Pscvinjanalokam

Pscvinjanalokam വിനോദവും വിജ്ഞാനവും പകരുന്ന പോസ്റ്റ?

2005 ഡിസംബര്‍ ഒമ്പതിന് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഒരു മറാത്തി കുടുംബത്തിലാണ് ദിവ്യയുടെ ജനനം. അച്ഛന്‍ ജിതേന്ദ്ര ദേശ്മുഖും...
29/07/2025

2005 ഡിസംബര്‍ ഒമ്പതിന് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഒരു മറാത്തി കുടുംബത്തിലാണ് ദിവ്യയുടെ ജനനം. അച്ഛന്‍ ജിതേന്ദ്ര ദേശ്മുഖും അമ്മ നമ്രത ദേശ്മുഖും ഡോക്ടര്‍മാരാണ്. അച്ഛന്‍ ജിതേന്ദ്ര ദേശ്മുഖിന് ചെസ് ഒരു ഹോബിയായിരുന്നു. കുട്ടിക്കാലത്ത്, അവരുടെ മൂത്ത സഹോദരിയോടൊപ്പം ബാഡ്മിന്റൺ ക്ലാസുകൾക്ക് പോകേണ്ടതായിരുന്നു അവൾ. പക്ഷേ, നാലുവയസ്സുകാരിക്ക് എത്താൻ പറ്റാത്തത്ര ഉയരത്തിലായിരുന്നു വല. തൊട്ടടുത്ത്, അതേ കെട്ടിടത്തിൽ ഒരു ചെസ്സ് ക്ലാസ് നടക്കുന്നുണ്ടായിരുന്നു. പകരം മാതാപിതാക്കൾ ദിവ്യയെ അവിടെ ചേർത്തു.
ആ നിമിഷം മുതലാണ് ഒരു താരത്തിൻ്റെ പിറവി ആരംഭിക്കുന്നത്. നാഗ്പൂരിലെ ഡോക്ടർ മാതാപിതാക്കളുടെ കീഴിൽ വളർന്ന ദിവ്യ അമ്പരപ്പിക്കുന്ന വേഗതയിലാണ് കളിയിലേക്ക് കടന്നത്. 13 വയസ്സായപ്പോഴേക്കും സമ്മർദ്ദത്തിൻ കീഴിലുള്ള സമനിലയ്ക്ക് അവൾ പേരുകേട്ടവളായിരുന്നു - 2017 ലെ ഒരു വീഡിയോയിൽ, ഒരു എതിരാളിയെയും താൻ ഭയപ്പെടുന്നില്ലെന്നും അവസാനം വരെ പോരാടുന്നതിൽ ഒരിക്കലും മടുത്തിട്ടില്ലെന്നും ഒരു യുവ ദിവ്യ പ്രസ്താവിക്കുന്നത് കാണിക്കുന്നു.
2018 ആയപ്പോഴേക്കും ശ്രീനാഥ് അവളുടെ കഴിവ് തിരിച്ചറിഞ്ഞിരുന്നു. തുർക്കിയിൽ നടക്കുന്ന ലോക അണ്ടർ 16 ഒളിമ്പ്യാഡിന് മുന്നോടിയായി ഇരുവരും കണ്ടുമുട്ടി. ആ ടൂർണമെന്റിന്റെ അവസാന റൗണ്ടിൽ, ദിവ്യ കടുത്ത സമ്മർദ്ദത്തിൽ ഒരു മുൻനിര ഇറാനിയൻ കളിക്കാരിയെ പരാജയപ്പെടുത്തി, ഇന്ത്യ വെള്ളി നേടാൻ സഹായിച്ചു. "അവൾ ഇതിനകം തന്നെ അവളുടെ പ്രായത്തിലുള്ള മിക്ക പെൺകുട്ടികളേക്കാളും ശക്തയായിരുന്നു. വലിയ നിമിഷങ്ങൾക്കായി അവൾക്ക് ഈ അവിശ്വസനീയമായ കഴിവ് ഉണ്ടായിരുന്നു," അദ്ദേഹം ഓർമ്മിക്കുന്നു.
അവളുടെ പരിണാമം അത്ര സുഗമമായിരുന്നില്ല. പല യുവ കായികതാരങ്ങളെയും പോലെ, കോവിഡ്-19 പാൻഡെമിക് സമയത്ത് ദിവ്യയ്ക്കും ഒരു ശാന്തത അനുഭവപ്പെട്ടു, 2020 നും 2022 നും ഇടയിൽ പഠനത്തിനായി അവധിയെടുത്തു. എന്നാൽ 2023 ആയപ്പോഴേക്കും അവൾ തിരിച്ചുവരവ് ആരംഭിച്ചു.
ചെസ് ഒളിമ്പ്യാഡില്‍ മൂന്ന് തവണ സ്വര്‍ണ മെഡല്‍ ജേതാവായ ദിവ്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പ്, വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ഇവന്റുകളിലും സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. 2022-ല്‍ ഇന്ത്യന്‍ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ അവര്‍ അതേ വര്‍ഷം തന്നെ ചെസ് ഒളിമ്പ്യാഡില്‍ വെങ്കല മെഡല്‍ നേടി. 2020-ല്‍ ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡ് നേടിയ ഇന്ത്യന്‍ സംഘത്തിലും ദിവ്യ അംഗമായിരുന്നു.
2025 ജൂലായിലെ കണക്കനുസരിച്ച്, ദിവ്യയുടെ ഫിഡെ റേറ്റിങ് 2463 ആണ്. 2024 ഒക്ടോബറില്‍ 2501 എന്ന മികച്ച റേറ്റിങ്ങിലേക്കും ദിവ്യ എത്തിയിരുന്നു. 2023, 2024 വര്‍ഷങ്ങളില്‍ അല്‍മാറ്റിയില്‍ നടന്ന ഏഷ്യന്‍ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ്, ടാറ്റ സ്റ്റീല്‍ ഇന്ത്യ റാപ്പിഡ്, ഷാര്‍ജ ചലഞ്ചേഴ്സ്, ഫിഡെ അണ്ടര്‍ 20 വനിതാ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും ദിവ്യ വിജയിയായിരുന്നു. ലണ്ടനില്‍ നടന്ന 2025-ലെ ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടീം ചാമ്പ്യന്‍ഷിപ്പില്‍, ബ്ലിറ്റ്‌സ് ത്രില്ലറില്‍ ലോക ഒന്നാം നമ്പര്‍ താരം ഹൗ യിഫാനെ പരാജയപ്പെടുത്തി ദിവ്യ ചെസ് ലോകത്തെ ഞെട്ടിച്ചിരുന്നു.
ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്കായി വേണ്ട ഒരു മാനദണ്ഡം പോലും ഹംപിക്കെതിരായ ഫൈനലിനു മുമ്പ് സ്വന്തമായി ഇല്ലാതിരുന്ന താരമാണ് ദിവ്യ. ഫിഡെയുടെ മൂന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുകയോ 2500 എലോ റേറ്റിങ് നേടുകയോ ചെയ്യാതെയാണ് ദിവ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ഒറ്റയടിക്ക് സ്വന്തമാക്കിയിരിക്കുന്നത്.എന്നാല്‍ കിരീട നേട്ടത്തോടെ ഹംപി, ദ്രോണവല്ലി ഹരിക, ആര്‍. വൈശാലി എന്നിവര്‍ക്കു ശേഷം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയാണ് ദിവ്യ ജോര്‍ജിയയിലെ ബാത്തുമിയില്‍ നിന്ന് മടങ്ങുന്നത്.
2002-ല്‍ തന്റെ 15-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടി ചരിത്രമെഴുതിയ ചെസ് താരമാണ് ഇന്ത്യയുടെ കൊനേരു ഹംപി. ഈ നേട്ടം സ്വന്തമാക്കിയ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയും കൂടിയായിരുന്നു ഹംപി. 2002-ല്‍ ഹംപി ചരിത്രമെഴുതി പിന്നെയും മൂന്ന് വര്‍ഷം കൂടി കഴിഞ്ഞാണ് ദിവ്യ ദേശ്മുഖ് എന്ന ഇന്ത്യയുടെ പുതിയ ചെസ് താരത്തിന്റെ ജനനം.

ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും നേർക്കുനേർ. ടൈബ്രേക്കറിലെ ആദ്യ ഗെയിം 81 നീക്കങ്ങൾ നീണ്ടെങ്കിലും സമനിലയായിരുന്നു ഫലം. ദിവ്യ ദേശ്മുഖിന്റെ കിങ് പോൺ പ്രാരംഭത്തിനെതിരെ കൊനേരു ഹംപിയുടെ പെട്രോഫ് പ്രതിരോധം. കളി പുരോഗമിക്കവേ ഹംപി നേരിയ മേൽക്കൈ നേടി. എന്നാൽ, സമനില സമ്മതിക്കാൻ താൽപര്യം കാണിക്കാതെ ദിവ്യ പൊരുതി.
സമയസമ്മർദത്തിൽ ഹംപിക്കു പറ്റിയ ഏകപിഴവ് ദിവ്യയ്ക്ക് ഉപയോഗപ്പെടുത്താനുമായില്ല. കാറ്റലൻ പ്രാരംഭമായിരുന്നു രണ്ടാം ടൈബ്രേക്കറിൽ. അതിവേഗം കരുക്കൾ നീക്കിയ ദിവ്യയ്ക്കെതിരെ കാലാളെ ബലി നൽകിയാണ് ഹംപി തുടങ്ങിയത്. ആ കാലാൾക്കു പകരം ദിവ്യയുടെ കളങ്ങളിലെ ദൗർബല്യങ്ങൾ മുതലെടുക്കാനായിരുന്നു ഹംപിയുടെ ശ്രമം. വീറോടെ കളിച്ച ദിവ്യ ആ കാലാൾ ആനുകൂല്യം അവസാനം വരെ നിലനിർത്തി.
കളിയുടെ മധ്യഘട്ടത്തിലും അന്ത്യഘട്ടത്തിലും സമനില സാധ്യതയായിരുന്നു തെളിഞ്ഞതെങ്കിലും അവസാനം വരെ പൊരുതാനുള്ള കഴിവാണ് ദിവ്യയെ വിജയത്തിലെത്തിച്ചത്. 40–ാം നീക്കത്തിൽ കാലാളെ ബലി നൽകിയ ഹംപിക്കു പിഴച്ചു. അതു മുതലെടുത്തു മുന്നേറിയ ദിവ്യയ്ക്കും പിഴവുപറ്റിയെങ്കിലും ഏതാനും സെക്കൻഡ് ബാക്കി നിൽക്കെ കളിയിലേക്കു തിരിച്ചുവരാനുള്ള ഏക നീക്കം കണ്ടെത്താൻ ഹംപിക്കു കഴിഞ്ഞില്ല. 75–ാം നീക്കത്തോടെ കളത്തിലുള്ള ഏകകാലാളെ ദിവ്യ രാജ്ഞിയായി വാഴിക്കുമെന്ന് ഉറപ്പായപ്പോഴാണ് ഹംപി തോൽവി സമ്മതിച്ചത്.
വിജയിച്ചിട്ടും, അവൾ തന്റെ കളിയിൽ ഉറച്ചുനിൽക്കുന്നു. "എനിക്ക് തീർച്ചയായും എൻഡ്‌ഗെയിംസ് പഠിക്കേണ്ടതുണ്ട്. ഒരു ഘട്ടത്തിൽ ഞാൻ അത് കുഴപ്പത്തിലാക്കി എന്ന് എനിക്ക് ഉറപ്പുണ്ട്. അത് എളുപ്പമുള്ള വിജയമാകേണ്ടതായിരുന്നു," അവൾ സമ്മതിച്ചു.

There lived a man who loved me with all his heart...There lived a man who fathered my child..There lived a man who belie...
29/10/2024

There lived a man who loved me with all his heart...

There lived a man who fathered my child..

There lived a man who believed in integrity..

There lived a man who loved his profession..

There lived a man who never feigned to be a hero...

There lived a man who was my soul...

There lived a man with a heart full of generosity.

There lived a man who revealed all to me...

There lived a man who loved me with his life..

But now I wait... for he is with God... I know for sure...

One day I will meet him... I know for sure...

And he will give me that warm strong hug of his... I know for sure...

And I will not complain that I can’t breathe...

You can hug me... Hug me all you want...’
മുകുന്ദിനെക്കുറിച്ച് ഇന്ദു ദേശഭക്തിയും സൈനികനായ ഭർത്താവിനോടുള്ള സ്നേഹവും തുളുമ്പുന്ന കവിത ഇങ്ങനെയായിരുന്നു.
1983 ഏപ്രില്‍ 12ന് ആര്‍ വരദരാജന്റെയും ഗീതയുടെയും മകനായി കോഴിക്കോടാണ് മുകുന്ദ് ജനിക്കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ്‌ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുകുന്ദിന്റെ അച്ഛന്‍ ആര്‍ വരദരാജന് ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴ്നാട് സ്വദേശിയായ മേജര്‍ മുകുന്ദ് പ്രാഥമിക വിദ്യാഭ്യാസം നേടിയത് കേരളത്തിലാണ്.‍ കോഴിക്കോട്, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ ഒൻപത്, പത്ത് ക്ലാസുകളിൽ പഠിച്ചു. പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു.
പിതാവ് തമിഴ്നാട്ടിലേക്കു സ്ഥലം മാറിയതോടെ മുകുന്ദിന്റെ തുടര്‍വിദ്യാഭ്യാസവും ജീവിതവുമെല്ലാം തമിഴ്‌നാട്ടിലായിരുന്നു.തമിഴ്‌നാട്ടിലെ ഏനാത്തൂരിലുള്ള ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വ മഹാവിദ്യാലയത്തില്‍ നിന്ന് കൊമേഴ്‌സ് ബിരുദവും താംബരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും നേടി.
ഇന്ത്യന്‍ ആര്‍മിയുടെ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന കുടുംബമായിരുന്ന അദ്ദേഹത്തിന്റേത്.മുത്തച്ഛനും അച്ഛന്റെ രണ്ട് സഹോദരന്മാരും പട്ടാളക്കാര്‍.അതിനാല്‍ ചെറുപ്പം തൊട്ടേ മുകുന്ദിനും സൈനിക യൂണിഫോം ഒരു വികാരമായിരുന്നു.2005ലാണ് കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ പാസായ ശേഷം അദ്ദേഹം സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.തുടര്‍ന്ന് ചെന്നൈയിലെ പ്രശസ്തമായ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനവും പൂര്‍ത്തിയാക്കി.

2006ല്‍, ധീരരായ സൈനികര്‍ക്കും നിരവധി യുദ്ധ വീര്യങ്ങള്‍ക്കും പേരുകേട്ട കാലാള്‍പ്പട റെജിമെന്റായ രജപുത്ര റെജിമെന്‍ന്റിന്റെ, 22 രജപുത്ര ബറ്റാലിയനിലേക്ക് ലെഫ്റ്റനന്റായി അദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെട്ടു.ഇവിടത്തെ മൂന്നുവര്‍ഷത്തെ സേവനത്തിനിടയ്ക്കാണ് ഒന്‍പത് വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ പ്രണയം പൂവണിയുന്നത്.മലയാളിയുംതിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ പ്രണയിനിയായ ഇന്ദു റബേക്ക വര്‍ഗ്ഗീസിനെ ഇന്ദുവിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത് ബെംഗളൂരുവിലെ ഡിഗ്രി പഠനത്തിനു ശേഷമാണു മാസ് കമ്യൂണിക്കേഷനിൽ പിജി പഠിക്കാൻഇന്ദു, മദ്രാസ് ക്രിസ്ത്യൻ കോളജിൽ (എംസിസി) എത്തുന്നത്. എംസിസിയിൽ ജേണലിസത്തിൽ പിജി ഡിപ്ലോമ പഠിക്കുകയായിരുന്നു മുകുന്ദ്. ഇരുവരുടെയും സൗഹൃദം വിവാഹത്തിലെത്തിയത്. 2009 ഓഗസ്റ്റ് 28-നാണ്.2011 മാര്‍ച്ച് 17-ന് ഇന്ദുവിന്റെയും മുകുന്ദിന്റെയും ജീവിതത്തിലേക്ക് ഒരു പെണ്‍കുഞ്ഞ് അതിഥിയായെത്തി.

