Darul Banath Academy

Darul Banath Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Darul Banath Academy, Religious school, Kochi.

12/01/2026
ബഹുഭാഷാ പഠനം പുതുതലമുറയുടെ സംസ്കൃതിക്ക് അനിവാര്യം: മന്ത്രി പി രാജീവ്‌ഇടപ്പള്ളി: പെൺകുട്ടികൾക്ക് സമന്വയ വിദ്യാഭ്യാസവും ഭാ...
06/01/2026

ബഹുഭാഷാ പഠനം പുതുതലമുറയുടെ സംസ്കൃതിക്ക് അനിവാര്യം: മന്ത്രി പി രാജീവ്‌

ഇടപ്പള്ളി: പെൺകുട്ടികൾക്ക് സമന്വയ വിദ്യാഭ്യാസവും ഭാഷാ പഠനവും നൽകുന്നത് പുതു തലമുറയുടെ സംസ്കൃതിക്ക് അനിവാര്യമാണെന്നും ദാറുൽ ബനാത് അക്കാദമി അക്കാര്യത്തിൽ മാതൃകാ സ്ഥാപനമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. യഥാർത്ഥ മതപഠനവും വിശ്വാസവും ഭീകരവാദത്തിലേക്കും അരാജകത്വത്തിലേക്കും എത്തിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​പി ടി അബൂബക്കർ മൗലവി മെമ്മോറിയൽ ദാറുൽ ബനാത് അക്കാദമിയിൽ ഒരാഴ്ച നീണ്ടുനിന്ന 'വൊകാബ്ര ' ലാംഗ്വേജ് കാർണിവലിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'സഫ്‌വ​' വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കുന്ന 'ജ്വാല' ദ്വൈമാസ മാഗസിൻ പ്രകാശനവും പുതുതായി ആരംഭിക്കുന്ന 'പെൻ പോയന്റ്' ബ്ലോഗ് ലോഞ്ചിങും അദ്ദേഹം നിർവഹിച്ചു. വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഛായാചിത്രം പ്രിൻസിപ്പൽ പി എ അഷ്‌റഫ്‌ ഹുദവി സമ്മാനിച്ചു. കളമശ്ശേരി മുനിസിപ്പൽ കൗൺസിലർ ബക്കർ കണ്ണോത്ത് വിദ്യാർത്ഥിനികൾക്കുള്ള അവാർഡ് വിതരണം നടത്തി. ദാറുൽ ബനാത് അക്കാദമി കോർഡിനേറ്റർ പി ടി അബ്ദുറഹ്മാൻ ഫൈസി സ്വാഗതവും അബ്ദുൽ അസീസ് മൗലവി നന്ദിയും പറഞ്ഞു.

മനോഹരമായ ഒരു വേദിയാണ് ഇന്ന് ദാറുൽ ബനാത് അക്കാദമിയിൽ നടന്നത്. കുട്ടികൾ സംഘടിപ്പിച്ച ലാംഗ്വേജ് കാർണിവൽ സമാപന വേദി എന്തുകൊണ...
04/01/2026

മനോഹരമായ ഒരു വേദിയാണ് ഇന്ന് ദാറുൽ ബനാത് അക്കാദമിയിൽ നടന്നത്. കുട്ടികൾ സംഘടിപ്പിച്ച ലാംഗ്വേജ് കാർണിവൽ സമാപന വേദി എന്തുകൊണ്ടും പുതിയൊരു അനുഭവമായിരുന്നു. ഇംഗ്ലീഷ്, അറബി, ഉറുദു, മലയാളം എന്നീ ഭാഷകളിൽ സംവാദം, ചർച്ചകൾ, പുസ്തക പ്രസിദ്ധീകരണം, പുസ്തക അവലോകനം, വായനാ മത്സരം തുടങ്ങിയ വ്യത്യസ്ത ഇനം പരിപാടികളാണ് ഇതിന്റെ ഭാഗമായി ക്യാമ്പസിൽ നടന്നത്.

