ADVAYA'18-Graduation Ceremony 2012 Batch GMC, EKM

ADVAYA'18-Graduation Ceremony 2012 Batch GMC, EKM

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ADVAYA'18-Graduation Ceremony 2012 Batch GMC, EKM, Education, Medical College Road, H.M.T. Colony, Kalamassery, Kochi, Kerala 683503, Kochi.

28/07/2021

3 years of ADVAYA.!!!

02/08/2018

Dr.ASWATH RAMESH

ആൾക്കൂട്ടത്തിൽ തനിയേ... ഇയാളെപ്പറ്റിപ്പറയാൻ ഇതിലും നല്ല പ്രയോഗമില്ല.Loner എന്നു സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി. എന്നാൽ ഇദ്ദേഹം കോളേജിലെ ഒരു no haters വ്യക്തിയാണ്.അന്തർമുഖൻ. എല്ലാ ബാച്ചിലും ഇതുപോലൊരുത്തൻ കാണും.ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചുകൊടുക്കും. വായിൽ നാവുണ്ടോന്നു കയ്യിട്ടു നോക്കണം. എന്നാലും കടിക്കില്ല.

തൃപ്പൂണിത്തുറയിലെ പ്രമുഖ advocate V P Rameshന്റെയും വസന്തകുമാരിയുടെയും ഇളയസന്തതിയായി ജനനം.ഇദ്ദേഹത്തിന്റെ പേരിൽ തന്നെ തുടങ്ങാം.പേരിന്റെ വ്യത്യസ്തത കാരണം ആദ്യം കേട്ടപ്പോൾ,അശ്വത് ആണോ അശ്വന്ത് ആണോ അശ്വതി ആണോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്(കൺഫൂസനായല്ലോ).ഇദ്ദേഹത്തെ പറ്റിപ്പറയുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സന്തതസഹചാരിയായ ഇദ്ദേഹത്തിന്റെ 'sling bag'.ബാത്ത്‌റൂമിൽ പോകുമ്പോൾ പോലും ഇദ്ദേഹം അത് ഊരിവെയ്ക്കാറുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇവന്റെ ഫേസ്ബുക്കിലെ എഴുത്തുകുത്തുകൾക്കുവേണ്ടി കാത്തിരിക്കുന്ന കുറച്ചു ഫാൻസ്‌ കോളേജിലുണ്ട്.ഒരു emotional വ്യക്തിയാണ് ഇദ്ദേഹം.Emotional escalation,emotional depression,Emotional plateauing,Emotional stagnation എന്നിവ ഇദ്ദേഹം experience ചെയ്യാറുണ്ടത്രേ.(ഭീകരനാണവൻ...അതിഭീകരൻ)

രൂപംകൊണ്ടും body language കൊണ്ടും പാവമെന്നു തെറ്റിദ്ധരിപ്പിക്കുമെങ്കിലും ...അടുത്തറിയുമ്പോൾ ഇദ്ദേഹത്തിന്റെ ഉള്ളിലെ comedian, writer, philosopher എന്നീ ക്ഷുദ്രജീവികൾ പുറത്തുചാടും.Above all,he is a really good sincere friend..
വിഷമിച്ചു നടക്കുന്നവർക്കും desp ആയിട്ട് ഒരുപാട് ദുഃഖം പറയാനുള്ളവർക്കും ഒരു സുഹൃത്തും വഴികാട്ടിയും താങ്ങും തണലുമായി എപ്പോഴും ഇദ്ദേഹം കൂടെയുണ്ടാവും;ദതായത് ആവശ്യകാലത്ത് ഉപകാരപ്പെടുന്ന ഒരു സുഹൃത്താണ് ഇയാൾ.A friend in need is a friend indeed എന്ന് പറയാറുള്ളത് ഇദ്ദേഹത്തെപ്പറ്റിയാണ്.

ചെറിയ കുഞ്ഞുങ്ങളെ ഇദ്ദേഹത്തിന് ജീവനാണ്. ആൾ ഒരു തികഞ്ഞ empath ആണ്.ഒറ്റയ്ക്ക് സഞ്ചരിക്കാനും സിനിമ കാണാനും തോന്നുന്നതൊക്കെ അപ്പോൾ തന്നെ വാങ്ങിത്തിന്നാനും മുന്നുംപിന്നും നോക്കാതെ ഇറങ്ങിത്തിരിക്കാറുണ്ട് ഇദ്ദേഹം.
ബാംഗ്ലൂർ ഡേയ്സിലെ കുട്ടനെപ്പോലെ ഓമനത്തം ഉള്ള സ്വഭാവമാണ് ടിയാന്റെ.
ആരെയും അറിയിക്കാത്ത ഒരു പ്രണയം(?തട്ടത്തിൻ മറയത്തെ അജ്ഞാതസുന്ദരി) ഈ യുവഡോക്ടർ ഉള്ളിലിട്ടു സ്വപ്നംകണ്ട് നടക്കുന്നുണ്ടോന്നു അടുത്ത വൃത്താന്തങ്ങൾക്ക് സംശയമുണ്ട്.