പിന്നാലെ മധ്യപ്രദേശിലെ മഹൊവിലെ ഇന്‍ഫന്‍ട്രി സ്‌കൂളിലും തുടര്‍ന്ന് യുഎന്‍ സമാധാന മിഷന്റെ ഭാഗമായി ലെബനനിലും അദ്ദേഹം സേവനം ചെയ്തു.2012 ഡിസംബറിലാണ് കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ജമ്മു കാശ്മീരില്‍ വിന്യസിച്ചിരിക്കുന്ന 44 രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനൊപ്പം സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തെ നിയോഗിക്കുന്നത്.ഇവിടുന്നാണ് ഷോപ്പിയാനിലെ ഖാസിപത്രി ഓപ്പറേഷന്റെ ഭാഗമാകുന്നതും വീരമൃത്യു വരിക്കുന്നതും.

2014 കാലം..ആപ്പിള്‍ ടൗണ്‍ എന്നറിയപ്പെടുന്ന കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ത്യയെ വെല്ലുവിളിക്കാനും കശ്മീരിനെ കൈപ്പിടിയിലാക്കാനും തീവ്രവാദികള്‍ ആയുധമേന്തി അതിര്‍ത്തി കടന്നെത്തിയ നാളുകള്‍.പ്രദേശവാസികളായ ജനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, സൈനികര്‍ അങ്ങനെ തങ്ങളെ ചോദ്യം ചെയ്തവര്‍ക്കെല്ലാം തോക്ക് കൊണ്ട് മറുപടിനല്‍കി തീവ്രവാദികള്‍ ചോരയുടെ പുതിയ കണക്കുകള്‍ കശ്മീരില്‍ പടര്‍ത്തികൊണ്ടേയിരുന്നു.ഈ കാലത്താണ് രാഷ്ട്രീയ റൈഫിള്‍സ് റെജിമെന്റ് 44-മത് യൂണിറ്റിന്റെ ഭാഗമായി മേജര്‍ മുകുന്ദ് ഷോപിയാന്‍ ജില്ലയിലേക്ക് എത്തുന്നത്.ഷോപിയാനിലെ സവോറയിലായിരുന്നു ബറ്റാലിയന്റെ ആസ്ഥാനം.

കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അമിത് സിങ്ങിന്റെ നേതൃത്വത്തില്‍ ഷോപിയാനെ കാക്കാന്‍ മേജര്‍ മുകുന്ദെത്തി.തീവ്രവാദികളില്‍ നിന്നുള്ള വെല്ലുവിളി ഇല്ലാതാക്കുക, പ്രദേശത്ത് സമാധാനജീവിതം പുന:സ്ഥാപിക്കുക എന്നതായിരുന്നു രാജ്യം ആ സൈനിക വിഭാഗത്തെ അന്ന് ഏല്‍പ്പിച്ച ദൗത്യം.പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന വിവിധ ഓപ്പറേഷനുകളില്‍ തന്റെ ബുദ്ധിയും ധൈര്യവും കൊണ്ട് മേജര്‍ മുകുന്ദ് ശ്രദ്ധനേടി.ഒരുകൂട്ടം തീവ്രവാദികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിഷ്‌കരുണം കൊലപ്പെടുത്തിയതിന്റെ പിറ്റേന്നാള്‍.കൃത്യമായി പറഞ്ഞാല്‍ 2014 ഏപ്രില്‍ 25.

ഷോപിയാനിലെ ക്വാസിപത്രി ഗ്രാമത്തിലെ ആപ്പിള്‍ തോട്ടങ്ങളിലൊന്നില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയടക്കും കൊടുഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ റൈഫിള്‍സ് റെജിമെന്റ് 44-ാമത് യൂണിറ്റ് വിന്യസിക്കപ്പെട്ടു.മേജന്‍ മുകുന്ദിനെ ടീം ലീഡാക്കി കമാന്‍ഡിങ് ഓഫീസര്‍ സൈനിക സംഘത്തെ പ്രദേശത്തേക്ക് അയച്ചു.തലേന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വധിച്ചതും സമാന തീവ്രവാദികളാണെന്ന വിവരവും അതിനകം ഇന്‍ലിജന്‍സ് കൈമാറിയിരുന്നു.30 മിനുട്ടിനകം മേജര്‍ മുകുന്ദും സംഘവും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന ആപ്പിള്‍ തോട്ടത്തിലെ വീടിനരികിലെത്തി.

ആപ്പിള്‍തോട്ടത്തിലെ ഇരുനില വീട്ടിലും ഇരുവശത്തായുള്ള രണ്ട് ഔട്ട് ഹൗസുകളിലുമായാണ് തീവ്രവാദികള്‍ ഒളിച്ചത്.തന്റെ സംഘത്തെ രണ്ടുപേര്‍ വീതമുള്ള ടീമുകളാക്കി വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മേജര്‍ മുകുന്ദ് വിന്യസിച്ചു.സൈന്യം വീട് വളഞ്ഞെന്ന് തിരിച്ചറിഞ്ഞ അല്‍ത്താഫ് വാനിയും സംഘവും വെടിയുതിര്‍ത്ത് സൈന്യത്തെ വെല്ലുവിളിക്കാന്‍ തുടങ്ങി.തിരിച്ചും സൈനികര്‍ വെടുയുതിര്‍ത്തു.ഒരുമണിക്കൂര്‍ ഈ വെടിവയ്പ്പ് നീണ്ടു.അടച്ചിട്ട വീടിന്റെ ഉള്ളില്‍ സുരക്ഷിതരായി നില്‍ക്കുന്ന ഭീകരരെ പുറത്തെത്തിക്കാന്‍ മറവില്‍ നിന്നുള്ള ആ വെടിവയ്പ്പ് ഗുണം ചെയ്യില്ലെന്ന് മേജര്‍ മുകുന്ദിന് അറിയാമായിരുന്നു.മേജര്‍ മുകുന്ദും സഹസൈനികനായ വിക്രം സിങ്ങും സൈനികരെ വെല്ലുവിളിച്ച് വീടിന്റെ പ്രധാനവാതിലിന് മുന്നിലേക്ക് കയറിവന്നു.

നിമിഷങ്ങള്‍ക്കം വീടിന്റെ വാതിലില്‍ സ്‌ഫോടക വസ്തു വച്ച് മേജര്‍ മുകുന്ദ് വാതില്‍ തകര്‍ത്തു.വീടിന് മുന്നിലേക്ക് സൈനികര്‍ ഇരച്ചുകയറുകയും അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഭീകരര്‍ ഉത്തരമില്ലാതാവുകയും ചെയ്തു.നിമിഷങ്ങള്‍ക്കം ഒരുഭീകരന്‍ മേജര്‍ മുകുന്ദിന്റെ വെടിയുണ്ടയേറ്റ് നിലംപതിച്ചു.ബാക്കിയുള്ള രണ്ട് ഭീകരര്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞുകൊണ്ട് ഔട്ട്ഹൗസിലേക്ക് നീങ്ങി.ഈ നീക്കം തിരിച്ചറിഞ്ഞ മേജര്‍ മുകുന്ദ് അടുത്ത നിമിഷം ഒരുഗ്രനേഡ് ഔട്ട്ഹൗസിനുള്ളിലേക്ക് എറിഞ്ഞു. സെക്കന്‍ഡുകള്‍ കൊണ്ട് ഔട്ട്ഹൗസ് തരിപ്പണമായി.ഒരുഭീകരന്‍ കൂടി മരിച്ചുവീണു.

പക്ഷെ അപ്പോഴും ഭീകരസംഘത്തിന്റെ തലവനായ അല്‍ത്താഫ് വാനി ഔട്ട് ഹൗസിനരികില്‍ നിന്ന് മുകുന്ദിന്റെ സഹസൈനീകനായ വിക്രം സിങ്ങിന് നേരെ വെടിയുതിര്‍ത്ത് ആപ്പിള്‍ത്തോട്ടത്തിലേക്ക് മറഞ്ഞു.വാനിയുടെ അപ്രതീക്ഷിത പ്രത്യാക്രമണം വിക്രം സിങ്ങിന്റെ ജീവനെടുത്തു.കഴുത്തിലും മുഖത്തുമാണ് വെടിയേറ്റത്.അപ്രതീക്ഷിത തിരിച്ചടിയില്‍ സ്തംബിച്ച് നില്‍ക്കാതെ ആപ്പിള്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന വാനിയെ നിമിഷങ്ങള്‍ക്കം മേജര്‍ മുകുന്ദും ടീമും വളഞ്ഞു.

