Jaleesh Peter Mappila

Jaleesh Peter Mappila Career Guidance & Educational Expert since 1994

08/10/2023

Autism is not a disability,
it is a different ability.

12/01/2022

Jan 12 - Youth Day 2022

Jan 12 - Youth Day 2022
12/01/2022

Jan 12 - Youth Day 2022

സാമ്പത്തിക ശാസ്ത്രത്തിൻ്റെ 'തൊഴിൽ' ശാസ്ത്രംദീപിക ദിനപത്രം 10.01.2022
10/01/2022

സാമ്പത്തിക ശാസ്ത്രത്തിൻ്റെ 'തൊഴിൽ' ശാസ്ത്രം
ദീപിക ദിനപത്രം 10.01.2022

സൗജന്യ ബിസിനസ് ഓറിയൻ്റേഷൻ വെബിനാർ 2021 ഡിസംബർ 29ന് വൈകിട്ട് ഏഴിന്വിഷയം: എന്തിനാണ് ബിസിനസില്‍ ലോഗോ യൂണിറ്റും ബ്രാന്‍ഡ് ബു...
23/12/2021

സൗജന്യ ബിസിനസ് ഓറിയൻ്റേഷൻ വെബിനാർ 2021 ഡിസംബർ 29ന് വൈകിട്ട് ഏഴിന്
വിഷയം: എന്തിനാണ് ബിസിനസില്‍ ലോഗോ യൂണിറ്റും ബ്രാന്‍ഡ് ബുക്കും?
രജിസ്റ്റർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:https://forms.gle/uTAu9ecaRnokANMh9

ബിസിനസിൽ ലോഗോ യൂണിറ്റിൻ്റെയും ബ്രാൻഡ് ബുക്കിൻ്റെയും പ്രാധാന്യം അറിയുമോ? നിങ്ങളുടെ ബിസിനസില്‍ ലോഗോ യൂണിറ്റും ബ്രാന്‍ഡ് ബുക്കും ആവശ്യമുണ്ടോ?
പ്രമുഖ ABCDE ബിസിനസ് സ്ട്രാറ്റജിസ്റ്റും ബ്രാന്‍ഡിംഗ് & മീഡിയ മാനേജ്‌മെന്റ് വിദഗ്ധനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ബ്രാന്‍ഡിംഗ് - കമ്മ്യൂണിക്കേഷന്‍സ് - പബ്ലിക് റിലേഷന്‍സ് - മീഡിയ മാനേജ്‌മെന്റ് - മാര്‍ക്കറ്റിംഗ് വിഭാഗം തലവനുമായിരുന്ന ജലീഷ് പീറ്റര്‍ നയിക്കുന്ന സൗജന്യ വെബിനാര്‍. Leaders and Ladders-ന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ലൈവ് ലഭ്യമാണ്.

പുതുതായി ബിസിനസ് ആരംഭിച്ചവര്‍, നിലവില്‍ ബിസിനസ് നടത്തുന്നവര്‍, ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, എന്റര്‍പ്രണര്‍മാര്‍, വിദ്യാർത്ഥികൾ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.
വെബിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
ലിങ്ക്: https://forms.gle/uTAu9ecaRnokANMh9

വെബിനാറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്ന ബിസിനസുകാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് സ്ഥാപനങ്ങള്‍ക്ക് ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സിന്റെ ബിസിനസ് ഡെവലപ്‌മെന്റ് സ്ട്രാറ്റജി സേവനങ്ങള്‍* ഒരു മാസം സൗജന്യമായി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/HleqOjsGwszJrRvGuW2wpr

Call or Message Now: +919447123075
WhatsApp Chat Now: WA.me/9447123075?text=I'm%20interested%

*നിബന്ധനകള്‍ക്ക് വിധേയം

അപ്രതീക്ഷിതമാണ് ഈ വിയോഗ വാർത്ത. അടുത്ത് ചെല്ലുമ്പോൾ തോളിൽ കയ്യിട്ടുള്ള ആ സംസാരം... ജാഡകളില്ലാത്ത, നാട്യങ്ങളില്ലാത്ത ഇടപെ...
22/12/2021

