12/10/2020
Polytechnic admission
E 4 Edu Venture LLP is an educational consultancy company, that aims to create a new standards in In
12/10/2020
Polytechnic admission
10/10/2020
KEAM 2020: എൻജിനിയറിങ്, ഫാർമസി, ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
_published on 09/10/2020
സംസ്ഥാനത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സാങ്കേതിക സർവകലാശാല അഫിലിയേഷൻ ലഭിക്കാത്തതുമൂലം നാല് കോളേജുകളെ ആദ്യഘട്ട അലോട്ടുമെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് 10-10-2020 ശനിയാഴ്‌ച വൈകിട്ട് അഞ്ചിനകം ഓൺലൈൻ പേമെന്റായോ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടയ്ക്കണം. ഫീസ് ഓൺലൈനായി അടയ്ക്കാൻ അക്ഷയകേന്ദ്രം വഴി സൗകര്യമുണ്ട്. രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികൾ 12 ന് ആരംഭിക്കും.
_Result അറിയുന്നതിനായി👇_
https://cee.kerala.gov.in/keam_2020
24/08/2020
11/08/2020
▪️അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പ്രവേശനം:വീണ്ടും അപേക്ഷിക്കാൻ അവസരം 📣
▪️ കോവിഡ് പശ്‌ചാത്തലത്തിൽ അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്സുകൾക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം ലഭ്യമാവും.
▪️ആഗസ്റ്റ് 14 മുതൽ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
▪️ബി.ടെക്, എം.ടെക്(സിവിൽ എൻജിനീയറിങ്) എന്നീ കോഴ്സുകൾക്ക് ആഗസ്റ്റ് 28 വരെ അപേക്ഷിക്കാം.
▪️മറ്റു കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി :-
▪️21 ആഗസ്റ്റ് 2020
▪️വെബ്സൈറ്റ് :-
▪️www.amucontrollerexams.com/ 👩🏼🎓
💙💙💙💙💙💙💙
_________________________
💙💙💙💙💙💙💙
29/07/2020
+1 admission
22/07/2020
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഡിഗ്രി അഡ്മിഷൻ കാര്യത്തിൽ അറിയേണ്ടത്
കേരളത്തിലെ പ്രധാന യൂണിവേഴ്സിറ്റികളിലും അവക്ക് കീഴിലുള്ള ഗവൺമെന്റ്/ എയ്ഡഡ്/സെൽഫ് ഫിനാൻസ് കോളേജുകളിലുമുള്ള യു.ജി,ഡിഗ്രി കോഴ്സുകളിലേക്ക് പ്രധാനമായും രണ്ട് രീതിയിലാണ് അഡ്മിഷൻ നൽകപ്പെടുന്നതത്.
1.യൂണിവേഴ്സിറ്റി
കൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഓട്ടോണമസ് (സ്വയംഭരണാധികാരമുള്ള )കോളേജുകൾ നേരിട്ട് ഓൺലൈൻ അപേക്ഷ ക്ഷണിക്കുകയും +2 മാർക്കിന്റെ അടിസ്ഥാനത്തിൽ മറ്റ് ബോണസ് മാർക്കുകളും പോയിന്റുകളും നോക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നൽകുന്നു.
കേരളത്തിലെ ഒട്ടുമിക്ക ഓട്ടോണമസ് കോളേജുകളിലേക്കും യു.ജി കോഴ്സിന് അപേക്ഷിക്കാനുള്ള സമയമാണിപ്പോൾ .