അല്‍ത്താഫ് വാനിയുടെ വധവും ഓപ്പറേഷന്റെ വിജയവും

സൈന്യം ആപ്പിള്‍ മരങ്ങള്‍ വളഞ്ഞതോടെ വീണ്ടും അല്‍ത്താവ് വാനിയുമായി വെടിവയ്പ്പ് തുടങ്ങി.ആ സമയത്താണ് മേജര്‍ മുകുന്ദ് ഒരു കാര്യം ശ്രദ്ധിക്കുന്നത്.അല്‍ത്താഫ് വാനിയിരിക്കുന്ന ആപ്പിള്‍ മറവില്‍ നിന്ന് തുരുതുരാ വെടിപൊട്ടുന്നില്ല.ഇടവിട്ട് മാത്രമാണ് അയാള്‍ നിറയൊഴിക്കുന്നത്.അടുത്ത ക്ഷണം വാനിയുടെ ഭാഗത്ത് നിന്നുള്ള വെടിവയ്പ്പ് നിലച്ചു.സൈനികര്‍ അമ്പരന്നു. ആകെ ആശയക്കുഴപ്പം. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല.

എന്നാല്‍, മേജര്‍ മുകുന്ദ് ശാന്തനായിരുന്നു.കാരണം, എന്താണ് സംഭവിക്കുന്നതെന്ന് ചെറുപ്പത്തിലേ യൂണിഫോമണിഞ്ഞ മേജര്‍ മുകുന്ദ് വരദരാജനോട് ആരും പറയേണ്ടതില്ലായിരുന്നു.അല്‍ത്താഫിന്റെ ബുള്ളെറ്റുകള്‍ കഴിയാറായിരിക്കുന്നു.അവസാന വെടിയുണ്ട വരെ പോരാടുകയല്ലാതെ അല്‍ത്താഫിന് മറ്റൊരു മാര്‍ഗവുമില്ല. മേജറിന് അക്കാര്യം ഉറപ്പായിരുന്നു. അതങ്ങനെ തന്നെ സംഭവിച്ചു. അല്‍ത്താഫ് വാനിയുടെ അവസാന ബുള്ളറ്റും തീര്‍ന്നു.തൊട്ടടുത്ത നിമിഷം സൈന്യം നിര്‍ണ്ണായക നീക്കം നടത്തി.തന്ത്രപരമായ ഇടപെടല്‍. അല്‍ത്താഫ് വാനി കൊല്ലപ്പെട്ടു.

മേജര്‍ മുകുന്ദിന്റെ നേതൃപാടവവും തന്ത്രപരമായ തീരുമാനവും പരിചയ സമ്പത്തുമായിരുന്നു ആ ഓപ്പറേഷന്റെ വിജയ രഹസ്യം.ഇതോടെ ഇന്ത്യന്‍ മിലിട്ടറിയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തുകയായിരുന്നു ഓപ്പറേഷന്‍ ഖാസിപത്രയും മേജര്‍ മുകുന്ദിന്റെ അസാധാരണ പോരാട്ട മികവും.

ശരീരത്തിലെ മൂന്ന് ബുള്ളറ്റുകള്‍ ശ്രദ്ധിച്ചില്ല..അച്ഛനോട് പറഞ്ഞ വാക്കുപാലിച്ചു പക്ഷെ

ചരിത്ര വിജയമായ ഓപ്പറേഷന്‍ ഖാസിപത്രയ്ക്ക് മേജര്‍ മുകുന്ദിന് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയായിരുന്നു.

ഓപ്പറേഷന്‍ വിജയിച്ച് നില്‍ക്കുന്ന ആ നിമിഷത്തിലാണ് മേജര്‍ മുകുന്ദ് തന്റെ ശരീരത്തില്‍ മൂന്ന് ബുള്ളറ്റുകള്‍ ഏറ്റെന്ന് പറയുന്നത്. തുടര്‍ച്ചയായ വെടിവയ്പ്പിനിടെ എപ്പോഴോ ശരീരത്തില്‍ തറച്ച ആ ബുള്ളറ്റുകള്‍ മുകുന്ദിനെ തളര്‍ത്തി.പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു.

ഉടന്‍ ശ്രീനഗറിലെ ആര്‍മി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും റെജിമെന്റല്‍ മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.ഏറ്റുമുട്ടലില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഭീകരരിലെ മൂന്നാമനുനായ അല്‍ത്താഫ് വാനിയുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ മേജര്‍ മുകുന്ദ് വീരമൃത്യു വരിക്കുകയായിരുന്നു.തീവ്രവാദി നേതാവിനെ വധിക്കുന്നതിനിടെ, തീവ്രവാദിയുടെ തോക്കില്‍ നിന്നുതിര്‍ന്ന ഒരു ബുള്ളറ്റ്, വയറിന്റെ വലതുവശം തുളച്ച് കയറി കരളിനെ പരിക്കേല്‍പ്പിച്ചു.

തുളഞ്ഞു കയറിയ ആ ബുള്ളറ്റാണ് മുകുന്ദിന്റെ ജീവന്‍ അപഹരിച്ചത്.മരണത്തിന് 13 ദിവസം മുന്‍പായിരുന്നു മുകുന്ദിന്റെ ജന്മദിനം.

മേജര്‍ മുകുന്ദ് വരദരാജന് 31 വയസ്സ് തികഞ്ഞ, 2014 ഏപ്രില്‍ 12-ന്, പിതാവ് വരദരാജന്‍ അതി രാവിലെ തന്നെ വാട്ട്‌സ്അപ് വഴി ജന്മദിനാശംസകള്‍ നേര്‍ന്നു.ഡ്യൂട്ടിക്കിടയിലായിരുന്നതിനാല്‍ വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞ് ജന്മദിനാശംസകള്‍ക്ക് നന്ദി നേര്‍ന്നുള്ള സന്ദേശങ്ങള്‍ ഉടനടി പിതാവിന് ലഭിച്ചു.

വൈകുന്നേരത്തെ ഫോണ്‍ സംഭാഷണത്തില്‍ എപ്പോഴത്തെയും പോലെ അച്ഛനോട് കുറച്ചും അമ്മയോട് ഒരുപാടും സംസാരിച്ചു.

എന്നാല്‍ ജന്മദിനാശംസകള്‍ക്ക് മറുപടിയായി പിതാവിന് അയച്ച സന്ദേശങ്ങളിലൊന്ന് രഹസ്യമായിരുന്നു.പത്തു ദിവസത്തെ ലീവ് എടുത്ത് മെയ് ആദ്യവാരം വീട്ടിലേക്ക് വരാന്‍ പോവുകയാണെന്നും, പക്ഷെ ഈ വിവരം തന്റെ പ്രിയതമ ഇന്ദു അറിയാതെ രഹസ്യമയിരിക്കണമെന്നുമായിരുന്നു അത്.പ്രിയപ്പെട്ടവള്‍ക്ക് ഒരു സര്‍പ്രൈസ് ഒരുക്കാന്‍ അദ്ദേഹം പ്ലാന്‍ ചെയ്തു.

പക്ഷെ കുറച്ച് ദിവസങ്ങള്‍ക്കപ്പുറം മെയ് ആദ്യവാരത്തെ ലീവിന് കാത്തു നില്‍ക്കാതെ അദേഹം തന്റെ ജീവന്റെ ജീവനായിരുന്ന പ്രിയപ്പെട്ടവരിലേക്കെത്തി.അവര്‍ക്കൊരിക്കലും മറക്കാന്‍ പറ്റാത്ത തീരാവേദനയുടെ സര്‍പ്രൈസ് നല്‍കിക്കൊണ്ട്.അദ്ദേഹത്തിന്റെ മരണവാര്‍ത്ത 2014 ഏപ്രില്‍ 25 ന് സ്വഭവനത്തില്‍ എത്തി.

