Kochi Next

Kochi Next

Share

Kochi, is the biggest metropolitan in the state of Kerala. It is the Commercial capital and Judicial capital of Kerala. Fastest growing city in India.

The page aims to stay connect with all true Kochi city lovers.It's objective is to promote the future Greater Kochi Area, Share beautiful photo click, Views on cities future development etc. Come on , Let's make our city the best among other metro's in our country.

08/05/2026

അടുപ്പിച്ച് നാലാം വർഷവും 1 കോടിക്ക് മുകളിൽ യാത്രക്കാരെ കൈകാര്യം ചെയ്ത് Cochin International Airport Limited (CIAL) 👏

ഗൾഫ് മേഖലയിലെ യുദ്ധം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടും, 2024-25 സാമ്പത്തിക വർഷത്തേക്കാൾ 2 ലക്ഷം കൂടുതൽ യാത്രക്കാരെ അധികമായി കൈകാര്യം ചെയ്ത് 2025-26 സാമ്പത്തിക വർഷത്തിൽ 1.14 കോടി യാത്രക്കാരായി ഉയർന്നിരിക്കുകയാണ്.

എന്നാൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഏഴാം സ്ഥാനത്ത് സ്ഥിരമായിരുന്ന കൊച്ചി, ഇപ്പൊൾ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. അഹമ്മദാബാദിൻ്റെ വളർച്ച കാരണമാണ് ഇത്.

അതിനാൽ അടുത്ത ലെവലിലേക്ക് കൊച്ചി കയറേണ്ടതുണ്ട്. ഒന്നര കോടി ആയിരിക്കണം അടുത്ത ടാർഗറ്റ്. എല്ലാ വർഷവും 1 കോടി കിട്ടും, അതിനാൽ അതൊരു നേട്ടമായി കരുതേണ്ട കാര്യം ഇനിയില്ല.

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city


V D Satheesan Hibi Eden Benny Behanan Suressh Gopi Kochi Metro Rajeev Chandrasekhar Roji M John Anwar Sadath

08/05/2026

ഇന്ത്യയുടെ ജിഡിപിക്ക് ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്ന നഗരങ്ങൾ പട്ടികയിൽ 15-ആം സ്ഥാനത്ത് നമ്മുടെ കൊച്ചി ❤️❤️

തൊട്ട് പിന്നിൽ 18-ആം സ്ഥാനത്ത് കൊച്ചിയുടെ സഹോദര നഗരമായ തൃശൂരും. 💥

ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട് കൊച്ചിക്ക്. ആദ്യ പത്തിൽ ഇടം നേടേണ്ട നഗരമാണ് കൊച്ചി. അതിനായി സംസ്ഥാന സർക്കാർ പ്രയത്നിക്കണം.

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city

V D Satheesan Hibi Eden Benny Behanan Roji M John T.J Vinod MLA Rajeev Chandrasekhar Suressh Gopi Anwar Sadath

08/05/2026

ഇതൊക്കെ കാണുമ്പോൾ #വർക്കല_താലൂക്ക്_ആശുപത്രിയിലെ ചിലരുടെ "കാറ്റ് പോകുമോ" ? 😶🤐

കേരളത്തിലെ വലിയ വ്യവസായങ്ങൾ ബഹുഭൂരിപക്ഷവും ഉള്ള ഏറ്റവും വലിയ നഗരവും, ഇപ്പോഴും അധികമൊന്നും വ്യവസായങ്ങൾ ഇല്ലാത്ത താരതമ്യേനെ ചെറിയ മറ്റൊരു നഗരവും തമ്മിൽ വായുമലിനീകരണത്തിൻ്റെ കാര്യത്തിൽ താരതമ്യം ചെയ്യുന്നത് തന്നെ എന്തൊരു വിഡ്ഡിത്തം ആണെന്ന് ഓർക്കുക. അപ്പോഴാണ് AQI കണക്കുകൾ നോക്കുമ്പോൾ ഇങ്ങനെ കണ്ടത്.😃

ശുദ്ധവായു ശ്വസിക്കാൻ വേണ്ടി "പ്രോത്സാഹനം" നൽകുന്നതിന് ചിലർ കൊച്ചിയെ ചേർനോബിൽ ആക്കിയും, തിരുവനന്തപുരത്തെ ആമസോൺ കാട് ആക്കിയും അനാവശ്യമായി താരതമ്യം ചെയ്ത് കൊച്ചിയെ മാത്രം മോശമായി ചിത്രീകരിക്കുന്ന നേരം കൊണ്ട് സ്വന്തം ജില്ലയെ ആദ്യം നന്നാക്കാൻ വേണ്ടി പ്രയത്നിച്ചുകൂടെ ?