രക്ഷിതാക്കളും വിദ്യാർത്ഥികളും ഇത് പ്രത്യേകം ശ്രദ്ധിയ്ക്കണം.ഓരോ ഓട്ടോണമസ് കോളേജുകൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
ഫാറൂഖ് കോളേജ്,ദേവഗിരി സെന്റ് ജോസഫ് കോളേജ്,മമ്പാട് MES, വിമല കോളേജ്, മഹാരാജാസ് കോളേജ്, CMS കോളേജ് തുടങ്ങിയവയെല്ലാം അവരുടെ അപേക്ഷ സമർപ്പിക്കാനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്
ഈ കോളേജുകളുടെയും വെബ്സൈറ്റ് സന്ദർശിച്ച് ഓരോ കോളേജുകളിലേക്കും വെവ്വേറെ അപേക്ഷ സമർപ്പിക്കണം.
2.യൂണിവേഴ്സിറ്റികൾ, അവയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലേക്ക് മാത്രമായി നടത്തുന്ന യൂണിവേഴ്സിറ്റി ഏകജാലക സംവിധാനം വഴി അഡ്മിഷൻ നൽകുന്ന നടപടിക്രമം.
കേരളാ യൂണിവേഴ്സിറ്റി ഒന്നാം വർഷ ബിരുദ പ്രവേശനം രജിസ്ട്രേഷൻ ജൂലായ് 21 ന് ആരംഭിക്കും.ആർട്സ് ആന്‍ഡ് സയൻസ് കോളജുകളിലേക്കും സർവകലാശാല നേരിട്ട് നടത്തുന്ന യുഐടി കളിലേക്കുമുളള ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള
ഓണ്‍ലൈൻ രജിസ്ട്രേഷൻ 21 ന് വൈകുന്നേരം 5 മണി മുതൽ ആരംഭിക്കും.
വിശദവിവരങ്ങൾ 21 മുതൽ ഈ സൈറ്റിൽ ലഭ്യമാവും
https://admissions.keralauniversity.ac.in/
മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ പ്രവേശനത്തിൻ്റെ വിജ്ഞാപനം, ഷെഡ്യൂൾ, പ്രോസ്പെക്ടസ് എന്നിവ ഉടൻ തന്നെ
http://cap.mgu.ac.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്നാം വർഷ ബിരുദ പ്രവേശനം സംബന്ധിച്ച വിജ്ഞാപനം ഈമാസം തന്നെ വരും എന്ന് കരുതുന്നു .
വെബ്സൈറ്റ്
www.cuonline.ac.in
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നടപടി ക്രമങ്ങൾ
അധികം താമസിയാതെ
ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്
http://www.kannuruniversity.ac.in
കമ്യൂണിറ്റി, സ്പോർട്സ്, മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള* പ്രവേശനവും ഇതോടൊപ്പം നടക്കും.ഇതിനെ കുറിച്ചുള്ള വിവരങ്ങൾ അതത് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെട്ട് മനസിലാക്കാൻ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.
ഗവൺമെന്റ് കോളേജിൽ ഉള്ള സ്പോർട്സ് ക്വാട്ട അഡ്മിഷൻ അതത് ജില്ലാ സ്പോർട്സ് കൗൺസിൽ വഴി അണ് അഡ്മിഷൻ നടത്തുന്നത്.
13/07/2020
➕2️⃣ കോമേഴ്സ് എടുക്കുന്നവനുമുണ്ട് വിശാലമായ കരിയർ ലോകം
ചരക്കുകളുടെയും സേവനങ്ങളുടെയും വാങ്ങലും വില്‍പനയും. സിംപിളായി പറഞ്ഞാല്‍ ഇതാണ് കൊമേഴ്‌സ് അഥവാ വ്യവഹാരം. ഒരു രാജ്യമാകട്ടെ, സംസ്ഥാനമാകട്ടെ, ഒരു ചെറിയ സ്ഥാപനമാകട്ടെ, ഇവയ്‌ക്കൊന്നും ഒറ്റയ്ക്ക് ഒരു നിലനില്‍പ്പില്ല എന്നത് അറിയാമല്ലോ. വളരാനും നിലനില്‍ക്കാനും ഉത്പന്നങ്ങളും സേവനങ്ങളുമൊക്കെ പരസ്പരം കൈമാറ്റം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വ്യവഹാരങ്ങളിലാണ് ലോകത്തിന്റെ നിലനില്‍പ്പ്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ജോലികള്‍ക്ക് ഒരാളെ പ്രാപ്തനാക്കുന്നതിനുള്ള നിലമൊരുക്കലാണ് പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പില്‍ നടക്കുന്നത്.