സമാപന സെഷൻ കേരള വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഭാഷകൾ പഠിപ്പിച്ച് ആധുനിക പഠനസൗകര്യങ്ങൾ ഒരുക്കുന്ന ക്യാമ്പസുകൾ അത്യപൂർവ്വമാണെന്നും ദാറുൽ ബനാത് അക്കാദമി അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥമായ മതപഠനം മനുഷ്യനെ നന്മയിലേക്ക് നയിക്കുമെന്നും തീവ്രവാദം പോലെയുള്ള ചിന്തകളിലേക്ക് എത്തിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതായി ആരംഭിക്കുന്ന Pen Point ബ്ലോഗ് ലോഞ്ചിങ്ങും ജ്വാല ദ്വൈമാസികയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
Best Debater, Best Reader, Campus Linguistica എന്നീ പ്രതിഭകൾക്കുള്ള ഉപഹാരം Nafeesa Albisha, Hafna Abdul Qadir എന്നിവർ ഏറ്റുവാങ്ങി. വിദ്യാർഥിനികൾ തയ്യാറാക്കിയ ചിത്രം പ്രിൻസിപ്പൽ പി എ അഷ്‌റഫ്‌ ഹുദവി സമ്മാനിച്ചു.

കളമശ്ശേരി മുനിസിപ്പൽ കൗൺസിലർ ബക്കർ കണ്ണോത്ത്, കോർഡിനേറ്റർ പി ടി അബ്ദുറഹിമാൻ ഫൈസി, എക്സാമിനേഷൻ കോഡിനേറ്റർ ത്വൽഹത് ഹുദവി, യൂണിയൻ കോർഡിനേറ്റർ ആസിഫ് ഹുദവി സംസാരിച്ചു.

Darul Banath Academy
Darulbanath Yatheemkhana

സഹോദരങ്ങളെ, ദാറുൽ ബനാത് അക്കാദമിയിൽ Safwa സ്റ്റുഡന്റസ് യൂണിയന് കീഴിൽ സംഘടിപ്പിക്കപ്പെട്ട "VOCABRA everything he" ലാംഗ്വേ...
04/01/2026

സഹോദരങ്ങളെ,

ദാറുൽ ബനാത് അക്കാദമിയിൽ Safwa സ്റ്റുഡന്റസ് യൂണിയന് കീഴിൽ സംഘടിപ്പിക്കപ്പെട്ട "VOCABRA everything he" ലാംഗ്വേജ് കാർണിവലിനു ഇന്ന് സമാപനം കുറിക്കുകയാണ്.

ഉച്ചയ്ക്ക് 12.00 മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ കേരള വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്‌ മുഖ്യാതിഥി ആയിരിക്കും.

പരിപാടിയിലേക്ക് നിങ്ങളെയേവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു..

💐💐💐💐💐

താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജിലെ ഫിഖ്ഹ് ആൻഡ് ഉസൂലുൽ ഫിഖ്ഹ് ഡിപ്പാർട്ട്മെന്റിനു കീഴിൽ സംഘടിപ്പിക്കപ്പെട്ട "അൽ ഫാതിഹ്" ...
30/12/2025

താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജിലെ ഫിഖ്ഹ് ആൻഡ് ഉസൂലുൽ ഫിഖ്ഹ് ഡിപ്പാർട്ട്മെന്റിനു കീഴിൽ സംഘടിപ്പിക്കപ്പെട്ട "അൽ ഫാതിഹ്" ഓൾ കേരള കർമ്മശാസ്ത്ര ക്വിസ് മത്സരത്തിൽ ആവേശപൂർവ്വമാണ് ദാറുൽ ബനാത് അക്കാദമിയിലെ ഖദീജ റിദ, ഫാത്തിമ സെനിയ്യ, ഫാത്തിമ ഹിബ വി, ഫാഹിമ എം എസ് എന്നീ കുട്ടികൾ പങ്കെടുത്തത്. ആദ്യഘട്ടമായ ഓൺലൈൻ മത്സരത്തിൽ നൂറോളം ടീമുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 ടീമുകളിൽ നമ്മുടെ കുട്ടികളും സ്ഥാനം പിടിച്ചു. ഇന്നലെ നടന്ന സെമിഫൈനലിൽ തെരഞ്ഞെടുക്കപ്പെട്ട 11 ടീമുകളിലും ഈ കുട്ടികൾ ഇടം പിടിച്ചു. ഫൈനൽ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി ഫാത്തിമ സെനിയ്യ, ഫാഹിമ എം എസ് എന്നിവരടങ്ങുന്ന ടീം അഭിമാനമായിരിക്കുകയാണ്.