നന്മനിറഞ്ഞ മനസ്സിനുടമയായ ഇദ്ദേഹത്തിന് പ്രഗത്ഭനായ ഒരു ഡോക്ടറായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു.

27/07/2018

കാത്തിരിപ്പിന് വിട...
വർഷങ്ങളുടെ അധ്വാനം പൂര്ണതയിലെത്താൻ ഇനി ഒരു നാൾ കൂടി..
ആഘോഷത്തിന്റെയും ഉന്മേഷത്തിന്റെയും ഉല്ലാസത്തിന്റെയും ഉത്സവത്തിന് തിരശീല ഉയരാൻ ഒരു നാൾ കൂടി
ഒന്നും വെറുതെ കിട്ടിയതല്ല നേടിയെടുത്തതാണ് Dr എന്ന പേര്..
ഏവരുടെയും ആശിർവാദങ്ങൾക്കും ആശംസകൾക്കും മുന്നിൽ ശിരസ്സു നമിക്കുന്നു..



26/07/2018

Dr.DEVIPRIYA P J

കൊല്ലം ജില്ലയിലെ താമരക്കുടിയിൽ ജനനം .മെഡിസിൻ സ്വപ്നങ്ങളുമായി GMC യിലേക്ക് ചേക്കേറിയ ഈ malnourished child എന്നും സഹപാഠികൾക്ക് ഒരു അത്ഭുതം ആയിരുന്നു .എല്ലാ ക്ലാസ്സിലും ഫസ്റ്റ് bench ൽ സ്ഥാനം ഉറപ്പിക്കുന്ന ടിയാൻ നിമിഷങ്ങൾക്കുള്ളിൽ അഗാധ നിദ്രയിൽ ആണ്ടുപോവുകയും തദവസരത്തിൽ തനിക്കു നേരെ വരുന്ന ചോദ്യ ശരങ്ങൾക്ക് ശരിയുത്തരം നൽകുകയും ചെയ്യുന്നത് science ന് ഇന്നും വിവരിക്കാൻ ആകാത്ത പ്രതിഭാസം ആകുന്നു .തികഞ്ഞ സസ്യാഹാരി ആയി GMC യിലേക്ക് കാലുകുത്തിയ ഇദ്ദേഹത്തിന് സസ്യാഹാരം മാത്രം കഴിക്കുന്ന കോഴികളോടാണ് താല്പര്യം .ആഴ്ചയിൽ 7 ദിവസവും al- fahm കഴിക്കുന്ന al-devipriya .

6th ക്ലാസ് വരെ ഡാൻസ് പഠിച്ചിട്ടുള്ള ഇദ്ദേഹം അതിന്റെ യാതൊരു അഹങ്കാരവും ഇല്ലാതെ വിനയാന്വീത ആയാണ് നടക്കാറ് .Arts വേദികളിലെ നിറസാന്നിധ്യം ആയ ഇദ്ദേഹം സർഗ്ഗ പ്രതിഭ പട്ടം നേടി batch ന്റെ സ്വകാര്യ അഹങ്കാരം ആയി മാറി . പരീക്ഷകൾക്ക് പല ബുക്കുകളിൽ നിന്നായി പഠിച്ചിട്ട്, ആ ചോദ്യം വന്നാൽ exam hall ൽ ഇരുന്ന് ഏതു ബുക്കിലെ point എഴുതണം എന്നുള്ള വിഭ്രാന്തിയിൽ വിതുമ്പുന്ന pj യെ എല്ലാരും ഇന്നും ഓർക്കുന്നു .

പഠനത്തോടുള്ള കക്ഷിയുടെ അർപ്പണബോധം കണ്ടറിഞ്ഞു posting കാലഘട്ടത്തിൽ അധ്യാപകർക്ക് മുൻപിലേക്ക് ചാവേറായി ഇട്ടു കൊടുക്കുമായിരുന്നു കൂട്ടുകാർ ഇവളെ .എന്നാൽ ഇതിനു യാതൊരു വിധ പരിഭവം കൂടാതെ അടുത്ത പണി വരുമ്പോൾ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായിരുന്നു ഇദ്ദേഹം .
Hypoglycemia hypotension കൂടപ്പിറപ്പായ ടിയാൻ housesurgeoncy യുടെ സമയത്ത്‌ ഓടിനടന്നു പണിയെടുക്കാനും പണി വാങ്ങിക്കാനും പ്രത്യേക താല്പര്യം കാണിച്ചിരുന്നു .