സയന്‍സ് ഗ്രൂപ്പിനോളം തന്നെ ജനപ്രിയമായ ഒന്നാണ് കൊമേഴ്‌സ്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, ഓഡിറ്റര്‍, ബിസിനസ്സ് മാനേജര്‍ എന്നിങ്ങനെ പഠിച്ച് കഴിഞ്ഞാല്‍ പണം വാരുന്ന ആകര്‍ഷകമായ നിരവധി കരിയര്‍ ഓപ്ഷനുകളും ഉണ്ട്. എന്നാല്‍ ഈ വിഷയങ്ങളോടുള്ള ഒരു അഭിരുചിയില്ലാത്തവര്‍ കൊമേഴ്‌സ് ഗ്രൂപ്പ് എടുത്താല്‍ അമ്പേ പരാജയമാകും.
സമ്പദ് വ്യവസ്ഥയെ കുറിച്ചും വ്യാപാരത്തെ കുറിച്ചും ബിസിനസ്സുകളെ കുറിച്ചുമൊക്കെ അറിയാനും വായിക്കാനും മനസ്സിലാക്കാനും താത്പര്യമുള്ളവര്‍ക്കും ഡേറ്റായും കണക്കും കണ്ടാല്‍ തല കറങ്ങാത്തവര്‍ക്കുമൊക്കെ ധൈര്യമായി തിരഞ്ഞെടുക്കാം കൊമേഴ്‌സ് ഗ്രൂപ്പ്. ശോഭനമായ ഭാവിയും സാമ്പത്തിക ഭദ്രതയും ഉറപ്പ്.
കണക്കിന്റെ കാര്യം കേട്ട് ഞെട്ടേണ്ട. കണക്ക് ഒരു ഓപ്ഷനല്ലാതെയും കൊമേഴ്‌സ് പഠിക്കാം. പക്ഷേ, ആത്യന്തികമായി കണക്കിനോടുള്ള താത്പര്യം കൊമേഴ്‌സ് ഉപരിപഠനത്തിന് നല്ലതാണെന്ന് മാത്രം. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട കരിയര്‍ തന്നെ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്നവരില്‍ മുന്നില്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥികളാണ്.
കൊമേഴ്‌സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ് എന്നിവയ്ക്ക് പുറമേ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഓപ്ഷനായി തിരഞ്ഞെടുക്കാം. ഇവയ്‌ക്കൊപ്പം രണ്ട് ഭാഷകളും പഠിക്കേണ്ടി വരും.
ഉപരിപഠന സാധ്യതകള്‍
കൊമേഴ്‌സ് പ്ലസ് ടു കഴിഞ്ഞവര്‍ ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്(ബികോം), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(ബിബിഎ), ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്(ബിഎംഎസ്), ബാച്ചിലര്‍ ഓഫ് ബിസിനസ്സ് സ്റ്റഡീസ്(ബിബിഎസ്)എന്നിവയാണ് പൊതുവേ ബിരുദതലത്തില്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കാറുള്ളത്.
അക്കൗണ്ടന്‍സ്, ടാക്‌സേഷന്‍ തുടങ്ങിയ മേഖലകള്‍ക്ക് ബികോം ഊന്നല്‍ നല്‍കുമ്പോള്‍ ബിസിനസ് തന്ത്രങ്ങള്‍ മെനയുന്നതിലാണ് ബിബിഎ പ്രാധാന്യം നല്‍കുന്നത്. സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ തയ്യാറാക്കുക, ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുക, ഓഡിറ്റ് നടത്തുക എന്നിങ്ങനെയാണ് കൊമേഴ്‌സ് വിഭാഗത്തിലെ ജോലികള്‍. മറിച്ച് മികച്ച മാനേജ്‌മെന്റ് വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് മാനേജ്‌മെന്റ് കോഴ്‌സുകളുടെ ലക്ഷ്യം.
