Mayflower

Mayflower Mayflower- The Comminity portal of teachers and alumni - GMUPS Elettil

16/02/2023
*എളേറ്റിൽ  ജി.എം.യു.പി. സ്കൂളിൽ 74 -ാം സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു.*https://youtu.be/1lyefgTKwRk...
16/08/2020

*എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ 74 -ാം സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു.*

https://youtu.be/1lyefgTKwRk

🔰🔰🔰🔰🔰

*Join Whatsapp*
https://chat.whatsapp.com/JjtEHnvczLX5tYWsoZO9cf

*🚥 www.elettilonline.com*

------------- For latest news update Send NEWS to +919946567894 , + 919946961182 [email protected] [email protected] ***** Join Telegram ...

*ബ്രിട്ടീഷ് പടയണിയുടെ അധികാരത്തിനടിയിൽ ആഞ്ഞമർന്നിരുന്ന ഒരു ദേശത്തെ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക പാറിപ്പറപ്പിച്ച ച...
14/08/2020

*ബ്രിട്ടീഷ് പടയണിയുടെ അധികാരത്തിനടിയിൽ ആഞ്ഞമർന്നിരുന്ന ഒരു ദേശത്തെ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക പാറിപ്പറപ്പിച്ച ചരിത്രമാണ് നമ്മുടെ ഇന്ത്യാ രാജ്യത്തിന്‌....ജാതി-മത ചിന്തകൾക്കപ്പുറത്ത് പിറന്ന നാടിന്റെ മോചനത്തിനായി പട നയിച്ച ധീര ദേശാഭിമാനികൾ സമ്മാനിച്ച സ്വാതന്ത്ര്യം....ഭാരതം നമുക്ക് അഭിമാനമാണ്...*

*_🇮🇳🇮🇳🇮🇳ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ...._🇮🇳🇮🇳🇮🇳*

ഒന്നാം ക്ലാസ്സുകാരിയുടെ കുഞ്ഞു മനസ്സിലെ സ്വാതന്ത്ര്യദിന ആശയങ്ങൾ .....

https://youtu.be/lTus2E0fkeA

_KELI SATRS ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,ലൈക്കടിക്കാനും ....കൂട്ടുകാരിലേക്ക് എത്തിക്കാനും മറക്കരുതേ....._

ബ്രിട്ടീഷ് പടയണിയുടെ അധികാരത്തിനടിയിൽ ആഞ്ഞമർന്നിരുന്ന ഒരു ദേശത്തെ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക പാറി...

*🎙️അറിയിപ്പ്*🔰എളേറ്റിൽ ജി.എം.യു.പി സ്കൂൾ *അഞ്ചാം തരം ഇംഗ്ലീഷ് മീഡിയം* ക്ലാസുകളിലേക്കുള്ള അഡ്മിഷൻ *26.5.20 ചൊവ്വാഴ്ചയും (...
22/05/2020

*🎙️അറിയിപ്പ്*

🔰എളേറ്റിൽ ജി.എം.യു.പി സ്കൂൾ *അഞ്ചാം തരം ഇംഗ്ലീഷ് മീഡിയം* ക്ലാസുകളിലേക്കുള്ള അഡ്മിഷൻ *26.5.20 ചൊവ്വാഴ്ചയും (എളേറ്റിൽ നോർത്ത് AMLPS ചളിക്കോട്, എളേറ്റിൽ ഈസ്റ്റ് AMLPS കുളിരാന്തിരി, വാദിഹുസ്ന ALP സ്കൂൾ ഒഴലക്കുന്ന്, GLPS പന്നിക്കോട്ടൂർ* എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രം),

അഞ്ചാം തരം മലയാളം മീഡിയം ക്ലാസുകളിലേക്കുള്ള അഡ്മിഷൻ *27.05.20 ബുധനാഴ്ചയും* നടക്കുന്നു.

അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ടി.സി.നമ്പറുമായി രാവിലെ 10 മണി മുതൽ സ്കൂളിൽ എത്തേണ്ടതാണ്.

മറ്റു വിദ്യാലയങ്ങളിൽ നിന്നും അഞ്ചാം തരം ഇംഗ്ലീഷ് മീഡിയം ക്ലാസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ *26.5.20ന്* മുമ്പ് സ്കൂളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. *സീറ്റ് ലഭ്യതക്കനുസരിച്ച് ഏറ്റവും അടുത്ത പ്രദേശത്തുള്ളവർക്ക് അഡ്മിഷൻ* നൽകുന്നതാണ്.

* #കുട്ടികൾ വരേണ്ടതില്ല.*
കോവിഡ് 19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും അഡ്മിഷൻ നടപടികൾ. മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

🔰🔰🔰🔰🔰🔰🔰
Join Telegram
https://t.me/elettilonlinenews

Join Whatsapp
https://chat.whatsapp.com/61FYQpb0QMh4kN6seWk2SC

Join Facebook
https://www.facebook.com/elettilonline/

Join Youtube Channel
http://www.youtube.com/c/elettilonline

🚥 www.elettilonline.com

വാർത്തകളും, തൊഴിൽ വിദ്യാഭ്യാസ അറിയിപ്പുകളും നാട്ടു വിശേഷങ്ങളും പങ്കുവെക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശ്....

നമ്മിൽ പലരുടെയും ഗുരുനാഥനെ കുറിച്ച്
06/05/2020

നമ്മിൽ പലരുടെയും ഗുരുനാഥനെ കുറിച്ച്

കഥാ നായകൻ

മേഘ പനങ്ങാടിന്റെ സുരേഷിന്റെ ഒന്നര കിന്റൽ തൂക്കമുള്ള സ്മാഷ് സൊപ്രാനോ പാലങ്ങാടിന്റെ സദാശിവൻ മനോഹരമായ ഡൈവിംഗിലൂടെ സേവ് ചെയ്ത് അഹമ്മദ് കോയ ലിഫ്റ്റ് ചെയ്ത ബോൾ അതി മനോഹരമായ സ്മാഷിലൂടെ നാസറും മുഹമ്മദുമെല്ലാം ഫിനിഷ് ചെയ്യുമ്പോൾ സന്തോഷം കൊണ്ട് വലത് മുഷ്ടി ചുരുട്ടി ഇത് കൈയിലടിക്കുമ്പോൾ പ്രിയ ഗുരുനാഥൻ ആലിക്കുഞ്ഞി മാഷ് കൂടുതൽ ചെറുപ്പമാകും...

ജോളി ബ്രദേഴ്സിന്റെ മൊയ്തീൻകോയയുടെ പാസിൽ സമദ് ഫസ്റ്റ് ലൈൻ വെടിക്കെട്ടുതിർത്താൽ പകരം തന്റെ ശിഷ്യരിൽ ആരെങ്കിലുമൊരാൾ മറു വെടി ഉതിർക്കുന്നത് വരെ അദ്ദേഹം കോച്ചിന്റെ സിംഹാസനത്തിൽ ഇരിക്കില്ല. ഗ്രൗണ്ടിലുള്ള ഗ്യാലറിയിലുള്ള ആൾക്കൂട്ടത്തെയോ തന്റെ കളിക്കാരെയൊന്നും അപ്പോൾ അദ്ദേഹം കാണില്ല... അദ്ദേഹത്തിന്റെ കണ്ണുകൾ 12 പേരുടെ കൈകളിലൂടെ പറന്ന് നടക്കുന്ന പന്തിന്റെ കൂടെ തന്നെയായിരിക്കും

