28/09/2020
ഈ കോവിഡ് കാലഘട്ടത്ത് നാം എല്ലാവരും വീടുകളിൽ സ്തംഭിച്ചിരുന്നു . കോവിഡ് വ്യാപനം അനുദിനം വർധിക്കുന്നുണ്ടെങ്കിലും , നമ്മളെല്ലാവരും തന്നെ പഴയ ജോലികളിലോട്ട് ശാരീരികമായും മാനസികമായും തിരിച്ചു വന്ന് കൊണ്ടിരിക്കുന്നു . എല്ലാവരും സുരക്ഷിതമായി ജീവിതത്തിൽ മുന്നോട്ട് പോവുക . എല്ലാവരും സുരക്ഷിതമാണെന്ന് തന്നെ വിശ്വസിക്കുന്നു . അങ്ങനെ ആയിരിക്കട്ടെ !
ഈ ലോക്ക് ഡൗൺ സമയം വീട്ടിൽ 4 -5 മാസം എങ്ങും പോവാതെ ഇരുന്നപ്പോൾ ആകെ ഉള്ള ആശ്വാസം ഓർമ്മകൾ ആയിരുന്നു . നിങ്ങൾക്കും അങ്ങനെ തന്നെ ആയിരിക്കാം എന്ന് വിശ്വസിക്കുന്നു .
നിറം മങ്ങിയ ഈ കാലഘട്ടത്ത് , നിറമുള്ള നല്ല ഓർമ്മകൾ സമ്മാനിച്ച നമ്മുടെ സ്കൂളിനെ ഓർത്തിട്ടുണ്ടാവാം ഓരോരുത്തരും ! :)
സ്കൂൾ ഗ്രൗണ്ട് , മണി ചേച്ചി , തണൽ മരം , നമ്മുടെ സ്നേഹമുള്ള ടീച്ചേർസ് , ബെല്ലടിക്കുമ്പോൾ തൊട്ടപോലിസ് കളിക്കാൻ ഓടുന്നത് , മുട്ടായി തിന്നാൻ ഓടുന്ന ഇക്കയുടെ കട , ചെറിയ ചെറിയ കുട്ടി പ്രണയകഥകൾ , പേരന്റ്സ് മീറ്റിംഗ് ദിവസത്തിലെ തമാശകളും ആധികളും , നമ്മുടെ ഉറക്കം കളഞ്ഞ ടൂറും , തലേ ദിവസത്തെ ഉറക്കമില്ലായ്മയും , പൂന്തോട്ടം , അസ്സെംബ്ലി , സ്പോർട്സ് ഡേയ്‌സ് , യൂത്ത് ഫെസ്റ്റിവൽ , ആനിവേഴ്സറി , അങ്ങനെ അങ്ങനെ !