ബിരുദാനന്തരബിരുദ തലങ്ങളില്‍ എംബിഎയോ എംകോമോ ആണ് പൊതുവേ ഈ സ്ട്രീമുകളിലേക്ക് പോകുന്നവര്‍ ചെയ്യുക. എംബിഎയ്ക്ക് സമാനമായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ്സ് മാനേജ്‌മെന്റ്(പിജിഡിബിഎം) കോഴ്‌സുകള്‍ ചെയ്യുന്നവരും ഉണ്ട്. എംബിഎ ആയാലും പിജിഡിബിഎം ആയാലും പഠിക്കുന്ന സ്ഥാപനത്തിന്റെ ഗുണനിലവാരമാണ് മുഖ്യം. ഐഐഎമ്മുകള്‍ പോലുള്ള മുന്‍നിര സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടണമെങ്കില്‍ CAT, MAT, XAT പോലുള്ള പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടണം.
ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്, ഐടി തുടങ്ങിയ മേഖലകള്‍ കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജോലി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിനു പുറമേ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി പ്രോഗ്രാം, കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയും കൊമേഴ്‌സുകാര്‍ക്ക് പഠിക്കാവുന്നതാണ്.
അക്കൗണ്ടിംഗ്, ടാക്‌സേഷന്‍, ഓഡിറ്റിംഗ് എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്‌സില്‍ (സി.എ.) മൂന്നുഘട്ടങ്ങളാണുള്ളത്. 12-ാം ക്ലാസ് പരീക്ഷ കഴിയുമ്പോള്‍ ആദ്യ ഘട്ടമായ ഫൗണ്ടേഷൻ രജിസ്റ്റര്‍ ചെയ്യാം; പ്ലസ്ടു പരീക്ഷ പാസായി കഴിഞ്ഞയുടന്‍ ഫൗണ്ടേഷൻ പരീക്ഷ എഴുതാം. ഫൗണ്ടേഷനും പ്ലസ് ടുവും പാസ്സായാല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം; ഒമ്പതു മാസത്തെ പഠനത്തിനു ശേഷം പരീക്ഷ എഴുതാം. മൂന്നു വര്‍ഷത്തെ പ്രായോഗിക പരിശീലനത്തിനുശേഷം ഫൈനല്‍ പരീക്ഷയും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ആണ് സിഎ പരീക്ഷകള്‍ നടത്തുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് കമ്പനി സെക്രട്ടറി കോഴ്‌സ് നടത്തുന്നത്. കമ്പനി നിയമപ്രകാരം നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കമ്പനി പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് കമ്പനി സെക്രട്ടറിയുടെ ചുമതല. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന- ഉത്പാദന ഗുണനിലവാരം നിലനിര്‍ത്തുക, നിര്‍മാണച്ചെലവ് കുറയ്ക്കുക തുടങ്ങിയവയൊക്കെയാണ് കോസ്റ്റ് അക്കൗണ്ടന്റിന്റെ ഉത്തരവാദിത്തങ്ങള്‍. സി.എ പരീക്ഷയുടെ പോലെ മൂന്നു ഘട്ടങ്ങളാണ് ഈ കോഴ്‌സുകള്‍ക്കുമുള്ളത്. ഇവയ്ക്ക് ബിരുദം നിര്‍ബന്ധമില്ല. എന്നാലും ബിരുദ പഠനത്തിനൊപ്പം ഈ കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്.