കുറച്ചു നാൾ മുമ്പ് പാലങ്ങാട് സൊപ്രാനൊ ഗ്രൗണ്ടിടുത്ത് കൂടെ പോയപ്പോൾ വോളിബോളിനെ നെഞ്ചേറ്റിയ എളേറ്റിൽ വട്ടോളിക്കാരനായ എനിക്ക് വണ്ടി പാർക്ക് ചെയ്ത് കളി കാണാതിരിക്കാനായില്ല. ''അടിയെടാ'' എന്നുള്ള വളരെ പരിചിതമായ ഒരു ശബ്ദം കേട്ടപ്പോഴാണ് മാഷെന്ന ചെറുപ്പക്കാരൻ പുതു തലമുറയോടൊപ്പം കളിക്കുന്നത് കണ്ടത്. ഇന്നും അദ്ദേഹം കാണിക്കുന്നടീം സ്പിരിറ്റിനു മുമ്പിൽ ഞങ്ങളെല്ലാം ''വട്ടപൂജ്യം''

ഹാരിസ്ക്കായും ഹാറൂൺ ക്കായും ഹാജറയും (അദ്ദേഹത്തിന്റെ മക്കൾ ) വോളിബോൾ കളിക്കുമായിരുന്നു.
ഇവരെ കൂടാതെ പാലങ്ങാട് പ്രദേശത്തെ 'പൊക്ക'ക്കാരായ ഒരാളെയും ആലിക്കുഞ്ഞി മാഷ് ഒരു വോളിബോൾ താരമാക്കാതെ വെറുതെ വിട്ടില്ല.

റെയിൽവെയിലും മറ്റും ഉന്നത പദവി വഹിക്കുന്ന നിരവധി പേർ അദ്ദേഹത്തിന്റെ ശിഷ്യരായിട്ടുണ്ട്.
വോളിബോളിന്റെ പര്യായപദങ്ങളിൽെ' ഒന്ന് 'പാലങ്ങാട്' എന്നായതിൽ മനസ് കൊണ്ടും സ്വഭാവം കൊണ്ടും ശരീരം കൊണ്ടും ഉയരക്കാരനായ ഇദ്ദേഹത്തിന് വലിയൊരു പങ്കുണ്ട്.

ഒന്നാം ക്ലാസ് B യിൽ പഠിച്ചിരുന്ന എന്റെ ശ്രദ്ധ എന്നും ഒന്നാം ക്ലാസ് A യിലെ ക്ലാസുകളിലായിരുന്നു. ഉയരം കൂടിയ ഒരധ്യാപകൻ അദ്ദേഹത്തിന്റെ ഘനഗംഭീര ശബ്ദത്തിൽ പാടുകയാണ്.കഥ കഥ പൈങ്കിളിയും കണ്ണുനീർ പൈങ്കിളിയും കാവേരി പുഴ തന്നിൽ കുളിക്കാൻ പോയ്.... അസൂയാലുവായ കണ്ണുനീർ പൈങ്കിളിയുടെ കാലിൽ നീർക്കോലി ചുറ്റിയതും നല്ലൊരു കടി കിട്ടിയതും അത് കൊണ്ട് അസൂയ പാടില്ല എന്നും പറഞ്ഞ് തന്നു.

നീർക്കോലികാലിൽ ചുറ്റി... എന്ന് പറഞ്ഞുള്ള അർത്ഥഗർഭമായ മൗനം ഞങ്ങളുടെ ചിരികളാകുന്നത് വരെ അദ്ദേഹം കാത്തു നിൽക്കുമായിരുന്നു.