നിമിഷകവി പഠിപ്പിസ്റ് തുടങ്ങിയ വിശേഷണങ്ങൾ ഉള്ള ഇവൾ തന്റെ നിഷ്കളങ്കമായ സംസാരശൈലി ആണ് മറ്റുള്ളവരുടെ ആരാധനാ പാത്രം ആക്കി മാറ്റുന്നതിൽ സംശയമില്ല .
Sports ,കലാ സാംസ്‌കാരിക വിഷയങ്ങളിലും സമകാലീന വിഷയങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള 'pj' ഇപ്പോൾ chartered accountancy യുടെ ബാലപാഠങ്ങളിൽ concentrate ചെയ്ത് ഇരിക്കുകയാണെന്ന് എന്നാണ് കേട്ടുകേൾവി .കഠിനാധ്വാനിയും ഒരു നല്ല വ്യക്തിത്വത്തിന് ഉടമയും ആയ ഇദ്ദേഹത്തിന് കുടുംബ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

26/07/2018

Dr. JITHIN JACOB

വയനാടന്‍ മല നിരകളുടെ പച്ചപ്പും ഹരിതാഭയും കൊട്ടാരക്കരയുടെ ഊഷ്മളതയും കണ്ടു വളര്‍ന്ന ഈ ചങ്കിനെ Gmc യിലെ ഓരോ പുൽക്കൊടിക്കും സുപരിചിതം ആണ്.
Physically and mentally ആൾ ഒരു ജഗജില്ലി ആണ് എന്നാണ് വെപ്പ്.
ജീവിതാനുഭവങ്ങൾ ആണ് ഇദ്ദേഹത്തിന്റെ ഗുരു. ഗുരു പഠിപ്പിച്ച പാടങ്ങൾ ഓരോന്നും പയറ്റി തെളിയിക്കലാണ് സ്ഥിരം hobby. അതിനു വേണ്ടി കയറിയിറങ്ങാത്ത മേഖലകളില്ല . ആ തഴമ്പ് പിടിച്ച കൈകൾക്ക് വിയർപ്പിന്റെയും അധ്വാനത്തിന്റെയും ചാറ്റിന്റെയും ചരിത്രമുണ്ടെന്ന് ബഹുമാനപ്പെട്ട ദേഹം ഇടയ്ക്കിടയ്ക്ക് എല്ലാവരെയും ബോധിപ്പിക്കാറുണ്ട്.

പണ്ഡിതൻ ,തള്ളൽ വിദഗ്ധൻ , ചളി അടി വിദ്വാന്‍,.. എന്നീ നിലകള്ല്‍ കുപ്രസിദ്ധി ആർജിച്ച സഹോ പാടും നൃത്തം ചെയ്യും. Cricket കളിക്കും. ഓടും, ചാടും എന്നൊക്കെ പറയാന്‍ പറഞ്ഞു.Convocation dance prgrm practicil non dancersnte ദൈവമാണ് Settayi..ഏതൊരു dance stepinem
എട്ടായി മുറിക്കാൻ വിദഗ്ധൻ ആണ്..ഈ പാടവം സ്ഥിരം മറ്റുള്ളവരുടെ b day kk MH il cake മുറിച്ച് നേടിയത് ആണെന്നാണ് Settayi പറയുന്നത്..

അദ്ദേഹം ഒരു കടുത്ത പുകയില വിരോധി ആണ്..CMC പുകയിലക്കെതിരെ ഉള്ള പോരാട്ടത്തിന് വർഷങ്ങളായി ചുക്കാൻ പിടിക്കുന്ന തെരുവുനാടക വിദഗ്ധൻ..സ്വന്തമായി കണ്ടം Cricket കണ്ടുപിടിച്ചു tournament നടത്തി ആ tournament തോറ്റ് Settayi അതേ കണ്ടം വഴി ഓടിയ ചരിത്രവും juniors ഇന്നും സ്മരിച്ചു ചിരിക്കാറുണ്ട്..ദിനംപ്രതി Petrolinu വില കൂടുന്നത് പോലെ ആണ് Settayude വയറു കൂടി വരുന്നത്..

Junior girls ഇനിടയിൽ shine ചെയ്യാൻ കിട്ടുന്ന ഒരവസരവും കക്ഷി പാഴാക്കാറില്ല എന്ന് മാത്രം അല്ല പുതിയ അവസരങ്ങൾ ഉണ്ടാക്കി എടുക്കുകയും ചെയ്യും (കഥ, തിരക്കഥാ, സംഭാഷണം dr. Jithin. Jacob..

കഥാ പ്രസംഗ വേദികളിൽ 5 വര്‍ഷം ആയി പെരുന്തച്ചന്റെ കഥ repeat അടിച്ചു judges നെ കുപ്പിയിലാക്കി കയ്യില്‍ കൊണ്ട് നടക്കാറാണ്‌പതിവ്. (കാഥികനല്ല കലാകാരൻ അല്ല ഞാൻ കേവലം നിങ്ങളെ പോലൊരുത്തന്‍) .കഥാപ്രസംഗം ആണേലും viva ആണേലും അദ്ദേഹം കണ്ണ് ഉരുട്ടി കാണിക്കുന്നത് പതിവാണ്..( തെളിവായി commentil foto ഇടുന്നതാണ്)
അഭിനയവും direction ഉം ഒരുമിച്ചു നിർവഹിച്ചു ഒരു ചിന്ന saroj Kumar ആകാൻ ഉള്ള ചെപ്പടി വിദ്യകൾ പഠിച്ച് കൊണ്ട്‌ ഇരിക്കുക ആണ് താരം .