വിവരങ്ങൾ നൽകുന്നത്
മുജീബുല്ല KM
സിജി കരിയർ ഗൈഡ്
02/07/2020
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ബോണസ് പോയിന്റുകൾ :
01 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
02 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ* അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
03 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
04 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
05 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
2 ബോണസ് പോയിൻറ് ലഭിക്കും.
06 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
07 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
08 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
02/07/2020
പത്ത് കഴിഞ്ഞു; ഇനി എന്തെടുത്ത് പഠിക്കണം?
പത്താം തരം റിസൽട്ട് പ്രസിദ്ധീകരിക്കപ്പെട്ടു. മികച്ച വിജയം നേടിയവർക്ക് അഭിനന്ദനങ്ങൾ.
ഗ്രേഡും മാർക്കും കുറഞ്ഞവർ ഒട്ടും നിരാശപ്പെടേണ്ടതില്ല. പരീക്ഷകളും അവസരങ്ങളും ഇനിയും വരും നിരവധി. ആത്മവിശ്വാസത്തോടെ മുന്നേറുക.
*പത്ത് കഴിഞ്ഞ് ഇനിയെന്ത് പഠിക്കണം*
എന്നതിനെക്കുറിച്ചായിരിക്കും രക്ഷിതാക്കളും വിദ്യാർഥികളും ഗൗരവമായി
ചിന്തിക്കുന്നത്. ഒരല്പം കുഴക്കുന്ന ചോദ്യമാണ്
പത്ത് കഴിഞ്ഞ് പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. കൃത്യമായ ആലോചനയും ആസൂത്രണവും നടത്തിയ ശേഷം മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുക. കുട്ടിയുടെ അഭിരുചി, താല്പര്യം, സ്വഭാവം എന്നിവക്ക് അനുസൃതമായ വിഷയങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
✅ കേരള ഹയർ സെക്കൻഡറി
സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്.
നിങ്ങളുടെ സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും അവിടെയുള്ള കോഴ്സുകളും സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ
http://hscap.kerala.gov.in എന്ന
വെബ്സൈറ്റ് പരിശോധിക്കാം
കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്ക്കൂൾ (NIOS) കേരള ഓപ്പൺ സ്കൂൾ എന്നിവ വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം
വിശദാംശങ്ങൾക്ക്
CBSE : http://cbseaff.nic.in/cbse_aff/schdir_Report/userview.aspx
CISCE Kerala: www.cisce.org
NIOS: www.nios.ac.in
Kerala Open School: www.scolekerala.org
എന്നിവ സന്ദർശിക്കുക
✅ വൊക്കേഷണൽ ഹയർസെക്കൻഡറി
കേരളത്തിലെ 389 സ്കൂളുകളിലായി 35 വിഭാഗത്തിൽ ഉള്ള കോഴ്സുകൾ നടത്തുന്നുണ്ട്
വെബ്സൈറ്റ്
www.vhse.kerala.gov.in
✅ ഐഎച്ആർഡി യുടെ ടെക്നിക്കൽ ഹയർ സെക്കൻഡറി 15 സ്കൂളുകൾ ഉണ്ട് കേരളത്തിൽ. ഇവിടെ ടെക്നിക്കൽ കോഴ്സുക്കൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്.