മറ്റൊരു ദിവസം ഞങ്ങളുടെ ടീച്ചർ ലീവ് ആയപ്പോൾ ഈ അധ്യാപകൻ ഒരുകേടായ റേഡിയോയുമായി ക്ലാസിൽ വന്നു. സ്ക്രൂ ഡ്രൈവറെടുത്ത് റേഡിയോ തുറന്ന് ഞങ്ങളെ മേശക്ക് ചുറ്റും വിളിച്ച് വരുത്തി അതിന്റെ പ്രധാന ഭാഗങ്ങളും അതിന്റെ പേരും പറഞ്ഞ് തന്നു. പിന്നീട് ആറേഡിയോ പാടുന്നതും കേൾപ്പിച്ചു തന്നു.( ആ റേഡിയോ രാരപ്പൻ മാഷോ ലീല ടീച്ചറോ നന്നാക്കാൻ കൊടുത്തതാണ്) കയ്യക്ഷരത്തിന് വലിയ പ്രാധാന്യം കൊടുത്ത അദ്ദേഹം കൈ പിടിച്ച് ഓരോ മലയാളം അക്ഷരവും എഴുതുന്നതും എഴുതേണ്ട രീതിയെ കുറിച്ചും പറഞ്ഞ് തന്നു.

വിപ്ലവകാരികൾ പലവിധമുണ്ട്. താൻ പ്രവർത്തിച്ച മേഖലകളിലെല്ലാം വ്യത്യസ്തത കൊണ്ട് വന്ന ആലിക്കുഞ്ഞി മാഷാണ് എന്റെ മനസിലെ ആവിപ്ലവകാരി.
ജോലി കിട്ടുമ്പോൾ ഗുരുനാഥന്മാരുടെയെല്ലാം വീട്ടിൽ പോയി അനുഗ്രഹം വാങ്ങണമെന്ന് ഞങ്ങളുടെ പിതാവിന് നിർബന്ധമായിരുന്നു
ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള അപൂർവ വസ്തുക്കൾ കാണിച്ചു തന്നു.ഓരോന്നിന്റെയും പ്രത്യേകതയും അത് കിട്ടിയ നാൾവഴികളും
ഒരു കൊച്ചു കുട്ടിയെ പോലെ വിവരിച്ചു തന്നു.
ഗ്രാമഫോൺ റെക്കാർഡുകളുടെയും നാണയങ്ങളുടെയും അപൂർവ ശേഖരം ഇന്നും അദ്ദേഹത്തിനുണ്ട്. പലതും കളവുേപായതിനെ കുറിച്ച് പരാമർശിക്കവെ ''അതിൽ എനിക്ക് വിഷമമില്ല അവർ അത് നന്നായി സുക്ഷിച്ചാൽ മതിയായിരുന്നു'' എന്ന് വേദനയാർന്ന മന്ദഹാസത്തോട് കൂടി പറഞ്ഞപ്പോൾ ആ മനസ്സിന്റെ വലുപ്പം അടുത്തറിയാനിടയായി.. കഥയും കളിയും പറഞ്ഞു തന്ന്, പ്രവൃത്തി പരിചയത്തിലൂടെ, ആവശ്യമെങ്കിൽ ചെറിയ രീതിയിൽ 'ഒരു നുള്ളും തന്ന് പഠിപ്പിച്ച മാതൃകാ ഗുരുനാഥൻ അദ്ദേഹമാണെന്ന് എനിക്ക് പറയാതെ വയ്യ. കാരണം 35 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഞങ്ങളെപഠിപ്പിച്ച പാഠങ്ങൾ ഞങ്ങൾ ഇന്നും ഓർക്കുന്നു എന്നതാണ്.സർവ മേഖലയിലും കൈ വെച്ച് വിജയം വരിച്ച ഈ വലിയ മനുഷ്യന് ആരോഗ്യവും ദീർഘായുസും നേരുന്നു.