Team Old monk Ridersnte ഒരു ഭാഗമായ അദ്ദേഹം ഒരു യാത്ര പ്രിയൻ കൂടി ആണ്..പക്ഷെ പുതിയ bullet വാങ്ങിയതിന് ശേഷം റൈഡ് ഒന്നും പോയില്ല,പകരം ഒന്നിലധികം തരുണീമണികൾക്ക് lift കൊടുത്തു സഹായിക്കുന്നതണു ഇപ്പോളത്തെ റൈഡ്. ഈ വിധത്തിൽ aparadhikalku ആകെ മൊത്തം confusion സൃഷ്ടിച്ചു escape ആവാൻ ഇവൻ ബഹുകേമനാണ്.

പ്രണയാഭ്യർഥനകൾ ചിലതൊക്കെ നിരസിക്കുകയും പിന്നീടെപ്പോഴോ തേക്കപെടുകയും ചെയ്തതിനാൽ നഷ്ടബോധത്തോടെ ഉഴറുന്ന ഒരു കാമുക ഹൃദയവും ഇദ്ദേഹത്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തന്‍ ആക്കുന്നു.

ഇത് എല്ലാം പിന്നാമ്പുറത്തെ അടവുകളാണെങ്കിൽ .. വേദിയിൽ ആൾ സമർഥനായ ഏവർക്കും മാതൃക ആകേണ്ട വ്യക്തിത്വം ആണ്.
ഒരു ബാച്ചിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചുമലിലേന്തി ഒരു വര്‍ഷം മുഴുവന്‍ ഓടി നടന്ന നേതാവ് ...
ആരോഗ്യസംരക്ഷണത്തിനു വേണ്ടി ഔഷധത്തോട്ടം വിഭാവനo ചെയ്യാൻ nss ന്റെ നെടുംതൂണായി നിന്ന പ്രകൃതി സ്നേഹി..

സുഹൃത്തുക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന... വേണ്ടി വന്നാൽ രണ്ടു ഉപദേശവും കൊടുക്കുന്ന മഹാമനസ്സ്ക്കൻ...ഏതു പ്രശ്നത്തിനും പരിഹാരമായി പല optionukal നൽകുന്ന ഇദ്ദേഹം നല്ലൊരു commandar ആണ്...
വാർഡിലെ രോഗികൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ സന്നദ്ധത കാണിക്കുന്ന ഈ doctorji ഉണ്ടാക്കിയെടുത്ത സൽപേരിന് കൈയും കണക്കുമില്ല.

ഇത്തിരി ചെറിയ ലോകത്തു നിന്ന് വന്ന് വിലമതിക്കാൻ ആവാത്ത അത്രയും ആശയങ്ങൾ Gmc ക്ക് സമ്മാനിച്ച ജിതിന് ഒത്തിരി വലിയ നേട്ടങ്ങൾ കൊയ്യാൻ സാധിക്കട്ടെ എന്നും നല്ലൊരു
ഭാര്യയെ കിട്ടട്ടെ എന്നും ആശംസിക്കുന്നു

24/07/2018

Dr Joel Cheriyan aka ജോക്കു.. aka മാത്തൻ.

തൃശൂർ PCthomas ക്ലാസ്സിൽ നിന്ന് first chance ഇൽ MBBS നേടി GMC യിലേക് വരുമ്പോൾ ഈ ചങ്ങനാശ്ശേരികാരന്റെ മനസ്സിൽ ഇത്രേ ഉണ്ടാരുന്നുള്ളൂ.. കുറെ മസിൽ ഉരുട്ടി കയറ്റണം.. കുറെ പാട്ട് പാടി ജൂനിയേഴ്സിനെ വീഴ്ത്തണം.. പറ്റിയാൽ കുറച്ച വല്ലതും പഠിക്കാം..
First yr il സീനിയേഴ്സ് റാഗ് ചെയ്യാൻ വരുമ്പോൾ പുറത്ത് പറയാൻ പറ്റാത്ത ചില സ്ഥലത്ത് ഓപ്പറേഷൻ ചെയ്തതാണെന്ന് പറഞ്ഞു മുങ്ങിയപ്പോഴാണ് ജോക്കു** എന്ന പേര് ഇദ്ദേഹം സ്വന്തമാക്കുന്നത്.
മിസോറാം ഉൾക്കാടുകളിൽ കാട്ടുവാസി പിള്ളേരുടെ കൂടെ തല്ലുകൂടിയും മാങ്ങ പറിച്ചു നടക്കുകയും ചെയ്യുന്നതിനിടയിൽ കാനന സംഗീതം കേട്ട് പഠിച്ചാണ് തന്നിലെ ഗായകൻ രൂപം കൊണ്ടതെന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്നും ഇദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്.