അല്ലെങ്കിൽ മറ്റൊരു ഐഡിയ പറഞ്ഞു തരാം, കൊച്ചിയിൽ ഉള്ള വ്യവസായങ്ങളുടെ പകുതി പോലും ഇല്ലാഞ്ഞിട്ടും കൊച്ചിയേക്കാൾ AQI ഞങ്ങൾക്ക് കിട്ടിയല്ലോ എന്ന് വീരവാദം അടിച്ചുകൊണ്ട് ഒരു പോസ്റ്റർ ഒട്ടിക്കു. 😉

അല്ലാതെ ഇങ്ങനെയൊക്കെ ചിന്തിച്ച് ഒരു സർകാർ ആശുപത്രിയിൽ പോസ്റ്റർ ഒട്ടിച്ച് മാസ് കാണിക്കാൻ ശ്രമിക്കുന്നവരോട് മറ്റെങ്ങനെ മറുപടി പറയാൻ ?

NB : കൊച്ചിയിൽ ആണ് എപ്പോഴും AQI കുറവ് എന്നോ, കൊച്ചിയിൽ മലിനീകരണം ഒന്നും ഇല്ലെന്നോ വാദിക്കാൻ അല്ല ഈ പോസ്റ്റ്. കൊച്ചിയെ ടാർഗറ്റ് ചെയ്ത് കളിയാക്കികൊണ്ട് വർക്കലയിലെ താലൂക്ക് ആശുപത്രി അധികൃതർ കാണിച്ച ഹീനമായ പ്രവർത്തിക്ക് മറുപടി കൊടുക്കുന്നു എന്ന് മാത്രം. ഇതിൻ്റെ പേരിൽ ഒരു നഗരങ്ങളുടെയും അന്ധമായ ഭക്തന്മാർ തമ്മിലടിച്ചു കുളമാക്കേണ്ട. ഇനി ഇതിലും മറ്റ് അർത്ഥങ്ങൾ കണ്ടുപിടിച്ച് വളച്ചൊടിക്കാൻ നോക്കുന്നവർ ഉണ്ടെങ്കിൽ അവരോട് ഒന്നേ പറയാനുള്ളൂ : മനസ്സിൽ വിഷം ഉണ്ടെങ്കിൽ, അതിനെ ആദ്യം ചികിത്സിച്ചു ഭേദമാക്കാൻ നോക്കുക

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city

Photos from Kochi Next's post 08/05/2026

Kochi Metro Phase 2 construction 🏗️ at Vazhakkala ❤️❤️❤️

Civil construction is expected to be completed by this year end.

Photos courtesy : Prayag Devadas

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city

07/05/2026

വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് കൊച്ചിയിലേക്ക് അധികം ദൂരമില്ല...
വരൂ, കൊച്ചിക്കാറ്റ് ആസ്വദിക്കൂ 😉❤️❤️
പേടിക്കണ്ട, കാറ്റൊന്നും പോകില്ല. 😃

PS : അവിടെയൊക്കെ വായു മലിനീകരണം ഇല്ലാത്ത കാട് ആയതുകൊണ്ട് കുഴപ്പമില്ല. 😌

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

07/05/2026

UNACCEPTABLE ‼️😡😡😡😡
ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ‼️

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്ക് ആശുപത്രിയിൽ ഉള്ളൊരു പോസ്റ്ററാണ് ഇവിടെ ഇട്ടിരിക്കുന്നത്.

ഒരു സർകാർ ആശുപത്രിയിൽ, അതായത് സംസ്ഥാനത്തെ മൊത്തം പ്രതിനിധീകരിക്കുന്ന സർക്കാരിൻ്റെ പ്രധാനമായ ഒരു സ്ഥാപനത്തിൽ ഇട്ടിരിക്കുന്ന പോസ്റ്ററിൽ പറയുകയാണ് - ഒന്ന് ശ്വാസം എടുത്താൽ പോലും മരിച്ചു പോകുന്നത്ര മലിനമായ അന്തരീക്ഷമാണ് കൊച്ചിയിൽ എന്നും, നേരെ മറിച്ച് തിരുവന്തപുരത്ത് ആമസോൺ കാടുകളെ പോലെ അത്ര വൃത്തിയുള്ള കാറ്റാണ് എന്നും !

