Sreenarayanaguru Open University - Kerala

Call Directions Website Contact the school

Sreenarayanaguru Open University  - Kerala Sreenarayanaguru Open University is established as the 15th University in the State of Kerala

ഇന്ന് സെപ്റ്റംബർ 21-ശ്രീ നാരായണ ഗുരു മഹാ സമാധി ദിനം വിദ്യ കൊണ്ട് സ്വാതന്ത്രരാകാൻ നമ്മെ പഠിപ്പിച്ച മഹാ ഗുരുവിന് പ്രണാമം 🙏...
21/09/2026

ഇന്ന് സെപ്റ്റംബർ 21-
ശ്രീ നാരായണ ഗുരു മഹാ സമാധി ദിനം

വിദ്യ കൊണ്ട് സ്വാതന്ത്രരാകാൻ നമ്മെ പഠിപ്പിച്ച മഹാ ഗുരുവിന് പ്രണാമം 🙏🙏🙏

🌸 Hindi Diwas Celebrated at SGOU with a Musical & Poetic Feast 🌸The Department of Hindi, Sreenarayanaguru Open Universit...
18/09/2026

🌸 Hindi Diwas Celebrated at SGOU with a Musical & Poetic Feast 🌸

The Department of Hindi, Sreenarayanaguru Open University (SGOU) celebrated Hindi Diwas on 18 September 2026 at the University Seminar Hall, bringing together language, literature, music and poetry in a vibrant celebration of Hindi.🎉🎊🎉🎊

The programme was inaugurated by Prof. (Dr.) Abhilash Babu, Registrar, SGOU, who highlighted the profound cultural significance of language and explored the intricate and multifaceted bonds among languages within the diverse cultural landscape of India.🌹🌹🌹

Prof. (Dr.) Sophia Rajan, HoS & Academic Director, delivered the keynote address, highlighting the richness and cultural significance of Hindi. She explored how Hindi film songs have evolved as a vibrant reflection of the diverse emotional, social and cultural transformations that India has witnessed—from the pre-Independence era to the present day.

The celebration came alive with “आओ सुनो”, a captivating musical and poetry presentation, creating a delightful literary and musical feast for the audience. The presentation was led by Dr. Indu G. Das and Christina Sherin Rose K.J., Assistant Professors, Department of Hindi.

Special thanks are due to Assistant Professors Dr. Robin Luke Varghese and Dr. Vijayarajan U., along with Shri Sreekum of the administrative staff, for creating a delightful musical feast that transcended time and drove the audience back to the nostalgic era of the 1980s and 1990s. 🎶✨

The programme also featured felicitations by Sri. Bijumon T., Campus Director & Cyber Controller, Prof. (Dr.) Sutheeshna Babu S., CIQA Director, and Smt. Salini K. S., Public Relations officer.

The celebration was welcomed by Dr. Krishna Preethy A.R., while Dr. Sudha T. proposed the vote of thanks.

🎶 A celebration where Hindi resonated through words, poetry and music — truly a feast for the mind and soul! 📚🎵

#आओसुनो

🌸 Hindi Diwas Celebrated at SGOU with a Musical & Poetic Feast 🌸The Department of Hindi, Sreenarayanaguru Open Universit...
18/09/2026

🌸 Hindi Diwas Celebrated at SGOU with a Musical & Poetic Feast 🌸

The Department of Hindi, Sreenarayanaguru Open University celebrated Hindi Diwas on 18 September 2026 at the University Seminar Hall, bringing together language, literature, music and poetry in a vibrant celebration of Hindi.

The programme was inaugurated by Prof. (Dr.) Abhilash Babu, Registrar, SGOU, who highlighted the profound cultural significance of language and explored the intricate and multifaceted bonds among languages within the diverse cultural landscape of India.🎊🎉🎊

Prof. (Dr.) Sophia Rajan, HoS & Academic Director, delivered the keynote address, highlighting the richness and cultural significance of Hindi. She explored how Hindi film songs have evolved as a vibrant reflection of the diverse emotional, social and cultural transformations that India has witnessed—from the pre-Independence era to the present day.🌹🌹🌹

The celebration came alive with “आओ सुनो”, a captivating musical and poetry presentation, creating a delightful literary and musical feast for the audience. The presentation was led by Dr. Indu G. Das and Christina Sherin Rose K.J., Assistant Professors, Department of Hindi.Thanks to Assistant Professors Dr. Robin Luke Varghese, Dr. Vijayarajan U, Administrative Staff Shri. Sreekumar and others for the wonderful Musical Feast 💐💐💐

The programme also featured felicitations by Sri. Bijumon T., Campus Director & Cyber Controller, Prof. (Dr.) Sutheeshna Babu S., CIQA Director, and Smt. Salini K. S. Public Relations Officer.