ഉനൈസ് എളേറ്റിൽ

*അനുസ്മരണം**പ്രിയപ്പെട്ട പ്രകാശൻ മാസ്റ്ററുടെ വിയോഗത്തിന് ഇന്നേക്ക് മൂന്നാണ്ട് പൂർത്തിയാകുന്നു.* *എളേറ്റിൽ ജി.എം.യു.പി.സ്...
02/05/2020

*അനുസ്മരണം*

*പ്രിയപ്പെട്ട പ്രകാശൻ മാസ്റ്ററുടെ വിയോഗത്തിന് ഇന്നേക്ക് മൂന്നാണ്ട് പൂർത്തിയാകുന്നു.* *എളേറ്റിൽ ജി.എം.യു.പി.സ്‌കൂളിന്റെ തൂണിലും തുരുമ്പിലും തന്റോർമ്മകളെ തുന്നിച്ചേർത്ത് പ്രിയങ്കരനായ മാഷ് യാത്ര പോലും പറയാതെ കാണാമറയത്തേക്ക് യാത്രയായതിന്റെ ദീപ്തസ്മരണകളിരമ്പുന്ന മൂന്ന് വർഷം.ദീർഘമായ 21 വർഷം നമ്മുടെ വിദ്യാലയത്തിൽ ആയിരക്കണക്കായ കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി സ്കൂളിന്റെ പുരോഗതിയിൽ അവിസ്മരണീയമായ പങ്കുവഹിച്ച ഔദ്യോഗിക ജീവിതം.*
*ഒരു കക്ഷത്തിലേക്ക് മുണ്ടിന്റെ തല വെച്ച് കല്ലിനോടും മുള്ളിനോടും കരടിനോടും വിടർന്ന ചിരിയാൽ കഥ പറഞ്ഞ് നടന്ന് പോയ നാട്ടു നൻമകൾ നിറഞ്ഞ പ്രിയ സുഹൃത്ത്, സദാ ചുണ്ടിൽ തങ്ങി നിൽക്കുന്ന ചിരി- ജീവിതത്തെ പൊരുതി തോല്പിച്ച ചിരി. ഉയർന്ന ചൂരൽ വീശിയടിക്കുന്ന പ്രിയപ്പെട്ട കണക്ക് മാഷ്, എത്ര കിട്ടിയാലും ദേഷ്യം തോന്നാത്ത മധുരം ഒളിപ്പിച്ച ചൂരൽ കഷായം. സ്കൂൾ വരാന്തയിലൂടെ അതിവേഗം നടന്നു നീങ്ങുന്ന നാടൻ മനുഷ്യന്റെ അഭാവം-* *ഓർമ്മകൾ മരിക്കുന്നില്ല. പ്രിയ സുഹൃത്തേ,*
*മനുഷ്യർ ജീവിച്ചിരിക്കുക ജീവിച്ചിരിക്കുന്നവരുടെ മനസ്സിലാണെങ്കിൽ പ്രകാശൻ മാഷിന് മരണമേയില്ല.*
*അങ്ങു ദൂരെ നക്ഷത്രങ്ങൾക്കിടയിൽ ചുണ്ടിൽ ചെറു ചിരിയൊളിപ്പിച്ച് നമ്മെ നോക്കി നിൽക്കുകയാവും.*
*ഓർമ്മപ്പൂക്കൾ പ്രിയ സുഹൃത്തേ.......*

*ഹെഡ്മാസ്റ്റർ & സ്റ്റാഫ്*
*ജി.എം.യു.പി.എസ്.എളേറ്റിൽ*

ദീപ്തം ആ സ്മരണകൾ       എളേറ്റിൽ ജി.എം.യു.പി.സ്കൂളിന്റെ അങ്കണങ്ങളിൽ സ്വതസിദ്ധമായ നേർത്ത പുഞ്ചിരിയുമായി ചരിഞ്ഞു നടന്നിരുന്...
02/05/2020

