24/04/2023
സാദാരണ സ്കൂളിലും കോളേജിലും പ്രിൻസിപ്പൽ എന്ന് പറയുമ്പോൾ ഒന്നെങ്കിൽ എല്ലാർക്കും പേടി സ്വപ്നമായ അല്ലെങ്കിൽ എല്ലാർക്കും ഇരട്ടപേരിട്ടു കളിയാക്കാൻ ഉള്ള ഒരു ആള് ആരുന്നു എന്റെ മനസ്സിൽ പക്ഷെ അഡ്മിഷൻ എടുക്കാൻ കോളേജിൽ എന്റെ കസിനുമായി വന്നപ്പോൾ സർ അവനോട് ചോതിച്ചു ജാക്സ നിങ്ങൾക് വേണ്ട ഉണിഫോം സെലക്ട് ചെയ്ത് പറ എന്നു അപ്പോ ഞാൻ ആലോചിച്ചു യൂണിഫോം സെലക്ട് ചെയ്യാൻ സ്റുഡന്റ്സിന്റെ അടുത്ത് അഭിപ്രായം ചോയ്ക്കുന്നുടേൽ ഇദ്ദേഹം ഒരു നല്ല മനുഷ്യൻ അരികുമല്ലോ എന്നു. കോളേജിൽ ചേർന്ന് എന്റെ കൈയിലിരിപ് കാരണം ഓരോ പ്രേശ്നങ്ങൾ ഉണ്ടാകുമ്പോളും സർ എനിക്ക് കാണിച്ചു തന്നു നമ്മക് ഇഷ്ടമല്ലാത്ത കാര്യം ആര് ചെയ്താലും അത് തെറ്റല്ല പക്ഷെ ആ പ്രേവർത്തി ആരെയും വേദനിപ്പിക്കരുത്. ക്ലാസ്സിലിരുന്ന് മാത്രം പഠിക്കുന്നതല്ല ജീവിതം നിങ്ങളെത്രത്തോളം സഹജീവികൾക്കായി പ്രേവര്തിക്കുന്നുവോ അത്രെയും നിങ്ങളെ മറ്റുള്ളവർ ഓർക്കും. വാക്കുകൾ കിട്ടുന്നില്ല സർ ചിരിച്ചോണ്ട് ഞങ്ങളെയൊക്കെ സർ എത്ര സമദനിപ്പിച്ചിട്ടുണ്ടെന്ന്. അദ്ധ്യാപകൻ എന്നു പറയുമ്പോൾ ഒരുപാടു പേര് മനസ്സിൽ വരും പക്ഷെ അതിൽ സർ കഴിഞ്ഞിട്ടേ ഉള്ളു വേറെ ഒരു മുഖം വരു.....