വെബ്സൈറ്റ്
http://www.ihrd.ac.in/
✅ Afzal Ulama (Preliminary) in various Arabic colleges across Kerala
അറബിക് കോളേജുകളുടെ വെബ്സൈറ്റ് പരിശോധിക്കുക
✅ ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടക സംഗീതം എന്നിവയിലേതെങ്കിലും പരിശീലനം നേടാം
വെബ്സൈറ്റ്: www.kalamandalam.org
✅ 19 ബ്രാഞ്ചുകൾ ആയി 51 പോളിടെക്നിക് കോളേജുകൾ ഉണ്ട് കേരളത്തിൽ. ഡിപ്ലോമ ആണ് ഇവിടെ പഠിക്കാനുള്ള അവസരം
വെബ്സൈറ്റ്
www.polyadmission.org
✅IHRD ക്ക് കീഴിലുള്ള മോഡൽ പോളിടെക്നിക് കോളേജുകളിലും ഡിപ്ലോമക്ക് പഠിക്കാം
8 സ്ഥാപനങ്ങൾ ആകെ ഉള്ളത്
http://ihrd.ac.in/index.php/model-polytechnic-college
✅ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാൻ പത്താം ക്ലാസ് കഴിഞ്ഞവർക്കും അവസരമുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി),
സർക്കാർ ആയുർവേദ കോളേജുകളിൽ ഉള്ള ആയുർവേദ നഴ്സിംഗ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവക്ക് അപേക്ഷിക്കാം
✅ AIIMS Rishikesh നടത്തുന്ന Diploma in Plaster Technician എന്ന കോഴ്സിന് അപേക്ഷിക്കാം
വെബ്സൈറ്റ്:
http://aiimsrishikesh.edu.in/aiims/
✅ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ ഐടിഐ കോഴ്സുകളും പരിഗണിക്കാം. ഒരു വർഷത്തെ കോഴ്‌സുകളും രണ്ടു വർഷത്തെ കോഴ്സുകളും ഉണ്ട്. SSLC വിജയിക്കാത്തവർക്കും അവസരമുണ്ട്
https://det.kerala.gov.in/
✅ ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെയ്യുന്ന ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ and ഓപ്പറേഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി,കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ ഇങ്ങനെയുള്ള കോഴ്‌സുകൾ ഉണ്ട്. ഒരു വർഷത്തെ കോഴ്സിൻ്റെ ഭാഗമായി മൂന്നുമാസം ട്രെയിനിങ് കൂടി ഉണ്ടാവും. കേരളത്തിൽ 12 സെൻ്ററുകൾ ആണുള്ളത്. പത്താം ക്ലാസ് മാർക്ക് അടിസ്ഥാനത്തിൽ പ്രവേശനം
www.fcikerala.org
✅ജൂനിയർ ഡിപ്ലോമ ഇൻ കോപ്പറേഷൻ (ജെഡിസി) എന്ന 10 മാസത്തെ കോഴ്സ് ഉണ്ട് കേരളത്തിൽ 16 സെൻറുകൾ ആണുള്ളത്
https://scu.kerala.gov.in/home.html
✅ Govt Commercial Institute എന്ന സ്ഥാപനത്തിൽ രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഉണ്ട്
17 സെൻ്ററുകളാണ് കേരളത്തിൽ ഉള്ളത്
വെബ്സൈറ്റ്:
http://www.dtekerala.gov.in/index.php/ml/home/root/home-mainmenu-4/46-english-category/institutions-programmes/336-government-commercial-institutes
✅ സ്റ്റേറ്റ് സെൻട്രൽ ലൈബ്രററിയിൽ 6 മാസത്തെ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്ന കോഴ്സ് ഉണ്ട്.
ഇതിൽ അവസാനത്തെ രണ്ട് മാസം പ്രാക്ടിക്കൽ ട്രെയിനിങ് ഉണ്ടാവും ട്രെയിനിങ് 900 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.