ദീപ്തം ആ സ്മരണകൾ

എളേറ്റിൽ ജി.എം.യു.പി.സ്കൂളിന്റെ അങ്കണങ്ങളിൽ സ്വതസിദ്ധമായ നേർത്ത പുഞ്ചിരിയുമായി ചരിഞ്ഞു നടന്നിരുന്ന ആ പ്രകാശം പൊലിഞ്ഞിട്ട് മൂന്ന് വർഷം തികഞ്ഞിരിക്കുന്നു. വിദ്യാർത്ഥികൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആ 'ഭീകരൻ' സഹപ്രവർത്തകർക്കിടയിലെ ഏറ്റവും നല്ല രസികനും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനും ആയിരുന്നു.ഞങ്ങളുടെ എല്ലാമെല്ലാമായ പ്രകാശൻ മാസ്റ്ററുടെ അകാലത്തിലെ വേർപാട് സൃഷ്ടിച്ച കണ്ണുനീർ തുള്ളികൾ ഇന്നും ഉണങ്ങിയിട്ടില്ല.
സ്കൂളിന്റെ പുരോഗമനപരമായ പരിവർത്തന ഘട്ടത്തിൽ നേതൃത്യപരമായ പങ്കുവഹിച്ചവരുടെ കൂട്ടത്തിൽ എഴുതിച്ചേർക്കപ്പെടുന്ന പേരുകളിലൊന്ന് പ്രകാശൻ മാസ്റ്ററുടേതായിരിക്കുമെന്നതി സംശയമില്ല. അദ്ദേഹത്തിന്റെ ജീവിതം എന്നത് സ്കൂളും കുട്ടികളും തന്നെയായിരുന്നു. രാവിലെയോ വൈകുന്നേരമോ അദ്ദേഹത്തിന് സ്കൂൾ സമയം എന്നൊന്നില്ലായിരുന്നു. അതിരാവിലെ സ്കൂളിലെത്തുന്ന ആൾ തിരിച്ചു പോകുന്നത് മിക്കവാറും രാത്രി സമയത്തായിരിക്കും. ശനിയാഴ്ചകളും ഞായറാഴ്ചകളും അദ്ദേഹത്തിന് അവധി ദിനങ്ങളായിരുന്നില്ല.പoന പ്രവർത്തനങ്ങളോ പാഠ്യേതര പ്രവർത്തനങ്ങളോ ആയി അദ്ദേഹം സ്കൂളിൽ ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഗണിതാധ്യാപകനായ അദ്ദേഹം സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിൽ കണിശക്കാരനുമായിരുന്നു. വിദ്യാർത്ഥികളുമായി അടുത്തിടപഴകിയിരുന്ന അദ്ദേഹത്തിന് മിക്ക കുട്ടികളുടെയും ഗൃഹാന്തരീക്ഷം മനപാഠമായിരുന്നു. അധ്യാപകർക്കിടയിൽ എപ്പോഴും നാടൻ തമാശകളുമായി നിറഞ്ഞു നിന്ന അദ്ദേഹം സ്കൂളിലെ സീനിയർ അസിസ്റ്റന്റായിയിരിക്കവേയാണ് നമ്മിൽ നിന്നും യാത്രയായത്.
സ്കൂളിനും കുട്ടികൾക്കും സഹപ്രവർത്തകർക്കുമെല്ലാം സ്വന്തക്കാരനായിരുന്ന എ.എം.പ്രകാശൻ മാസ്റ്ററുടെ ദീപ്തമായ സ്മരണക്ക് മുന്നിൽ ഒരു പിടി അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.

*എളേറ്റിൽ കൂട്ടായ്മ പ്രവാസി ഹെല്പ് ഡെസ്ക്*🌟🌟🌟🌟🌟🌟*കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എളേറ്റിൽ വട്ടോളി ,പരിസര പ്രദ...
01/05/2020