മുകുന്ദിന്റെ വാക്കുകാത്ത ഇന്ദുവും മരണാനന്തര ബഹുമതിയായി അശോക ചക്രയും

'എന്റെ കണ്ണുനീരാകരുത്, മുകുന്ദിന്റെ ധീരതയാകണം ലോകം കാണുന്നത്, മുകുന്ദ് ജീവിച്ചിരിക്കുന്നെങ്കില്‍ അശോകചക്ര വാങ്ങുന്നത് ഏറ്റവും അഭിമാനത്തോടെയായിരിക്കും, അതുതന്നെയേ ഞാനും ചെയ്തുള്ളൂ..'.2015ലെ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് തന്റെ ജീവിത പങ്കാളിയുടെ ധീരതയ്ക്ക് മരണാനന്തരം രാജ്യം നല്‍കിയ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര ഏറ്റുവാങ്ങിയശേഷം മലയാളികൂടിയായ ഇന്ദു റബേക്ക വര്‍ഗീസ് പറഞ്ഞ വാക്കുകളാണിത്.ഒരു തരത്തില്‍ തന്റെ ഭര്‍ത്താവിന് കൊടുത്ത വാക്ക് അക്ഷരം പ്രതി പാലിക്കുകയായിരുന്നു ഇന്ദു.

രാജ്യത്തിനു വേണ്ടിയുള്ള ഡ്യൂട്ടിക്കിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കരയരുത് എന്നതായിരുന്നു മേജര്‍ മുകുന്ദ് ഭാര്യയോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നത്.അതാണ് പുരസ്‌കാര വേദിയില്‍ ഇന്ദു പാലിച്ചതും.അന്ന് ഒരുതുള്ളികണ്ണുനീര്‍ പൊടിക്കാതെ അഭിമാനത്തോടെ തലയയുര്‍ത്തി പിടിച്ച് ഇന്ദു ആ അശോകചക്ര തന്റെ മാറോട് അടുപ്പിച്ചു.അന്ന് ഇന്ദുകാണിച്ച ആത്മവിശ്വാസത്തിന് ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണ് കൈയടിച്ചത്.

മേജര്‍ മുകുന്ദ് കാണിച്ച ധീരതയ്ക്കും രാജ്യത്തിന് നല്‍കിയ സംഭാവനയ്ക്കും ആദരമായി രാജ്യത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.2015-ലെ റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തില്‍ മേജര്‍ മുകുന്ദിന്റെ ജീവിത പങ്കാളി ഇന്ദു റബേക്ക വര്‍ഗീസ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് അശോക ചക്ര സ്വീകരിച്ചു
ഭർത്താവിന്റെ മരണശേഷം 2014 മുതൽ 2017 വരെ ബെംഗളൂരുവിലെ ആർമി സ്കൂളിൽ അധ്യാപികയായി ജോലി നോക്കിയ ഇന്ദു, 2017ലാണ് എജ്യുക്കേഷനിൽ പിജി ചെയ്യാൻ ഓസ്ട്രേലിയയിൽ പോയത്. കോഴ്സിനു ശേഷം അവിടെ ജോലി ചെയ്ത ഇന്ദു, മകളുമൊത്ത് കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തി. മകൾക്ക് സ്വന്തം നാടിനോടുള്ള ഇഷ്ടം ഊട്ടിയുറപ്പിക്കുന്നതിനാണ് ഓസ്ട്രേലിയയിൽ നിന്നു തിരികെ നാട്ടിലെത്തിയതെന്ന് ഇന്ദു പറയുന്നു.

ഇപ്പോൾ തിരുവനന്തപുരം ഇന്റർ നാഷനൽ സ്കൂളിൽ അധ്യാപികയാണ് ഇന്ദു. മകളെയും അവിടെ മൂന്നാം ക്ലാസിൽ ചേർത്തു. അധ്യാപികയായി ജോലി ചെയ്യുന്നതിനൊപ്പം, ചിത്രരചനയിലും എഴുത്തിലും മുഴുകിയാണ് ഇന്ദുവിന്റെ ഇപ്പോഴത്തെ ജീവിതം.
മേജര്‍ മുകുന്ദ് വരദരാജന്‍റെ ജീവിതയാത്ര സിനിമ ആകുമ്പോൾ വികാരഭരിതമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ്.
‘അമരൻ… അനശ്വരമായ ഒന്ന്…

ഇത് എങ്ങനെയാണ് പറയേണ്ടതെന്ന് ഞാൻ ആയിരംവട്ടം ആലോചിച്ചു. അതിനുവേണ്ടി ഒരുപാട് കാത്തിരുന്നു. വർഷങ്ങൾക്ക് ശേഷം എന്റെ ഭർത്താവിന്റെ ഓർമ്മയും ദേശസ്‌നേഹവും വെള്ളിത്തിരയിൽ കാണാൻ ഞാൻ കാത്തിരിക്കുകയാണ്. പക്ഷേ ഈ ആവേശം എന്നന്നേക്കുമായി മായാത്ത സങ്കടവും അനന്തമായ സ്നേഹവും അടങ്ങാത്ത പ്രതീക്ഷയും ചേർന്നതാണ്.

ഇപ്പോൾ വെള്ളിത്തിരയിൽ അദ്ദേഹത്തിന്‍റെ സ്മരണയും ദേശസ്നേഹവും എന്നന്നേക്കുമായി അനശ്വരമാകുന്ന സമയമാണിത്. വലിയൊരു ലക്ഷ്യത്തിന് വേണ്ടി ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരു ജീവൻ നഷ്ടപ്പെട്ടപ്പോഴും ദുഖത്തോടെ ശക്തമായി തന്നെ ജീവിക്കുന്നു. ജയ് ഹിന്ദ്!’

സൈറസ് മിസ്ത്രി ആദരാഞ്ജലികള്‍ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹാനപകടത്തില്‍ മരിച്ചു.ഇന്ത്യൻ കോടീശ്വരനു...
04/09/2022

സൈറസ് മിസ്ത്രി
ആദരാഞ്ജലികള്‍
ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹാനപകടത്തില്‍ മരിച്ചു.ഇന്ത്യൻ കോടീശ്വരനും നിർമ്മാണ വ്യവസായിയുമായ പല്ലോൻജി മിസ്ത്രിയുടെയും പാറ്റ്‌സി പെരിൻ ദുബാഷിന്റെ ഇളയ മകനായി 1968 ജൂലൈ നാലിന് മഹാരാഷ്ട്രയിലെ ബോംബെയിലെ (ഇപ്പോൾ മുംബൈ) ഒരു പാഴ്‌സി കുടുംബത്തിലാണ് മിസ്ത്രി ജനിച്ചത്. മുംബൈയിലെ പ്രശസ്തമായ കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോണണ്‍ സ്‌കൂളിലും വിദ്യാഭ്യാസം നേടിയ ശേഷം സൈറസ് മിസ്ത്രി ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി.
പാരമ്പര്യമായി ഒരു വ്യവസായ കുടുംബമാണ് സൈറസ് മിസ്ത്രിയുടേത്. സൈറസ് മിസ്ത്രിയുടെ പിതാവ് പല്ലോന്‍ജി മിസ്ത്രി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തലവനായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛനാണ് 19ാം നൂറ്റാണ്ടില്‍ ഈ കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിച്ചത് എസ്പി ഗ്രൂപ്പ് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ കമ്പനിയാണ്. 1865-ല്‍ സ്ഥാപിതമായ കമ്പനിക്ക് എന്‍ജിനീയറിങ് & കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, ജലം, ഊര്‍ജം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 18 പ്രധാന ഉപ കമ്പനികളുണ്ട്. 50 രാജ്യങ്ങളിലായി 50,000-ലധികം തൊഴിലാളികള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. മുംബൈ മഹാനഗരത്തിന്റെ മുഖമുദ്രകളിലൊന്നായ റിസര്‍വ് ബാങ്ക്, എസ്ബിഐയുടെ ആസ്ഥാനം, ടാറ്റ ഗ്രൂപ്പിന്റെ 'ദി താജ് മഹല്‍ പാലസ്' തുടങ്ങിയ മന്ദിരങ്ങള്‍ നിര്‍മിച്ചത് എസ്പി ഗ്രൂപ്പാണ്. എങ്കിലും ഷപൂര്‍ജി പല്ലോണ്‍ജി കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം ടാറ്റ ഗ്രൂപ്പ് സംരംഭങ്ങളിലെ 18.4 ശതമാനം ഓഹരി വിഹിതമാണ്.

