Muppathadam Government Higher Secondary School

Muppathadam Government Higher Secondary School

Share

Muppathadam Govt. Higher Secondary School is celebrating her Centenary year !

06/09/2018

ഇപ്പോൾ മുപ്പത്തടം സ്‌കൂൾ അധ്യാപകൻ അല്ലാത്തതിനാൽ ഈ ഗ്രൂപ്പിന്റെ അഡ്മിൻ സ്ഥാനത്തു നിന്നും പിന്മാറുന്നു. സഹകരിച്ച ഏവർക്കും നന്ദി. നിലവിലെ അധ്യാപകരെ അഡ്മിൻ സ്ഥാനത്തു പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂൾ സംബന്ധമായ വിവരങ്ങൾ അവർ വഴി കൃത്യമായി നിങ്ങളിലേക്ക് എത്തുന്നതാണ്.
ഫൈസൽ ബിൻ മുഹമ്മദ്

24/10/2017

മുപ്പത്തടം ഗവ ഹയർ സെക്കന്ററി സ്‌കൂൾ 2018-19 അധ്യയന വർഷത്തേക്കുള്ള എൽ കെ ജി മുതൽ 10 വരെയുള്ള ക്ലസിലേക്കുള്ള അഡ്മിഷൻ 2017 നവംബർ 1 ന് ആരംഭിക്കുന്നു. മുൻവർഷങ്ങളിലെ പോലെ അവസാന സമയത്തു സീറ്റ് ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാൻ നേരത്തെ തന്നെ നിങ്ങളുടെ മക്കൾക്കായി സീറ്റുകൾ ഉറപ്പാക്കുക.

💐 യോഗ്യരായ അധ്യാപകർ നയിക്കുന്ന ഉന്നത നിലവാരമുള്ള ക്ലാസുകൾ
💐 ഡൊണേഷൻ പോലുള്ള ഒളിഞ്ഞിരിക്കുന്ന ഫീസുകൾ ഇല്ലാത്ത സ്ഥാപനം.
💐 ഹൈടെക് നിലവാരത്തിലേക്കുയരുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ
💐 പൂർണമായും സൗജന്യ വിദ്യാഭ്യാസം
💐 എല്ലാ മേഖലകളിലേക്കും സ്‌കൂൾ ബസ് സൗകര്യം
💐.ഉന്നത നിലവാരമുള്ള കിന്റർ ഗാർട്ടൻ സംവിധാനം.
💐 എൽ കെ ജി മുതൽ 10 വരെ ഇംഗ്ലീഷ് മലയാളം മീഡിയത്തിൽ പ്രത്യേകം ക്ലാസുകൾ.
💐 കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസ പരിശീലന സൗകര്യങ്ങൾ.
💐 1 മുതൽ 8 വരെ ഉള്ള മുഴുവൻ കുട്ടികൾക്കും സൗജന്യ പാഠപുസ്തകങ്ങൾ.
💐. 1 മുതൽ 8 വരെ ഉള്ള അർഹരായ കുട്ടികൾക്ക് സൗജന്യ യൂണിഫോം.
💐 . 10 വരെ ഉള്ള കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം.
💐 . പുതുതായി വരുന്ന പൂർണ സജ്ജമായ സയൻസ് ലാബ് സൗകര്യങ്ങൾ.
💐 20000 ഇൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഏതു സമയത്തും ലഭ്യമായ ലൈബ്രറി റീഡിങ് റൂം സൗകര്യങ്ങൾ.
💐. പൂർണമായ അച്ചടക്കം.
💐. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബാഡ്മിന്റൻ. വോളിബോൾ. ഹാൻഡ്ബോൾ കോർട്ടുകൾ.
💐 സ്ഥിരം കൗൺസിലർ . നേഴ്സ്. തുടങ്ങിയ സൗകര്യങ്ങൾ സ്‌കൂളിനകത്തു തന്നെ
💐. ശ്രദ്ധ. നവപ്രഭ തുടങ്ങിയ കുട്ടികളുടെ നിലവാരം ഉയർത്തുന്ന പ്രോഗ്രാമുകൾ.
💐. എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി നൈറ്റ് ക്ലാസ് ഉൾപ്പെടെ ഉള്ള പ്രത്യേക പരിശീലന പരിപാടികൾ
💐
💐 . കലാ കായിക വിദ്യാഭ്യാസത്തിന് ആവശ്യമായ പരിശീലന സൗകര്യങ്ങൾ.
💐 ശക്തമായ പി ടി എ , എസ് എം സി. പൂർവ വിദ്യാർത്ഥി സംഘടനകൾ.
💐 . എന്ത് ആവശ്യത്തിനും പരിപൂർണ സഹകരണം നൽകുന്ന നാട്ടുകാർ, സ്ഥാപനങ്ങൾ.
💐 ആലുവ മുതൽ കളമശ്ശേരി വരെ ഉള്ള നിരവധി വിദ്യാർത്ഥികൾ അഡ്മിഷൻ ആവശ്യപെട്ടു വരുമ്പോൾ മുപ്പത്തടം നിവാസികളായ കടുങ്ങല്ലൂർ പഞ്ചായത്ത് അതിർത്തിയിലും ഏലൂർ കളമശ്ശേരി മുൻസിപ്പൽ പ്രദേശത്തും ഉള്ള ആളുകൾ അവരുടെ മക്കളുടെ ശോഭനമായ ഭവിക്കായി നിങ്ങളുടെ മക്കളുടെ സീറ്റുകൾ ഉറപ്പു വരുത്തുക.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണത്തിനും
0484 2559635.. സ്‌കൂൾ ഓഫിസ്.
+919497018873 അജിതകുമാരി. പ്രധാന അദ്ധ്യാപിക.