first yr തൊട്ടേ low profile ജീവിതം നയിക്കുന്ന നമ്മുടെ ജോക്കു moderation സമ്പ്രദായത്തിന്റെ വലിയ ആരാധകൻ ആണ്.( പണ്ട് histology slide discussion നു sir വന്നിട്ട് slide എങ്ങനെ മനസിലായി എന്ന് ചോദിച്ചപ്പോൾ slide യിലെ label തൊട്ട് കാണിച്ചു മാസ്സ് കാണിച്ച ചരിത്രം ഇവിടെ പറഞ്ഞുകൊള്ളട്ടെ)
എന്ത് കാര്യത്തിന് കൂട്ടുകാരുടെ കൂടെ ഉണ്ട് എന്ന് വാക് പറയാറുള്ള joel ഒട്ടും പേടിയില്ലാത്ത വ്യക്തിയാണ്..( ആരുമില്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ..😂)
exam ന്റെ അന്ന് പോലും 2 മണിക്കൂർ gym ൽ ചിലവഴിക്കുന്ന ഇദ്ദേഹം 11th ബാച്ച് ന്റെ Mr. പോഞ്ഞിക്കരയാണ്.
ഫസ്റ്റ് yr മുതൽ ഒരേ pair ന്റെ കൂടെ duet പാടി arts fest ഇന് prize അടിക്കുക എന്നുള്ളത് ശീലമാക്കിയെങ്കിലും ഇദ്ദേഹത്തിന് ജൂനിയർ girls ഇനിടയിൽ fans ഇനി ഉണ്ടാക്കി കൊടുത്തത് 9th ബാച്ചിന്റെ convocation ന് പോലീസുകാർ പോലും പരിപാടി നിർത്താൻ പറഞ്ഞപ്പോഴും നെഞ്ച് വിരിച്ച് സ്റ്റേജിൽ കയറി പാട്ടുപാടിയപ്പോഴാണ്.. (അന്ന് ഏതോ ബാച്ചിലെ ജൂനിയർ girls എഴുനേറ്റ് നിന്ന് കയ്യടിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്..)
എന്നാൽ ഇദ്ദേഹം ഇതുവരെ juniors വീശിയ വലയിൽ വീണിട്ടില്ല എന്ന് പറയാൻ പറഞ്ഞു. ( ഇതൊരു അറിയിപ്പായി കണക്കാക്കണം എന്നും പറയാൻ പറഞ്ഞിട്ടുണ്ട്)

ഇത്രയും വലിയ ശരീരം ഉണ്ടെങ്കിലും പിള്ളേരുടെ മനസാണ് ജോയൽ ഇന്( ഒരുമാതിരി തെണ്ടി പിള്ളേരുടെ മനസ്സ്... മൂക്കള ഒലിപ്പിച്ച് വള്ളി നിക്കറും ഇട്ട് കരഞ്ഞോണ്ട് നടക്കാറില്ലെ... അതെ പോലെതന്നെ..)
ഒരു thunder bird സ്വന്തക്കിയപ്പോൾ മുതൽ chunks ഇന്റെ കൂടെ ride പോകുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമേ ഇദ്ദേഹത്തിനുള്ളു..
സ്വന്തം കാര്യങ്ങളിൽ പെട്ടെന്ന് കുറ്റസമ്മതം നടത്താറുള്ള ഇദ്ദേഹം("അമ്മച്ചി ജോയൽമോൻ നശിച്ചു പോയി അമ്മച്ചി") മറ്റുള്ളവരുടെ രഹസ്യങ്ങൾ കൊന്നാലും പുറത്ത് പറയാറില്ല (ഈ 'ബർമുഡ triangle'ഒക്കെ പോലെ ഒരു item)
പിന്നെ എല്ലാം എന്നും under C-arm Guidence ആകണം എന്നാണു പുള്ളിയുടെ ആഗ്രഹം..

ലോകത്തുള്ള എല്ലാ കാര്യങ്ങളും youtube ൽ review വായിച്ച മാത്രമേ വിശ്വസിക്കാറുള്ളൂ.
മായനദി ഇറങ്ങിയപ്പോൾ താൻ മാത്തനെ പോലെ ആണെന്നു പറഞ്ഞു നടന്നെങ്കിലും( ബോഡി ഉള്ള നിഷ്കളങ്കനായ വ്യക്തി.. പൊട്ടൻ അയ്നാണ്..) തനിക്ക് ഏറ്റവും ഇഷ്ടപെട്ട ചുരുണ്ട മുടി ഒന്നും വെച്ച മറയ്ക്കാൻ തയാറായില്ല ( തൊപ്പി വെച്ചില്ല എന്ന് മാത്രമേ കവി ഉദേശിച്ചിട്ടുള്ളൂ കേട്ടോ)
പക്ഷെ റൈഡ് ന്റെ കാര്യത്തിലും friends ന് വേണ്ടി ചങ്ക് പറിച്ചു നൽകുന്ന കാര്യത്തിലും രോഗ പരിചരണത്തിലും വിട്ടുവീഴ്ച ഇല്ലാത്ത joel ന് അവൻ ആഗ്രഹിക്കുന്ന പോലെ ഒരു ഭാര്യയെ കിട്ടട്ടെ എന്നും robotic surgeon ആവാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു.