The celebration was welcomed by Dr. Krishna Preethy A.R., while Dr. Sudha T. proposed the vote of thanks.

🎶 A celebration where Hindi resonated through words, poetry and music — truly a feast for the mind and soul! 📚🎵

#आओसुनो

No file chosen

17/09/2026
🚀 ഡിജിറ്റൽ സേവനങ്ങളുടെ വേഗതയും കാര്യക്ഷമതയും വർധിപ്പിച്ച് എസ്.ജി.ഒ.യുERP സംവിധാനത്തിന്റെ പരിവർത്തനത്തിനായി  ടൈം & മാനേജ്...
15/09/2026

🚀 ഡിജിറ്റൽ സേവനങ്ങളുടെ വേഗതയും കാര്യക്ഷമതയും വർധിപ്പിച്ച് എസ്.ജി.ഒ.യു
ERP സംവിധാനത്തിന്റെ പരിവർത്തനത്തിനായി ടൈം & മാനേജ്മെന്റ് മോഡൽ നടപ്പിലാക്കാൻ ഡിജിറ്റൽ സർവകലാശാലയുമായി ധാരണാപത്രം ഒപ്പ് വച്ചു.🎊🎉

കൊല്ലം | 15 സെപ്റ്റംബർ 2026
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഇ ആർ പി പോർട്ടലിനെ കൂടുതൽ കാര്യക്ഷമവും ചലനാത്മകവുമായ സംവിധാനമാക്കി പരിവർത്തനം ചെയ്യുന്നതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ ഡിജിറ്റൽ ഇന്നോവഷൻ ആൻഡ് പ്രോഡക്റ്റ് ഡെവലപ്പ്മെന്റുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ധാരണാപത്രം ഒപ്പുവച്ചു.✅✅✅

നിലവിൽ ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹായം ഫിക്സിഡ് പ്രൈസ് മോഡൽ അടിസ്ഥാനത്തിലായിരുന്നു യൂണിവേഴ്സിറ്റി നടപ്പിലാക്കിയിരുന്നത്. സർവകലാശാലയുടെ പ്രവർത്തന ആവശ്യങ്ങളിലും പഠിതാക്കളുടെ വിവിധ ആവശ്യങ്ങളിലും കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ഡിജിറ്റൽ സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങളും പുതിയ സവിശേഷതകളും നടപ്പാക്കുന്നതിൽ ഈ മാതൃകയിൽ ചില സമയതാമസങ്ങൾ നേരിട്ടിരുന്നു.
ഇതിന് പരിഹാരമായി ഇ ആർ പി സംവിധാനത്തിന്റെ വികസനവും പരിപാലനവും ഇനി ടൈം & മെറ്റീരിയൽസ് മോഡൽ(ടി & എം )അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകും. സർവകലാശാലയുടെ ആവശ്യങ്ങൾക്കനുസരിച്ച് വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നിശ്ചയിക്കാനും ആവശ്യമായ മാറ്റങ്ങളും പുതിയ സവിശേഷതകളും കൂടുതൽ വേഗത്തിൽ നടപ്പാക്കാനും ഈ മാതൃക സഹായിക്കും.
ഇതിലൂടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നിലവിലുള്ള ഓൺലൈൻ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പഠിതാക്കളിലേക്ക് എത്തിക്കുന്നതിനും, പഠിതാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡിജിറ്റൽ സംവിധാനത്തെ തുടർച്ചയായി നവീകരിക്കുന്നതിനും സാധിക്കും.
അക്കാദമിക്, പരീക്ഷ, ഭരണനിർവഹണം തുടങ്ങി സർവകലാശാലയുടെ വിവിധ പ്രവർത്തനങ്ങളെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൂടുതൽ കാര്യക്ഷമമായി സംയോജിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
പഠിതാക്കൾക്ക് കൂടുതൽ വേഗതയാർന്നതും സുഗമവും കാര്യക്ഷമവുമായ ഡിജിറ്റൽ സേവനങ്ങൾ ഇതിലൂടെ നടപ്പിലാകും SGOUയുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ സുപ്രധാന പാതയിൽ . 💻✨