1991-ല്‍ അദ്ദേഹം കുടുംബ ബിസിനസില്‍ പ്രവേശിച്ചു, നിര്‍മ്മാണ കമ്പനിയായ ഷപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനിയുടെ ഡയറക്ടറായി.പാഴ്‌സി കുടുംബാംഗമായ പല്ലോന്‍ജി മിസ്ത്രി മറ്റൊരു പാഴ്‌സി കുടുംബമായ ടാറ്റായുടെ നിയന്ത്രണത്തിലുള്ള ടാറ്റാഗ്രൂപ്പിന്റെ ബോര്‍ഡിലും അംഗമായിരുന്നു.1991ലായിരുന്നു സൈറസിന്റെ പിതാവായ പല്ലോന്‍ജി ബോര്‍ഡില്‍ അംഗമായത്. ഇതിന് ശേഷം 2006ല്‍ പല്ലോന്‍ജി ടാറ്റാ ഗ്രൂപ്പിന്റെ ബോര്‍ഡില്‍ നിന്ന് വിരമിച്ചു. അന്ന് 38 വയസുള്ള സൈറസ് മിസ്ത്രി ഈ സ്ഥാനം ഏറ്റെടുത്തു. 2011ല്‍ ടാറ്റാഗ്രൂപ്പിന്റ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്കും അദ്ദേഹമെത്തി. ഒരു വര്‍ഷം കൊണ്ട് തന്നെ സൈറസ് മിസ്ത്രി ചെയര്‍മാന്‍ സ്ഥാനത്തും എത്തി. വളരെ ചുരുങ്ങിയ കാലംകൊണ്ട് ഈ സ്ഥാനത്തെത്തിയെന്ന പ്രസിദ്ധിയും അദ്ദേഹം നേടി. 2012ലായിരുന്നു സ്ഥാനമേറ്റത്.രത്തന്‍ ടാറ്റ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് സൈറസ് മിസ്ത്രി അവരോധിതനായത്.ടാറ്റാ ഗ്രൂപ്പിനെ നയിച്ച പുറത്തുനിന്നുള്ള രണ്ടാമത്തെയാളാണ് സൈറസ് മിസ്ത്രി.
നാനോകാര്‍ നിര്‍മാണം അടക്കമുള്ള വിഷയങ്ങളില്‍ സൈറസ് മിസ്ത്രിയും രത്തന്‍ ടാറ്റയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. ടിസിഎസ്,ജാഗ്വര്‍ ലാന്റ് റോവര്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം കമ്പനി നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

2016ല്‍ സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. കമ്പനിയുടെ നടത്തിപ്പ് കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് മിസ്ത്രിയെ പുറത്താക്കിയത്.പകരം എന്‍ ചന്ദ്രശേഖരനെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു.ഇതോടെ വലിയ കോലാഹലങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കമ്പനി സാക്ഷിയായി.
ടാറ്റാഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള കമ്പനിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്. എസ് പി ഗ്രൂപ്പും സൈറസ് മിസ്ത്രിയും ചേര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെതിരെ ദേശീയ കമ്പനി ട്രിബ്യൂണലിനെ സമീപിച്ചു. സൈറസ് മിസ്ത്രിയ്ക്ക് പുനര്‍ നിയമനം നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതിനെതിരെ ടാറ്റാഗ്രൂപ്പ് സുപ്രിംകോടതിയെ സമീപിച്ചു. 2019ലെ ദേശീയ ട്രിബ്യൂണല്‍ വിധി 2021ല്‍ സുപ്രിംകോടതി റദ്ദാക്കി. അടുത്തിടെ നല്‍കിയ എസ്പി ഗ്രൂപ്പിന്റെ പുന:പരിശോധനാ ഹരജിയും സുപ്രിംകോടതിയുടെ ബെഞ്ച് തള്ളിയതോടെ വിവാദങ്ങള്‍ക്ക് വിരാമമായി.

1992ല്‍, അഭിഭാഷകനായ ഇഖ്ബാൽ ചഗ്ലയുടെ മകളും നിയമജ്ഞനായ എം.സി.യുടെ ചെറുമകളുമായ രോഹിഖ ചഗ്ലയെയാണ് മിസ്ത്രി വിവാഹം കഴിച്ചത്. ചഗ്ല. ടാറ്റ സൺസിനെതിരായ നിയമപോരാട്ടത്തിൽ സൈറസ് മിസ്‌ത്രിക്ക് വേണ്ടി ചുക്കാന്‍ പിടിച്ചത് ഇഖ്ബാൽ ചഗ്‌ലയായിരുന്നു .ഈ ദമ്പതികൾക്ക് ഫിറോസ് മിസ്ത്രി, സഹാൻ മിസ്ത്രി എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്.ഇക്കഴിഞ്ഞ ജൂണ്‍ 28-നാണ് സൈറസിന്റെ പിതാവ് പല്ലോണ്‍ജി മിസ്ത്രി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നത് അന്തരിച്ചത്.ഷപൂര്‍ മിസ്ത്രി, ലൈല മിസ്ത്രി, ആലൂ മിസ്ത്രി എന്നിവര്‍ സഹോദരങ്ങളാണ്. ഇതില്‍ ഇളയ സഹോദരിയായ ആലൂ മിസ്്ത്രി വിവാഹം ചെയ്തിരിക്കുന്നത് നോയല്‍ ടാറ്റയെയാണ്. ടാറ്റാ ഗ്രൂപ്പിന്റെ മുഖമായ രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനാണ് നോയല്‍ ടാറ്റ.

കോട്ടയത്തെ ആദ്യ സ്കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ നാലു...
02/09/2022

കോട്ടയത്തെ ആദ്യ സ്കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ നാലു മക്കളില്‍ ഏറ്റവും ഇളയവളായി 1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. മേരിക്കു നാലു വയസുളളപ്പോള്‍ വിദേശ വിദ്യാഭ്യാസം കഴിഞ്ഞ് കൃഷിവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായി നിയമിതനായ അച്ഛനുമൊത്ത് കുടുംബം 1937–ല്‍ അയ്മനത്തുനിന്ന് ഡല്‍ഹിയിലെത്തി. അവിടെ ജീസസ് മേരി കോണ്‍വെന്റിലും കുറച്ചുകാലം മദ്രാസിലെ ഒരു ബോര്‍ഡിംഗ് സ്കൂളിലും പഠിച്ചു. പെന്‍ഷനായി ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ അച്ഛന്‍ ഊട്ടിയില്‍ ഒരു വീടു വാങ്ങി. തുടര്‍ന്ന് മേരി പഠിച്ചത് ഊട്ടിയിലെ നസ്രേത്ത് കോണ്‍വെന്റിലാണ്.