24/07/2018

Dr. SHAMNA P T aka KUNFU

ഒറ്റനോട്ടത്തിൽ സൽസ്വഭാവി, കട്ട orthodox, അച്ചടക്കം ഒക്കെയുള്ള തനി മലപ്പുറം മൊഞ്ചത്തി. പിന്നീട് കലാകലവറയുടെ അനന്തസാഗരമാണെന്ന് first year arts ൽ തന്നെ തെളിയിച്ചു . ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒപ്പന തുടങ്ങി മാർഗംകളിക്കുപകരം മാർഗം ഇല്ലാതായപ്പോൾ kunfu വരെ ഇറക്കി ഇവൾ കോളേജിനെ അമ്പരപ്പിച്ചു. അങ്ങനെ kunfu എന്ന വിളിപ്പേരിൽ ഇദ്ദേഹം പ്രശസ്തയായി.

കാര്യങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ അഗ്രഗണ്യ ആയ ഇവൾ സംസാരിച്ചു കാര്യങ്ങൾ പറയുമ്പോളേക്കും മണിക്കൂറുകൾ കഴിയും.
മറ്റുള്ളവരുടെ കഷ്ടപ്പാടുകൾക്ക് മാലാഖയായി മാറാറുണ്ടെങ്കിലും അല്ലറചില്ലറ പൊട്ടലുകളും ചീറ്റലുകളും ഇവൾ സ്വന്തമായി നേരിട്ടിട്ടുണ്ട്.

എന്തൊക്കെ ആണെങ്കിലും ഇത്രെയും മനഃസാന്നിധ്യവും കാര്യപ്രാപ്തിയും പക്വതയുമുള്ള വേറൊരു കുട്ടി ഈ ബാച്ചിൽ ഇല്ലെന്നു തന്നെ പറയാം.
കൂരമ്പുകളെക്കാൾ മൂർച്ചയുള്ള ഇവളുടെ ചുട്ടമറുപടികൾക്കു പകച്ചുപോയതാണ് പലരുടെയും ബാല്യം.

അച്ചടക്കം വൃത്തി ഇവളെ സംബന്ധിച്ചിടത്തോളും അനിവാര്യ ഘടകമാണ്. വളാഞ്ചേരിയിൽ നാലഞ്ചു പെട്രോൾ pump ഉം സ്വന്തമായി mall ഒക്കെ ഉണ്ടെങ്കിലും(എന്നൊക്കെയാണ് പറയുന്നത്... ) അതിന്റെ അഹങ്കാരമോ ജാടയോ ഒന്നും ഇല്ലാത്ത shamna simplicity യുടെ മറ്റൊരു മുഖമാണ്.

ഭക്ഷണകാര്യം വരുമ്പോൾ ഒരു തികഞ്ഞ alfaham പ്രേമി ആണ് ഇദ്ദേഹം.നോമ്പ് സമയങ്ങളിൽ അത്താഴം പോലും കഴിക്കാതെ ദുഅ: ചൊല്ലാൻ ഓടുന്ന shamna ഒരു തികഞ്ഞ ദൈവവിശ്വാസിയാണ്.

അങ്ങനെ ഇരിക്കെയാണ് ഒരു final year exam കാലത്ത് ഇദ്ദേഹം kunfu കാണിച്ചു ഒടിക്കുന്ന ആൾക്കാരുടെ എല്ല് ശെരിയാക്കാൻ അള്ളാഹു മുക്താറിക്ക (orthopaedician )യെ ഷംനക്ക് കൊടുത്തത്... പിന്നെ കൂട്ടുകാർ കണ്ടത് ഷംനയുടെ വേറൊരു മുഖമാണ്. പുഞ്ചിരി തൂകി കളമൊക്കെ വരച്ചായിരുന്നു നടപ്പ്.

Maturity ഉം എല്ലാകാര്യങ്ങളിലും തന്റേതായ stand ഉറപ്പിക്കുന്ന ഈ മിടുക്കിക്ക് നല്ലൊരു ഭാവിയും pg യും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

24/07/2018

Dr. ANUSHREE ANIL

കോഴിക്കോട് മലാപ്പറമ്പിൽ അനിൽകുമാറിന്റെയും ശുഭജയുടെയും മൂത്തമകളായി ജനനം. കണ്ടാൽ ഒരു മിണ്ടാപ്പൂച്ച പോലെ നിഷ്കളങ്കത തുളുമ്പുന്ന മുഖം ആണെങ്കിലും ആളൊരു ജഗജില്ലി ആണ്.സൗമ്യതയോടു കൂടിയാണ് സംസാരം എങ്കിലും ആരോടും എന്തും മുഖത്തുനോക്കി പറയാനുള്ള boldness ഇദ്ദേഹത്തിനുണ്ട്. മുഖം ഒരു mosaic പോലെ എണ്ണത്തിൽ കവിഞ്ഞ black moles ന്റെ ഉടമസ്ഥത ആണിവൾ .

