17/05/2026
അമിത രക്തസമ്മർദ്ദം മിക്കപ്പോഴും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാത്തതിനാൽ ഇതിനെ ഒരു നിശബ്ദ കൊലയാളി എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. എന്നാൽ രക്തസമ്മർദ്ദം അപകടകരമാംവിധം ഉയരുമ്പോൾ കഠിനമായ തലവേദന, ശ്വാസതടസ്സം, നെഞ്ചുവേദന, കാഴ്ച മങ്ങൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെട്ടേക്കാം. കൃത്യസമയത്ത് ഇത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതം, പക്ഷാഘാതം (Stroke), വൃക്കകളുടെ തകരാർ, കാഴ്ചശക്തി നഷ്ടപ്പെടൽ തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കുന്നു. ലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കുന്നത് മാത്രമാണ് ഇത്തരം ഗുരുതരമായ അപകടസാധ്യതകൾ ഒഴിവാക്കാനുള്ള ഏക പോംവഴി.
WorldHypertensionDay PreventionIsBetterThanCure AmritaHospitalKochi
12/05/2026
Dedicated to the compassionate care and tireless service of our nurses. Happy International Nurses Day from Amrita Hospital, Kochi.
09/05/2026
അമ്മയ്ക്ക് ഒരു wellness checkup നടത്താം .
സോഷ്യൽ മീഡിയയിലെ ഒരു ദിവസത്തെ ആശംസകളേക്കാൾ അമ്മ ആഗ്രഹിക്കുന്നത് നിങ്ങളുടെ സാമീപ്യവും കരുതലുമാണ്. നിർഭാഗ്യവശാൽ, ഇന്ത്യയിൽ സ്തനാർബുദവും മറ്റു സ്ത്രീജന്യ രോഗങ്ങളും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടെ കേരളം. പലപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ അമ്മമാർ മറന്നുപോകാറുണ്ട്.
അതുകൊണ്ട് ഈ മാതൃദിനത്തിൽ നമുക്കൊരു മാറ്റം കൊണ്ടുവരാം. അടുത്തുള്ള ഏതെങ്കിലും ക്ലിനിക്കിലോ ആശുപത്രിയിലോ അമ്മയ്ക്കായി ഒരു ഹെൽത്ത് ചെക്കപ്പ് ബുക്ക് ചെയ്യാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്, വരാതെ നോക്കുന്നതാണ്.
ഈ മാതൃദിനത്തിൽ അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അവർക്ക് ഒപ്പമുള്ള കൂടുതൽ ആരോഗ്യകരമായ വർഷങ്ങളാവട്ടെ.
28/04/2026
ആദരാഞ്ജലികൾ | Dr. K. Pavithran
Amrita Hospital, Medical Oncology വിഭാഗം മേധാവി ഡോ. കെ. പവിത്രന്റെ വിയോഗത്തിൽ അമൃത കുടുംബത്തിന്റെ ആഴമായ ദുഃഖം രേഖപ്പെടുത്തുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ആയിരക്കണക്കിന് രോഗികൾക്ക് തണലായ അദ്ദേഹം, ഭാരതത്തിലെ മികച്ച ഓങ്കോളജിസ്റ്റുകളിൽ ഒരാളായിരുന്നു. 2023-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വൈദ്യശാസ്ത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമായ അദ്ദേഹത്തിന്റെ പാവനമായ സ്മരണയ്ക്ക് മുന്നിൽ പ്രണാമം.
കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. 🙏
27/04/2026
‘Scanning’ എന്ന് കേൾക്കുമ്പോൾ ഉള്ള ആകുലതകൾ — എത്ര തവണ സ്കാൻ ചെയ്യേണ്ടി വരും, റേഡിയേഷൻ (Radiation) കാരണം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? ഇതൊന്നും ഇനി വേണ്ട.
അമൃതയിലെ അതിനൂതനമായ ഈ പുതിയ സ്കാനിംഗ് യൂണിറ്റിൽ (Symbia Pro.specta SPECT/CT) ഏകദേശം 15 മിനിറ്റിനുള്ളിൽ പരിശോധന പൂർത്തിയാകും. വളരെ കുറഞ്ഞ റേഡിയേഷനിൽ, ശരീരത്തിനകത്ത് എന്ത് സംഭവിക്കുന്നു, എവിടെ സംഭവിക്കുന്നു എന്ന് അതീവ കൃത്യതയോടെ കണ്ടെത്തി കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ഇത് നൽകുന്നു.