www.statelibrary.kerala.gov.in
✅ Survey and Land record Department നടത്തുന്ന Modern Survey Certificate Course
✅ Pre Sea Training for general purpose(GP) rating
SP Marine Academy
https://spma.ac.in/pre-sea-training-course-for-general-purpose-gp-ratings/
✅ CIPET നടത്തുന്ന Diploma in plastic technology
www.cipet.gov.in
✅ Govt. institute of Fashion Designing Centre നടത്തുന്ന
Fashion Design and Garment Technology Course
http://www.dtekerala.gov.in/index.php/en/home/institutions-programmes/gifd-centers
✅ Center for Training Education നടത്തുന്ന Vocational Training Programs
https://ccekcampus.org/polytechnic.php
✅ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) നടത്തുന്ന Technician in House Keeping, Technician in Assistant Electrician, Technician in painting, Scaffolding operation, Road Construction Machinery operation , Welder, Quality Technician, തൊഴിലധിഷ്ടിത കോഴ്സുകൾഉണ്ട്
https://www.iiic.ac.in/
✅ എൽബിഎസ് സെൻറർ നടത്തുന്ന Data Entry and office automation, MS office and Internet, Office Automation and Internet, DTP, Programming in C++, Computer Hardware and networking, Diploma in Computer Operation and maintenance പോലെയുള്ള നിരവധി കേസുകൾ പത്താംക്ലാസ് കഴിഞ്ഞവർക്കായുണ്ട്.
www.lbscentre.in
✅ IHRD നടത്തുന്ന Diploma in Data Entry Techniques and Office Automation, Certificate Course in library and information Science
http://www.ihrd.ac.in/
✅ Keltron Knowledge Centre നടത്തുന്ന Certificate Computer Hardware and Network Maintenance, Network administration and Linux, DTP, Dotnet technology, Malayalam Word Processing
https://ksg.keltron.in/
✅Indian Institute of Handloom Technology നടത്തുന്ന Computer aided textile design, Diploma in Handloom and Textile Technology
http://iihtkannur.ac.in/
✅ Apparel training and Design Centre നടത്തുന്ന Pattern Master, Advanced Pattern Maker (CAD/CAM), Production Supervisor Sewing, Machine Maintenance etc.
https://atdcindia.co.in/
✅ CIFNET നടത്തുന്ന Vessel Navigator, Marine fitter കോഴ്‌സുകൾ
www.cifnet.nic.in
✅ NTTF നടത്തുന്ന Tool and Digital Manufacturing, Electronics and Embedded System, Computer Engineering and IT infrastructure, Information Technology and Data Science, Mechatronics Engineering and smart factory Computer Engineering, Electronics എന്നീ വിഷയങ്ങളിൽ ഡിപ്ലോമയും advanced certificate course in factory automation, advanced certificate course in additive manufacturing എന്നീ സർട്ടിഫിക്കറ്റ് കോഴ്സുമാണ് നിലവിലുള്ളത്
www.nttf.co.in
✅ Central Footwear Training Institute നടത്തുന്ന Footwear Design and Production, Certificate in Shoe computer aided design, Design and pattern cutting, Shoe CAD
www cftichennai.in
✅ BSNL Certified Optical Fiber Technician Course ( 4 week)
http://rgmttc.bsnl.co.in/Professionaltraining/FibreOptics.htm
✅ സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി ആരംഭിക്കുന്ന കേരളസർക്കാർ അംഗീകാരമുള്ള ഒരുവർഷ കെ.ജി.ടി.ഇ. പ്രീ-പ്രസ് ഓപ്പറേഷൻ/ കെ.ജി.ടി.ഇ. പ്രസ് വർക്ക്/ കെ.ജി.ടി.ഇ. പോസ്റ്റ് പ്രസ്- പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്‌സുകൾ
വിവരങ്ങൾക്ക്: 0471-2467728, www.captkerala.com
✅ നാഷണൽ സ്കിൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ Craftman കോഴ്സുകൾ
_വിവരങ്ങൾ ഷെയർ ചെയ്യുന്നത്_
പി.ടി. ഫിറോസ് ഖത്തർ
സിജി കരിയർ ഗൈഡ്
14/06/2020
http://e4eduventure.com/blog/national-education-policy-2019/
National Education Policy – E 4 Edu Venture National Education Policy Posted byadmin June 6, 2020June 14, 2020 Leave a comment on National Education Policy Last year, the Ministry for Human Resource Development (MHRD) released the Draft National Education Policy 2019 for public consultation up to 30 June 2019.It envisions an India-centered ed...