*എളേറ്റിൽ കൂട്ടായ്മ പ്രവാസി ഹെല്പ് ഡെസ്ക്*
🌟🌟🌟🌟🌟🌟

*കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എളേറ്റിൽ വട്ടോളി ,പരിസര പ്രദേശങ്ങളായ ചെറ്റക്കടവ്,കണ്ണിറ്റമാക്കിൽ,ചെറുകര ,കുണ്ടുങ്ങരപ്പാറ,മൂർഖൻ കുണ്ട് ,വാദി ഹുസ്ന ,ചോലയിൽ ,ഒഴലക്കുന്ന് ,തറോൽ,കരിമ്പാര കുണ്ടം,കുളിരാന്തരി എന്നീ പ്രദേശങ്ങളിൽ നിന്നും വിവധ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്ന സഹോദരങ്ങളുടെ ക്ഷേമത്തിനും ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുന്നതിനും "എളേറ്റിൽ കൂട്ടായ്മ" ഹെൽപ്‌ഡെസ്‌ക് ഒരുക്കുന്നു.*

*ഹെൽപ്പ്ലൈൻ അംഗങ്ങൾക്ക് നിങ്ങളുമായി ബന്ധപ്പെടുന്നതിന് പൂർണമായ വിവരങ്ങൾ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് നൽകുക*

https://forms.gle/HHfyNHqT9m96ewEh9

മലയാളത്തിലോ ഇംഗ്ലീഷിലോ വിവരങ്ങൾ നൽകാം

*വിവിധ GCC രാജ്യങ്ങളിലെ എളേറ്റിൽ കൂട്ടായ്മ ഹെല്പ് ഡെസ്ക് അംഗങ്ങളുമായി ബന്ധപ്പെടാം*

*Kuwait:* 0096555379088
*Qatar:* 0097455556809
*UAE:* +971 56 368 4488
*KSA:* 00966543002727
*OMAN:* +96897548833
*Canada:*+1 (647) 575-3916
*Others:*+91 96457 77693

*🛄 എളേറ്റിൽ കൂട്ടായ്മ;*
_ഒരു നാടിന്റെ കരുതൽ_

🔰🔰🔰🔰

*_NB: മറ്റു പ്രദേശങ്ങളിലുള്ളവർ ദയവായി രജിസ്റ്റർ ചെയ്യരുത്._*

🔰🔰🔰🔰🔰🔰🔰
Join Telegram
https://t.me/elettilonlinenews

Join Whatsapp
https://chat.whatsapp.com/35jZOXmpW8U4oUQyMYnM4y

Join Facebook
https://www.facebook.com/elettilonline/

Join Youtube Channel
https://www.youtube.com/channel/UChSUKtMwgbdlLph8ebfeRFw

🚥 www.elettilonline.com

കൊറോണ ദുരിധാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എളേറ്റിൽ പ്രദേശത്തു നിന്നും വിവധ രാജ്യങ്ങളിൽ പ്രവാസികളായി കഴിയു.....

26/04/2020
*📍Urgent Attention📍*🏷️24.04.2020*🔰കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാ മരുന്നുകൾ  വാങ്ങുന്നതിന് സാമ്പത്തിക പ്രയാസം അ...
24/04/2020

*📍Urgent Attention📍*
🏷️24.04.2020

*🔰കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാ മരുന്നുകൾ വാങ്ങുന്നതിന് സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ ശ്രദ്ധിക്കുക*

*ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സംസാരിക്കുന്നു..*

https://youtu.be/yY5bEHPBJwc

🔰🔰
*എളേറ്റിൽ ഓൺലൈൻ🔊*
നേരായ വാർത്തകൾ നേരത്തെ അറിയാൻ
🔰
*വാർത്താ ഗ്രൂപ്പിൽ അംഗമാകുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
*🚥 Whatsapp*
https://chat.whatsapp.com/IAqZALWu53hL1BgvITXE5p
*🚥 Telegram*
https://t.me/elettilonlinenews
*🚥 Facebook*
https://www.facebook.com/elettilonline/
🚥
*www.elettilonline.com*

Urgent Attention 🏷️24.04.2020 കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാ മരുന്നുകൾ വാങ്ങുന്നതിന് സാമ്പത്തിക പ്രയാസം അനുഭവിക്കു....

Address

Koduvally

Alerts

Be the first to know and let us send you an email when Mayflower posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share