തിരുവനന്തപുരത്തെ കുറച്ച് ഫേസ്ബുക്ക് പേജുകളിൽ പൊതുവെ വരുന്ന പോസ്റ്റുകൾ പോലെ ഒക്കെ ആണോ ഒരു സർകാർ ആശുപത്രിയിൽ ഇടുന്നത് ? കാലാകാലങ്ങളായി കൊച്ചിയുടെ വളർച്ച കണ്ട് അസൂയ അടക്കി പിടിക്കാൻ കഴിയാതെ പല മണ്ടത്തരവും വിളിച്ച് പറയുന്ന ചിലർ തിരുവനന്തപുരത്ത് ഉണ്ടെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം. പക്ഷെ അത്തരത്തിലുള്ള അവരുടെ inferiority complex പുറത്ത് കാണിക്കേണ്ടത് ഇങ്ങനെ ആണോ ?

ഒന്നുമില്ലെങ്കിലും കൊച്ചി ഈ കേരളത്തിൽ തന്നെ ഉള്ള പ്രധാന നഗരമല്ലേ ? അല്ലാതെ പാകിസ്ഥാനിൽ അല്ലല്ലോ. ഈ സംസ്ഥാനത്തെ മുഴുവൻ ഭരിക്കുന്ന സർക്കാരിൻ്റെ ഒരു സ്ഥാപനത്തിൽ, സ്വന്തം സംസ്ഥാനത്തെ ഏറ്റവും വലിയ നഗരത്തെ ചവുട്ടി താഴ്ത്തി പോസ്റ്റർ ഇടുന്നത് ശരിക്കും ശിക്ഷ അർഹിക്കുന്ന തെറ്റ് അല്ലെ ?

ഇപ്പൊൾ അറിഞ്ഞത് പ്രതിഷേധം കണ്ട ശേഷം ഈ പോസ്റ്റർ എടുത്ത് നീക്കി എന്നാണ്. പക്ഷെ അത് കൊണ്ട് ചെയ്ത ഹീനമായ പ്രവർത്തി മായുന്നില്ല.

ആരൊക്കെയാണ് ഇതിന് പിന്നിൽ ? അവരെ കണ്ടുപിടിച്ച് തക്കതായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കാരണം ഇത്രയധികം പ്രാദേശികവാദം ഒരു വിഷം ആണ്, ഈ സംസ്ഥാനത്തെ പലതായി പിളർത്താൻ വീര്യമുള്ള വിഷം.

ഇത് കൊണ്ട് ഒന്ന് വ്യക്തമാണ്, കൊച്ചിയോട് ഒടുക്കത്തെ അസൂയ ഉളളവർ അവിടെ കൂടി വരുന്നുണ്ട്. അവരുടെ നിരാശയും ഉള്ളിലെ പ്രാദേശിക വാദവും ഒക്കെ ഇങ്ങനെ പുറത്ത് വരുന്നു. മറ്റുള്ളവർ ഇവരെ സൂക്ഷിക്കണം, ഒറ്റപ്പെടുത്തണം.

Source : https://x.com/i/status/2051857280547917932

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city

Department of Health, Government of Kerala Kerala Health Services V D Satheesan Hibi Eden Benny Behanan T.J Vinod MLA Shashi Tharoor Roji M John

06/05/2026

കർണാടകം അവരുടെ ഏറ്റവും വലിയ നഗരമായ ബംഗളൂരുവിന് വിശദ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പോവുകയാണ്..

അതും കേവലം ലോക്കൽ ബോഡികളുടെ ലോക്കൽ മാസ്റ്റർ പ്ലാനുകൾ അല്ല, മൊത്തം നഗരം ഉൾപ്പെടുത്തുന്ന മെട്രോപോളിറ്റൻ റീജിയൻ്റെ ഭാവി വികസനം, ജിഡിപി വളർച്ച, നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള മേഖലകൾ ഒക്കെ കണക്കെടുത്തുകൊണ്ടുള്ള മാസ്റ്റർ പ്ലാൻ. കർണാടകം മാത്രമല്ല, തമിഴ് നാടും തെലങ്കാനയും എല്ലാവരും അവരുടെ ഏറ്റവും വലിയ നഗരങ്ങളെ ഇങ്ങനെ വളർത്താൻ നോക്കുന്നു.

