08/11/2025
*എടവനക്കാട് എച്ച് ഐഎച്ച്എസ് എസിന് ഒരു പൊൻതൂവൽ കൂടി*
കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള
*കൈറ്റിന്റെ 'എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ നൂറു സ്‌കൂളുകൾക്ക് വിജയം*
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂള്‍ എന്റെ അഭിമാനം’ റീല്‍സ് മത്സരത്തില്‍ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകള്‍ വഴി നടത്തിയ റീല്‍സ് മത്സരത്തില്‍ പങ്കെടുത്ത 1555 സ്കൂളുകളില്‍ നിന്നാണ് ഒന്നര മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള മികച്ച നൂറു റീലുകള്‍ തെരഞ്ഞെടുത്തത്.
14 സ്‌കൂളുകൾ മാത്രമാണ് എറണാകുളത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വൈപ്പിൻ കരയിൽ നിന്നുള്ള ഏക സ്കൂൾ ആയി എച്ച് ഐ എച്ച് എസ് എസ് മാറി.
നവംബര്‍ 15-ന് കൈറ്റിന്റെ പതിനാല് ജില്ലാ ഓഫീസുകളേയും ബന്ധിപ്പിച്ച് നടത്തുന്ന ചടങ്ങില്‍ നൂറ് സ്കൂളുകളേയും ആദരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ മെൻ്റർമാരായ അധ്യാപകർ എം ഐ സനിയ, എൻ ആർ പ്രമോദ് എന്നിവരാണ്.