AL-FarookhiA Higher Secondary School

AL-FarookhiA Higher Secondary School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AL-FarookhiA Higher Secondary School, High School, cheranellore, Kochi.

*ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ്: അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാമത്*ചേരാനല്ലൂർ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭ...
16/06/2024

*ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ്: അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാമത്*

ചേരാനല്ലൂർ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.

ഉയർന്ന നിലവാരം പുലർത്തി വരുന്ന അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ദൈനംദിന പ്രവര്‍ത്തനങ്ങളും തനത് പ്രവര്‍ത്തനങ്ങളും,സാമൂഹ്യ ഇടപെടലുകളും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാംപുകളിലെ പങ്കാളിത്തം , ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് അവാര്‍ഡിലേക്ക് നയിച്ചത്.
ഈ വർഷത്തെ മികവ് സീസൺ -5 പുരസ്കാരവും നേടിയിട്ടുണ്ട്.
കുട്ടിക്കൊപ്പം വിദ്യാലയം എന്ന പുതിയ പദ്ധതി ആവിഷ്കരിച്ച്, പoനത്തോടൊപ്പം നീന്തൽ പരിശീലനം, പത്തിനൊപ്പം പത്തു തൊഴിൽ, പഞ്ചഭാഷ പ്രാർത്ഥന, പഠനപാട്ടുകൾ, NMMS, USS,NTS എന്നിവക്ക് തീവ്ര പരിശീലനം,ഇങ്ങിനെ മികച്ച നിലവാരം പുലർത്തി മുന്നോട്ട് പോകുന്ന ഈ വിദ്യാലയത്തിന്, 2022 ൽ സ്കൂൾ വിക്കി അവാർഡും ഹരിത വിദ്യാലയം റിയാലിറ്റി ഷോ, SCERT നടത്തിയ മികവ് 2022-23 ലെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു. പി ടി എയും, മാനേജ്മെന്റും പൗരസമിതിയും പ്രത്യകം അഭിനന്ദിച്ചു.

Address

Cheranellore
Kochi
682024

Telephone

0484-2431104

Website

Alerts

Be the first to know and let us send you an email when AL-FarookhiA Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AL-FarookhiA Higher Secondary School:

Shortcuts

Share

Category