പ്രതിഭാശാലിയായിരുന്നു മേരിയുടെ അമ്മ. നല്ലതുപോലെ പാടുമായിരുന്നു അവര്‍. വയലിനും വായിച്ചിരുന്നു. ടെന്നീസ് കളിച്ചിരുന്നു. തന്നേക്കാള്‍ 18 വയസു കൂടുതലുണ്ടായിരുന്ന ഭര്‍ത്താവുമായുളള അവരുടെ ബന്ധം തികച്ചും പരിതാപകരമായിരുന്നു. സുമുഖനും വിദ്യാസമ്പന്നനുമായിരുന്ന ആ ഭര്‍ത്താവ് ഭാര്യയേയും കുട്ടികളെയും മര്‍ദ്ദിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. ഊട്ടിയില്‍ വാസം തുടങ്ങി അധികനാള്‍ കഴിഞ്ഞില്ല. കൊടുംതണുപ്പുളള ഒരു രാത്രിയില്‍ മേരിയുടെ അമ്മയെ ഭീകരമായി മര്‍ദ്ദിച്ച്, വാതില്‍ തുറന്നു പുറത്തേക്ക് തളളി. ഇതൊക്കെ കണ്ടുകൊണ്ടിരുന്ന മേരി മറ്റൊരു വാതിലിലൂടെ പുറത്തു ചാടി,കുന്നിന്റെ മുകളില്‍ ഒരു കെട്ടിടത്തില്‍ മാത്രം വെളിച്ചം കാണാം. അമ്മയും മകളും അങ്ങോട്ടു നടന്നു. ജനറല്‍ പോസ്റ്റ് ഓഫീസായിരുന്നു അത്. വിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയ പോസ്റ്റ് മാസ്റ്റര്‍, മുകളിലത്തെ നിലയിലുളള തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയുടെ അച്ഛന് ടെലിഗ്രാം അയച്ചു. മുത്തച്ഛന്റെ വീട്ടില്‍നിന്നും ആളെത്തുന്നതുവരെ മേരിയും അമ്മയും പോസ്റ്റ് മാസ്റ്ററുടെ വീട്ടില്‍ കഴിഞ്ഞു. അയ്മനത്തുനിന്നും വന്ന ആളോടൊപ്പം അവര്‍ കേരളത്തിലേക്ക് പോയി.
ബിരുദ പഠനത്തിനായി മദ്രാസിലെ ക്വീന്‍ മേരീസ് കോളജിലാണ് മേരി ചേര്‍ന്നത്.പഠനത്തില്‍ മേരിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. എല്ലാ വിഷയങ്ങള്‍ക്കും കഷ്ടിച്ചു ജയിച്ചു. സാമ്പത്തികമായി വല്ലാതെ ഞെരുക്കം അനുഭവിച്ച കാലമായിരുന്നു അത്. ബി.എ ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുളള പണം പോലും ഉണ്ടായിരുന്നില്ല. കോട്ടയത്ത് തിരിച്ചെത്തിയിട്ടും ഇല്ലായ്മ തുടര്‍ന്നു. അച്ഛന്റെ പാട്ടക്കാര്‍ എത്തിച്ചു കൊടുക്കാറുണ്ടായിരുന്ന നെല്ലു മാത്രമായിരുന്നു ആകെ വരുമാനം. കറി വയ്ക്കാന്‍ പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന പച്ചച്ചീരയും. വിധവയായില്ലെങ്കിലും വിധവയെപ്പോലെ കഴിയുന്ന അമ്മയുമൊത്ത് മേരി പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ ഒരു വര്‍ഷം തളളിനീക്കി. അപ്പോഴേയ്ക്കും ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബിരുദവുമെടുത്ത് മൂത്ത ജ്യേഷ്ഠന്‍ ജോര്‍ജ് കല്‍ക്കത്തയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. മേരി അങ്ങോട്ടു പോയി. ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ചു. മെറ്റല്‍ ബോക്‌സ് എന്ന കമ്പനിയില്‍ സെക്രട്ടറിയായി ജോലി ലഭിച്ചു. ഒരു ചണമില്ലില്‍ ഉയര്‍ന്ന ഉദ്യോഗം, ധാരാളം പണം. തന്നെ വിവാഹം കഴിക്കുമോ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ മേരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ കുടുംബമെന്ന നരകത്തില്‍ നിന്നു രക്ഷപ്പെടുക മാത്രമായിരുന്നു ലക്ഷ്യം. മേരി ഒരു ബംഗാളി ബ്രാഹ്മണനെ വിവാഹം കഴിക്കുന്നതില്‍ കുടുംബക്കാര്‍ക്കും കാര്യമായ എതിര്‍പ്പുണ്ടായിരുന്നില്ല. സ്ത്രീധനം കൊടുക്കേണ്ടല്ലോ!

പണം, ജോലിക്കാര്‍, കാറുകള്‍… മേരി റോയ് ആയിത്തീര്‍ന്ന മേരിക്ക് പുതിയ ജീവിതം ഇഷ്ടപ്പെട്ടു. ചണമില്ലില്‍നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ രാജീബ് റോയി ആസാമില്‍ ഒരു തേയിലത്തോട്ടത്തില്‍ മാനേജരായി. അവിടുത്തെ ജീവിതം കുറേക്കൂടി രാജകീയമായിരുന്നു. വീട്ടുജോലിക്കു തന്നെയുണ്ടായിരുന്നു മുപ്പതുപേര്‍. എന്നാല്‍ റോയി ഒരു ആല്‍ക്കഹോളിക് ആയിരുന്നെന്ന കാര്യം മേരി അറിഞ്ഞിരുന്നില്ല. വിവാഹത്തിന്റെ ദിവസവും മൂക്കറ്റം കുടിച്ചിരുന്നു. “എന്റെ ഭര്‍ത്താവ് ഒരു നല്ല മനുഷ്യനായിരുന്നു. എന്നാല്‍, അദ്ദേഹം മദ്യത്തിന്റെ അടിമയായിരുന്നു. അങ്ങനെയല്ലെന്ന് സ്വയം ചിത്രീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല. അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്റെ തെറ്റായിരുന്നു. ഞാന്‍ അദ്ദേഹത്തിനോ അദ്ദേഹം എനിക്കോ വേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നവരല്ല. രക്ഷപ്പെടാന്‍ കഴിയാത്ത ഒരവസ്ഥയില്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹത്തെ വിട്ടുപോകണമെന്ന് മേരി റോയ്ക്ക് മനസിലായി. മദ്യപാനസ്വഭാവം മൂലം ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. മേരി കുട്ടികളുമായി സ്ഥലം വിട്ടു. അവര്‍ക്ക്മുപ്പതു വയസ്. ലളിതും അരുന്ധതിയുമൊത്ത് ഊട്ടിയില്‍ പൂട്ടിക്കിടന്ന അച്ഛന്റെ വീട്ടിലേക്കാണ് അവര്‍ പോയത്. 350 രൂപ ശമ്പളത്തില്‍ ഒരു ജോലിയും ലഭിച്ചു. എന്നാല്‍ അധികകാലം ഊട്ടിയിലെ വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞില്ല. അവിടെനിന്നും ഇറങ്ങിക്കൊടുക്കണമെന്ന് മറ്റു കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. മേരി റോയി വീടു സ്വന്തമാക്കിയാലോ എന്നായിരുന്നു അവരുടെ ഭയം. ജോര്‍ജ് ഗുണ്ടകളുമായെത്തി, കതകു ചവിട്ടിപ്പൊളിച്ചു മേരി റോയിയെയും കുട്ടികളെയും പുറത്താക്കി.

1916 ന് നിലവില്‍ വന്ന തിരുവിതാംകൂര്‍ ക്രിസ്തീയ പിന്‍തുടര്‍ച്ചാ നിയമ പ്രകാരം കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുണ്ടായിരുന്നില്ല. മകന് ലഭിക്കുന്ന വീതത്തിന്‍റെ നാലിലൊന്നോ അയ്യായിരും രൂപയോ ഏതാണ് കുറവ് അതായിരുന്ന നിയമ പ്രകാരം പെണ്‍മക്കള്‍ക്ക് ലഭിക്കുമായിരുന്ന ഓഹരി. വില്‍പ്പത്രം എഴുതാതെ പിതാവ് മരിച്ചാല്‍ പെണ്‍മക്കള്‍ക്ക് കുടുംബ സ്വത്തില്‍ നാമ മാത്ര അവകാശം മാത്രം നല്‍കിയിരുന്ന നിയമത്തിനെതിരായായിരുന്നു മേരി റോയിയുടെ പോരാട്ടം. സമ്പന്നമായ സിറിയന്‍ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച മേരി വിവാഹ ജീവിതത്തിലുണ്ടായ താളപ്പിഴയെ തുടര്‍ന്നാണ് കുടുംബ സ്വത്തിന്‍റെ അവകാശത്തിനായി ശ്രമിച്ചത്. കുടുംബ വീട്ടില്‍ താമസിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള മേരിയുടെ പോരാട്ടമാണ് പിന്നീട് അനവധി ക്രൈസ്തവ വനിതകളുടെ സംരക്ഷണത്തിന് വഴിയൊരുക്കിയ നിര്‍ണ്ണായക കോടതി തീരുമാനത്തിലേക്ക് എത്തിയത്.

മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിൽ, 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. തുല്യതാ അവകാശം സുപ്രിം കോടതി വിധിച്ചുവെങ്കിലും ആ വിധി നടപ്പാക്കി കിട്ടുവാനും മേരി റോയ്ക്ക് കോടതികള്‍ കയറി ഇറങ്ങേണ്ടി വന്നു. കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പിൽക്കാലത്തു സഹോദരനുതന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് വ്യക്തമാക്കി.

ഊട്ടിയിലെ ജീവിതം മടുത്ത് കോട്ടയത്തെത്തിയ മേരി റോയിക്ക് ജീവിക്കാനും ജോലി ചെയ്യാനും വളരാനും ആരും സുവർണ പരവതാനി വിരിച്ചിരുന്നില്ല. സാഹചര്യങ്ങളോട് പടവെട്ടിയാണ് അവർ വളർന്നത്. റോട്ടറി ക്ലബിന്റെ വാടയ്‌ക്കെടുത്ത ഹാളിലായിരുന്നു ഇന്നത്തെ പള്ളിക്കൂടത്തിന്റെ എളിയ തുടക്കം. 1969 ൽ സ്‌കൂൾ തുടങ്ങി. ഒന്നു മുതൽ 5 വരെയുള്ള ക്ലാസ്സിലെ കുട്ടികൾ. എല്ലാവരെയും ഒന്നിച്ചിരുത്തി പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മേരി റോയ് ആദ്യത്തെ ചുവടുവച്ചു. ധനികരായ ബന്ധുക്കൾ പുച്ഛിച്ചു. നഴ്‌സറി ടീച്ചർ എന്നു വിളിച്ചു കളിയാക്കി. മേരി റോയ് തളർന്നില്ല. നഴ്‌സറി ടീച്ചർ എന്ന പദവി ഒരു കുറവല്ലെന്ന് അവർക്ക് അറിയാമായിരുന്നു. അതു സമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും തീരുമാനിച്ചു. ആ ദൃഢനിശ്ചയം പിന്നീട് അവരുടെ ഓരോ ചുവടിലും കരുത്ത് പകർന്നു. കുട്ടികൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയതോടെ രക്ഷകർത്താക്കൾക്കും സംഭവം ഇഷ്ടപ്പെട്ടു. ഇന്നലെ വരെ പഠിച്ച രീതിയിൽനിന്നു വ്യത്യസ്തമായി മികച്ച ഒരു അധ്യാപിക പുതിയൊരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുതിയൊരു തലമുറയെ പുത്തൻ ഭാവിയിലേക്കു നയിക്കുന്നു. അതാണു പിന്നീട് ലോകം കണ്ടത്.
കലാകായിക രംഗത്തെ മികവുകൾ എത്ര പറഞ്ഞാലും തീരില്ല. അറിവു സ്വന്തമാക്കുക മാത്രമല്ല, വ്യക്തി എന്ന നിലയിൽ സമഗ്ര വളർച്ചയിലേക്കുള്ള ആദ്യത്തെ പടവുകളിലേക്ക് ധീരമായി നയിക്കുന്ന യഥാർഥ വിദ്യാഭ്യാസ സ്ഥാപനം.
കുട്ടികൾ കൂടാൻ തുടങ്ങി. സ്ഥലം തികയാതെ വന്നു.1966–ല്‍ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ഊട്ടിയിലെ വീട് ഇഷ്ടദാനമായി തന്നു. അത് വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപകൊണ്ടാണ് കോട്ടയത്ത് കളത്തിപ്പടിയിൽ കുന്നിൽ അഞ്ചേക്കർ സ്ഥലം സ്വന്തമാക്കി. നിയോഗം പോലെ ലാറി ബേക്കർ എത്തി. സ്‌കൂൾ ഉയർന്നു. (പിന്നീടത് 10 ഏക്കറിലായി).

ഒട്ടേറെ പ്രത്യേകതകളുണ്ട് പള്ളിക്കൂടത്തിന്. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ മാത്രമാണ്. ജനിച്ചു വീഴുമ്പോൾ മുതൽ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്ന കേരളത്തിൽ മേരി റോയ് സ്വീകരിച്ചത് സാഹസികതയുടെ വഴി. എന്നാൽ ലോകത്തെങ്ങുമുള്ള വിദ്യാഭ്യാസ വിദഗ്ധർ പകർന്ന പാഠങ്ങൾ അവരുടെ മനസ്സിലുണ്ടായിരുന്നു. നാലാം ക്ലാസ് വരെ ഇംഗ്ലിഷ് പഠിക്കാത്ത പള്ളിക്കൂടത്തിലെ കുട്ടികൾ മുതിരുന്നതോടെ ഏറ്റവും നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നവരായി മാറുന്നു.

എട്ടാം ക്ലാസ് വരെ കുട്ടികൾക്ക് പരീക്ഷയുമില്ല. വർഷാവസാനം പരീക്ഷ നടത്തി അളക്കേണ്ടതല്ല കുട്ടികളുടെ നിലവാരം എന്നതായിരുന്നു മേരി റോയിയുടെ നിലപാട്. എല്ലാ ദിവസവും കുട്ടികളെ കാണുന്ന, അവരുടെ നിലവാരം നന്നായി അറിയാവുന്ന അധ്യാപകർക്ക് പരീക്ഷ ഇല്ലാതെ തന്നെ മനസ്സിലാകില്ലേ ഓരോ കുട്ടിയും എന്തു പഠിച്ചു, എന്തൊക്കെ മനസ്സിലാക്കി എന്നത്.

താഴന്ന ക്ലാസ് മുതലേ ഏറ്റവും മികച്ച അധ്യാപകരാണ് കുട്ടികളെ നയിക്കുന്നത്. താഴ്ന്ന ക്ലാസ്സിൽ നിലവാരം കുറഞ്ഞ അധ്യാപകർ എന്ന രീതിയില്ല. അടിസ്ഥാനം നന്നായാൽ കെട്ടിടം ഉറപ്പോടെ നിൽക്കും എന്നതുപോലെ തുടക്കം നന്നാകുന്ന കുട്ടികൾ മികച്ച ഭാവിലേക്കു മുന്നേറും എന്ന് അവർക്ക് ഉറപ്പായിരുന്നു. പള്ളിക്കൂടത്തിൽനിന്ന് മികച്ച നിലയിൽ പുറത്തിറങ്ങുകയും ജീവിതത്തിന്റെ വ്യത്യസ്ത വഴികളിലൂടെ മുന്നേറുകയും ചെയ്ത ഓരോ കുട്ടിയും ഈ വിദ്യാഭ്യാസ രീതിയുടെ ഗുണഭോക്താവാണ്. അവർ ഒരിക്കലും അറച്ചു നിൽക്കുന്നില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഉയർന്ന നിലകളിൽ എത്തി ജീവിക്കുന്നുണ്ട്. അവരുടെ മക്കൾ പള്ളിക്കൂടത്തിലേക്കു തന്നെ വരുന്നുമുണ്ട്.

42 വർഷം പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു മേരി റോയ് നയിച്ച, ഒട്ടേറെത്തവണ മികച്ച സ്‌കൂളിനുള്ള അംഗീകാരം നേടിയ പള്ളിക്കൂടം.കലാകായിക രംഗത്തെ മികവുകൾ എത്ര പറഞ്ഞാലും തീരില്ല. അറിവു സ്വന്തമാക്കുക മാത്രമല്ല, വ്യക്തി എന്ന നിലയിൽ സമഗ്ര വളർച്ചയിലേക്കുള്ള ആദ്യത്തെ പടവുകളിലേക്ക് ധീരമായി നയിക്കുന്ന യഥാർഥ വിദ്യാഭ്യാസ സ്ഥാപനം

മേരി റോയ് പകർന്ന ബദൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പിൽക്കാലത്ത് ഒട്ടേറെപ്പേർ ഏറിയും കുറഞ്ഞും പകർത്തി. അപ്പോഴും ഉയർന്നുതന്നെ നിന്നു പള്ളിക്കൂടം; ശിൽപിയായ മേരി റോയിയും.പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്‌യും ലളിത് റോയ്‌യും മക്കളാണ്.
ബുക്കർ സമ്മാനം നേടിയ ആദ്യ നോവൽ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ അരുന്ധതി റോയ് സമർപ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്.

Address

Kochi
689603

Telephone

65163087

Website

Alerts

Be the first to know and let us send you an email when Pscvinjanalokam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category