20/02/2020
2014 ബാച്ച്കാരുടെ ഹൃദയങ്ങളിൽ നിന്നും...
ഈ ലേഖനം manglish-ൽ ആകുന്നതുകൊണ്ട് വിരോധമില്ല എന്ന് കരുതുന്നു. ഇന്നത്തെ അനുഭവങ്ങൾ തൊട്ടറിഞ്ഞ ഭാഷ ഇതായതിനാലും കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമായി പങ്കുവെക്കുവാനും അതിനുള്ള അവകാശം ഞാൻ ചോദിക്കുന്നു.
ഞാൻ ആദ്യം നിങ്ങളെ ഞങ്ങളുടെ anatomy dissection hall-ലേക്ക് കൂട്ടികൊണ്ട് പോവുകയാണ്. ഒരു മിനിറ്റ്. അടിപൊളി hitech സ്ഥലമൊന്നും മനസ്സിൽ ആലോചിക്കേണ്ട. ഒരു ബോക്സ് നിറച്ച് കത്തി പിച്ചാത്തി തുടങ്ങിയ മാരകായുധങ്ങളും formalin-ഉം പിന്നെ (അല്പം ബഹുമാനത്തോടെ) cadavar-ഉം പിന്നെ MBBS ന്റെ ഫുൾ ഫോം എന്തെന്ന് പോലുമറിയാത്ത ഞങ്ങളും. ഒരു കാര്യം തുറന്ന് പറഞ്ഞോട്ടെ. കോളേജിലെ ആദ്യത്തെ ഒത്തുകൂടൽ മേശയായിരുന്നു ഞങ്ങൾക്കത്. 20 പേരുടെ ഒരു round table conference.
cadaverഉം formalinഉം മാത്രമല്ല കേട്ടോ..ഒരൽപ്പം സമാധാനവും സന്തോഷവും കടലോളം സ്നേഹവും പങ്കുവെച്ചയിടമാണ് ഞങ്ങൾക്കത്.
ആദ്യം ഒരു സ്വപ്നം പോലെ തോന്നിയെങ്കിലും 12 വർഷത്തെ പരിശ്രമത്തിനൊടുവിൽ എത്തിച്ചേർന്നത് ഈ ശ്രേഷ്ടസ്ഥലത്താണല്ലോയെന്ന അഭിമാനവും ഞങ്ങൾക്കോരോരുത്തർക്കും ലേശം ഉണ്ട്ട്ടോ... ആണ്കുട്ടികളും പെണ്കുട്ടികളും അപരിചിതമായ വലിയ ക്ലാസ്‌റൂമിനപ്പുറം ആദ്യമായ് കണ്ടതും ഇതേ cadaverന് ചുറ്റും വെച്ചുതന്നെ.
പ്രാർഥനയോടെ ഞങ്ങൾ dissectionന്റെ ആദ്യ ചുവടുകളിലേക്കെത്തി. പേടിച്ചും സന്തോഷിച്ചും അഭിമാനിച്ചും എല്ലാം പങ്കുവെയ്ക്കുമ്പോഴും തുറന്ന് പറയുമ്പോഴും ഒരു ഗൃഹാതുരത്വം ആ അജ്ഞതകൾക്കിടയിൽ അനുഭവപ്പെട്ടു. അറിവും സ്നേഹവും പങ്കുവെച്ച് ഒരു വർഷം പെട്ടെന്ന് കടന്നുപോയി.
ഞങ്ങൾക്ക് ഓരോരുത്തർക്കും ഓരോ അനുഭവങ്ങളാണ് ഈ ഹാൾ നൽകിയിട്ടുള്ളത്. എല്ലാത്തിലും ഈ സ്നേഹത്തിന്റെ മധുരം നിറഞ്ഞു തുളുമ്പുന്നു. Table തോറും ഓടി നടന്ന് പഠിക്കുന്നവരെയും പഠിപ്പിക്കുന്നവരെയും stoolന്റെ പുറത്ത്കേറിനിന്ന് hero സാറന്മാരുടെ ക്ലാസ് കേൾക്കുകയും തിയറി കേൾക്കാൻ അലമ്പുണ്ടാക്കി കറങ്ങുന്ന കസേരകൾ ടേബിളിനു തൊട്ടടുത്തിടുകയും ചെയ്യുന്ന പഠിപ്പികളെയും, putup ചെയ്യാതെ കുറച്ചു സൗന്ദര്യം കൂട്ടികാണിക്കാൻ നോക്കുന്നവരെയും, ആരും ശ്രദ്ദിക്കുന്നില്ലന്ന് അഭിനയിച്ചു പ്രണയിച്ചവരെയും, വെറുതെ കലപില ചിലക്കുന്നതും, ഇതിനിടയിൽ മുങ്ങാൻ നോക്കുന്നതും, സ്നാക്ക്സ് കഴിക്കുന്നതും, ഉഴപ്പുന്നതും, വെറുതേ സംസാരിക്കാൻ വേണ്ടി മിണ്ടാപൂച്ചകളോട് സംശയം ചോദിക്കുന്ന പൂവലന്മാരെയും, അടിപൊളി നാട്ടുവർത്തമാനങ്ങളും, അതുക്കും മേലെ ബോംബ് ഇട്ടാൽ പോലും കുലുങ്ങാത്ത സൗഹൃദങ്ങളുമെല്ലാം...എല്ലാം നഷ്ടപ്പെടുന്നുണ്ടോയെന്നൊരു സംശയം.
ഒരു പേടിയോടെ നടന്നുകയറിയ ആദ്യപടവ്, എന്നും അറിവിന്റെയും സ്നേഹത്തിന്റെയും കലവറയായി മാറി. ഇന്ന് ആ ഓർമകൾ അധിമധുരവും അല്പം വേദനയും സമ്മാനിക്കുന്നു. ഒരിക്കലും ആ നിമിഷങ്ങൾ തിരിച്ചുവരില്ലായിരിക്കാം. പക്ഷെ, ഓർമകൾക്ക് മരണമില്ലല്ലോ.
Yes. They are still a very beautiful part of our lives.
എന്നും ആ നല്ല ഓർമ്മകൾ കൂടെയുണ്ടാവട്ടെയെന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട് നിർത്തുന്നു.
Credits - Nanda D