09746995808 സിബി അഗസ്റ്റിൻ. അധ്യാപകൻ.
96332 01732 അഭിലാഷ് കുമാർ പി ടി എ പ്രസിഡന്റ്

18/10/2017

9,10,11,12 ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പൂർണ ദിവസത്തെ പരിശീലനം . കുട്ടികൾ ചെന്ന് വീഴാൻ സാധ്യത ഉള്ള ചതികുഴികൾ. അവരുടെ പഠന സംബന്ധമായ പ്രശനങ്ങൾ വീടുകളിൽ ക്ലാസ് റൂമുകളിൽ എങ്ങനെ പരിഹരിക്കാം തുടങ്ങിയവ വിഷയങ്ങളിൽ നമുക്കവശ്യമായ മുഴുവൻ നിർദേശങ്ങളും നൽകുന്നു. 28.10.2017 ശനിയാഴ്ച്ച ഒരു ദിവസം നമ്മുടെ കുട്ടികൾക്കായി മാറ്റി വെക്കണം.

Photos from Muppathadam Government Higher Secondary School's post 14/10/2017

സ്‌കൂൾ വാർത്തകൾ.
ഗവ ഹയർ സെക്കന്ററി സ്കൂൾ മുപ്പത്തടം.

യുറീക്ക - ശാസ്ത്രകേരളം സ്‌കൂൾ തല ശാസ്ത്രോത്സവം ഒക്ടോബർ 14 ശനി രാവിലെ 10 നു മുപ്പത്തടം ഗവ ഹയർസെക്കന്ററി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് ജി അജിതകുമാരി അദ്ധ്യക്ഷയായിരുന്നു .മുപ്പത്തടം യുവജനസമാജം വായനശാല പ്രസിഡന്റ് കൂടൽ ശോഭൻ ആശംസകൾ നേർന്നു . എസ് എസ് മധു സ്വാഗതവും നീന ടീച്ചർ നന്ദിയും പറഞ്ഞു . ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആര്യ മേരിക്യൂറിയുടെ ജീവിത മുഹൂർത്തങ്ങൾ അവതരിപ്പിച്ചതു ശ്രദ്ധേയമായി .
തുടർന്നു നടന്ന രംഗോത്സവം ,പഠനോത്സവം , വർണോത്സവം , സർഗോത്സവം പ്രവർത്തനങ്ങൾക്കു അദ്ധ്യാപികമാരായ നസീറ ,നീന നീതു ,അഞ്ജു ടീച്ചർ തുടങ്ങിയവർ ഫെസിലിറ്റേറ്റർമാരായി .മികച്ച പ്രവർത്തനങ്ങൾ പഞ്ചായത്ത് മേഖല വിജ്ഞാനോത്സവങ്ങളിലേക്കു തെരഞ്ഞെടുത്തു

06/09/2017

നമ്മുടെ വിദ്യാലയം വിളിക്കുന്നു. സെപ്തംബര് 9 .രാവിലെ 9 മുതൽ..... വരില്ലേ എല്ലാവരും
നിങ്ങളുടെ അക്ഷര മുത്തശ്ശി കാത്തിരിക്കുന്നു

Photos from Muppathadam Government Higher Secondary School's post 29/08/2017

നമ്മുടെ വിദ്യാലയം നമ്മളെ കാണാനായി വിളിക്കുന്നു. വരില്ലേ എല്ലാവരും പല കാലങ്ങളിലെ സ്മരണകൾ പങ്കു വെക്കാനായി. നമുക്കൊരുമിച്ചു ചരിത്രം കുറിക്കാൻ. നമ്മുടെ ഓർമ്മകൾ അയവിറക്കാൻ പങ്കുവെക്കാൻ .
സെപ്തംബർ 9 നു നമ്മളെ ആഗ്രഹപൂർവം കാത്തിരിക്കുകയാണ് നമ്മുടെ വിദ്യാലയ മുത്തശ്ശി. അക്ഷരങ്ങൾ പിച്ച വച്ച നമ്മുടെ നാടൊരുങ്ങി കഴിഞ്ഞു നമ്മളെ വരവേൽക്കാൻ.
നമ്മുടെ കാലടികൾക്കു കാതോർക്കുന്നു നമ്മുടെ വിദ്യാലയം.