അപ്രതീക്ഷിതമാണ് ഈ വിയോഗ വാർത്ത. അടുത്ത് ചെല്ലുമ്പോൾ തോളിൽ കയ്യിട്ടുള്ള ആ സംസാരം... ജാഡകളില്ലാത്ത, നാട്യങ്ങളില്ലാത്ത ഇടപെടൽ... ഇനി അതില്ല. സാധാരണക്കാരുടെ ഇടയിൽ ജീവിച്ച പച്ചമനുഷ്യനാണ് പി ടി തോമസ്. 14 ജില്ലകളിലും അണികളുള്ള അപൂർവ്വം നേതാക്കളിലൊരാൾ. എഴുത്തും വായനയുമുള്ള രാഷ്ട്രീയക്കാരൻ. വിഷയം ഏതായാലും ആഴത്തിൽ പഠിച്ചൊരുങ്ങിയുള്ള പ്രസംഗം. കരിസ്മയുള്ള ജനനേതാവ്. അവസാനം എന്നെ വിളിച്ചത് രാഷ്ട്രീയത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗിൻ്റെ സാധ്യതകളെക്കുറിച്ച് അറിയുവാൻ. വിളിച്ചാൽ മിനിമം ഒരു മണിക്കൂർ സംസാരിക്കും. വ്യക്തിപരമായി ഈ വിയോഗം വലിയ നഷ്ടമാണ്. യുവജനങ്ങളെ എന്നും സ്നേഹിച്ചിരുന്ന അവരെ കേൾക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്ന ഈ നേതാവിനെ സ്കൂൾ-കോളേജ് പoന കാലത്ത് ആരാധനയോടെയാണ് കേൾക്കുകയും കാണുകയും ചെയ്തിരുന്നത്. എൻ്റെ ഗുരുക്കന്മാരായ ഡോ. കെ. എസ്. രാധാകൃഷ്ണൻ, ആർ. ഗോപാലകൃഷ്ണൻ എന്നിവരിലൂടെ 2004 ഡിസംബർ മുതലാണ് വ്യക്തിപരമായ സൗഹൃദത്തിലേയ്ക്ക് എത്തുന്നത്. കാലടിയിലെത്തിയാലും തൃശൂരിലെത്തിയാലും വിളിക്കും. ഹൃദ്രോഗത്തെ തുടർന്ന് തൃശൂരിലെ പട്ടിക്കാടുള്ള സണ്ണി ചേട്ടൻ്റെ വീട്ടിൽ വിശ്രമജീവിതം നയിക്കവേ ആ വർഷത്തെ വിഷുവിന് അന്നത്തെ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഗോപാലകൃഷ്ണൻ സാറിൻ്റെ വീട്ടിൽ രാവിലെ മുതൽ വൈകിട്ട് വരെ ചെലവഴിച്ചതോർക്കുന്നു. തിരുവനന്തപുരം, എറണാകുളം യാത്രകൾ, എം എൽ എ ഹോസ്റ്റലിലെ ചർച്ചകൾ... നിലപാടുകളുടെ രാഷ്ട്രീയം, ജീവിതത്തിൽ കാണിച്ചു തന്ന നേതാവ്. ആ നിലപാടുകളിലൂടെ മാത്രമായിരിക്കും കാലം എന്നും പി ടി തോമസ് എന്ന നേതാവിനെ ഓർമ്മിക്കുക, തീർച്ച.

ആദരാഞ്ജലികൾ...

21/12/2021

ബിസിനസ് പ്രമോഷനിൽ വീഡിയോകളുടെ പ്രസക്തി

ജലീഷ് പീറ്റർ
(ബിസിനസ് സ്ട്രാറ്റജിസ്റ്റ് & ബ്രാൻഡിംഗ് എക്സ്പേർട്ട്)

ബിസിനസിൽ വീഡിയോകൾ അത്യന്താപേക്ഷിതമാണ്. കോർപറേറ്റ് വീഡിയോ ഒരു സ്ഥാപനത്തിൻ്റെ ഐഡൻ്റിറ്റി വിളിച്ചറിയിക്കുന്ന പ്രധാന പബ്ലിസിറ്റി ടൂളാണ്. 15 തരം വീഡിയോകൾ നമുക്ക് ബിസിനസ് പ്രമോഷനുകൾക്കായി ഉപയോഗിക്കാം.
1. Explainer Videos
2. How-to Videos
3. Promo Videos (a.k.a. Hype or Teaser Videos)
4. Thought Leadership Videos
5. Webinars and Recorded Webinars
6. Case Study Videos (a.k.a. Customer Stories or Testimonial Videos)
7. Company Brand and Culture Videos
8. Demo Videos
9. Personalized Videos
10. Corporate Videos
11. Video Posters
12. Audio Posters
13. The Spot
14. Troll Videos
15. Animation Videos

വെറുതെ വീഡിയോകൾ തയ്യാറാക്കരുത്. ദൈർഘ്യമേറിയ വീഡിയോകൾ ആരും ഇഷ്ടപ്പെടുന്നില്ല. അതിനാൽ 60 സെക്കൻഡ്സ് മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ നിർമ്മിക്കുന്നതാണ് ഉചിതം.