ദാറുൽ ബനാത് അക്കാദമിക്ക് ഇത് അഭിമാന മുഹൂർത്തമാണ്. കേരളത്തിലെ പ്രശസ്തമായ അറബിക് കലാലയങ്ങളിൽ നിന്നുള്ള യുവ പണ്ഡിതന്മാരോട് കർമശാസ്ത്ര വിഷയങ്ങളിൽ മത്സരിച്ചാണ് ഇവർ വിജയം വരിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ മികവാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്. സമൂഹ നിർമ്മിതിയുടെ ആണിക്കല്ലായ സ്ത്രീത്വത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ ആവശ്യകത കൂടിയാണ് ഇതിലൂടെ തെളിയുന്നത്. ആതിഥേയത്വം ഒരുക്കിയ സംഘാടകർക്കും പ്രാതിനിധ്യം കൊണ്ട് മികവ് തെളിയിച്ച വിദ്യാർഥികൾക്കും നന്മകൾ നേരുന്നു...ഇനിയും ഉയർച്ചയുടെ പടവുകൾ കയറാൻ കഴിയട്ടെ...
ഭാവുകങ്ങൾ....

Darul Banath Academy
Darulbanath Yatheemkhana

SRDB Presents...Vocabra🔥✨Language carnival 𝗖𝘂𝗹𝘁𝘂𝗿𝗮𝗹 𝗡𝗶𝗴𝗵𝘁💫ᴛᴏᴅᴀʏ...Darul Banath Academy Darulbanath Yatheemkhana
25/12/2025

SRDB Presents...
Vocabra🔥✨
Language carnival

𝗖𝘂𝗹𝘁𝘂𝗿𝗮𝗹 𝗡𝗶𝗴𝗵𝘁💫
ᴛᴏᴅᴀʏ...

Darul Banath Academy
Darulbanath Yatheemkhana

🥰🥰🥰Two Days Residential Camp For GirlsGIGGLES Builds Brighter Minds with JoyFor 7, 8, 9, 10 Classes (GIRLS ONLY)📍 Darul ...
24/12/2025

🥰🥰🥰

Two Days Residential Camp For Girls
GIGGLES
Builds Brighter Minds with Joy

For 7, 8, 9, 10 Classes (GIRLS ONLY)

📍
Darul Banath Academy Edappally
ഈ അവധിക്കാലം നമ്മുടെ മക്കൾ ഒന്ന് ആസ്വദിക്കട്ടെ ...

കളിയും കാര്യവുമായി ഈ അവധിക്കാലത്ത് വർണ്ണാഭമായൊരു ക്യാമ്പ് നമ്മുടെ മക്കള്‍ക്ക് സമ്മാനിക്കാം.....

🗓️
ജനുവരി 01,02 (വ്യാഴം, വെള്ളി)

CAMP HIGHLIGHTS

🟡 _Expert Talks_
🟡 _Token of Love_
🟡 _Refreshment Games_
🟡 _Ishq Majlis_
🟡 _Camp Fire_
🟡 _Goal Setting_
🟡 _Creative Art Sessions_

🔸🔸🔸
ക്യാമ്പ് ഫീ 1000 രൂപ, അല്ലെങ്കിൽ ആദ്യ ഗഡു 500/- ട്രാൻസ്ഫർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Gpay : 9744942471
------------------------------------
_കൂടുതൽ വിവരങ്ങൾ അറിയുവാൻ_ 👇