✅✅സർവകലാശാലാ ഇആർപി സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് നിരന്തരം മാറ്റങ്ങൾക്കു വിധേയമായിട്ടാണ് . സർവകലാശാലയുടെ അക്കാദമിക്, പരീക്ഷ, ഭരണനിർവഹണ പ്രവർത്തനങ്ങളെ ഏകീകൃതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കുകയാണ് ഈ സഹകരണത്തിൻ്റെ ലക്ഷ്യം. അക്കാദമിക നിയന്ത്രണങ്ങൾ പുതുക്കപ്പെടുമ്പോഴും പരീക്ഷാരീതികളിൽ മാറ്റം വരുമ്പോഴും പുതിയ സ്റ്റാറ്റ്യൂട്ടറി റിപ്പോർട്ടിംഗ് ആവശ്യകതകൾ ഉടലെടുക്കുമ്പോഴും സർവകലാശാലയുടെ വളർച്ചയ്ക്കൊപ്പം പുതിയ സംയോജനങ്ങൾ ആവശ്യമായി വരുമ്പോഴും ഇആർപി സംവിധാനത്തിന് അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.ഇത്തരം സ്ഥിരമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമായ വിധത്തിലാണ് പദ്ധതിയുടെ ഘടന വിഭാവനം ചെയ്തിരിക്കുന്നത്.
ഇത് പ്രവർത്തികമാകുന്നതിലൂടെ ഈ അധ്യയന വർഷം നവംബറിൽ തന്നെ എക്സാം ഓൺ ഡിമാൻഡ് നടപ്പിലാക്കും. ഇത് നടപ്പിലാക്കുന്നതിലൂടെ പഠിതാക്കളുടെ ആവശ്യത്തിനനുസരിച്ചു പരീക്ഷാ സ്ലോട്ടുകൾ തിരഞ്ഞെടുത്തു പരീക്ഷ എഴുതാൻ പഠിതാക്കൾക്ക് സാധിക്കും.ഇതോടൊപ്പം ഓൺസ്‌ക്രീൻ വാല്യൂവേഷൻ, ഓൺലൈൻ എക്സാമിനേഷൻ എന്നിവയും ഈ അധ്യയ വർഷം നടപ്പിലാക്കും.

പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ സമയം–വിഭവ അധിഷ്ഠിത മാതൃകയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ, സർവകലാശാലയുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് വികസന മുൻഗണനകൾ പുനഃക്രമീകരിക്കാനും പുതിയ പ്രവർത്തനസവിശേഷതകൾ ഉൾപ്പെടുത്താനും സാധിക്കും. ഓരോ മാറ്റത്തിനും പ്രത്യേകമായ കരാർ പുനഃചർച്ചകൾ നടത്തേണ്ട സാഹചര്യം ഒഴിവാക്കി, സർവകലാശാലയുടെ യഥാർത്ഥ പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് സോഫ്റ്റ്‌വെയർ സംവിധാനം തുടർച്ചയായി മെച്ചപ്പെടുത്താൻ ഈ മാതൃക സഹായിക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെ സമ്പൂർണ ഡിജിറ്റൽ സൗകര്യങ്ങളിൽ അധിഷ്ഠിതമായ ഒരു യൂണിവേഴ്സിറ്റിയായി മറ്റുവാനുള്ള ഭാഗമാണ് ഈ ധാരണാ പത്രം ഒപ്പ് വച്ചത്.👍

ഡിജിറ്റൽ സർവകലാശാല ബഹു വൈസ് ചാൻസിലർ പ്രൊഫ. ഡോ. സജി ഗോപിനാഥന്റെ സാന്നിധ്യത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. ഡോ. അഭിലാഷ് ബാബു, ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. മുജീബ് എ എന്നിവരാണ് ധാരണാ പത്രം ഒപ്പ് വച്ചത്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. അനന്ത രശ്മി, സൈബർ കൺട്രോളർ ശ്രീ ബിജുമോൻ ടി, സിസ്റ്റം മാനേജർ ഡോ. കെ കൃഷ്ണകുമാർ,അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ. സ്റ്റാലിൻ പി എസ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്റ്റാഫ്‌ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സാങ്കേതികവിദ്യാധിഷ്ഠിത ഉന്നതവിദ്യാഭ്യാസ ഭരണനിർവഹണത്തിൽ കേരളത്തിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങൾ തമ്മിലുള്ള ഈ സഹകരണം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.🌹🌹🌹

14/09/2026

വയനാട് ജില്ലയിലെ ഉന്നതികലിലേക്ക് അറിവിന്റെ വെളിച്ചവുമായി ശ്രീനാരായണഗുരു ഓപ്പൺ
യൂണിവേഴ്സിറ്റി എത്തുന്നു;അറിവിന്റെ ഉന്നതിയിലേക്ക് ഒരു യാത്ര 🎓
📚✨

ലോക സാക്ഷരതാ ദിന പക്ഷാചരണത്തിന്റെ ഭാഗമായി സുൽത്താൻബത്തേരി നഗരസഭ ടൗൺഹാളിൽ സംഘടിപ്പിച്ച വൈജ്ഞാനിക സാഹിത്യ സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായ ഒരു വലിയ ചുവടുവെപ്പിനാണ് സാക്ഷ്യം വഹിച്ചത്.
സമ്പൂർണ്ണ സാക്ഷരതയിൽ നിന്ന് സമ്പൂർണ്ണ ബിരുദത്തിലേക്കുള്ള ദൂരം ഇനി അതിവിദൂരമല്ല.

