് ഇതെന്നു പറയപെടുന്നു. രാജകുമാരനായ റാണ വിക്മത്ജി പ്രായപൂർത്തി ആയതോടെ രാജ്ഞി തന്റെ മകനു ഭരണം കൈമാറി. റാണ വിക്മത്ജി തന്റെ അച്ഛന്റെ വിശ്വസ്തനെ ദിവാൻ ആയി തിരിച്ചു കൊണ്ടുവന്നു. 1841 മുതൽ 1847 വരെ ഉത്തംച്ചന്ദ് ഗാന്ധി ദിവാൻ ആയി സേവിച്ചു. 1847-ൽ തന്റെ മകൻ ആയ കരംചന്ദ്‌ ഗാന്ധിയ്ക്ക് തന്റെ ഉദ്യോഗം കൈമാറി വിശ്രമ ജീവിതം ആരംഭിച്ചു. മഹാത്മാ ഗാന്ധിയുടെ അച്ഛൻ ആയിരുന്നു കാബ ഗാന്ധി എന്ന് കൂടി അറിയപെട്ടിരുന്ന കരംചന്ദ്‌ ഗാന്ധി. റാണ വിക്മത്ജിയും കാബ ഗാന്ധിയും സമപ്രായക്കാരും നല്ല ചങ്ങാതിമാരും കൂടെ ആയിരുന്നു. അവർക്ക് പല വിഷയങ്ങളിലും സമ അഭിപ്രായമായിരുന്നു. അവരുടെ ബ്രിട്ടീഷ്രുകാരുമായുള്ള വിയോജിപ്പ് കാരണം പല വിഷമങ്ങളും ഒരുമിച്ച് നേരിടേണ്ടി വന്നു. കരംചന്ദ് ഗാന്ധി ദിവാൻ ആയിരിക്കെ പോർബന്ദർ ക്ലാസ്സ്‌ 1-ൽ നിന്ന് ക്ലാസ്സ്‌ 3-ലേക്ക് തരം താഴ്ത്തപെട്ടു[2]. കാബ ഗാന്ധിയുടെ നാലാമത്തെ ഭാര്യ ആയിരുന്നു പുതലിഭായ്. അവരുടെ മക്കളിൽ നാലാമൻ ആയിരുന്നു മഹാത്മ. ലക്ഷ്മിദാസ് (ജനനം:1860), റാലിയത്ത് ബെഹ്ൻ(ജനനം:1862), കർസൻദാസ്‌ (ജനനം:1867) ആയിരുന്നു ഗാന്ധിജിയുടെ സഹോദരങ്ങൾ. 1874-ൽ ബ്രിട്ടിഷുകാരുടെ ഇടപെടൽ മൂലം കാബ ഗാന്ധിക്ക് രാജ്കോട്ട് താകൂറിന്റെ ഉപദേഷ്ടാവായി സ്ഥാനമാറ്റം ലഭിച്ചു. രണ്ടു വർഷത്തിനു ശേഷം 1876-ൽ അദ്ദേഹം താകൂറിന്റെ ദിവാൻ ആയി സ്ഥാനക്കയറ്റം കിട്ടി. 1881-ൽ രാജ്കോട്ടിൽ സ്വന്തമായി ഒരു വീട് നിർമിച്ചു ഗാന്ധി കുടുംബം അങ്ങോട്ട്‌ നീങ്ങി. 1885-ൽ കാബ ഗാന്ധി ഇഹലോകവാസം വെടിഞ്ഞു

കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന്‌ ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു. ഒരു സഹോദരിയും(റലിയത്ത് ബഹൻ‍) അദ്ദേഹത്തിനുണ്ടായിരുന്നു. വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്‌കോട്ടിലേയും മുഖ്യമന്ത്രിയായിരുന്നു. കരംചന്ദ് നാലു വിവാഹങ്ങൾ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്‍ലിബായി. മുത്തച്ഛൻ പോർബന്ദറിൽ ദിവാൻ ആയിരുന്നു. അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു. അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല. അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു.

മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചു. അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻ‍ജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു. നിര‍ക്ഷരയായ കസ്തൂർ‍ബായെ മോഹൻ‍ദാസ് പഠിപ്പിച്ചു. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്നു. ചെറുപ്പകാലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നില്ല മോഹൻ‍ദാസ്. മെട്രിക്കുലേഷൻ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. ബാരിസ്റ്റർ ആവാനായി കുടുംബാംഗങ്ങൾ നിർബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടർന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

30/01/2024

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ടു.

ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണ ഘടന തയ്യാറാക്കിയത്. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

04/01/2024

സ്വർണ്ണക്കപ്പ്

117.5 പവൻ ഉള്ള സ്വർണ്ണക്കപ്പ്
കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986-മുതൽ തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിർദ്ദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ്‌ 117.5 പവൻ ഉള്ള സ്വർണ്ണക്കപ്പ് പണിതീർത്തത്. 2008 വരെ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകാറ്. 2009-ൽ ഹയർസെക്കന്ററി കലോത്സവം കൂടെ ഒന്നിച്ചു നടക്കുന്നതിനാൽ 2009-ലെ കലോത്സവം മുതൽ ഈ കപ്പ് ഹൈസ്കൂൾ ,ഹയർസെക്കന്ററി തലങ്ങളിൽ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കാണ്‌ നൽകുന്നത്.

04/01/2024

കേരള സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കമായി

04/01/2024

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂൾ കലോത്സവം.
എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്‌.
2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു.
സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.

1956-ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്. ജി.എസ്. വെങ്കടേശ്വരയ്യർ അന്ന് ഡൽഹിയിൽ അന്തർ സർവ്വകലാശാല കലോത്സവത്തിൽ കാഴചക്കാരനായിരുന്നു. ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. ജനുവരി 25 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു.

1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975-ൽ തന്നെ.

16/11/2023

ഒരു പ്രാവിശ്യം കണ്ടാൽ അത് സ്വപ്നം, രണ്ട പ്രാവശ്യം കണ്ടാൽ അത് ആഗ്രഹം, പല പ്രാവശ്യം കണ്ടാൽ അത് ലക്ഷ്യം.

Want your school to be the top-listed School/college in Kollam?

Click here to claim your Sponsored Listing.

Location

Telephone

Address


Udyog Yojana Mission, Jawahar Junction, Main Road, Near SN College Junction
Kollam
691021

Opening Hours

Monday 10am - 4:30am
Tuesday 10am - 4:30am
Wednesday 10am - 4:30am
Thursday 10am - 4:30am
Friday 10am - 4:30am
Saturday 10am - 4:30am