https://chat.whatsapp.com/LWolL5aA6dl1fa7QRsRZol?mode=wwt

> 9744942471
> 6238502121
> 8089522525

Darul Banath Academy
Darulbanath Yatheemkhana

13/12/2025

ഇന്ത്യൻ സിവിൽ സർവീസിന്റെ സാധ്യതകളെക്കുറിച്ചും അതിലേക്കുള്ള കാൽവെയ്പുകളെ കുറിച്ചും അത് നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനോഹരമായ ഒരു ക്ലാസ് ആണ് ഡോ. ബാബു സെബാസ്റ്റ്യൻ സാർ കഴിഞ്ഞദിവസം ദാറുൽ ബനാത് അക്കാദമിയിലെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഹൃദ്യവും സരളവുമായ രീതിയിൽ വിഷയം അവതരിപ്പിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായി. സിവിൽ സർവീസ് എന്നത് വലിയൊരു കടമ്പയായി കേട്ടറിഞ്ഞിരുന്ന കുട്ടികൾക്ക് മുന്നിൽ അതിന്റെ ലളിതമായ വഴികളും അതുമായി ബന്ധപ്പെട്ട തന്റെ അനുഭവ കഥകളും അദ്ദേഹം വിവരിച്ചു കൊടുത്തു. കുട്ടികൾക്കുള്ള സംശയങ്ങളും ആശങ്കകളും പൂർണമായി പരിഹരിച്ചു കൊടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും കണ്ണൂർ സർവ്വകലാശാലയുടെയും വൈസ് ചാൻസലറായിരുന്നു അദ്ദേഹം.

അഡ്വ. വി കെ ബീരാൻ സാറും സെഷനിൽ പങ്കെടുത്തു. മഹാനായ ഭരണനിപുണനും ഇന്ത്യൻ മുസ്ലിംകളുടെ ഭാവി സ്വപ്നം കണ്ടു സമുദായത്തെ തൊട്ടുണർത്തിയ പ്രതിഭാശാലിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ആശയങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി.
നവരാഷ്ട്ര നിർമ്മാണ രംഗത്ത് പങ്കാളിത്തം വഹിക്കാൻ പുതിയ തലമുറക്ക് ഇത്തരം ഉപദേശങ്ങൾ വലിയ രീതിയിൽ വെളിച്ചം പകരും. നമ്മുടെ കുട്ടികൾക്കും സിവിൽ സർവീസ് മേഖലയിലേക്കുള്ള കാൽവെയ്പ്പിനായി ഇതൊരു തുടക്കമായി മാറട്ടെ എന്ന് ആശംസിക്കാം..

Darul Banath Academy
Darulbanath Yatheemkhana

ജീവകാരുണ്യ മേഖലയിലെ സുപരിചിതമായ നാമമാണ് ദാറുൽ ബനാത് യതീംഖാന. "അനാഥരായ പെൺകുട്ടികൾക്ക് ആവശ്യമായ ഭക്ഷണം, താമസം, വിദ്യാഭ്യാ...
07/12/2025

ജീവകാരുണ്യ മേഖലയിലെ സുപരിചിതമായ നാമമാണ് ദാറുൽ ബനാത് യതീംഖാന. "അനാഥരായ പെൺകുട്ടികൾക്ക് ആവശ്യമായ ഭക്ഷണം, താമസം, വിദ്യാഭ്യാസം, ചികിത്സ മുതലായവ പൂർണ്ണമായും നൽകി വിവാഹം ചെയ്തയയ്ക്കുക" എന്ന മഹിത ലക്ഷ്യത്തിലാണ് ഇത് സ്ഥാപിതമായത്. ജനസേവന രംഗത്ത് പുതിയൊരു അധ്യായമായി ദാറുൽ ബനാത് അക്കാദമിയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് ഇന്നലെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നതും ഇതേ ക്യാമ്പസിൽ വെച്ച് തന്നെയായിരുന്നു. സാധാരണക്കാരായ ആളുകൾക്ക് ഏറെ ഉപകാരപ്രദമായ മെഡിക്കൽ ക്യാമ്പ് കേരളത്തിലെ പ്രശസ്ത ആതുരാലയമായ Sunrise ഹോസ്പിറ്റലുമായി സഹകരിച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. പ്രഗൽഭ ഡോക്ടർമാരായ Dr. Gopimohan (Orthopaedics), Dr. Anish (Surgeon), Dr. Shemini Saleem (Gynecology) എന്നിവർ പങ്കെടുത്തു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജയശങ്കർ, ഹരിപ്രിയ, മറ്റു സ്റ്റാഫുകൾ എന്നിവരുമുണ്ടായിരുന്നു. രാവിലെ 10 മണി മുതൽ 1.30 വരെ നടന്ന ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു.