ആൾ കാണാൻ നത്തോലി പോലെ ആണെങ്കിലും food ന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ച ഇല്ല. ഓരോ വറ്റു ചോറും എണ്ണിപ്പെറുക്കി കഴിക്കുമെങ്കിലും മൊത്തം തീർക്കാതെ ഇദ്ദേഹം എഴുനേൽക്കാറില്ല. എന്നിരുന്നാലും dosa ആണ് breakfast എങ്കിൽ അന്നത്തെ ദിവസം പോക്കാണ്.

Status single ആണെങ്കിലും വായ്നോട്ടത്തിന്റെ കാര്യത്തിൽ ഇദ്ദേഹത്തിന് limit ഇല്ല. പക്ഷെ പുറമെ ഒരു നാണംകുണുങ്ങി image ആണ്.

Very very old songs ന്റെ ശേഖരം ഇദ്ദേഹത്തിനുണ്ട്. അത് roommates നു കൂടി കേൾപ്പിച്ചു വെറുപ്പിക്കുന്നത് ഇവളുടെ സ്ഥിരം hobby ആണ്. First year ൽ പാട്ട് പാടാൻ പറഞ്ഞ seniors നു മുന്നിൽ കയ്യും കാലും വിറച്ചു നിന്നിട്ട് പിന്നീട് ഒരു പഴേ പാട്ട് പഠിച്ചു അവർക്ക് മുന്നിൽ പാടി തകർക്കാൻ കാത്തിരുന്ന ഒരു ഭൂതകാലം ഇവൾക്കുണ്ട്. ആളൊരു നല്ല dancer ആണ്. ആദ്യമായി arts ലെ nostalgia യിൽ ആണ് ഈ കഴിവ് ഇദ്ദേഹം പ്രദർശിപ്പിച്ചത്.അതിൽ പിന്നെ gmc കണ്ട മിക്ക നല്ല dance കളിലും ഇദ്ദേഹത്തിന്റെ നിറസാന്നിധ്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ആളൊരു നല്ല പാട്ടുകാരി ആണെന്ന കാര്യം അറിയാത്തവർ കൂടുതൽ.

നല്ല വൃത്തിയും വെടിപ്പും ഉള്ള കൂട്ടത്തിലാണ് കക്ഷി. Sundays ലെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന room clean ചെയ്യൽ ഉദാഹരണം ആണ്. അതുപോലെ daily കുളി ജപം must ആണ്.

Hs കേറിയതിൽ പിന്നെ തലങ്ങും വിലങ്ങും നടന്നു പണിയെടുക്കുക എന്നത് ഇദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചു. അങ്ങനെ post admission day എല്ലാ പണികളും കഷ്ടപ്പെട്ട് തീർത്തു റൗണ്ടസ് നു തയാറായിനിന്നപ്പോൾ ഇദ്ദേഹത്തിന്റെ performance കണ്ട് get out പറയുന്നതിന് പകരം "പോയി ചായകുടിച്ചോളൂ " എന്ന് പറയാതെ പറഞ്ഞ unit chief നോട് കാര്യം മനസിലാവാതെ "ഞാൻ പിന്നെ കുടിച്ചോളാം madam "എന്ന് നിഷ്കളങ്കമായി പറഞ്ഞ് പിന്നീട് കാര്യം കത്തിയപ്പോൾ തേങ്ങി തേങ്ങി കരഞ്ഞ anusree യെ ഇന്നും roommates ഓർക്കുന്നു.

ചെയുന്ന കാര്യത്തിൽ ആത്മാർത്ഥത പുലർത്തുന്ന, തന്റെ കാര്യങ്ങൾ വൃത്തിയോടെ ചെയുന്ന ഈ നല്ല കുട്ടിക്ക് ആഗ്രഹം പോലെ തന്നെ ഒരു pg യും നല്ലൊരു വരനെയും കിട്ടട്ടെ എന്ന് ആശംസിക്കുന്നു .

23/07/2018

Dr . Riya Reji

കോട്ടയംകാരി എന്ന് പറയപെടുന്നെങ്കിലും ടിയാൻ ജനിച്ചത് soudi Arabia യുടെ തലസ്ഥാനമായ റിയാദിലാണെന്നും തന്റെ പേരിന്റെ ഉത്ഭവം റിയാദിൽ നിന്നാണെന്നും കൊട്ടിഘോഷിച്ചു നടക്കാത്ത ദിവസങ്ങളില്ല ..... സ്ഥലങ്ങളില്ല .. (അറിയാത്ത പിള്ളകളെ ചൊറിഞ്ഞറിയിക്കാൻ ഒരു ശ്രമം ...) . പേരിലും നടപ്പിലും ഒരു അച്ചായത്തിയായി തോന്നുമെങ്കിലും അത് വെറും തെറ്റിധാരണ മാത്രം .

