Dr.C.T Eapen Memorial Higher Secondary School Sasthamcotta

  • Home
  • India
  • Kollam
  • Dr.C.T Eapen Memorial Higher Secondary School Sasthamcotta

Dr.C.T Eapen Memorial Higher Secondary School Sasthamcotta HSS Sasthamcotta

14/01/2026
_Memorias_ 2025 ❤️....27.12.2025 ഡോ സി.റ്റി. ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അലുമിനി മീറ്റ്   ദൈവാനുഗ്രഹത്താൽ, കലാല...
29/12/2025

_Memorias_ 2025 ❤️....
27.12.2025 ഡോ സി.റ്റി. ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അലുമിനി മീറ്റ് ദൈവാനുഗ്രഹത്താൽ, കലാലയത്തിൻ്റെ എക്കാലത്തെയും മികച്ചതായി ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടാവുന്ന ഒരു പൂർവ്വ വിദ്യാർഥി സംഗമ ദിനം ❤️
നേരിട്ടും ഡിജിറ്റൽ മീഡിയയിലൂടെയും ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും സംഗമത്തിൽ പങ്ക് ചേർന്ന കുട്ടികളുടെ സ്നേഹാദരവുകൾ അദ്ധ്യാപന ജീവിതത്തിൻ്റ മാത്രം പുണ്യം ..
ആലോചന യോഗങ്ങളുടെ തുടക്കം മുതൽ ഒടുക്കം വരെയും ഒരേ ഊർജ്ജത്തോടെ, ആത്മാർഥതയും ആവേശവും ഒട്ടും ചോരാതെ സംഘാടക കമ്മറ്റി... പതിനേഴോളം ഗൂഗിൾ മീറ്റുകളിൽ വിവിധ സമയങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നും എങ്ങോ നഷ്ടമായെന്ന് കരുതിയ അടുപ്പം പുതുക്കിയവർ ..പിന്നീട് കണ്ടത് സമാനതകളില്ലാത്ത സംഘാടന മികവിൽ ആ ദിനം വന്നെത്തിയതാണ്.... പരാതികൾക്കിടമില്ലാതെ എല്ലാ തലങ്ങളിലും സൂക്ഷ്മമായ നിരീക്ഷണവും ശ്രദ്ധയും കൊണ്ട് മികച്ചതായ ഒരു ഇവൻ്റ് വിജയിച്ചത് സംഘടന പാടവത്തോടൊപ്പം സ്നേഹത്തിൻ്റെയും ടീം വർക്കിൻ്റെയും കെമിസ്ട്രി കൊണ്ട് കൂടിയാണ് ....
റെക്കോർഡ് സമയത്തിൽ സംഘടനക്ക് രജിസ്ട്രേഷൻ, കൃത്യമായ ബാച്ച് മീറ്റിംഗുകൾ, സാമ്പത്തിക സ്രോതസുകൾ കണ്ടെത്തൽ, പബ്ലിസിറ്റി പ്രവർത്തനങ്ങൾ, പ്രോഗ്രാം ചാർട്ടിംഗ്, ഗുരുസ്മരണയിലൂടെ കൂടെ കൂട്ടിയ ഗുരുത്വവും അനുഗ്രഹവും, ഞങ്ങൾക്കായി നിങ്ങളൊരുക്കിയ സ്നേഹാദരങ്ങൾ, പഠിച്ചിറങ്ങിയ കലാലയത്തിന് തിരികെ നൽകാനോരോർമ്മ സമ്മാനം, ആർദ്രമായ കരുതലിൽ ചാരിറ്റി പ്രവർത്തനങ്ങൾ, കലാപരിപാടികൾ, സ്വാദിഷ്ടമായ ഭക്ഷണം, പാർക്കിംഗ് ക്രമീകരണത്തിലെ കൃത്യത, ഓർമ്മകളിലേക്ക് ഗൃഹാതുരത്വത്തിൻ്റെ നനവിൽ ഒരു തിരിച്ചു പോക്ക്...അങ്ങനെ..കാലവും സമയവും അല്പനേരം നിശ്ചലമാക്കി അവർ പഴയ കുട്ടികളായപ്പോൾ പലപ്പോഴും എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞത് സന്തോഷവും അഭിമാനവും കൊണ്ടാവാം.. മനസു നിറയുന്ന ഓർമ്മകൾ സമ്മാനിച്ച പ്രിയപ്പെട്ടവരെ നന്ദി...എത്ര വളർന്നാലും നിങ്ങളെന്നും കുട്ടികളായി തുടരുന്നോരിടം ഇവിടെയുണ്ട്... ഒപ്പം തങ്ങളേക്കാൾ നിങ്ങൾ വളർന്നതിൽ അഭിമാനിക്കുന്നവരും ❤️
പൂർവ്വ വിദ്യാർഥി സംഗമം ഇത്രയേറെ മനോഹരമാക്കാൻ അഹോരാത്രം നിസ്വാർത്ഥമായി പ്രയത്നിച്ച നിങ്ങളോടും എൻ്റെ പ്രിയ സഹപ്രവർത്തകരോടും ഒപ്പം ആലുംനി സ്റ്റാഫ് അഡ്വൈസർ എന്ന നിലയിൽ പങ്ക് ചേരുവാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്.. സാന്നിദ്ധ്യം കൊണ്ടും മനസ് കൊണ്ടും നിങ്ങൾ നൽകിയ പങ്കാളിത്തമാണ് ഞങ്ങൾക്കുള്ള ഗുരുദക്ഷിണ....
നിങ്ങളുടെ ❤️
അഭിലാഷ് സർ