കേരളത്തിൻ്റെ ഏറ്റവും വലിയ നഗരമായ കൊച്ചിക്ക് ഇതുപോലെ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഒക്കെ ആണ് കൊച്ചി മെട്രോപോളിറ്റൻ പ്ലാനിങ് കമ്മിറ്റി (എംപിസി) രൂപീകരിക്കാൻ ഹൈക്കോടതി വിധി ഇട്ടത്. എന്നാ അതിൻ്റെ പ്രവർത്തനം എങ്ങും എത്താതെ ഇരിക്കുകയാണ്.
മാത്രമല്ല, എംപിസിയുടെ പ്ലാൻ ഒക്കെ നടപ്പിലാക്കാൻ ബംഗാളിവുരുവിനും ചെന്നൈയ്ക്കും ഹൈദരാബാദിനും ഒക്കെ ഉള്ളത് പോലെ കൊച്ചിയിലും മെട്രോപോളിറ്റൻ ഡവലപ്മെൻ്റ് അതോറിറ്റി രൂപീകരിക്കേണ്ടതും ആണ്. ഹൈക്കോടതി വിധിയിൽ ഇതും പരാമർശിച്ചിട്ടും അതിനെ എതിരത്തായിരുന്നു മുമ്പത്തെ സർക്കാരുടെ സമീപനം (കൊച്ചിക്ക് മെട്രോപോളിറ്റൻ ഡവലപ്മെൻ്റ് അതോറിറ്റി രൂപീകരിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സംസ്ഥാന സർകാർ ഹൈക്കോടതിയെ അറിയിച്ചിരുന്നത്).

പുതിയ സംസ്ഥാന സർക്കാരിൻ്റെ നിലപാട് ഇങ്ങനെ ആകില്ല എന്ന് കരുതുന്നു. കേരളത്തിൽ നിന്ന് ഒരു ടയർ 1 നഗരം വരേണ്ടത് അനിവാര്യം ആണ്. അതിനായി ഏറ്റവും മുന്നിൽ നിൽക്കുന്ന നഗരം കൊച്ചിയാണ്.

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city

V D Satheesan Hibi Eden Roji M John Anwar Sadath T.J Vinod MLA Benny Behanan VP Sajeendran Uma Thomas

Photos from Kochi Next's post 06/05/2026

കാത്തിരുന്ന നാളുകൾ എത്തികഴിഞ്ഞു...

കേരളമുണ്ടായ കാലം മുതൽ മലയാളികളുടെ പൊതു ആവശ്യമാണ് കൊച്ചിയെ സംസ്ഥാനത്തിൻ്റെ തലസ്ഥാനമാക്കുക എന്നത്. കേരളത്തിലെ ഏറ്റവും വലിയ നഗരവും ഒരേയൊരു മെട്രോനഗരവുമായ കൊച്ചി സംസ്ഥാനത്തിൻ്റെ IT-വ്യവസായ-ജുഡീഷ്യൽ തലസ്ഥാനം കൂടിയാണ്. കാസർഗോഡ്,കണ്ണൂർ,വയനാട് മുതലായ വടക്കൻ ജില്ലകളിൽ ഉള്ളവർക്ക് സർക്കാർ ആവശ്യങ്ങൾക്ക് തിരുവനന്തപുരം എത്തിച്ചേരുക എന്നത് 2 ദിവസത്തെ അലച്ചിൽ ആണ്. എന്നാൽ സംസ്ഥാനത്തിൻ്റെ മധ്യഭാഗത്ത് ആയി സ്ഥിതി ചെയ്യുന്ന കൊച്ചിയിലേക്ക് കേരളത്തിൻ്റെ എവിടെ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന സാഹചര്യമാണുള്ളത്. മാത്രമല്ല 24 മണിക്കൂറും കൊച്ചിയിൽ നിന്ന് എല്ലാ ജില്ലകളിലേക്കും കണക്ടിവിറ്റിയുമുണ്ട്.