ഉദാഹരണത്തിന് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിൻ്റെ (www.leadersandladdersgroup.com) കൊച്ചിയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഹബ്ബ്, അമൃത സർവ്വകലാശാലയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം നിർമ്മിച്ച ഒരു വീഡിയോ ഇവിടെ ചേർത്തിരിക്കുന്നു. അമൃത സർവ്വകലാശാലയിലെ അമൃത സെൻ്റർ ഫോർ നാനോസയൻസസ് ആൻഡ് മോളികുലർ മെഡിസിൻ നിർമ്മിച്ച എൻ 96 അമൃത നാനോ മാസ്ക്കുകളെ കുറിച്ചുള്ള ഈ വീഡിയോയ്ക്ക് 60 സെക്കൻഡിൽ കുറഞ്ഞ ദൈർഘ്യമേയുള്ളൂ. സോഷ്യൽ മീഡിയ ഹാർഡിലുകളിലും റീലായും സ്റ്റാറ്റസായും സ്റ്റോറിയായും ഉപയോഗിക്കാമെന്നതാണ് ഇത്തരം വീഡിയോകളുടെ പ്രത്യേകത.

നമുക്ക് ഫെയ്സ്ബുക്കിൽ ഈ വീഡിയോ ഒന്ന് കാണാം. വീഡിയോ കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:https://fb.watch/a1MYWENv-7/

വീഡിയോ കണ്ടപ്പോൾ കൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന കണ്ടൻ്റ് നിങ്ങൾ ശ്രദ്ധിച്ചു കാണും. സോഷ്യൽ മീഡിയയിൽ നമ്മുടെ സേവനം / ഉല്പന്നം സംബന്ധിയായി വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ആവശ്യമായ ഹാഷ്ടാഗുകൾ സഹിതം Crisp & Clear ആയി ലളിതമായ ഭാഷയിൽ തയ്യാറാക്കിയ ഒരു വിവരണം കൂടി ചേർക്കേണ്ടത് അവശ്യമാണ്.

ഇത്തരത്തിലുള്ള വീഡിയോകളും മനോഹരമായ ക്രിയേറ്റീവുകളും ലളിതമായ ഭാഷയിൽ തയ്യാറാക്കിയ കുറിപ്പുകളും നിങ്ങളുടെ ബിസിനസ് തീര്‍ച്ചയായും വർദ്ധിപ്പിക്കും. *കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/HleqOjsGwszJrRvGuW2wpr*

Call or Message Now: +919447123075
Whatsapp Chat Now: WA.me/9447123075?text=I'm%20interested%

20/12/2021

ബിസിനസ്, പൊളിറ്റിക്കൽ ട്രോളുകൾ
ബ്രാൻഡിംഗിലെ പുതുചലനങ്ങൾ

രണ്ട് വർഷം മുമ്പ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പ്, ബിസിനസ് ട്രോൾ എന്ന ആശയം ആവിഷ്കരിച്ച് നടപ്പിലാക്കിയപ്പോൾ ആദ്യം ആരും സമ്മതിച്ചില്ല. തറ, കൂതറ... ഇതൊക്കെ ബിസിനസിനെ തകർക്കും, നെഗറ്റീവ് ചിന്തകൾ എന്നൊക്കെ പറഞ്ഞ് ഞങ്ങളെ ഓടിച്ചു. പക്ഷെ, പിന്നീട് അത് ബിസിനസിലുണ്ടാക്കിയ മാറ്റം പലരേയും മാറ്റി ചിന്തിപ്പിച്ചു. അതെ ഇന്ന് ബിസിനസിലും രാഷ്ട്രീയത്തിലും ടോളുകൾ ഉണ്ടാക്കുന്ന പോസിറ്റീവ് ചലനങ്ങൾ നമുക്കറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രോളുകളുടെ പ്രാധാന്യം 26 മണ്ഡലങ്ങളിൽ പല വീക്ഷണ കോണുകളിൽ എനിക്ക് മനസ്സിലാക്കുവാനും പ്രയോഗിക്കുവാനും പാത്രമറിഞ്ഞ് വിളമ്പുവാനും കഴിഞ്ഞു.