ക്യാൻസർ, ഹൃദ്രോഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി രോഗാവസ്ഥകൾ വേഗത്തിൽ തിരിച്ചറിയാനും ഡോക്ടർമാർക്ക് കൃത്യമായ ചികിത്സാ തീരുമാനങ്ങൾ എടുക്കാനും ഇത് സഹായിക്കുന്നു. രോഗനിർണ്ണയത്തിലെ കൃത്യതയാണ് ഫലപ്രദമായ ചികിത്സയുടെ അടിസ്ഥാനം.
25/04/2026
യാത്ര കഴിഞ്ഞെത്തിയ ശേഷം പനി (Fever) വരുന്നത് വെറുമൊരു സാധാരണ പനിയായി തള്ളിക്കളയരുത്. അത് മലേറിയയുടെ (Malaria) ലക്ഷണവുമാകാം.
കേരളം ഇപ്പോൾ മലേറിയ നിർമ്മാർജ്ജനത്തിന്റെ നിർണ്ണായക ഘട്ടത്തിലാണ്. നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലേറിയ കേസുകളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ എത്തുന്നവരിലാണ് കണ്ടുവരുന്നത്.
ശ്രദ്ധിക്കുക:
യാത്ര കഴിഞ്ഞെത്തിയവരിലോ അതിഥി തൊഴിലാളികളിലോ (Guest workers) പനി കണ്ടാൽ ഉടൻ തന്നെ രക്തപരിശോധന (Blood test) നടത്താൻ നിർദ്ദേശിക്കുക.
മലേറിയയുടെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ പനി പോലെ തോന്നാമെന്നതിനാൽ പരിശോധന ഒട്ടും വൈകിക്കരുത്.
കൃത്യസമയത്തുള്ള രോഗനിർണ്ണയം ജീവൻ രക്ഷിക്കാനും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനും സഹായിക്കുന്നു.
നമുക്കൊരുമിച്ച് കേരളത്തെ മലേറിയ മുക്തമായി (Malaria-free) നിലനിർത്താം.
KeralaHealth PublicHealth
19/04/2026
കാരണം ഇല്ലാത്ത ക്ഷീണം, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ — ഇത് വെറും തളർച്ച അല്ല. 🚨
നിങ്ങളുടെ ശരീരം നിങ്ങളോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.
Liver diseases മിക്കപ്പോഴും നിശബ്ദമാണ് — രോഗം മൂർച്ഛിക്കുമ്പോഴാണ് ശക്തമായ സൂചനകൾ കാണിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇത്രയും പേർ അറിയാതെ പോകുന്നത്.
“എനിക്ക് കരൾ പ്രശ്നം ഇല്ല, ഞാൻ മദ്യം കഴിക്കാറില്ല” — ഇതൊരു തെറ്റുധാരണ ആണ്, 3 ഇന്ത്യക്കാരിൽ 1 ആൾക്ക് Fatty Liver ഉണ്ടാകാം. നമ്മൾ കഴിക്കുന്ന ഭക്ഷണം, ഉറങ്ങുന്ന രീതി, വ്യായാമം ഇല്ലാത്ത ശരീരം — ഇതൊക്കെ ചേർന്ന് കരളിനെ നശിപ്പിക്കുന്നു. നമ്മൾ അറിയാതെ.
നിങ്ങൾക്ക് ചുറ്റും ഉള്ളവരിൽ ആർക്കും ഉണ്ടാകാം. നിങ്ങൾക്ക് തന്നെ ഉണ്ടാകാം.
പക്ഷേ നിങ്ങളുടെ കരളിന് സ്വയം സുഖപ്പെടാനുള്ള ശേഷിയുണ്ട്. 💚 ശരീരത്തിലെ മറ്റ് ഒരു അവയവത്തിനും ഇല്ലാത്ത ഒരു Superpower. ഒരു ചെറിയ രക്തപരിശോധന — അത്രയേ വേണ്ടൂ.
ലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമായി കാണരുത് — ഇന്ന് തന്നെ ഒരു സ്പെഷ്യലിസ്റ്റിനെ കാണൂ.
ഈ അറിവ് ഒരാളിലേക്കെങ്കിലും എത്തിക്കൂ — ഒരുപക്ഷേ അത് ഒരു ജീവൻ രക്ഷിച്ചേക്കാം. 🙏