ഇതിന്റെ ഭാഗമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബഹു വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജും, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, സാക്ഷരതാ മിഷൻ കോർഡിനേറ്റർമാർ,സർവകലാശാലയിലെ അധ്യാപക സംഘവും വയനാട്ടിലെ 'ഉന്നതി' മേഖലകൾ നേരിട്ട് സന്ദർശിച്ചു. ഉന്നതികളിലെ ബിരുദം ആഗ്രഹിക്കുന്നവർക്ക് ഒരു കൈത്താങ്ങായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കൂടെ ഉണ്ട് എന്ന സന്ദേശം നേരിട്ട് എത്തിക്കുവാൻ ബഹു വൈസ് ചാൻസിലറുടെ സന്ദർശനം അവസരം ഒരുക്കി.പഠിതാക്കൾക്ക് സൗജന്യമായി ഡിഗ്രി പഠനം സാധ്യമാക്കുന്നതിനും അവരുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകളേകുന്നതിനുമുള്ള വലിയൊരു അവസരമാണ് യൂണിവേഴ്സിറ്റി ഇവിടെ തുറന്നു നൽകുന്നത്. ഉന്നത വിദ്യാഭ്യാസം ത്തിന്റെ പ്രസക്തിയെക്കുറിച്ചും അതു നേടുന്നത് വഴി ജീവിതത്തിൽ ഉണ്ടാകുന്ന പോസിറ്റീവായ മാറ്റത്തെക്കുറിച്ചും എങ്ങനെ അതു ജീവിതത്തിൽ പ്രയോജനപ്പെടുത്തണമെന്നുമുള്ള ബഹു വൈസ് ചാൻസിലറുടെ സന്ദേശം ഉന്നതികളിൽ വേറിട്ട മാറ്റൊലിയായി.
വയനാട് ജില്ലാ സാക്ഷരതാ മിഷൻ, വയനാട് ജില്ലാ പഞ്ചായത്ത്, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ നഗരസഭകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ മഹത്തായ ലക്ഷ്യം യാഥാർത്ഥ്യമാകുന്നത്.
കേവലം പരീക്ഷകൾ നടത്തുന്നതിലും ബിരുദങ്ങൾ നൽകുന്നതിലും മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനങ്ങളും യൂണിവേഴ്സിറ്റിയുടെ പ്രധാന ലക്ഷ്യമാണെന്ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിശ്വസിക്കുന്നു.ഉന്നതവിദ്യാഭ്യാസ സാധ്യതകളിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പുരോഗതിക്കായി യൂണിവേഴ്സിറ്റി ആവിഷ്കരിച്ച വിപ്ലവകരമായ ഒരു മാതൃകാ പദ്ധതിയാണിത്. യൂണിവേഴ്സിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വയനാട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഏതെങ്കിലും ഒരു ഉന്നതിയിൽ നിന്നും അനുയോജ്യമായ ഉന്നതി ദത്തെടുക്കുകയും, അവിടെയുള്ളവരുടെ വിദ്യാഭ്യാസ-സാമൂഹിക, സാമ്പത്തിക പുരോഗതിക്കായി സർവകലാശാല നേരിട്ട് പ്രവർത്തിക്കുകയും ഉന്നതിയെ മോഡൽ ഉന്നതിയായി എല്ലാ അർത്ഥത്തിലും മാറ്റുന്നതിനുള്ള നടപടികൾ എടുക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി പഠനത്തോടൊപ്പം നൈപുണ്യ വികസനം, തൊഴിൽ പരിശീലനം അടക്കം ദത്തെടുക്കുന്ന ഊരിൽ പ്രത്യേക കേന്ദ്രം സ്ഥാപിച്ചു പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമായി ആവശ്യമായ ബജറ്റ് വിഹിതവും യൂണിവേഴ്സിറ്റി നീക്കിവെച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ ഉന്നതികലിലേക്ക് അറിവിന്റെ വെളിച്ചവുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എത്തുന്നു;അറിവിന്റെ ഉന്നതിയ...

Address

KUREEPUZHA
Kollam
691601

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm

Telephone

+919188127397

Alerts

Be the first to know and let us send you an email when Sreenarayanaguru Open University - Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sreenarayanaguru Open University - Kerala:

Shortcuts

Share