ട്രോൾ എന്നാൽ കളിയാക്കുന്നതിനായി ഒരു കൂട്ടർ അല്ലെങ്കിൽ എതിർ വിഭാഗം വളരെ തലപുകച്ച് സൃഷ്ടിച്ചെടുക്കുന്ന ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ഒന്നാണ്. സാധാരണ രാഷ്ട്രീയത്തിലാണ് ഇതേറ്റവും കൂടുതൽ കണ്ട് വരുന്നത്. നെഗറ്റീവുമാണ്. എന്നാൽ ട്രോളുകളിലെ നെഗറ്റീവ് ചിന്തകൾ ഉപേക്ഷിച്ച് ട്രോളുകളെ എങ്ങനെ പോസിറ്റീവാക്കാം എന്നാണ് ഞങ്ങൾ ചിന്തിച്ചത്.

ട്രോളുകൾ പ്രധാനമായും രണ്ട് തരം - പോസ്റ്റർ ട്രോൾ, വീഡിയോ ടോൾ.

ബിസിനസ് ട്രോളുകൾ പ്രൊഫഷണലായിരിക്കും. പൊളിറ്റിക്കൽ ട്രോളുകൾ ജനകീയവുമായിരിക്കും. പോസിറ്റീവ് ചിന്തകൾ നിറഞ്ഞ ട്രോളുകളുമായിരിക്കും. എന്നാൽ അതിൽ ഹാസ്യവും പരിഹാസവും ഒക്കെ ഉണ്ടായിരിക്കും. കുറിക്ക് കൊള്ളുന്ന ട്രോളുകളിലൂടെ കസ്റ്റമേഴ്സിലേയ്ക്ക് തങ്ങളുടെ സേവനങ്ങളെ / ഉല്പന്നങ്ങളെ വളരെ എളുപ്പം എത്തിക്കുവാൻ ട്രോളുകൾക്കുള്ള കഴിവ് വളരെ പ്രധാനമാണ്. അതുപോലെ രാഷ്ട്രീയത്തിലും.

എറിയാനറിയാവുന്നവൻ്റെ കയ്യിൽ വടി കൊടുക്കുക എന്നത് ട്രോളുകളുടെ കാര്യത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്. എറിഞ്ഞാൽ കുറിക്ക് കൊള്ളണം; എന്നാൽ ഹാസ്യം ചോർന്നു പോകുകയുമരുത്. പറയാനുള്ള കാര്യം വളച്ചുകെട്ടില്ലാതെ പറയാനും കഴിയണം.

ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ട്രോൾ ടീം ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റിനായി തയ്യാറാക്കിയ ബിസിനസ് ട്രോൾ വീഡിയോകൾ ദയവായി കാണുക. നിങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രതീക്ഷിക്കുന്നു.
(ജലീഷ് പീറ്റർ @ 9447123075)

സയൻസ് പഠനം തുടർച്ചദീപിക ദിനപത്രം 18.12.2021
20/12/2021

സയൻസ് പഠനം തുടർച്ച
ദീപിക ദിനപത്രം 18.12.2021

Be the King of Business! With ABCD Business Strategy!*Mr. Jaleesh Peter*, prominent business strategist, branding and me...
15/12/2021

Be the King of Business! With ABCD Business Strategy!

*Mr. Jaleesh Peter*, prominent business strategist, branding and media management expert, Public Relations Officer at Sree Sankaracharya University of Sanskrit and the head of Public Relations, media management, branding, communications and marketing wings of ESAF Small Finance Bank will lead a free business orientation Webinar on the topic *‘Understanding and applying ABCD Business Strategy’*.

This webinar will be useful for entrepreneurs and budding aspirants to increase their productivity and profit margins in Business. The webinar will go live on the Facebook and Instagram handles of Leaders and Ladders group.

Those who are interested may use the link below to register themselves for free.

Link: https://forms.gle/x9Eq5HX7rXfimN6VA

Five organisations will be selected from the entrepreneurial participants who have registered in advance and they can avail the Business Development Strategy Services* for absolutely free of cost for one month.

*Terms and Conditions apply.

Address

Kolazhy
680028

Alerts

Be the first to know and let us send you an email when Jaleesh Peter Mappila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jaleesh Peter Mappila:

Shortcuts

Share