ഡോ.സി.റ്റി ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ അലൂമിനി അസോസിയേഷൻ 2025 ഡിസംബർ 27 ന് നടത്തിയ  അലുമിനി മീറ്റ് വെറുമൊരു ഒത...
29/12/2025

ഡോ.സി.റ്റി ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ അലൂമിനി അസോസിയേഷൻ 2025 ഡിസംബർ 27 ന് നടത്തിയ അലുമിനി മീറ്റ് വെറുമൊരു ഒത്തുചേരലായിരുന്നില്ല; അത് സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും ,ഒരു മഹാസംഗമമായിരുന്നു.
​ഈ സംഗമം ഇത്രത്തോളം പ്രൗഢവും, ഗംഭീരവും, അവിസ്മരണീയവും, ഹൃദ്യവും, മാതൃകാപരവും, വൈകാരികവും, വർണ്ണാഭവും, അനുകരണീയവും, അതിമനോഹരവും, അമൂല്യവും, ആവേശകരവും, ഹൃദയസ്പർശിയും, സുസംഘടിതവും, ആക്കി മാറ്റിയ സംഘാടക മികവിന് Team Memorias 2025 നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ പരിപാടിയെ വിശേഷിപ്പിക്കാൻ ഇനിയും വാക്കുകൾ ബാക്കിയുണ്ട്... അത് ഞാൻ നേരിട്ടും ഓൺലൈനിലും പരിപാടിയിൽ പങ്കെടുത്ത നിങ്ങളെ ഏല്പിക്കട്ടെ...
​രാപ്പകൽ കഷ്ടപ്പെട്ട്, എല്ലാ കാര്യങ്ങളും ഇത്ര കൃത്യതയോടെയും സ്നേഹത്തോടെയും ഒരുക്കിയ പ്രിയപ്പെട്ട സംഘാടകർക്ക് ബിഗ് സല്യൂട്ട്! നിങ്ങൾ ഓരോരുത്തരുമാണ് ഈ കൂട്ടായ്മയുടെ യഥാർത്ഥ ശില്പികൾ.
​ഇനി വരാനിരിക്കുന്ന ഒത്തുചേരലുകൾക്കും ഈ ഒത്തൊരുമ ഒരു ഊർജ്ജമാകട്ടെ '.
നിങ്ങളുടെ സാം സർ

https://www.youtube.com/live/fzylBz-lchM?si=sLxE-cyZVHPv_ZTT
26/12/2025

https://www.youtube.com/live/fzylBz-lchM?si=sLxE-cyZVHPv_ZTT

ഡോ.സി .റ്റി . ഈപ്പൻ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ അലൂമിനി അസോസിയേഷൻ || പൂർവ്വവിദ്യാർത.....

26/12/2025

MEMORIAS 2025

Address

Muthupilakkadu
Kollam

Website

Alerts

Be the first to know and let us send you an email when Dr.C.T Eapen Memorial Higher Secondary School Sasthamcotta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Dr.C.T Eapen Memorial Higher Secondary School Sasthamcotta:

Shortcuts

Share

Category