28/08/2017

Dear all

അത്യധികം അഭിമാനത്തോടെ അറിയിച്ചുകൊള്ളട്ടെ,

മുപ്പത്തടം ഗവർണമെന്റ് ഹൈയർ സെക്കണ്ടറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ഈയുള്ളവന്റെ എളിയ പുരസ്കാരം എന്ന നിലയിൽ, ബഹുമാനപ്പെട്ട സ്കൂളിന് വേണ്ടി ഒരു ഫേസ്ബുക് പേജ് നിർമിച്ചു സമർപ്പിക്കുന്ന ഉദ്യമം ഏറ്റെടുത്തിരുന്നു.

ഈ ഉദ്യമത്തിന് അനുവാദം തന്ന ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, അന്നത്തെ ഹെഡ്മാസ്റ്റർ, ബഹുമാനപ്പെട്ട PTA, ബഹുമാനപ്പെട്ട സെന്റിനറി ആഘോഷ കമ്മിറ്റി, തുടങ്ങി എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തികൊള്ളട്ടെ. ഇതിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷവും അഭിമാനവും ഉണ്ട്.

ഈ ഫേസ്ബുക് പേജ്, നേരത്തെ ഇതേ പേജിൽ തന്നെ അറിയിച്ചിരുന്നത് പ്രകാരം, ബഹുമാനപ്പെട്ട സ്കൂൾ അധികൃതർക്കു കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞ വിവരം സസന്തോഷം അറിയിച്ചു കൊള്ളട്ടെ.

ഇതിന്റെ ഭാഗം ആയി സ്കൂളിന്റെ ഭാഗത്തുനിന്നും ശ്രീ. ഫൈസൽ മാഷിനെ പേജിന്റെ അഡ്മിൻ ആയി നിയോഗിച്ചിരുന്നു. വിദ്യാലയത്തിനോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ള അധ്യാപകൻ എന്ന നിലയിൽ ശ്രീ. ഫൈസൽ മാഷിന്റെ കരങ്ങളിൽ ഈ പേജ് സുരക്ഷിതം ആയിരിക്കും എന്നതിൽ സംശയമില്ല.

അടുത്ത നടപടി എന്ന നിലയിൽ ഞാൻ ഈ പേജിന്റെ അഡ്മിൻ സ്ഥാനം സ്വമേധയാ ഒഴിയുകയും, ശ്രീ. ഫൈസൽ മാഷ് ഈ പേജിന്റെ ഏക അഡ്മിൻ ആയി തുടരുന്നതും ആയിരിക്കും.

ഇത്രയും കാലം ഈ പേജിനു ലഭിച്ച ഊഷ്മളമായ വരവേല്പിനും പ്രോത്സാഹനത്തിനും ഞങ്ങൾ കൃതജ്ഞരാണ്.

കൃതജ്ഞതയോടെ

വിശ്വസ്ത വിധേയൻ

ഹരീഷ്.

13/08/2017

രൂപവും ഭാവവും മാറിയ നമ്മുടെ മുപ്പത്തടം സ്കൂൾ സന്ദർശിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു
മറക്കല്ലേ സെപ്റ്റംബർ 9...

സെപ്തംബര്7, 8 തിയതികളിൽ നടക്കുന്ന കല കായിക മത്സരങ്ങൾക്കായി @⁨Noudhad Madhyamam⁩ സഞ്ജു വർഗീസ് +917591909881 ആയി ബന്ധപ്പടുക
പൂർവ വിദ്യാർഥികൾ അംഗമായ വടം വലി. ഒപ്പന . തിരുവാതിര പൂക്കളമത്സരം . ക്രോസ്സ് കൺട്രി റേസ് എന്നിവ നടത്തുന്നു
റെജിസ്ട്രേഷൻ നടത്താൻ @⁨Noudhad Madhyamam⁩ ആയി ബന്ധപ്പെടുക.
ഗ്രൂപ്പ് മത്സരങ്ങളിൽ ആർക്കു വേണമെങ്കിലും പങ്കെടുക്കാം. പക്ഷേ ഒരാൾ എങ്കിലും പൂർവ വിദ്യർത്ഥി ആകണം
ഓഗസ്റ്റ് 25 നു മുൻപായി റെജിസ്‌ട്രേഷൻ പൂർത്തിയാക്കണം

25/07/2017
Orientations and Workshops 28/02/2017
28/02/2017

സ്കൂളിന്റെ വളരെക്കാലത്തെ പ്രശ്നം ആയിരുന്ന കുടിവെള്ളപ്രശ്നത്തിനു, സ്വന്തം പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ചില പൂർവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്‌മ, അഹോരാത്രം അദ്ധ്വാനിച്ചും സ്വന്തമായി പണമിറക്കിയും, ഒരു ശാശ്വത പരിഹാരം കണ്ടെത്തി.
ഇന്ന് വിദ്യാലയം ആ മഹത് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സാക്ഷി ആയി!

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


MUPPATHADAM GOVT. HIGH SCHOOL
Kochi
683110

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9am - 5pm