Darul Banath Academy
Darulbanath Yatheemkhana

മതനിരാസവും വിശ്വാസരാഹിത്യവും അരങ്ങു വാഴുന്ന കാലത്ത് ആശയ ബോധ്യത്തോടെ അതിനെ തടുത്തു നിർത്തുക എന്നുള്ളത് ഒരു വിശ്വാസിയുടെ ബ...
07/12/2025

മതനിരാസവും വിശ്വാസരാഹിത്യവും അരങ്ങു വാഴുന്ന കാലത്ത് ആശയ ബോധ്യത്തോടെ അതിനെ തടുത്തു നിർത്തുക എന്നുള്ളത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ക്യാമ്പസുകളിലും സമൂഹത്തിന്റെ നാനാ മേഖലയിലും വേരൂന്നിക്കൊണ്ടിരിക്കുന്ന ഫെമിനിസവും നവ ലിബറൽ ചിന്തകളും ധാർമിക സമൂഹത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. ഇത്തരം ചിന്തകൾക്ക് തിരുത്ത് പകർന്നു നൽകുന്ന ഒരു സെഷൻ ആണ് കഴിഞ്ഞ ദിവസം ദാറുൽ ബനാത് അക്കാദമിയിൽ നടന്നത്. യുവപണ്ഡിതനും ധിഷണാശാലിയുമായ അബ്ദുൽ റഷീദ് ഹുദവി ഏലംകുളം ഇസ്ലാമിന്റെ വിശ്വാസസംഹിതയെ യുക്തിഭദ്രമായും ഖണ്ഡിതമായും പരിചയപ്പെടുത്തി. വിദ്യാർത്ഥിനികളുടെ സംശയ നിവാരണത്തിനായി ചോദ്യോത്തര വേളയും ഉണ്ടായിരുന്നു.
പ്രിൻസിപ്പൽ പി എ അഷ്റഫ് ഹുദവി, കോർഡിനേറ്റർ പി ടി അബ്ദുറഹിമാൻ ഫൈസി, ത്വൽഹത് ഹുദവി, ആസിഫ് ഹുദവി സംബന്ധിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉപഹാരം അദ്ദേഹത്തിന് കൈമാറി. തുടർന്ന് അധ്യാപകർക്ക് മാത്രമായൊരു സെഷനും സംഘടിപ്പിച്ചു.

Darul Banath Academy
Darulbanath Yatheemkhana

📍📍📍📍📍📍📍📍📍പ്രിയപ്പെട്ടവരെ,ദാറുൽ ബനാത് അക്കാദമിയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് നടക്കുന്ന ഇസ്തിറാഹ് ക്യാമ്പയിന്റെ ഭാഗമായി പ...
30/11/2025

📍📍📍📍📍📍📍📍📍

പ്രിയപ്പെട്ടവരെ,

ദാറുൽ ബനാത് അക്കാദമിയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് നടക്കുന്ന ഇസ്തിറാഹ് ക്യാമ്പയിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളിൽ ഒന്നാണ് മെഗാ മെഡിക്കൽ ക്യാമ്പ്. നാട്ടിലെ സാധാരണക്കാരായ ആളുകൾക്ക് വേണ്ടി സൗജന്യമായി രോഗപരിശോധനയും ടെസ്റ്റുകളും അനുബന്ധമായ ചികിത്സകളും ഉൾപ്പെടുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഈ വരുന്ന ശനിയാഴ്ച (ഡിസംബർ 06) രാവിലെ 9.30 മുതൽ ദാറുൽ ബനാത് അക്കാദമി ക്യാമ്പസിൽ വെച്ച് നടക്കുകയാണ്.

കേരളത്തിലെ പ്രശസ്ത ആതുരാലയമായ സൺറൈസ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ഈ ക്യാമ്പ് നടക്കുന്നത്.

ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലെ പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്.

രോഗ പരിശോധനയും ബ്ലഡ്‌ പ്രഷർ, ബ്ലഡ് ഷുഗർ എന്നീ പരിശോധനകളും പൂർണമായും സൗജന്യമായിരിക്കും. രോഗികൾക്ക് തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളും ഇതിലൂടെ ലഭിക്കുന്നതാണ്.

ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് അവസരം.

Booking Number:
98477 54989
94478 18717
80895 22525


Darulbanath Yatheemkhana
Darul Banath Academy

Address

Kochi
682005

Alerts

Be the first to know and let us send you an email when Darul Banath Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Darul Banath Academy:

Shortcuts

Share