ജനകീയ MP എന്ന് പേരെടുത്ത കൊച്ചിയുടെ MP ശ്രീ.ഹൈബി ഈഡൻ 2 വർഷങ്ങൾക്ക് മുമ്പ് ഈ സുപ്രധാന ആവശ്യമുന്നയിച്ചതും ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ പൾസ് അറിഞ്ഞ് തന്നെയാണ്. കാരണം കൊച്ചിയുടെ തലസ്ഥാനപദവി എന്നത് കേവലം ഈ നഗരത്തിന് മാത്രം ഉപയോഗപ്പെടുന്ന കാര്യമല്ല, മറിച്ച് കോടിക്കണക്കിന് വരുന്ന വടക്കൻ കേരളത്തിലെ ജനതയ്ക്ക് കൂടി ആശ്വാസമാകുന്ന തീരുമാനമായിരിക്കും അത്. അതുകൊണ്ട് തന്നെ ഹൈബിയുടെ ആ ആവശ്യത്തെ കേരളക്കര ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതും.

ഞങ്ങൾ വീണ്ടും പറയുന്നത് തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റി സ്ഥാപിക്കണം എന്നല്ല, മറച്ച് തിരുവനന്തപുരത്തിനൊപ്പം കൊച്ചിക്ക് കൂടി അഡീഷണൽ തലസ്ഥാനപദവി നൽകണമെന്നതാണ്. പ്രധാന വകുപ്പുകളുടെ ഒരു മിനി സെക്രട്ടേറിയറ്റ് അനക്സ് സ്ഥാപിച്ചാൽ മതിയാകും.

ഇതിനൊപ്പം അങ്കമാലി മുതൽ അരൂർ വരെയും പറവൂർ മുതൽ പെരുമ്പാവൂർ വരെയും ഉൾപ്പെടുത്തി കൊണ്ട് Greater Kochi Metropolitan Corporation സ്ഥാപിക്കാനും പുതിയ സർക്കാർ നടപടിയെടുക്കണം എന്ന് കൂടി അഭ്യർത്ഥിക്കുകയാണ്. ഹൈദരാബാദ് ,ചെന്നൈ, ബാംഗ്ലൂർ മാതൃകയിൽ കൊച്ചിയേയും ഔദ്യോഗികമായി അതിർത്തികൾ വിപുലീകരിച്ച് മെട്രോപൊളിറ്റൻ നഗരമായി ഉയർത്തിയാൽ ആയിരക്കണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് ഈ നഗരത്തിൻ്റെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയും.

ബാംഗ്ലൂർ-ബെലഗാവി, മുംബൈ-നാഗ്പൂർ, അമരാവതി-വിശാഖപട്ടണം മാതൃകയിൽ കേരളത്തിലും തിരുവനന്തപുരം-കൊച്ചി ഇരട്ട തലസ്ഥാനങ്ങൾ യാഥാർത്ഥ്യമാകട്ടെ. അത് കോടിക്കണക്കിന് ജനങ്ങൾക്കാകും ഉപകാരപ്പെടുന്നത്.

ഒപ്പം അതിർത്തികൾ വികസിപ്പിച്ച് Greater Kochi Metropolitan Corporation നും യാഥാർത്ഥ്യമാകട്ടെ.

ജില്ലയിലെ മുഴുവൻ MLA മാരേയും UDF ന് സമ്മാനിച്ച്, ജില്ലയിലെ മുഴുവൻ MP മാരേയും UDF ന് സമ്മാനിച്ച്, ജില്ലാ പഞ്ചായത്തും കോർപ്പറേഷനും ഉൾപ്പെടെ UDF ന് സമ്മാനിച്ച് കൊണ്ട് ഉറച്ച പിന്തുണ നൽകിയ ഈ നഗരം അത് അർഹിക്കുന്നുണ്ട്.

60 കളിൽ സ്ഥാപിച്ച അതിർത്തികൾക്ക് ഉള്ളിൽ ഞെരുക്കി ഇനിയും ഈ നഗരത്തിൻ്റെ വികസനം തടയാതിരിക്കാൻ പുതിയ UDF സർക്കാർ മുൻകൈ എടുക്കുമെന്ന് തന്നെ പ്രത്യാശിക്കാം.

Follow Kochi Next and the group Kochi Next Forum for more updates about our evergrowing metropolis

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Website

Address


Indira Nagar Road
Kochi