കണ്ടാൽ മാന്യ...അടുത്തിടപഴകിയാൽ തനികച്ചറ.. കിളിപോയ പോലുള്ള പെരുമാറ്റവും. കാഴ്ചയില്‍ അത്ര look ഇല്ലെങ്കിലും ആളൊരു കോടീശ്വരിയാണ്.. കൊച്ചിയിലെ lulu mall yousuf ali യുടെ ആണെങ്കിൽ കോട്ടയത്തെ gm mall riya reji യുടെ ആണെന്ന് നീസംശയം പറയാം. (എങ്കപ്പ rich ടാ ..)

ആരും ശ്രദ്ധിക്കാത്ത ക്ലാസ്സുകളിൽ ഇരുന്നു പ്രതീക്ഷിക്കാതെ അധ്യാപകരെ ചോദ്യം ചെയ്യാൻ ഉള്ള കുശാഗ്ര ബുദ്ധിയും കഴിവും riya യുടെ മാത്രം കൂടപിറപ്പാണ്.

പ്രമുഖരുടെ ചോദ്യങ്ങൾക്കു ഒരു ഉളുപ്പും ഇല്ലാതെ ചുട്ട മറുപടി കൊടുക്കുന്ന ഭീകരി... (മണ്ടത്തരം ആണെങ്കിൽ പോലും...) ബാച്ചിലെ best entertainer ആയതിനു പിന്നില്‍ ഇനിയും ചില കഥകൾ ഒളിഞ്ഞിരിപ്പുണ്ട്. Chest x-ray കൈയിൽ കൊടുത്തു "compare with other side" എന്നു പറഞ്ഞ specialist ഡോക്ടറെ ഞെട്ടിപ്പിച്ചു കൊണ്ട് x ray തിരിച്ചു പിടിച്ചു compare ചെയത് mass കാണിച്ചു..(തിരുമണ്ടി....)

പരീക്ഷയ്ക്ക് ചോദ്യ പേപ്പറിൽ ചോദ്യങ്ങൾ കൃത്യ എണ്ണം ഇല്ലെങ്കില്‍ ഇവളുടെ ചോര തിളയ്ക്കും . പിന്നെ രണ്ടു ചോദ്യം കൂടി extra ചോദിച്ചു വാങ്ങിയിട്ടെ പേനകൈ കൊണ്ട് തൊട്ടുള്ളു എന്ന് കേട്ടു കേൾവി.

ഭക്ഷണത്തിനോട് ഒരു പ്രത്യേകതരം ''ആക്രാന്തം' വച്ച് പുലർത്തുന്ന ഇവൾ ഹോസ്റ്റൽ റൂമുകൾ തോറും കേറിയിറങ്ങി ഫുഡ് അടിക്കുന്നത് ഒരു ഹോബി ആക്കിയിരുന്നു. ഹോട്ടലിൽ കയറിയാൽ മെനു കൈക്കലാക്കി പുതിയ dishes പരീക്ഷിക്കുകയും അവസാനം നുമ്മ fried rice തന്നെ ശരണം എന്ന് തീരുമാനിച്ചു അത് തന്നെ order ചെയതു തൃപ്തി അടയുകയും ചെയ്യുന്നത് സ്ഥിരം കാഴ്ച ആണ്.

നല്ല ഒരു നർത്തകി ആയ ഇദ്ദേഹം നടക്കുന്നത് തന്നെ പയറ്റി തെളിഞ്ഞ veriety of dance steps ഉം ആയാണ്. (dance master vikraminte വകയ്യില്‍ ഒരു അനിയത്തി ആയി വരും..)

സ്വന്തം ആയി ഒരു ശകടവും ആയി (car gaadi) ഊരു ചുറ്റൽ ആണ് hs ആയതിൽ പിന്നെ ഉള്ള പ്രധാന പരിപാടി. ഇന്ന സ്ഥലം എന്നൊന്നും ഇല്ല. കിട്ടുന്നവരേം കൊണ്ട് ഒരു പോക്കാ ... അത് unit chief ആയാലും pgs ആയാലും തരക്കേടില്ല.

ഇങ്ങനെയൊക്കെ ആണേലും വാർഡുകൾ തോറും ഓടിനടന്നു എല്ലുമുറിയെ പണിയെടുക്കുന്ന ഇദ്ദേഹം (പല്ലുമുറിയെ തിന്നാമെന്നു ഓർത്താണോ എന്തോ!!) നല്ലൊരു pg ഒകെ കിട്ടി മികച്ചൊരു doctor ആകട്ടെ എന്നു ആശംസിക്കുന്നു

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Website

Address


Medical College Road, H.M.T. Colony, Kalamassery, Kochi, Kerala 683503
Kochi
683503